ശ്രീമന്നാരായണീയം
തസ്യ ച ക്ഷിതിപയോമഹോനില-
ദ്യോമഹത് പ്രകൃതിസപ്തകാവൃതി!
തത്തദാത്മകഥയാവിശന്‍സുഖീ
യാതി തേപദമനാവൃതം വിഭോഃ
(ദശഃ4 ശ്ളോഃ 14)
ഹേ വിഭോ! ഭൂമി, ജലം, തേജസ് വായു ആകാശം, മഹാത്തത്വം
മൂലപ്രകൃതി എന്നിങ്ങനെ ബ്രഹ്മാണ്ഡ ത്തിന്‍റെ ഏഴു ആവരണങ്ങളിലും അതാതിന്‍റെ രൂപത്തില്‍ പ്രകാശിക്കുന്ന അവന്‍ സര്‍വ സുഖത്തോടും കൂടി ആവരണം ഇല്ലാത്ത അങ്ങയുടെ പടം പ്രാപിക്കുന്നു!

പ്രേമസന്ദേശം
രാധേകൃഷ്ണാ! ചില സന്ദര്‍ഭങ്ങളില്‍, ചില സമസ്യകളില്‍ നമുക്ക് എന്തു ചെയ്യണം എന്നോടു തീരുമാനം എടുക്കാന്‍ സാധിക്കാതെ വരും. അതിന്‍റെ അര്‍ത്ഥം നാം കൃഷ്ണനോട് ശരണാഗതി ചെയ്യേണ്ട സമയമായി എന്നാണു. എന്നു വെച്ചാല്‍ നമ്മേ ഒന്നിനും കൊള്ളില്ല എന്ന അംഗീകരിക്കുകയാണ് എന്നര്‍ത്ഥം! കൃഷ്ണന്‍റെ മുന്‍പില്‍ നാം ഒന്നിനും കൊള്ളില്ല എന്നു നില്‍ക്കുന്നത് കൊണ്ടു കുറച്ചില്‍ ഒന്നും ഇല്ല. അര്‍ജ്ജുനനു കുരുക്ഷേത്ര യുദ്ധത്തില്‍ ഇതു പോലെ ഒരു സന്ദര്‍ഭം വരുന്നു. അര്‍ജ്ജുനന്‍ ഇതികര്തവ്യതാമൂഡനായി എല്ലാം ഭഗവാങ്കല്‍ അര്‍പ്പിച്ചു നിന്നു. അതു കൊണ്ടു ഭഗവത് ഗീത എന്ന മഹാസന്ദേശം ലഭിച്ചു. നമ്മളും പരിപുര്‍ണ്ണ ശരണാഗതി ചെയ്തു ഭഗവാന്‍റെ മുന്നില്‍ നില്‍ക്കണം. നമുക്ക് വേണ്ട സമയത്ത് വേണ്ടത് ഭഗവാന്‍ പറഞ്ഞു തരും. രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
സദ്ഗുരുവാല്‍സല്യം
ജയ് ശ്രീ രാധേകൃഷ്ണാ
ജയ് ശ്രീ പുജ്യ ശ്രീ ശ്രീ അമ്മാ
ജയ് ശ്രീ സദ്ഗുരു ഗോപാലവല്ലിദാസര്‍.
'കിമത്ര ബഹുനോക്തേന ശാസ്ത്ര കോടി ശതൈരപി
ദുര്‍ലഭാ ചിത്ര വിശ്രാന്തിം വിനാ ഗുരു കൃപാം പരം!'
രാധേകൃഷ്ണാ! ലോകത്തില്‍ എല്ലാരും മനസ്സിന് സ്വൈരം വേണം എന്നു ആഗ്രഹിക്കുന്നു. ആ സ്വസ്ഥതയ്ക്കായി പല വിധ കാര്യങ്ങളും ചെയ്യുന്നുണ്ട്. ക്ഷേത്രത്തില്‍ അഭിഷേകാദികള്‍ ചെയ്യുക, ദാന ധര്‍മ്മങ്ങള്‍ ചെയ്യുക തുടങ്ങി എത്രയോ കാര്യങ്ങള്‍ ചെയ്തു എങ്ങനെയെങ്കിലും സ്വൈരം ലഭിക്കണം എന്നു ആഗ്രഹിക്കുന്നു. പക്ഷെ സാധിക്കുന്നില്ല. കാരണം മനസ്സിന്‍റെ ആവശ്യങ്ങളെ പൂര്‍ത്തീകാരിച്ചാല്‍ അല്ലാതെ മനസ്സിന് സ്വൈരം ലഭിക്കില്ല. അതാണ് ഗുരു ഗീതയില്‍ ഭഗവാന്‍ പരമേശ്വരന്‍, പാര്‍വതീ ദേവിക്ക് പറഞ്ഞു തരുന്നത്. വിവിധ ശാസ്ത്രങ്ങളെയും കുറിച്ചു വിസ്തരിച്ചു പറഞ്ഞിട്ടും ഒരു കാര്യവുമില്ല. ഗുരു കൃപ ഉണ്ടെങ്കില്‍ മാത്രമേ മനശ്ശാന്തി ലഭിക്കു!
വേദവ്യാസര്‍ ഉത്തമമായ ഭക്തനാണ്. കൃഷ്ണ ദ്വൈപായനന്‍ എന്നാണദ്ദേഹത്തിന്‍റെ പേരു. നല്ല ജ്ഞാനമുള്ളവാനാണ്. പരാശരരുടെ പുത്രന്‍! ജനങ്ങളുടെ ദുഃഖങ്ങള്‍ എല്ലാം കണ്ടു. ജനങ്ങള്‍ക്ക് നല്ലത് ചെയ്വാനായി വേദത്തെ നാലായി പകുത്തു. എന്നിട്ടും അദ്ദേഹത്തിനു സമാധാനം ലഭിച്ചില്ല. ഉടനെ സ്ത്രീകള്‍ക്കും ശൂദ്രര്‍ക്കും പ്രയോജനപ്പെടാന്‍ വേണ്ടി അഞ്ചാമത്തെ വേദമെന്ന് പറയപ്പെടുന്ന മഹാഭാരതം രചിച്ചു. അതു കഴിഞ്ഞും മനസ്സിന് ശാന്തി ലഭിച്ചില്ല. അദ്ദേഹം നദിക്കരയില്‍ ഇരുന്നു ചിന്തിച്ചു. എന്തു ചെയ്താലാണ് തനിക്കു മനശ്ശാന്തി ലഭിക്കുക എന്നു ആലോചിച്ചു. അപ്പോള്‍ നാരദ മഹര്‍ഷി അവിടെ എത്തി. വേദവ്യാസര്‍ അദ്ദേഹത്തിനെ വേണ്ട വിധം സല്‍ക്കരിച്ചു. നാരദരോട് അദ്ദേഹം തന്‍റെ പ്രശ്നം അവതരിപ്പിച്ചു. താന്‍ എന്തു ചെയ്താലാണ് തനിക്കു മനശ്ശാന്തി ലഭിക്കുക എന്നു ചോദിച്ചു. ഉടനെ നാരദര്‍ അദ്ദേഹത്തോട് 'അങ്ങ് ധര്‍മ്മം അര്‍ത്ഥമ്, കാമം, മോക്ഷമ്, എന്നിങ്ങനെ നാലു പുരുഷാര്‍ത്ഥങ്ങളാണ്. അതില്‍ മൂന്നെന്നതിനെ അങ്ങ് പ്രതിപാതിച്ചു. നാലാമത്തെതായ മോക്ഷത്തെക്കുറിച്ച് അങ്ങ് അധികം പറഞ്ഞില്ല. അതിനെ കുറിച്ചു അങ്ങ് വിസ്തരിച്ചു പറഞ്ഞുകഴിഞ്ഞാല്‍ അങ്ങയുടെ മനസ്സിന് ശാന്തി ലഭിക്കും" എന്നു പറഞ്ഞു. നമ്മുടെ മനസ്സിന് എന്താണ് ശാന്തി നല്‍കുന്നത് എന്നു ഗുരുവിനു മാത്രമേ ശരിയായി അറിയാവു. നാരദര്‍ ഭഗവാനെ കുറിച്ചു എഴുതാന്‍ പറഞ്ഞു. വേദവ്യാസര്‍ വളരെ സന്തോഷത്തോടു കൂടി നദിക്കരയില്‍ ഇരുന്നു ഭഗവാനെ ധ്യാനിച്ച്. ഭഗവാന്‍ അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ തന്‍റെ ലീലകള്‍ കാട്ടി കൊടുത്തു. അതൊക്കെ അദ്ദേഹം അതു ശ്രീമദ്‌ഭാഗവതം എന്ന പേരില്‍ ഒരു ഗ്രന്ഥമായി എഴുതി. അതു എഴുതി തീര്‍ന്ന ഉടനെ തന്നെ ഹൃദയത്തില്‍ അദ്ദേഹത്തിനു ശാന്തി അനുഭവപ്പെട്ടു. ഗുരു കൃപ ഒന്നുമാത്രമാണ് മനശ്ശാന്തി തരുന്നത്. ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച് മനശ്ശാന്ടഹി നേടുക. രാധേകൃഷ്ണാ!

