Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Tuesday, April 13, 2010

പ്രേമവേദം ഫെബ്രുവരി-10

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
തത്ര വാ തവ പദേ/ഥവാ വസന്‍
പ്രാകൃത പ്രളയ ഏതി മുത്ക്തി താം;
സ്വേച്ഛയാ ഖലു പുരാ വിമുച്യതേ
സംവിഭിദ്യ ജഗദണ്ഡമോജസാ.
     (ദശ:4 ശ്ലോ:13) 
     അവന്‍ ബ്രഹ്മലോകത്തിലോ വൈകുണ്ഠത്തിലോ വസിക്കുകയും കല്പാന്ത കാലം വരുമ്പോള്‍ സായൂജ്യം നേടുകയും ചെയ്യുന്നു. ചിലര്‍ അതിനു കാത്തിരിക്കാതെ, സ്വേച്ഛ പോലെ സ്വ ശക്തിയാല്‍ ബ്രഹ്മാണ്ഡത്തെ പിളരുകയും ബ്രഹ്മത്തില്‍ ലയിക്കുകയും ചെയ്യുന്നു. 
                      (പണ്ഡിറ്റ് ഗോപാലന്‍ നായര്‍)
   പ്രേമസന്ദേശം
     രാധേകൃഷ്ണാ! നിങ്ങളുടെ ഹൃദയം എനിക്കു തരിക. നിങ്ങളുടെ മനസ്സ് എന്നില്‍ നിറുത്തുക. എന്നാല്‍ നിങ്ങളുടെ ജീവിതം എന്‍റെ കൂടെയാകും. ഇതു കൃഷ്ണന്‍ തരുന്ന വാക്കാണ്‌. അതിലൊട്ടും സംശയിക്കണ്ട. രാധേകൃഷ്ണാ!          
    സദ്‌ഗുരു വാത്സല്യം    
ജയ്‌ ശ്രീരാധേകൃഷ്ണാ 
ജയ്‌ ശ്രീപുജ്യശ്രീശ്രീ അമ്മാ
ജയ്‌ ശ്രീസദ്ഗുരു ഗോപാലവല്ലിദാസര്‍ 
തത് വിദ്ധി പ്രണിപാതേന പരിപ്രശ്നേന സേവയാ 
ഉപദേക്ഷ്യന്തി തേ ജ്ഞാനം ജ്ഞാനിനഃ തത്വ ദര്ശിനഃ 
     രാധേകൃഷ്ണാ! ഗുരുവിന്റെ മഹിമയെ പറ്റി എത്രയോ മഹാന്മാര്‍ പറഞ്ഞിരിക്കുന്നു. ശ്രിയഃപതിയായ ഭഗവാന്‍  ഭഗവത് ഗീതയില്‍ ഗുരുവിന്റെ മാഹാത്മ്യത്തെ കുറിച്ചു പറയുന്നു. എല്ലാര്‍ക്കും തത്വത്തെ മനസ്സിലാക്കണം, ജ്ഞാനത്തെ അറിയണം എന്നു ആഗ്രഹം ഉണ്ട്. പക്ഷെ അതിനു വേണ്ടി ചെയ്യേണ്ടതൊന്നും ചെയ്യുന്നില്ല. ഭഗവാന്‍ ആദ്യം വിനയം വേണം എന്നു പറയുന്നു. പിന്നീട് ഗുരുവില്‍ അചഞ്ചലമായ വിശ്വാസം വേണം എന്നും പറയുന്നു. ആ ഒരു വിശ്വാസത്തോടെയും  വിനയത്തോടെയും ഗുരുവിനു കൈങ്കര്യം ചെയ്യണം. അങ്ങനെ ചെയ്തു നമ്മുടെ സംശയങ്ങളെ ഗുരുവിനോട് ചോദിക്കണം. അതും ചോദിക്കേണ്ട രീതിയില്‍ തന്നെ ചോദിക്കണം. അപ്പോള്‍ തത്വത്തെ അറിഞ്ഞ ജ്ഞാനികള്‍ നമുക്ക് ഉപദേശിച്ചു തരും. ഗുരു എത്രയോ വലിയവനാണ്‌. ജീവിതത്തില്‍  മറ്റുള്ളവര്‍ പറയുന്ന എല്ലാ വിഷയങ്ങളും എല്ലാ സമയത്തും നമുക്ക് ഉപകരിക്കുമോ  എന്നു തീര്‍ത്തു പറയാന്‍ സാധിക്കില്ല. എന്നാല്‍ ഗുരു പറയുന്ന കാര്യങ്ങള്‍ എല്ലാ സമയത്തും നമുക്ക് പ്രയോജന പ്രടമായിരിക്കും.