ഭക്തദാസന്‍ - 3
തരുതുയരം തടായേല്‍ ഉന്‍ ചരണല്ലാല്‍ ശരണ്‍ ഇല്ലൈ
വിരി കുഴുവും മലര്‍പോഴില്‍ സൂഴ് വിത്തുവക്കോട്ടമ്മാനേ!
അരിശിനത്താല്‍ ഈന്‍റ തായ് അകറ്റിടിനും മറ്റവള്‍ തന്‍
അരുള്‍ നിനൈത്തേ അഴും കുഴവി അതുവേ പോന്‍റിരുന്തേനേ!
കുലശേഖര ആള്‍വാരുടെ പെരുമാള്‍ തിരുമൊഴിയിലെ ഒരു പാസുരമാണ് മേലെ ഉദ്ധരിച്ചിട്ടുള്ളത്. അദ്ദേഹത്തിനു ഭഗവാനോടുള്ള
ആചഞ്ചലമായ ഭക്തിയെയാണ് ഇതു കാണിക്കുന്നത്! അദ്ദേഹം പറയുന്നു: "നീ എനിക്കു തീരാത്ത ദുഃഖങ്ങള്‍ നല്‍കിക്കൊണ്ടിരുന്നാലും ഹേ വിത്തുവക്കോട്ടു ഭഗവാനെ, അങ്ങയുടെ ചരണങ്ങള്‍ അല്ലാതെ വേറെ എനിക്കു ആശ്രയം ഇല്ല! ഒരു മാതാവ് കുട്ടിയെ കോപത്തില്‍ തള്ളിക്കളഞ്ഞാലും ആ കുട്ടി അമ്മയുടെ ചരണങ്ങള്‍ തന്നെ കെട്ടിപ്പിടിച്ചു കൊണ്ടു കരയും. എത്ര തന്നെ തന്നോടു ദേഷ്യം തോന്നിയാലും താന്‍ കരഞ്ഞാല്‍ അമ്മ തന്നെ കൈ വെടിയുകയില്ല എന്നു കുഞ്ഞിനു വിശ്വാസം ഉണ്ട്. അതേ പോലെ ഭഗവാനും ഈ ജീവന്‍ എത്ര ജന്മം എടുത്താലും പഠിക്കുന്നില്ലല്ലോ എന്നു കോപിച്ചു അതിന്‍റെ പ്രാരബ്ധത്തെ തന്നത്താന്‍ അനുഭവിക്കാന്‍ വിടുന്നു. പക്ഷെ ഭക്തന്‍ അപ്പോഴും തന്‍റെ വിശ്വാസം കൈവിടാതെ ഭഗവാനോട് പ്രാര്‍ത്ഥി ക്കുന്നു! നമ്മുടെ പ്രാരാബ്ധങ്ങള്‍ ഏതു രൂപതിലെല്ലാമോ നമ്മേ അലട്ടുന്നുണ്ട്. പക്ഷെ ഭഗവാന്‍ കൂടെ ഉണ്ടെങ്കില്‍ നമുക്ക് അതു സുലഭമായി തരണം ചെയ്യാന്‍ സാധിക്കും! ഭാഗവാനിലുള്ള വിശ്വാസം ഒരിക്കലും കൈ വിടാന്‍ പാടില്ല!
ഭഗവാന്‍ ആ ബ്രാഹ്മണ ഭക്തന്‍റെ ദാര്‍ഡ്യം അളന്നു നോക്കുവാന്‍ നിശ്ചയിച്ചു. തനിക്കു ജീവിതത്തില്‍ ഇനി എത്രയോ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമെന്ന് ആ ബ്രാഹ്മണന്‍ അറിഞ്ഞിരുന്നില്ല. ഭഗവാനെ കൈയില്‍ കിട്ടിയ സന്തോഷത്തില്‍ അദ്ദേഹം പുളകാങ്കിതനായി. ഭഗവാന്‍ അദ്ദേഹത്തിന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു തന്നെ ആ പെണ്‍കുട്ടിയുടെ അടുക്കല്‍ കൊണ്ടു വിട്ടേക്കു എന്നു പറഞ്ഞു. അദ്ദേഹം അതു സമ്മതിച്ചില്ല. ഭഗവാന്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി വരെ നോക്കി. പക്ഷെ അദ്ദേഹം അതിനൊന്നും വഴങ്ങിയില്ല. ഇങ്ങനെ തന്നോടു പ്രതികരിക്കുന്ന ഭഗവാനെ തിരിച്ചു കൊടുക്കാന്‍ അദ്ദേഹത്തിനു ഭ്രാന്തുണ്ടോ? ഭഗവാനും ഭക്തനും തമ്മില്‍ വാക്ക് തര്‍ക്കമായി. അദ്ദേഹം ഭഗവാനോട് മത്സരിച്ചു ജയിക്കാന്‍ തന്നെ തീരുമാനിച്ചു. മത്സരിച്ചാലും ഭഗവാനോട് മത്സരിക്കുന്നത് ഒരു ഭാഗ്യം തന്നെയാണ്! തുടര്‍ന്നു എന്തു സംഭവിച്ചു എന്നു നമുക്ക് നോക്കാം!
പുലര്‍ച്ചെ പതിവ് പോലെ ഉണര്‍ന്നു അദ്ദേഹം കുളി എല്ലാം കഴിഞ്ഞു സാളഗ്രാമ മൂര്‍ത്തിയെ പൂജിച്ചു അലമാരയില്‍ വെച്ചടച്ചതിന് ശേഷം ക്ഷേത്രത്തിലേയ്ക്ക് തിരിച്ചു. മനസ്സില്‍ എന്തു സംഭവിക്കും എന്നറിയാനുള്ള ആകാംക്ഷ വര്‍ദ്ധിച്ചു വന്നു. അന്ന് രാത്രി വരെ ഭഗവാന്‍ സമയം തന്നിരിക്കുകയാണ്. അതിനുള്ളില്‍ പെണ്‍കുട്ടിയുടെ അടുക്കല്‍ എല്പ്പിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും എന്നു അറിയാനുള്ള ആകാംക്ഷ! സന്ധ്യ കഴിഞ്ഞു. ക്ഷേത്രം അടച്ചു അദ്ദേഹം ഗൃഹത്തില്‍ എത്തി. ഭഗവാനു നിവേദ്യാദികള്‍ അര്‍പ്പിച്ചു അടച്ചു വെച്ചിട്ടു കിടന്നു. രാത്രി ഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു.