     ശ്രീഭാട്ടര്‍ എന്നൊരു മാഹാത്മാ വൃന്ദാവനത്തില്‍ വസിച്ചിരുന്നു. ഒരിക്കല്‍ ഹരിടാസര്‍ എന്നൊരു ഭക്തന്‍ അദ്ദേഹത്തെ കാണാന്‍ അവിടെ എത്തി. അദ്ദേഹത്തെ കണ്ടപ്പോള്‍ തന്നെ അദ്ദേഹം ഒരു മാഹത്മാവാനെന്നു മനസ്സിലാക്കി, തനിക്കു ഭഗവാനെ കാണാന്‍ ആഗ്രഹം ഉണ്ടെന്നു പറഞ്ഞു അതു സാധിച്ചു തരണം എന്നപേക്ഷിച്ചു. ഹരിവ്യാസര്‍ സത്യ സന്ധമായിട്ടു തന്നെയാണ് ചോദിക്കുന്നതെന്ന് മനസ്സിലാക്കിയ ഭട്ടര്‍ അദ്ദേഹത്തോട് തന്‍റെ മടിയില്‍ എന്തെങ്കിലും വിശേഷമായ അത്ഭുതം കാണുന്നുണ്ടോ എന്നു ചോദിച്ചു. അതിനു ഹരിവ്യാസര്‍ താന്‍ വിഷ്ണു മായയില്‍ മയങ്ങിയിരിക്കുകയാണെന്നും അതു കൊണ്ടു ഗുരുവിന്‍റെ മടിയിലെ അത്ഭുതമൊന്നും കാണാന്‍ സാധിക്കുന്നില്ല എന്നു പറഞ്ഞു. ഇതു കേട്ട ശ്രീ ഭട്ടര്‍ അദ്ദേഹത്തിനു അതു കാണാന്‍ ആഗ്രഹം ഉണ്ടെങ്കില്‍ താന്‍ പറയുന്നത് അനുസരിക്കാമോ എന്നു ചോദിച്ചു. അദ്ദേഹം അതു ഉടനെ സമ്മതിച്ചു. ഉടനെ ശ്രീഭാട്ടര്‍ അദ്ദേഹത്തെ 12 കൊല്ലം ഗോവര്‍ധന ഗിരി പ്രദക്ഷിണം ചെയ്തു വരണം എന്നാജ്ഞാപിച്ചു. സാധാരണ ലോകത്തില്‍ ഒരു കാര്യം സാധിക്കുന്നതിനു വരെ ക്ഷമയില്ലാതെ ഇരിക്കുന്നതാണ് നാം കാണുന്നത്. പക്ഷെ ഹരിവ്യാസര്‍ ഇതു കേട്ടതും ഒട്ടും ശങ്കയില്ലാതെ ഗിരി പ്രദക്ഷിണത്തിനു  പുറപ്പെട്ടു.  12 കൊല്ലം ക്ഷമയോടെ തന്‍റെ ഗുരുവിന്‍റെ വാക്കിനനുസരിച്ചു ഗിരി പ്രദക്ഷിണം ചെയ്തു. 12 കൊല്ലം പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം തന്‍റെ ഗുരുവിനെ ചെന്നുകണ്ടു. 
     ശ്രീഭട്ടര്‍ വീണ്ടും ഇപ്പോള്‍ തന്‍റെ മടിയില്‍ എന്തെങ്കിലും അത്ഭുതം കാണുന്നുണ്ടോ എന്നുചോദിച്ചു. ഹരിവ്യാസര്‍ താന്‍ ഇനിയും വിഷ്ണു മായയില്‍ മയങ്ങിയിരിക്കുകയാനെന്നും അതു കൊണ്ടു തനിക്കു ഒന്നും കാണാന്‍ പറ്റുന്നില്ലെന്നും പറഞ്ഞു. ഉടനെ ശ്രീഭട്ടര്‍ ഹരിവ്യാസരെ വീണ്ടും ഒരു 12 കൊല്ലംകൂടി ഗിരിപ്രദക്ഷിണമ് ചെയ്യാന്‍ പറഞ്ഞു. ഹരിവ്യാസരോ ഒട്ടും സംശയമോ, കോപമോ കൂടാതെ ആജ്ഞ സ്വീകരിച്ചു. വീണ്ടും ഒരു 12 കൊല്ലം കൂടി കഴിഞ്ഞു. ഹരിവ്യാസര്‍ തിരിച്ചു വന്നു ഗുരുവിന്‍റെ ചരണങ്ങളില്‍ ശരണാഗതി ചെയ്തു ഭയതോടെ നിന്നു. ശ്രീഭട്ടര്‍ വീണ്ടും പഴയ ചോദ്യം തന്നെ ആവര്‍ത്തിച്ചു. തന്‍റെ മടിയില്‍ എന്തെങ്കിലും അത്ഭുതം കാണുന്നുണ്ടോ എന്നു ചോദിച്ചു. അദ്ദേഹം തന്‍റെ കണ്ണുകള്‍ തുറന്നു നോക്കി. അത്ഭുത പരതന്ത്രനായി നിന്നു പോയി.ഗുരുവിന്‍റെ മടിയില്‍ സാക്ഷാത് ശ്രീകൃഷ്ണനും രാധികാറാണിയും കളിച്ചു കൊണ്ടിരിക്കുന്നത് അദ്ദേഹത്തിനു കാണാറായി. ആനന്ദ പരവശനായി അദ്ദേഹം ഗുരുവിന്‍റെ ചരണങ്ങളില്‍ വീണു നമസ്കരിച്ചു. ഗുരുവിന്‍റെ വാക്യത്തില്‍ ഒട്ടും സംശയമില്ലാതെ വിശ്വാസത്തോടെ  അദ്ദേഹം പറഞ്ഞത് അനുസരിച്ചത് കൊണ്ടു അദ്ദേഹത്തിനു കൃഷ്ണ ദര്‍ശനം സാധ്യമായി. നിങ്ങളും ഗുരുജിഅമ്മയുടെ ചരണാരവിന്ദങ്ങളെ വിശ്വാസത്തോടെ ആശ്രയിച്ചു ജ്ഞാനം പ്രാപിക്കു. രാധേകൃഷ്ണാ!