"മ് നീ എന്തു തീരുമാനിച്ചു? എന്നെ കൊണ്ടു വിടുന്നുണ്ടോ?" എന്നു അദ്ദേഹത്തോട് ചോദിച്ചു.
"ഒരിക്കലും ഇല്ല! അങ്ങ് എന്‍റെ കൂടെ തന്നെ ഇരിക്കണം! അഥവാ പോകുന്നെങ്കില്‍ എന്നെയും വിളിച്ചുകൊണ്ടു പോകണം" എന്നദ്ദേഹം ഉത്തരം പറഞ്ഞു.
ഭഗവാന്‍:- "എന്നെ വല്ലാതെ ദേഷ്യപ്പെടുത്തുന്നുണ്ട്. അതിന്‍റെ ഭവിഷ്യത് എന്താണെന്ന് ആലോചിട്ടുണ്ടോ?"
ബ്രാഹ്മണന്‍:- "ഹോ അതെന്തായാലും സാരമില്ല!"
ഭഗവാന്‍:- "ഓഹോ! അത്രയ്ക്ക് ധിക്കാരമോ? നാളെ നീ എന്നെ കൊണ്ടു വിട്ടില്ലെങ്കില്‍ നിന്‍റെ കുഞ്ഞിന്‍റെ ജീവന്‍ ഞാന്‍ അപഹരിക്കും!"
ബ്രാഹ്മണന്‍:- "പ്രഭോ! അങ്ങയുടെ കുഞ്ഞാണതു. അങ്ങേയ്ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഞാന്‍ എന്തിനു അതിനെ കുറിച്ച് വേവലാതിപ്പെടണം? അങ്ങയുടെ അടുക്കല്‍ വന്നു ചേര്‍ന്നു കഴിഞ്ഞാല്‍ പിന്നെ അതില്‍ കൂടുതല്‍ അതിനു എന്തു വേണം?"

ഭഗവാന്‍ ദേഷ്യത്തോടെ "ഞാന്‍ സത്യമാണ് പറയുന്നത്" എന്നു പറഞ്ഞു.
ബ്രാഹ്മണന്‍ ഉടനെ "അല്ലെന്നു ഞാന്‍ പറഞ്ഞില്ലല്ലോ" എന്നു പറഞ്ഞു.
ബ്രാഹ്മണന്‍ പിറ്റേ ദിവസം രാവിലെ ഉണര്‍ന്നു പതിവ് പൂജകളൊക്കെ വളരെ ആനന്ദത്തോടെ ചെയ്ത് ക്ഷേത്രത്തിലേയ്ക്ക് പോയി. ഉച്ചയായപ്പോള്‍ വീട്ടില്‍ മടങ്ങി വന്നു. വന്നപ്പോള്‍ കണ്ട കാഴ്ച ആദേഹം തീരെ പ്രതേക്ഷിക്കാത്തതായിരുന്നു. അദ്ദേഹത്തിന്‍റെ പൊന്നോമന ഉണ്ണി അതാ മരിച്ചു കിടക്കുന്നു. അടുത്തിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ അലമുറയിട്ടു കരയുന്നുണ്ടായിരുന്നു. ബ്രാഹ്മണന്‍ ഒട്ടും കുലുങ്ങിയില്ല. ഭഗവാന്‍ തന്നോടു പറഞ്ഞിരുന്ന പോലെ തന്നെ ഉണ്ണിയെ തന്‍റെ പക്കലേക്ക് എടുത്തു എന്നു അദ്ദേഹത്തിനു മനസ്സിലായി. തന്‍റെ കുഞ്ഞ് ഭഗവാന്‍റെ ചരണകമലങ്ങളെ അനായാസേന പ്രാപിച്ചിരിക്കുന്നു! അദ്ദേഹത്തിനു ദുഃഖം ഒന്നും തോന്നിയില്ല. എല്ലാവരും പ്രാരബ്ധത്തില്‍ പെട്ടു ഉഴലുമ്പോള്‍ അവരുടെ അവസാന കാലം എപ്പോള്‍ എത്തുമെന്ന് കാത്തിരിക്കുന്നു.ഇതാ തന്‍റെ കുഞ്ഞിനു അങ്ങനെ യാതൊരു ബുദ്ധി മുട്ടും ഉണ്ടാകാതെ തന്നെ തന്നിലേയ്ക്കു ഭഗവാന്‍ എടുത്തിരിക്കുന്നു എന്നു സന്തോഷിച്ചു! തന്‍റെ കരയുന്ന ഭാര്യയേ അദ്ദേഹം സാന്ത്വനിപ്പിച്ചു. "ഇതാണ് ശരീരത്തിന്റെ സ്ഥിതി" എന്നു പറഞ്ഞു കൊടുത്തു. ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു. മൂന്നു ദിവസം കഴിഞ്ഞു ഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. ബ്രാഹ്മണനെ നോക്കി ചിരിച്ചു. "ഞാന്‍ പറഞ്ഞ പോലെ ചെയ്തില്ലേ? ആദ്യമേ മുന്നറിയിപ്പ് തന്നതാണ്. പക്ഷെ നീ അതു വകവെച്ചില്ല. അതിന്‍റെ ഭാവിശ്യതാണ് നീ ഇപ്പോള്‍ അനുഭവിക്കുന്നത്" എന്നു പറഞ്ഞു.
ബ്രാഹ്മണന്‍ ധൈര്യമായി "വളരെ സന്തോഷം. അടുത്തതായി എന്തു ചെയ്യാനാണ് ഉദ്ദേശം?" എന്നു ചോദിച്ചു. ഭക്തി എന്ന ആധാരത്തില്‍ നിന്നത് കൊണ്ടാണ് അദ്ദേഹത്തിനു അങ്ങനെ ചോദിക്കാന്‍ സാധിച്ചത്. നാമൊക്കെ ശരീരമേ പ്രാധാന്യം എന്നിരിക്കുന്നവരാന്. ഇതു പോലെ ഒരു സ്ഥിതി വന്നാല്‍ ആ നിമിഷം നമ്മുടെ ഭക്തി അറ്റ് പോകും. പക്ഷെ ബ്രാഹ്മണനു എല്ലാറ്റിനെക്കാളും ഭഗവാന്‍ പ്രാധാന്യമായിരുന്നു.
ഭഗവാന്‍ വളരെ കര്‍ക്കശമായി "ഇനിയും രണ്ടു ദിവസം സമയം തരുന്നു. അതു കഴിഞ്ഞാല്‍ നീ എന്നെ കൊണ്ടു വിട്ടില്ലെങ്കില്‍ ഞാന്‍ നിന്‍റെ മൂത്ത മകനെയും എടുക്കും" എന്നു പറഞ്ഞു. ബ്രാഹ്മണന്‍ കുലുങ്ങാന്‍ ഭാവമില്ല!