ഭക്തി രഹസ്യം
     രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തില്‍ ഭക്തനായ പുജാരിയുടെ കാര്യവും അദ്ദേഹം ഒരു പെണ്‍കുട്ടിയുടെ കൈയില്‍ സാളഗ്രാമം കണ്ടതും വായിച്ചു.എത്രയും വിശേഷപ്പെട്ട സാന്നിധ്യം ഉള്ള സാളഗ്രാമത്തെ സ്വന്തമാക്കി പുജിക്കുവാന്‍ അദ്ദേഹത്തിനു ആഗ്രഹം ഉണ്ടായി എന്നും ആ പെണ്‍കുട്ടിയും അതു തരാം എന്നു സമ്മതിച്ചതായും നാം കണ്ടു. ആ പെണ്‍കുട്ടി തനിക്കു വൃന്ദാവനം വരെ പോകണം എന്ന ആഗ്രഹം പ്രകടിപ്പിക്കുകയും അതിനു ആവശ്യമായുള്ള ധനം അദ്ദേഹത്തോട് ചോദിക്കുകയും ചെയ്തു. അവളുടെ ഏറ്റവും ന്യായമായ ആഗ്രഹാമായെ അതിനെ അദ്ദേഹം കണ്ടുള്ളൂ. പക്ഷെ അവളെ സഹായിക്കാനുള്ള ധന ശേഷി അദ്ദേഹത്തിനും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്‍റെ വിഷമം മനസ്സിലാക്കിയ ഭാര്യ എന്തു ചെയ്തു എന്നു ഇനി നമുക്ക് നോക്കാം!
     നടന്ന സംഭവമെല്ലാം അദ്ദേഹം തന്‍റെ ഭാര്യയേ പറഞ്ഞു കേള്‍പ്പിച്ചു. തനിക്കു ആ കുട്ടി ആവശ്യപ്പെട്ട ധനം നല്‍കാന്‍ കഴിവില്ലാത്തത് കൊണ്ടു വല്ലാത്ത വിഷമമുണ്ടെന്നു  പറഞ്ഞു. അദ്ദേഹത്തിന്‍റെ പത്നിയും ഒരു ഉത്തമമായ ഭക്തയായിരുന്നു. തന്‍റെ ഭര്‍ത്താവിന്‍റെ വിഷമം മനസ്സിലാക്കിയ അവര്‍ ഒരു പോംവഴി നിര്‍ദ്ദേശിച്ചു. തന്‍റെ കൈയില്‍ നിന്നും രണ്ടു വല അഴിച്ചു നല്‍കി, അതു കൊണ്ടു വിറ്റിട്ട് തല്‍ക്കാലം ആ കുട്ടിക്ക് കൊടുക്കുവാന്‍ നിര്‍ദ്ദേശിച്ചു. അവളുടെ ആ മനസ്സ് കണ്ടിട്ടു ബ്രാഹ്മണന്‍റെ കണ്ണ്  നിറഞ്ഞു പോയി. സന്തോഷത്തോടെ അദ്ദേഹം പണം സ്വരൂപിച്ചു ആ കുട്ടിയുടെ അടുക്കല്‍ പോയി. അദ്ദേഹമ്പനം നല്കിയതും ആ കുട്ടി സന്തോഷത്താല്‍ മതി മറന്നു പോയി. 'ഹാ! ഞാന്‍ വൃന്ദാവന വാസിയായി എന്നു പറഞ്ഞു തുള്ളി ചാടി. അവളുടെ ദാര്‍ഡ്യം കണ്ടു അദ്ദേഹം അത്ഭുതപ്പെട്ടു. പെണ്‍കുട്ടി തന്‍റെ സാളഗ്രാമ മൂര്‍ത്തിയെ അദ്ദേഹത്തെ ഏല്പിച്ചിട്ട് അദ്ദേഹത്തോട് -"സൂക്ഷിക്കണം! വല്ലാത്ത കുസൃതികാരനാണ്" എന്നു പറഞ്ഞു. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവള്‍ എത്ര മാത്രം ആ സാളഗ്രാമത്തില്‍ ഭഗവാനെ അനുഭവിച്ചിരിക്കുന്നു എന്നു  അദ്ദേഹത്തിനു ആശ്ചര്യം ഉളവായി. അദ്ദേഹം അവളോടു കുഞ്ഞേ! നീ അവന്റെ രീതികളൊക്കെ എനിക്കു പറഞ്ഞു തരു. അവനോടു എന്‍റെ അടുത്ത് നല്ല കുട്ടിയായിരിക്കാനും പറയു' എന്നു പറഞ്ഞു. ഉടനെ നിഷ്കളങ്കയായ ആ പെണ്‍കുട്ടി ഭഗവാനോട് "കുറ്റ ഞാന്‍ വൃന്ദാവനത്തിനു   പോവുകയാണ്. ഇനി നീ ഇദ്ദേഹത്തിന്റെ കൂടെയാണ് ഇരിക്കേണ്ടത്. നല്ല കുട്ടിയായി ഇരിക്കണമേ" എന്നപേക്ഷിചു. എന്നിട്ട് ഒരു കുഞ്ഞിനെ എന്ന പോലെ ആ സാലഗ്രാമത്തെ തലോടി ഉമ്മ നല്‍കി അദ്ദേഹത്തിന്‍റെ കയ്യില്‍ കൊടുത്തു. ബ്രാഹ്മണന്‍ അത്ഭുത പരവശനായി നോക്കി നിന്നു. സാധാരണയായി ഒരു സാളഗ്രാമ മൂര്‍ത്തിയെ എത്രയോ ആചാരങ്ങളും അനുഷ്ടാനങ്ങളും പാലിച്ചാണ് പുജയില്‍ വയ്ക്കുന്നത്. ഇവളോ തന്‍റെ ഭക്തിയില്‍ ഭഗവാനെ ഒരു കൊച്ചു കുഞ്ഞായിതന്നെ മാറിയിരിക്കുന്നു. പെണ്‍കുട്ടി അദ്ദേഹം കൊടുത്ത പണം എടുത്തു കൊണ്ടു നേരെ വൃന്ദാവനത്തെയ്ക്ക് തിരിച്ചു. വീട്ടില്‍ അറിയിക്കാനോ, അനുവാദം ചോദിക്കാനോ പോലും നിന്നില്ല. അത്രത്തോളം അവളുടെ ഹൃദയത്തില്‍ വൃന്ദാവനം പോകാനുള്ള തൃഷ്ണ നിറഞ്ഞിരുന്നു. 
     ബ്രാഹ്മണന്‍ വളരെ സന്തോഷത്തോടെ ഒരു കുഞ്ഞിനെ എന്ന പോലെ ആ സാളഗ്രാമ മൂര്‍ത്തിയെ എടുത്തു കൊണ്ടു വീട്ടിലേയ്ക്ക് നടന്നു. അതിനിടയില്‍ അദ്ദേഹത്തിന്‍റെ ഭാര്യയോട് ആരോ വന്നു വിവരം പറഞ്ഞു. "അമ്മെ  നിങ്ങളുടെ വീട്ടില്‍ ഭഗവാന്‍ വന്നുകൊണ്ടിരിക്കുന്നു. വേഗം എല്ലാം തയ്യാറാക്കു എന്നുപറഞ്ഞു. അവരും ഉടനെ തന്നെ മുറ്റം തളിച്ച് ഒരു കോലം ഇട്ടു അലങ്കരിച്ചു. പൂക്കള്‍ ഒരുക്കി വെച്ചു, നിലവിളക്ക് കത്തിച്ചു വെച്ചു, നിവേദ്യം എല്ലാം ഉണ്ടാക്കി വെച്ചു. ബ്രാഹ്മണന്‍ ഭഗവാനെയും കൊണ്ടു എത്തിയപ്പോള്‍ അവരെ ആരതി ഉഴിഞ്ഞു അകത്തേയ്ക്ക് ആനയിച്ചു ഉപചാരങ്ങള്‍ എല്ലാം അര്‍പ്പിച്ചു. ബ്രാഹ്മണന്റെ ഹൃദയത്തില്‍ ശാന്തി അനുഭവപ്പെട്ടു. ഭഗവാന്‍ സാളഗ്രാമ രൂപത്തില്‍ ഇവിടെ എത്തിയിരിക്കുന്നു. ഇനി ശേഷിച്ച ജീവിതം ഭഗവാനെ യഥാവിധി പുജിച്ചു അനുഭവിച്ചു കഴിയണം എന്നദ്ദേഹം വിചാരയാച്ചു.