"വളരെ നന്നായി! അവന്‍ ഇനി ഇവിടെ ഒറ്റയ്ക്കാവില്ല.കൂട്ടിനു ഭഗവാന്‍ തന്നെ ഉണ്ടാവുമല്ലോ"! എന്നു പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞു. ബ്രാഹ്മണന്‍ സാലഗ്രാമത്തെ മടക്കി അയയ്ക്കുന്ന ഉദ്ദേശം ഒന്നും കണ്ടില്ല. പിറ്റേ ദിവസം അദ്ദേഹത്തിന്‍റെ മകനെയും ഭഗവാന്‍ കൊണ്ടു പോയി. ജനങ്ങളൊക്കെ ഭയന്ന് വിറച്ചു പോയി. എന്തോ അമംഗളം നടക്കുന്നു എന്നവര്‍ പറഞ്ഞു. നടക്കുന്നത് മംഗലമോ അമംഗലമോ എന്നു തീരുമാനിക്കേണ്ടത് നാം അല്ല. ഭഗവാനു എല്ലാം അറിയാം. ഭഗവാന്‍ നടത്തുന്നത് ഒന്നും തന്നെ അമംഗലമാവില്ല. നാം ദുര്‍ഭാഗ്യം എന്നു പറയുന്നത് വാസ്തവത്തില്‍ അങ്ങനെ ആവില്ല. ഭാഗ്യം എന്നു ധരിച്ചിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഭാഗ്യം ആവില്ല. ബ്രാഹ്മണന്‍ തന്‍റെ പത്നിയെ സമാധാനിപ്പിച്ചു. "കരയരുത്! എല്ലാം ഭഗവാന്‍റെ ലീലയാകുന്നു." അവര്‍ക്കു ഇതു കേട്ടു കോപം വന്നു. "ഇതങ്ങനെ ഭഗവാന്‍റെ ലീല എന്നു പറഞ്ഞു വെറുതെ ഇരിക്കാന്‍ പറ്റുമോ?" എനവര്‍ ചോദിച്ചു. "അതേ! ഇതു ഭഗവത് സങ്കല്‍പം എന്നു കരുതുകയല്ലാതെ വേറെ വഴിയൊന്നുമില്ല" എന്നു അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനു എന്തോ മാനസിക വിഭ്രാന്തി സംഭവിച്ചിരിക്കുന്നു എന്നവര്‍ക്ക് തോന്നി. നാളുകള്‍ നീങ്ങി. ജനങ്ങള്‍ പരസ്പരം അടക്കം പറഞ്ഞു തുടങ്ങി. ഇദ്ദേഹം ഒരു സാളഗ്രാമ മൂര്‍ത്തിയെ എവിടെ നിന്നോ കൊണ്ടു വന്നു പൂജിച്ചു തുടങ്ങി. അന്ന് മുതല്‍ക്കാണു ഇങ്ങനെ ഓരോ അനിഷ്ടങ്ങള്‍ സംഭവിച്ചു തുടങ്ങിയത്" എന്നെല്ലാം പരക്കെ ജന സംസാരമായി. ജനങ്ങള്‍ക്കരിയാമോ ഏതാണ് യഥാര്‍ത്ഥ ലാഭം എന്നും ഏതാണ് യഥാര്‍ത്ഥ നഷ്ടം എന്നും? ഭഗവാനില്‍ ദൃഡമായ വിശ്വാസം ഉള്ളവര്‍ക്ക് ഒന്നും തന്നെ നഷ്ടമോ അമംഗലമോ ആവില്ല. ആ ഒരു വിശ്വാസം കൈവരണമെങ്കില്‍ ഭഗവാന്‍റെ നാമം തന്നെ വിടാതെ ജപിക്കണം! തുടര്‍ന്നു എന്തു സംഭവിച്ചു എന്നറിയാന്‍ വിടാതെ ജപിച്ചു കൊണ്ടു കാത്തിരിക്കു! രാധേകൃഷ്ണാ!

തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം
വാക്യം 37
രാധേകൃഷ്ണാ! തിരുക്കോളുരിലെ വഴിയോരത്തില്‍ മഹാനായ രാമാനുജരോടു ഒരു സ്ത്രീ സദ് വിഷയങ്ങള്‍ സംസാരിക്കുകയാണ്! അവളുടെ ചിന്തകള്‍ എല്ലാം മഹത്തരമായവയാണ്! തൊണ്ടരടിപ്പൊടി ആള്‍വാരേ പറ്റി പറഞ്ഞ പെണ്‍പിള്ളൈ അടുത്തു എന്തു പറയും എന്നു കാതോര്‍ത്തു നില്‍ക്കുന്ന രാമാനുജരോടും ശിഷ്യരോടും തന്‍റെ അടുത്ത വാക്യം പറഞ്ഞു.
"അവന്‍ ഉരൈക്ക പെറ്റെനോ തിരുക്കച്ചിയാര്‍ പോലെ?"
തിരുക്കച്ചി നമ്പികള്‍ ഒരു അത്ഭുതമായ മഹാത്മാവാണ്! ഗജേന്ദ്ര ദാസന്‍ എന്നാണു അദ്ദേഹത്തിന്‍റെ നാമധേയം! അദ്ദേഹം ബ്രാഹ്മണ കുലത്തില്‍ ജനിച്ചവനല്ല. പക്ഷെ കാഞ്ചി വരദരാജനോട് അത്ഭുതമായ ഭക്തിയുണ്ടായിരുന്നു. ഭഗവാന്‍ പോലും മയങ്ങി പോകുന്ന ഭക്തി. അദ്ദേഹം ഭഗവാനു ആലവട്ട കൈങ്കര്യം ചെയ്യുമായിരുന്നു. ഭഗവാനു ഉഷ്ണം തോന്നാതിരിക്കാന്‍ വിശറി എടുത്തു വീശുന്ന പണി! വെറുതെ അങ്ങ് വീശുകയല്ല! കാട്ടു എങ്ങനെ കിട്ടിയാലാണോ സുഖം തോന്നുന്നത് അങ്ങനെ ശ്രദ്ധിച്ചു വീശും! നല്ല വേനല്‍ കാലത്ത് കുറച്ചു ബലമായി തന്നെ വീശിക്കൊടുക്കും. എന്നാല്‍ മഴക്കാലമായാല്‍ കാട്ടു മൃദുവായി ഭഗവാനെ സ്പര്‍ശിച്ചിട്ട് പോകുന്ന പോലെ മന്ദമായി വീശും. എന്നാല്‍ തണുപ്പ് കാലം വന്നാല്‍ മുഖത്തിന് മാത്രം കാറ്റു ലഭിക്കുന്ന പോലെ വീശി കൊടുക്കും. എന്നാല്‍ അദ്ദേഹം വീശിക്കൊടുക്കുമ്പോള്‍ ഭഗവാനു യാതൊരു വിധത്തിലും ഒരു ബുദ്ധിമുട്ടു ണ്ടാകാതെ ശ്രദ്ധിക്കും. ഭഗവാന്‍ അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ ചില സമയം കൈയും കാലും ആട്ടും. അപ്പോള്‍ വിശറി അദ്ദേഹത്തിന്‍റെ മേല്‍ മുട്ടാതെ നമ്പികള്‍ ശ്രദ്ധിക്കും! ചിലപ്പോള്‍ ഭഗവാനു പിന്‍ കഴുത്ത് വിയര്‍ക്കും. ഭഗവാന്‍റെ ചുരുണ്ട മുടി നീണ്ടു തൂങ്ങി കിടക്കുകയായിരിക്കും. അപ്പോള്‍ വിശറിയില്‍ മുടി തട്ടാതെ വേണം വീശാന്‍. അതേ സമയം മുടിയിഴകള്‍ക്കിടയിലൂടെ കാറ്റു കിട്ടുകയും വേണം. ചില സമയങ്ങളില്‍ ഭഗവാന്‍ വരദരാജന്‍ അദ്ദേഹത്തോട് മുഖത്ത് നോക്കി സംസാരിച്ചുകൊണ്ടിരിക്കും. അപ്പോള്‍ വിശറി നമ്പികളുടെ മുഖം മറയ്ക്കാതെ നോക്കണം, എന്നാല്‍ കാറ്റു നില്‍ക്കാനും പാടില്ല. കൈങ്കര്യം എന്നത് ഭഗവാനു പ്രീതി ഉണ്ടാകുന്ന രീതിയില്‍ വേണം ചെയ്യാന്‍. അതിനു അസാധ്യമായ വിശ്വാസം വേണം! തിരുക്കച്ചി നമ്പികളുടെ സ്നേഹ പൂര്‍വ്വമായ കൈങ്കര്യത്തില്‍ ഭഗവാന്‍ മയങ്ങി പോയി. ഭഗവാന്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ ആരംഭിച്ചു. നമ്പികളെ കാണുമ്പോള്‍ ഭഗവാന്‍ "എന്താ തിരുക്കച്ചി സുഖമാണോ?" എന്നു ചോദിച്ചു തുടങ്ങി.
ഒരിക്കല്‍ "നീ ഇന്നലെ സുഖമായി ഉറങ്ങിയോ?" എന്നു ചോദിക്കും. അതിനു നമ്പികള്‍ ഇല്ല എന്നു മറുപടി പറയും. ഉടനെ ഭഗവാന്‍ അതിന്‍റെ കാരണം അന്വേഷിക്കും. നമ്പികള്‍ ഉടനെ "ഇന്നലെ ഭയങ്കര സ്വപ്നം കാരണം ശരിക്കും ഉറങ്ങാന്‍ പറ്റിയില്ല."
ഭഗവാന്‍:- അതെന്തു സ്വപ്നം?
നമ്പികള്‍:- ആരോ ഒരു കറുമ്പന്‍ വന്നു എന്നെ ഉപദ്രവിച്ചു.
ഭഗവാന്‍:- ഹേ! അതാരാ? എന്താ ചെയ്തത്?
നമ്പികള്‍:- ഓ ഞാന്‍ ഒന്നും ഉറക്കം പിടിക്കുമ്പോള്‍ എന്‍റെ അടുത്തു വന്നു എന്നെ ഉണര്‍ത്തുന്നതായി സ്വപ്നം കണ്ടു. അപ്പോള്‍ ഉറങ്ങാന്‍ പറ്റിയില്ല.
ഭഗവാന്‍:- ഓഹോ! അങ്ങനെയോ! നീ ശകാരിക്കാത്തത് എന്തു കൊണ്ടു?
നമ്പികള്‍:- അതോ! അയാള്‍ എന്നെ വിളിച്ചുണര്‍ത്തിയത് വളരെ സുഖമായി തോന്നി. പക്ഷെ ശരീരത്തിന് ഉറക്കം ആവശ്യവുമാണ്.
ഭഗവാന്‍:- ഓഹോ! ആരാ ആ കറുമ്പന്‍?
നമ്പികള്‍:- അങ്ങ് തന്നെയാണ്!
ഇങ്ങനെ രസകരമായ സംഭാഷണങ്ങള്‍ അവരുടെ ഇടയില്‍ നിത്യവും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഭഗവാന്‍ ഗജെന്ദ്രന് വേണ്ടി ഓടി വന്ന യ കഥയായിരിക്കും വിഷയം. നമ്പികള്‍ ഭഗവാനോട് അത്രയും വേഗത്തില്‍ വരേണ്ട കാര്യമില്ല എന്നും. ഭഗവാന്‍ കുറച്ചു കൂടെ തന്‍റെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും പരിഭവം പറയും. കച്ചി (കാഞ്ചി) എന്ന ദിവ്യദേശത്തില്‍ ഇരുന്നത് കൊണ്ടു അദ്ദേഹത്തിനു തിരുക്കച്ചി നമ്പികള്‍ എന്ന പേരു സിദ്ധിച്ചു. പതുക്കെ പതുക്കെ കാഞ്ചീപുരത്തില്‍ എല്ലാരും നമ്പികളോട് ഭഗവാന്‍ സംസാരിക്കുന്ന വിവരം അറിഞ്ഞു. ചിലര്‍ക്ക് ആശ്ച്ചര്യമായിരുന്നു. ചിലര്‍ക്ക് അസൂയയായിരുന്നു.
സ്വാമി രാമാനുജരും അതേ സമയം കാഞ്ചീപുരത്തില്‍ വസിച്ചു വന്നിരുന്നു. അദ്ദേഹം സന്യാസം സ്വീകരിക്കുന്നതിനു മുന്‍പുള്ള കാലമാണ്. രാമാനുജര്‍ നമ്പികളെ തട്നെ ഗുരുവായി ആശ്രയിച്ചാല്‍ തനിക്കും നല്ല ഗതി ലഭിക്കും എന്നു ചിന്തിച്ചു. ഒരിക്കല്‍ അദ്ദേഹം നമ്പികളെ സമീപിച്ചു തനിക്കു ഉപദേശം നല്‍കണം എന്നാവശ്യപ്പെട്ടു. നമ്പികള്‍ അതിനു താന്‍ ഒരു അബ്രാഹ്മണന്‍ ആണെന്നും ബ്രാഹ്മണനായ രാമാനുജര്‍ക്ക് ഉപദേശം നല്‍കാന്‍ തനിക്കു യോഗ്യതയില്ല എന്നും പറഞ്ഞു ഒഴിഞ്ഞു മാറി. സ്വാമി രാമാനുജര്‍ക്ക് നിരാശ തോന്നി. അദ്ദേഹത്തിന്‍റെ ഉപദേശം ലഭിച്ചില്ലെങ്കിലും അദ്ദേഹത്തിന്‍റെ ഉച്ചിഷ്ടം ലഭിച്ചാലും മതി എന്നു വിചാരിച്ചു ഒരു ദിവസം അദ്ദേഹത്തെ തന്‍റെ ഗൃഹത്തില്‍ ഭിക്ഷയ്ക്കു ക്ഷണിച്ചു. നമ്പികള്‍ക്ക് മറുത്തു പറയാന്‍ സാധിച്ചില്ല. അദ്ദേഹം വരം എന്നേറ്റു. രാമാനുജര്‍ തന്‍റെ പത്നിയോട് വിഭവസമൃദ്ധമായ ഭക്ഷണം തയ്യാറാക്കാന്‍ പറഞ്ഞു. വളരെ ശ്രദ്ധയോടെ, സ്വയം ഭഗവാന്‍ വരദരാജന്‍ തന്നെ വരും എന്ന ഭാവത്തില്‍ വേണം എല്ലാം തയ്യാറാക്കാന്‍ എന്നും പറഞ്ഞു. എന്നിട്ട് തിരുക്കച്ചി നമ്പികളെ വിളിക്കാനായി ക്ഷേത്രതിലേയ്ക്കു പുറപ്പെട്ടു. അതേ സമയം തിരുക്കച്ചി നമ്പികള്‍ വരദരാജന് വിശറി കൈങ്കര്യം ചെയ്ത് കൊണ്ടിരുന്നു. അന്ന് രാമാനുജര്‍ അദ്ദേഹത്തെ ഉച്ച ഭക്ഷണത്തിനു ക്ഷണിചിട്ടുള്ളത് കൊണ്ടു കുറച്ചു ഉദ്വേഗത്തോടെ ഇടയ്ക്കിടയ്ക്ക് പുറത്തേയ്ക്ക് നോക്കിക്കൊണ്ടിരുന്നു. ഭഗവാന്‍ ഇതു ശ്രദ്ധിച്ചു. നമ്പികളോട് "എന്താ ഇന്നു ഒരു പ്രത്യേക പ്രവേശം? എന്തെങ്കിലും വിശേഷമുണ്ടോ ? എന്നു ചോദിച്ചു. ഉടനെ നമ്പി " അതേ! ഇന്നു രാമാനുജര്‍ എന്നെ ഉച്ചയ്ക്ക് ഊണിനു ക്ഷണിച്ചിരിക്കുകയാണ്! അദ്ദേഹത്തെ കാത്തു നിര്‍ത്താന്‍ പാടില്ലല്ലോ! അതാണ് നോക്കുന്നത്" എന്നു പറഞ്ഞു. ഉടനെ ഭഗവാന്‍ ഒന്ന് ചിരിച്ചു. "ഓ! അങ്ങയില്‍ നിന്നും ഉപദേശം വാങ്ങാന്‍ സാധിച്ചില്ല. അല്ലേ?" എന്നു ചോദിച്ചു. നമ്പികള്‍:- "അതേ! നല്ല മഹാത്മാവാണ് അദ്ദേഹം. അദ്ദേഹത്തിനു ഉപദേശം വാങ്ങാന്‍ സാധിച്ചില്ലല്ലോ എന്നു സങ്കടം ഉണ്ട്. എങ്ങനെയെങ്കിലും ഭഗവാനെ പ്രാപിക്കാനുള്ള ത്വര അദ്ദേഹത്തിനു ഉണ്ട്.