     രാത്രി സ്വപ്നത്തില്‍ ഭഗവാന്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം ഇത്രയും ദിവസം ക്ഷേത്രതില്‍ പുജിച്ചു നടന്നിരുന്നപ്പോഴോന്നുംഇങ്ങനെ ദര്‍ശനം ലഭിച്ചിട്ടില്ല. ഇന്നു ആ പെണ്‍കുട്ടിയുടെ സാളഗ്രാമം കൊണ്ടു വന്നപ്പോള്‍ ദര്‍ശനം തന്നിരിക്കുന്നു. അദ്ദേഹം സന്തോഷത്തോടെ ഭഗവാനെ വന്ദിച്ചു. ഭാവാന്‍ അദ്ദേഹത്തോട് "ഹേ! ബ്രഹ്മണാ! നിങ്ങള്‍ എന്നെ ഇങ്ങോട്ട് കൊണ്ടു വന്നത് ഒട്ടും ശരിയായില്ല. എനിക്കവിടെ വളരെ സുഖമായിരുന്നല്ലോ. ഇപ്പോള്‍ തന്നെ എന്നെ അവളുടെ പക്കല്‍ കൊണ്ടാക്കു" എന്നു പറഞ്ഞു. ഭഗവാനെ കണ്ടഉടനെ ഉണ്ടായ പരിഭ്രമം കുറച്ചൊക്കെ മാറിയപ്പോള്‍ ബ്രാഹ്മണന്‍ ധൈര്യം അവലംബിച്ച് കൊണ്ടു "അതൊന്നും പറ്റില്ല. ഞാന്‍ ആ കുട്ടിയോട് അവളുടെ സമ്മതം ഉണ്ടെങ്കില്‍ മാത്രമേ എനിക്കു തരാവൂ എന്നു പറഞ്ഞിരുന്നു.  അവള്‍ പൂര്‍ണ്ണ സമ്മതത്തോടെയാണ്  എനിക്കു തന്നത്. ഇനി തിരിച്ചു കൊടുക്കുന്ന പ്രശ്നമേയില്ല. ഉണ്ണി ഇവിടെ എന്‍റെ കൂടെ തന്നെ ഉണ്ടാവണം" എന്നു പറഞ്ഞു. ഭഗവാനു ശുണ്ഠി വന്നു. 
"നീ ആരോടാണ് സംസാരിക്കുന്നത് എന്നറിയാമോ? ഞാന്‍ വിചാരിച്ചാല്‍ നിന്നെ എന്തു വേണമെങ്കിലും ചെയ്യാം."  എന്നു പറഞ്ഞു. 
ബ്രാഹ്മണന്‍ ചിരിച്ചു കൊണ്ടു "അതു സാരമില്ല. ഉണ്ണിക്കു എന്നെ എന്തുവേണമെങ്കിലും ചെയ്യാനുള്ള അധികാരം ഉണ്ട്. പക്ഷെ ഇവിടെ നിന്നും ഞാന്‍ ഒരിക്കലും പറഞ്ഞയക്കില്ല" എന്നു പറഞ്ഞു.
ഭഗവാന്‍ കോപത്തോടെ "ഞാന്‍ നാളെ രാത്രി വരെ നിനക്കു സമയം തരുന്നു. അതിനുള്ളില്‍ എന്നെ അവളുടെ പക്കല്‍ കൊണ്ടെത്തിക്കണം. അല്ലെങ്കില്‍ ഞാന്‍ എന്തു ചെയ്യുമെന്ന് എനിക്കു പോലും പറയാന്‍ സാധിക്കില്ല" എന്നു പറഞ്ഞു. 
ബ്രാഹ്മണന്‍ ഉടനെ "അതിനെന്താ അങ്ങ് എന്നെ എന്തു ചെയ്താലും എനിക്കു സന്തോഷമേയുള്ളൂ. ഞങ്ങളുടെ ഗൃഹത്തിലും ഭഗവാന്‍റെ ലീലകള്‍ നടക്കുമല്ലോ! അങ്ങ് എത്ര കലം വേണമെങ്കിലും ഉടച്ചുകൊള്ളു. എത്ര വെണ്ണ വേണമെങ്കിലും തിന്നു കൊള്ളു." എന്നു പറഞ്ഞു. 
ഭഗവാന്‍ ചിരിച്ചു ഇതൊക്കെ ദ്വാപര യുഗത്തില്‍ ഗോകുലത്തില്‍ ആടിയ ലീലകളാണ്. ഇപ്പോള്‍ അതു പോലൊന്നും ആയിരിക്കില്ല. സൂക്ഷിച്ചോ! എന്നു പറഞ്ഞു. ബ്രാഹ്മണന്‍ എന്തു തന്നെ വന്നാലും ഭഗവാനെ വിടില്ല എന്ന വാശിയില്‍ ഉറച്ചു നിന്നു. ഭഗവാന്‍ മറഞ്ഞു. നേരം പുലര്‍ന്നു. ബ്രാഹ്മണന്‍ ഉണര്‍ന്നു. അദ്ദേഹത്തിനു രാത്രിയിലെ സ്വപ്നം ഓര്‍മ്മയില്‍ എത്തി. സന്തോഷം കൊണ്ടു കണ്ണുകള്‍ നിറഞ്ഞു. ബ്രാഹ്മണന്‍റെ  സന്തോഷം നില നിന്നുവോ? അദ്ദേഹത്തിന്‍റെ ഗൃഹത്തില്‍ ഭഗവാന്‍ എന്തെന്തു ലീലാകലാണ് ആടിയത്? ഇതൊക്കെ അറിയണ്ടെ? തുടര്‍ന്നു ജപിക്കു! കാത്തിരിക്കു! രാധേകൃഷ്ണാ!
തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം

ചില അവിചാരിത കാരണങ്ങളാല്‍ പെണ്‍പിള്ളൈ രഹസ്യം പ്രസിദ്ധീകരിക്കുവാന്‍ സാധിക്കാതെ വന്നതില്‍ ഖേദിക്കുന്നു. കഴിയുന്നതും വേഗം പ്രസിദ്ധീകരിക്കുന്നതാനെന്നു അറിയിച്ചു കൊള്ളുന്നു. രാധേകൃഷ്ണ!

പ്രേമവേദം ജനുവരി -10

Posted by VEDHASAARAM


ശ്രീമാന്നാരായണീയം!
ആസ്ഥിതോ/ഥ മഹാരാലയേ യദാ
ശേഷ വക്ത്ര ദഹനോഷ്മണാര്‍ദൃതേ 
ഈയാതെ ഭവദുപാശ്രയസ്തദാ 
വേധസഃ പദമതഃ പുരൈവ വാ.
                  ദശ:4 ശ്ലോ:12
     അനന്തരം കുറെക്കാലം മഹര്‍ലോകത്തില്‍ ഇരിക്കുന്ന അങ്ങയുടെ സേവകന്‍ അനന്തന്‍റെ മുഖത്ത് നിന്നുണ്ടാകുന്ന അഗ്നിയുടെ ഊഷ്മാവിനാല്‍ ക്ലേശിക്കുംപോഴോ അതിനു മുമ്പോ ബ്രഹ്മലോകം പ്രാപിക്കുന്നു. 
(പണ്ഡിറ്റ്‌ ഗോപാലന്‍നായര്‍)
 പ്രേമസന്ദേശം
      രാധേകൃഷ്ണാ! ഇന്നു നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ഇങ്ങനെ പറയുക:- കൃഷ്ണാ! ഞാന്‍ ഇന്നു സന്തോഷമായി ഇരിക്കുന്നത് നിന്‍റെ  കൃപ കൊണ്ടാണ്. എന്‍റെ  ഹൃദയത്തില്‍ ശാന്തി ഉണ്ടെങ്കില്‍ അതുവും നിന്‍റെ  കാരുണ്യം കൊണ്ടാണ്.  എനിക്കു നിന്‍റെ കാരുണ്യം കാരണം ആരോഗ്യം ഉണ്ട്. നീ ഉള്ളതു കൊണ്ടു എനിക്കു ഭയമില്ല. എന്‍റെ ആവശ്യങ്ങളെല്ലാം നീ തന്നെ നടത്തി തരുന്നു. ഭഗവാനോട് ഞാന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. രാധേകൃഷ്ണാ!

സത്ഗുരുവാത്സല്യം
ജയ്‌ ശ്രീ രാധേകൃഷ്ണാ 
ജയ്‌ ശ്രീപുജ്യശ്രീശ്രീ അമ്മാ 
ജയ്‌ ശ്രീ സദ്ഗുരു ഗോപാലവല്ലിദാസര്‍     
മഹദ്വിചലനം നൃണാം ഗൃഹിണാം ദീന ചേതസാം
നിശ്രേയസായ ഭഗവാന്‍ കല്പതേ ന അന്യത്  ക്വചിത്!