ഭഗവാന്‍:- അതേ! അതേ! അതുകൊണ്ടാണ് ഒരു പുതിയ ഉപായം അയാള്‍ കണ്ടു വെച്ചിരിക്കുന്നത്.
നമ്പികള്‍:- ഓഹോ! അതെന്താണ്?
ഭഗവാന്‍:- അതോ! അങ്ങ് ഉണ്ട ശേഷം അങ്ങയുടെ ഇലയില്‍ നിന്നും ഉച്ചിഷ്ടം എടുത്തു കഴിക്കാന്‍ അയാള്‍ തീരുമാനിച്ചിരിക്കുകയാണ്!
രാമാനുജര്‍ വാസ്തവത്തില്‍ ആരാണെന്ന് അങ്ങയ്ക്ക് അറിയാമോ?
നമ്പികള്‍:- ഇല്ലല്ലോ! ആരാണ് അദ്ദേഹം! ദയവായി എനിക്കു പറഞ്ഞു തന്നാലും!
ഭഗവാന്‍:- സാക്ഷാത് ആദിശേഷനാണ് അദ്ദേഹം! ആദ്യം ഇതു മനസ്സിലാക്കു. അദ്ദേഹത്തിനു നിങ്ങളുടെ ഉച്ചിഷ്ടം ഒരിക്കലും കൊടുക്കരുത്. അതു കൊണ്ടു നിങ്ങള്‍ക്ക് പാപം സിദ്ധിക്കും.സൂക്ഷിക്കുക.
ഇതു കേട്ടതും നമ്പികള്‍ ശരിക്കും അത്ഭുത പരതന്ത്രനായി. "എന്തു? അങ്ങയുടെ കുടയോ, കിടക്കയോ? സിംഹാസനമോ? ചെരുപ്പോ? ആ മഹാത്മാവിനു എന്നോടു ഇത്ര താല്പര്യമോ? ഇനി എന്തു വേണം? എന്നു പറഞ്ഞു. ഭഗവാനും "അതേ! അതു കൊണ്ടു ഒരിക്കലും അങ്ങയുടെ ഉച്ചിഷ്ടം അവനു നല്‍കരുത്. മരിച്ചു അവന്‍റെ ഉച്ചിഷ്ടം അങ്ങയ്ക്ക് സ്വീകരിക്കാം. ഇതു മറക്കരുത്." എന്നു പറഞ്ഞു. അതു മാത്രമല്ല, രാമാനുജര്‍ തിരുക്കച്ചി നമ്പികള്‍ അറിയാതെ അദ്ദേഹത്തിന്‍റെ ഇലയില്‍ നിന്നും ഉച്ചിഷ്ടം കഴിക്കാന്‍ നിശ്ചയിച്ചിരുന്നു. ഭഗവാന്‍ അതു അദ്ദേഹത്തെ അറിയിച്ചിട്ട്, അതിനു ഒട്ടും അവസരം നല്‍കരുത് എന്നും താക്കീത് നല്‍കി.
എന്നിട്ട്, രാമാനുജര്‍ അദ്ദേഹത്തെ അന്വേഷിച്ചു അങ്ങോട്ട് വരുന്നുണ്ടെന്നും, അദ്ദേഹം വരുന്നതിനു മുന്‍പ് വേറെ വഴിയില്‍ അദ്ദേഹത്തിന്‍റെ വീട്ടിലേയ്ക്ക് ചെല്ലണം എന്നും, അദ്ദേഹം തിരിച്ചു വീട്ടില്‍ എത്തുന്നതിനു മുന്‍പ് തന്നെ ഭക്ഷണം കഴിച്ചു മടങ്ങണം എന്നും ഭഗവാന്‍ നിര്‍ദ്ദേശം നല്‍കി. നമ്പികള്‍ അതു സമ്മതിച്ചു. അദ്ദേഹത്തിന്‍റെ ഭാഗ്യത്തെ പറ്റി എന്തു പറയാന്‍? സ്വയം ഭഗവാന്‍ വരദരാജന്‍ തന്നെ രാമാനുജര്‍ ആദിശേഷന്‍റെ അവതാരമാണെന്ന് പറഞ്ഞു കൊടുത്തില്ലേ?
ഭഗവാന്‍റെ നിര്‍ദ്ദേശം അനുസരിച്ചു രാമാനുജര്‍ ഒരു വശത്ത് കൂടെ അകത്തേയ്ക്ക് വരുമ്പോള്‍ നമ്പികള്‍ മറുവശത്തുകൂടെ രാമാനുജരുടെ ഗൃഹത്ത് എത്തി. ഭഗവാന്‍ വരദരാജനോടു നേരിട്ട് സംസാരിക്കുന്ന ആ മഹാ ഭക്തന്‍ അവിടെ ചെന്നു കൈ കെട്ടി വായും പൊത്തിക്കൊണ്ട്, അടിയന്‍ ഗജേന്ദ്രദാസന്‍ വന്നിട്ടുണ്ട് എന്നറിയിച്ചു. രാമാനുജര്‍ അവിടെ ഇല്ല എന്നറിഞ്ഞു കൊണ്ടു താനേ രാമാനുജര്‍ അവിടെ ഉണ്ടോ എന്നന്വേഷിച്ചു. രാമാനുജരുടെ പത്നി കുറച്ചു കുല ഗര്‍വവും വിദ്യാ ഗര്‍വമും ഉണടായിരുന്ന ഒരു സ്ത്രീയായിരുന്നു. അവര്‍ വളരെ അലക്ഷിയമായി, നമ്പികളെ അന്വേഷിച്ചു അദ്ദേഹം ക്ഷേത്രം വരെ പോയിട്ടുണ്ട് എന്നറിയിച്ചു. നമ്പികള്‍ ഉടനെ വിനയതോറെ പാചകം കഴിഞ്ഞോ എന്നു അന്വേഷിച്ചു. അതിനു അവര്‍ മുക്കാലും തയ്യാറായി എന്നും കുറച്ചു സമയത്തില്‍ എല്ലാം തയ്യാറാകും എന്നും പറഞ്ഞു.