     രാധേകൃഷ്ണാ! മേലുദ്ധരിച്ച ഈ ശ്ലോകം ശ്രീമദ്‌ ഭാഗവതത്തില്‍ ദശമസ്കന്ധത്തില്‍ 8 ആമത്തെ അധ്യായത്തില്‍ കാണുന്നു. നന്ദഗോപര്‍ ഗര്‍ഗ്ഗ മഹര്‍ഷിയോട് പറയുന്നതായിട്ടു കാണാം. എല്ലാരും തങ്ങളുടെ ഗൃഹത്തില്‍ ആനന്ദം വര്‍ദ്ധിക്കണം എന്നു ആഗ്രഹിക്കുന്നു. ഗൃഹത്തില്‍ ആരൊക്കെയോ വന്നും പോയും ഇരിക്കുന്നു. പക്ഷെ അതു കൊണ്ടൊന്നും നമ്മുടെ ദുഃഖങ്ങള്‍ക്ക് ഒരു നാശവും സംഭവിക്കുന്നതായിട്ടു കാണുന്നില്ല.  എന്നാല്‍ സദ്ഗുരുവിന്റെ വരവോടെ നമ്മുടെ അജ്ഞാനം നശിച്ചു ആനന്ദം ലഭിക്കുന്നു. അതു കൊണ്ടാണ് നന്ദഗോപര്‍ ഗര്‍ഗ്ഗ മുനിയോടു അങ്ങയുടെ വരവ് ഞങ്ങളുടെ ദുഃഖം നശിപ്പിച്ചു ആനന്ദം നല്കുവാനാണെന്നു പറയുന്നു. ഭഗവാനെ മകനായി ലഭിച്ചവര്‍ക്ക് പോലും ചില സമയങ്ങളില്‍ അജ്ഞാനം വന്നു ചേരുന്നു. ആ സമയത്തില്‍ ഗുരുവാണ് അജ്ഞാനം നശിപ്പിച്ചു ജ്ഞാനത്തെ പ്രകാശിപ്പിക്കുന്നത്.
     ദശരഥ ചക്രവര്‍ത്തി ഉത്തമനായ രാജനാണ്. ഭഗവാന്‍ ശ്രീരാമനെ തന്നെ മകനായി ലഭിച്ച ഭാഗ്യവാന്‍! അദ്ദേഹത്തിന്‍റെ  അരികില്‍ ഒരിക്കല്‍ വിശ്വാമിത്രര്‍ വന്നു ചേരുന്നു. തന്‍റെ  യാഗ സംരക്ഷണത്തിനായി ഭഗവാനെ തന്റെ കൂടെ അയയ്ക്കണം എന്നു ചോദിക്കുന്നു. ദശരഥന്‍ അതിനു തന്‍റെ  മകന്‍ വെറും കുഞ്ഞാണെന്നും, അവനെ കൊണ്ടു യാഗ സംരക്ഷണം ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും,  താന്‍ വേണമെങ്കില്‍ വിശ്വാമിത്രര്‍ക്ക് സഹായമായി വരാം എന്നും പറയുന്നു. അപ്പോള്‍ വിശ്വാമിത്രര്‍ ദശരഥനോട് രാമന്‍ മഹാ തേജസ്വിയാണെന്നും, വലിയവനാനെന്നും, അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനാണെന്നും, വസിഷ്ടര്‍ക്കും ഈ രഹസ്യം അറിയാം എന്നും പറഞ്ഞു കൊടുക്കുന്നു. ദശരഥര്‍ അതൊക്കെ കേട്ടിട്ടും മനം മയങ്ങി ദുഃഖിച്ചിരുന്നു. വിശ്വാമിത്രര്‍ കോപത്തോടെ ഇറങ്ങാന്‍ തുടങ്ങി. അപ്പോള്‍ ദശരഥന്‍റെ ഗുരുവായ വസിഷ്ടര്‍ എഴുന്നേറ്റു വിശ്വാമിത്രര്‍ രാമനെ യാചിക്കുന്നതു തന്‍റെ  ആവശ്യത്തിനു വേണ്ടിയല്ലെന്നും യാഗം സംരക്ഷിക്കാനുള്ള തപോ ബലം അദ്ദേഹത്തിനുണ്ടെന്നും പറയുന്നു. വിശ്വാമിത്രര്‍ രാമനെ വിളിക്കുന്നത്‌ രാമന്‍റെ   ഹിതത്തിനു വേണ്ടി മാത്രമായിരിക്കും എന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നു. രാമന്‍റെ  പേരും പുകഴും അതു കൊണ്ടു വൃദ്ധിയാവുകയേയുള്ളൂ എന്നും പറയുന്നു. അതു കൊണ്ടു രാമനെ വിശ്വാമിത്രരുടെ കൂടെ അയയ്ക്കാന്‍ ഉപദേശിക്കുന്നു.