ഉടനെ നമ്പികള്‍ ആയത്രയും തന്നെ മതി ക്ഷേത്രതില് ഭഗവാനു കൈങ്കര്യം ചെയ്യാന്‍ തിടുക്കമായി എന്നു പറഞ്ഞു. താന്‍ രാമാനുജരെ കണ്ടു കാര്യം പറഞ്ഞു കൊളളാം എന്നവരോടു അദ്ദേഹം പറഞ്ഞു. ശരി! എന്നു പറഞ്ഞു വരാന്തയില്‍ തന്നെ ഒരു ഇല ഇട്ടു അദ്ദേഹത്തെ അവിടെ ഇരുത്തി. നമ്പികള്‍ക്ക് യാതൊരു വിഷമവും തോന്നിയില്ല. രാമാനുജരുടെ വീട്ടില്‍ നിന്നും ഒരു വട്ടു ചോറു കിട്ടിയാല്‍ തന്നെ ഭാഗ്യം എന്നു വിചാരിച്ചിരുന്ന അദ്ദേഹത്തിനു തൂശനില ഇട്ടു വിഭവ സമൃദ്ധമായ സദ്യയാണ് വിളമ്പിയത്. അദ്ദേഹം അതു ഒരു വറ്റു പോലും ബാക്കി വെയ്ക്കാതെ ഉണ്ടു. എന്നിട്ട് സ്വയം ഇല എടുത്തു ദൂരെ കൊണ്ടു കളഞ്ഞു. രാമാനുജരുടെ പത്നിയോട്, ശരി! എനിക്കു വളരെ തൃപ്തിയായി. ഞാന്‍ പോവുകയാണ്! എന്നു പറഞ്ഞു പുറപ്പെട്ടു.
അതേ സമയം രാമാനുജര്‍ നമ്പികളെ ക്ഷേതരത്തില്‍ അന്വേഷിച്ചു നടന്നു. അവസാനം നമ്പികള്‍ തന്‍റെ വീട്ടില്‍ പോയി എന്നു മനസ്സിലാക്കി വീട്ടിലേയ്ക്ക് ഓടി എത്തി. നമ്പികള്‍ വേറെ വഴിയിലൂടെ തിരിച്ചെത്തി. വരദരാജന്‍ ചിരിച്ചു കൊണ്ടു "ഊണ് ഗംഭീരമായോ " എന്നു ചോദിച്ചു. നമ്പികള്‍ അതിനു രാമാനുജരുടെ വീട്ടിലെ ഊണല്ലേ! പറയാനും ഉണ്ടോ? അങ്ങയ്ക്കും വന്നിരിക്കാമായിരുന്നു" എന്നു പറഞ്ഞു. വരദന്‍ ചിരിച്ചു. രാമാനുജര്‍ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ കുളിച്ചു കൊണ്ടു വരുന്നത് കണ്ടു. ആശ്ചര്യപ്പെട്ടു അദ്ദേഹം അവരോടു എന്താ നീ ഇപ്പോള്‍ കുളിച്ചു വരുന്നത്? നമ്പികള്‍ എത്തിയില്ലേ എന്നു ചോദിച്ചു. അവര്‍ അതന് നമ്പികള്‍ വന്നു ഉണ്ടിട്ടു പോയി എന്നും, അദ്ദേഹം ഉണ്ട സ്ഥലം ചാണകം തളിച്ച് ശുദ്ധിയാക്കുംപോള്‍ ഒരു തുള്ളി വെള്ളം അവരുടെ മേല്‍ തെറിച്ചു എന്നും അതു കൊണ്ടു അവര്‍ കുളിക്കാന്‍ പോയി എന്നും പറഞ്ഞു. ഇതു കേട്ട രാമാനുജര്‍ക്കു തന്‍റെ പത്നിയുടെ ഭാവത്തില്‍ വളരെ വിഷമം തോന്നി. ഒരു മഹാനായ തിരുക്കച്ചി നമ്പികളെ അവര്‍ വെറും ഒരു ഭിക്ഷക്കാരനെ പോലെ കണക്കാക്കിയില്ലേ എന്നു ദുഃഖിച്ചു. എന്തായാലും പാത്രത്തില്‍ അദ്ദേഹം കഴിച്ചതിന്റെ ബാക്കി ഉണ്ടാവുമല്ലോ എന്നു ധരിച്ചു അകത്തു ചെന്നു നോക്കിയപ്പോള്‍ അവര്‍ ബാക്കി വന്ന ഭക്ഷണമെല്ലാം തന്നെ ആരോ ഭിക്ഷക്കാര്‍ക്കു കൊടുത്തു പാത്രം കഴുകി കമിഴ്ത്തി വെച്ചു കഴിഞ്ഞിരുന്നു. അദ്ദേഹത്തിനു ദുഃഖം സഹിക്കാനായില്ല. അങ്ങനെ കാലം കുറെ കഴിഞ്ഞു. രാമാനുജരുടെ പത്നി വീണ്ടും ഒന്ന് രണ്ടു പ്രാവശ്യം കൂടെ അപചാരം ചെയ്തു. രാമാനുജര്‍ ഒടുവില്‍ തന്‍റെ ഭക്തിക്കു അനുകൂലമല്ലാത്ത പത്നിയെ ഉപേക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ അദ്ദേഹത്തിനു ചില samshayangaL ഉണ്ടായിരുന്നു. അദ്ദേഹം തിരുക്കച്ചി നമ്പികളെ സമീപിച്ചു, തന്‍റെ മനസ്സില്‍ ചില സംശയങ്ങള്‍ ഉണ്ടെന്നും അതു ശരിയാണോ എന്നു വരടരാജനോടു ചോദിച്ചു പറയണം എന്നും പറഞ്ഞു. സംശയം എന്താണെന്ന് അദ്ദേഹത്തിനോട് പറഞ്ഞില്ല. നമ്പികള്‍ ഉടനെ വരദരാജനോടു രാമാനുജര്‍ക്ക് എന്തോ ചില സംശയങ്ങള്‍ ഉണ്ടെന്നും അവ ഭഗവാനോട് ചോദിക്കണം എന്നും പറഞ്ഞു. ഉടനെ തിരുക്കച്ചിനമ്പികളും അങ്ങനെ തന്നെ ചോദിക്കാം എന്നു പറഞ്ഞു.
നമ്പികള്‍ ഭഗവാനോട് രാമാനുജര്‍ക്ക് മനസ്സില്‍ എന്തോ ചില സംശയങ്ങള്‍ ഉണ്ടെന്നും അവ എല്ലാം ഭഗവാന്‍ തീര്‍ത്തു തരണം എന്നു ചോദിക്കുന്നു എന്നു പറഞ്ഞു. കാര്യം എന്താണെന്ന് രാമാനുജരും നമ്പികളോട് പറഞ്ഞില്ല. നമ്പികളും രാമാനുജരോടു ചോദിച്ചില്ല. ഭഗവാന്‍ ഉടനെ നമ്പികളോട് 6 രഹസ്യ വാക്യങ്ങള്‍ പറഞ്ഞു.
1. അഹമേവ പരതത്വം - ഞാന്‍ തന്നെയാണ് പരമമായ തത്വം!
2. ജീവനും പരമാത്മാവും വേറെ വേറെ തന്നെയാണ്!
3 ശരണാഗതി തന്നെയാണ് ഉപായം!
4 അന്ത്യകാല സ്മൃതി ആവശ്യമില്ല!
5
6 പെരിയ നമ്പികളെ ആശ്രയിക്കണം!
പിറ്റേ ദിവസം രാമാനുജരോടു തിരുക്കച്ചി നമ്പികള്‍ ഭഗവാന്‍ പറഞ്ഞ 6 കാര്യങ്ങളും പറഞ്ഞു. എന്നിട്ട് ഇതു തന്നെയാണോ അങ്ങയുടെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എന്നു ചോദിച്ചു. രാമാനുജര്‍ സന്തോഷത്തോടെ അതേ! എന്നു പറഞ്ഞു. നമ്പികള്‍ക്ക് വളരെ സന്തോഷം തോന്നി. ഭഗവാന്‍റെയും ഭക്തന്‍റെയും ഇടയില്‍ തനിക്കു ഒരു ദൂതന്റെ വേഷം കിട്ടിയല്ലോ എന്നു സന്തോഷിച്ചു. അങ്ങനെ ഭഗവാന്‍ പറഞ്ഞു നമ്പികള്‍ കേട്ടു, രാമാനുജരോടു പറഞ്ഞു. അദ്ദേഹത്തിന്‍റെ ഭക്തി എത്ര മാത്രം ശ്രേഷ്ഠമാണെന്ന് നമുക്ക് ഇതില്‍ നിന്നും മനസ്സിലാക്കാം.
"അവനുരൈക്കപ്പെറ്റെനോ തിരുക്കച്ചിയാര്‍ പോലെ"
വേറൊരു സന്ദര്‍ഭത്തില്‍ രാമാനുജരുടെ ഗുരുവായിരുന്ന യാദവപ്രകാശര്‍ക്കു വേണ്ടിയും അദ്ദേഹം ഭഗവാനോട് സംസാരിച്ചു. അദ്ദേഹം ഒരു സന്യാസിയായിരുന്നു. അദ്ദേഹത്തിന്‍റെ അമ്മയ്ക്ക് അദ്ദേഹം വരണ്ട വേദാന്തം പറഞ്ഞുകൊണ്ടു ഭഗവാനില്‍ അടുക്കാതെ ഇരിക്കുന്നത് വളരെ വിഷമം ഉണ്ടാക്കി. അവര്‍ മകനോട് രാമനുജരെ ആശ്രയിക്കാനും അദ്ദേഹത്തിന്‍റെ ഭക്തി മാര്‍ഗം സ്വീകരിക്കാനും ഉപദേശിച്ചു. അദ്ദേഹത്തിനും അതു ശരിയായി തോന്നി. പക്ഷെ അതിലും ഒരു തടസ്സം ഉണ്ടായിരുന്നു. അദ്ദേഹം സന്യാസം സ്വീകരിച്ചപ്പോള്‍ തന്‍റെ പൂണൂലും കുടുമയും വെട്ടി മാറ്റിയിരുന്നു. ഇപ്പോള്‍ രാമാനുജ സമ്പ്രദായത്തില്‍ അതൊക്കെ ആവശ്യവുമാണ്. വീണ്ടും ഇവ ധരിക്കണമെങ്കില്‍ അദ്ദേഹം ഒരു ഭൂപ്രദക്ഷിണം ചെയ്തു പ്രായശ്ചിത്തം ചെയ്യണം!അദ്ദേഹത്തിന്‍റെ പ്രായാധിക്യം മൂലം അതും അസാധ്യമാണ്. എന്തു ചെയ്യണം എന്നു ചിന്തിച്ചിരിക്കെ, ഒരു ദിവസം ഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു, ഭൂ പ്രദക്ഷിണം ചെയ്യുന്നതിന് പകരം, ഭൂമിയെ താങ്ങുന്ന ആദിശേഷന്‍ രാമാനുജരായി അവതരിച്ചിരിക്കുന്നു. നീ അദ്ദേഹത്തെ പ്രദക്ഷിണം ചെയ്താല്‍ മതിയാകും എന്നു പറഞ്ഞു മറഞ്ഞു. യാദവപ്രകാശര്‍ക്കു വീണ്ടും സംശയമായി. താന്‍ സ്വപ്നത്തില്‍ കണ്ടത് സത്യമാണോ എന്നറിയുവാന്‍ അദ്ദേഹം നമ്പികളെ സമീപിച്ചു. ഭഗവാനോട് താന്‍ ഭഗവാനെ സ്വപ്നത്തില്‍ കണ്ടത് സത്യമാണോ എന്നു ചോദിച്ചു പറയുവാന്‍ പറഞ്ഞു. തിരുക്കച്ചി നമ്പികള്‍ വരദരാജനോടു ചോദിച്ചു. വരദരാജന്‍ വീണ്ടും ചിരിച്ചു. "എന്‍റെ വാക്കിനെക്കാള്‍ ആളുകള്‍ക്ക് നിന്‍റെ വാക്കുകളാണ് വിശ്വാസം" എന്നു പറഞ്ഞിട്ട്. സ്വപ്നത്തില്‍ വന്നത് താന്‍ തന്നെയാണെന്നും രാമാനുജരെ പ്രദക്ഷിണം ചെയ്താല്‍ ഭൂപ്രദക്ഷിണം ചെയ്തതിനു സമാനമാകും എന്നരുളി ചെയ്തു. തിരുക്കച്ചി നമ്പികളുടെ കണ്ണുകളില്‍ ആനന്ദ ബാഷ്പം പൊടിഞ്ഞു. ഭഗവാന്‍ തന്‍റെ കാരുണ്യം കൊണ്ടു തന്‍റെ പെരുമയെ കുറച്ചു കൊണ്ടു ഭക്തന്‍റെ പെരുമയെ ഉയര്‍ത്തി കാട്ടുന്നു. തിരുക്കച്ചി നമ്പികള്‍ ഭഗവാന്‍ പറഞ്ഞത് യാദവ പ്രകാശര്‍ക്ക് പറഞ്ഞു കൊടുത്തു. അങ്ങനെ അര്ച്ചാ മൂര്‍ത്തിയായ ഭഗവാന്‍ ഒരു മനുഷ്യനായ തിരുക്കച്ചി നമ്പികളോട് പ്രത്യക്ഷത്തില്‍ സംസാരിച്ചിരുന്നു എന്നതില്‍ നിന്നും അദ്ദേഹത്തിന്‍റെ മഹത്വം എത്രയാണെന്ന് ഊഹിക്കാം!
"അവനുരൈക്ക പെറ്റെനോ തിരുക്കച്ചിയാര്‍ പോലെ"!
തിരുക്കച്ചി നമ്പിയെ പോലെ തനിക്കു ഭക്തി ഉണ്ടോ എന്നു പെണ്‍പിള്ളൈ രാമാനുജരോടു ചോദിക്കുകയാണ്. രാമാനുജര്‍ക്ക് വളരെ ആശ്ചര്യം തോന്നി. അദ്ദേഹത്തിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു മഹാനല്ലേ നമ്പികള്‍! എത്ര വലിയവനാണ് ആ മഹാന്‍! അദ്ദേഹത്തെ താന്‍ ഗുരു സ്ഥാനതല്ലേ കാണുന്നത്! ഈ സ്ത്രീ അതു പോലും എത്ര കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു! അദ്ദേഹം ആശ്ചര്യ ഭരിതനായി! ആനന്ദത്തോടെ അദ്ദേഹം അവളോടു "തിരുക്കച്ചി നമ്പികളെ കുറിച്ചു പറഞ്ഞ നിനക്കു വരദരാജന്‍റെ പൂര്‍ണ്ണ അനുഗ്രഹം ഉണ്ടാവും" എന്നു പറഞ്ഞു. ആ ക്ഷണതില് തന്നെ പെണ്‍പിള്ളയുടെ ഹൃദയത്തില്‍ വരദരാജ ദര്‍ശനം സിദ്ധിച്ചു. അവള്‍ അതില്‍ സ്വയം മറന്നിരുന്നു. രാധേകൃഷ്ണാ!

0 comments:
Post a Comment