     അതിനു ശേഷം മാത്രമേ ദശരഥന്‍ രാമനെ അദ്ദേഹത്തിന്‍റെ  കൂടെ അയയ്ക്കാന്‍ സമ്മതിച്ചുള്ളൂ. വിശ്വാമിത്രരുടെ കൂടെ പോയതുകൊണ്ട് രാമന്‍റെ  തിരുവടി ധൂളിയേറ്റു അഹല്യയ്ക്കു ശാപ വിമോചനം ലഭിച്ചത് പ്രകടനമായി. രാമന്‍റെ  തോളിന്‍റെ  ബലം മാരീചന്‍ മുതലായ രാക്ഷസര്‍കളെ അടിച്ചത് കൊണ്ടു എല്ലാര്‍ക്കും മനസ്സിലായി. ശിവ ധനുസ്സിനെ ഭംഗം ചെയ്തു സീതയേയും വരിച്ചു. ഇതിനെല്ലാം കാരണമായത്‌ വിശ്വാമിത്രരുടെ അയോധ്യ യിലേയ്ക്കുള്ള വരവാണ്! അതു കൊണ്ടു മഹാത്മാക്കളുടെ വരവ് ഗൃഹസ്തരുടെ നന്മയ്ക്ക് വേണ്ടിയായിരിക്കും എന്നു മനസ്സിലാക്കുക. ഗുരുവിന്‍റെ  ചരണ കമലങ്ങള്‍ തങ്ങളുടെ ഗൃഹത്തില്‍ പതിയണം എന്നു പ്രാര്‍ത്ഥിക്കു! ആ ഗൃഹം ആനന്ദം അല്ലാതെ മറ്റൊന്നും കാണില്ല. രാധേകൃഷ്ണാ! 

ഭക്തിരഹസ്യം
ഭക്തദാസന്‍
     രാധേകൃഷ്ണാ! ഈ ലക്കം മുതല്‍ ഭഗവത് ഭക്തിയുടെ മഹത്വത്തെ പറയുന്ന മറ്റൊരു കഥ തുടങ്ങുകയാണ്! അതു നമുക്ക് അനുഭവിക്കാം!
ഇറ്റൈ പറൈ കൊള്‍വാന്‍ അന്‍റു കാണ്‍ ഗോവിന്ദാ
ഏറ്റയ്ക്കും ഏഴേഴ് പിറവിക്കും ഉന്തന്നോട് 
ഉറ്റോമേ യാവും ഉമക്കെ നാമാട്ചെയ്വോം 
മറ്റൈ നം കാമങ്കള്‍ മാറ്റെലോരേമ്പാവായ്!
     രാധേകൃഷ്ണാ! 'ഭഗവാനെ! ഇനി എത്ര ജന്മം എടുത്താലും ഞങ്ങള്‍ക്ക് നിന്നോടു ഒരു സംബന്ധം ഉണ്ടാവണം. ഞങ്ങളുടെ എല്ലാം നിനക്കായി സമര്‍പ്പിക്കുന്നു. ഞങ്ങളുടെ മറ്റു തരം കാമങ്ങളെ മാറ്റി തരണമേ!' എന്നു ആണ്ടാള്‍ തന്‍റെ തിരുപ്പാവയില്‍ ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു. ഒരു കാരണവശാലും ഭഗവാനെ മാത്രം നാം ഉപേക്ഷിക്കാന്‍ പാടില്ല. എത്ര ജന്‍മമായാലും ഭഗവാനോട് സംബന്ധം വേണം എന്നു പ്രാര്‍ത്ഥിക്കണം.
     ഒരു ചെറിയ ഗ്രാമം. അവിടുത്തെ ഒരു ക്ഷേത്രത്തില്‍  പൂജ ചെയ്തു വരുന്ന ഒരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. ഭഗവാനില്‍ നല്ല ദൃഡ ഭ്കതി അദ്ദേഹത്തിനു ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബം പുലരാനുള്ള വരുമാനം അദ്ദേഹത്തിനു ലഭിച്ചിരുന്നു. അതില്‍ അദ്ദേഹം തൃപ്താനായിരുന്നു. സന്തുഷ്ടമായ ഒരു കുടുംബ ജീവിതം നയിച്ച്‌ വന്നു. ഒരു ദിവസം അദ്ദേഹം ചന്ത വഴി നടന്നു വരികയായിരുന്നു. അപ്പോള്‍ ഒരു പച്ചക്കറി കടയില്‍ ഒരത്ഭുത ദൃശ്യം കണ്ട് അദ്ദേഹം കുറച്ചു നേരം നോക്കി നിന്നു. അദ്ദേഹത്തിനു ഒന്നും മനസ്സിലായില്ല. ഒരു പെണ്‍ കുട്ടി ആ കടയില്‍ കച്ചവടം ചെയ്യുന്നുണ്ടായിരുന്നു. അവള്‍ ഒരു സാളഗ്രാമം തന്‍റെ തൂക്കു പടിയായി ഉപയോഗിച്ചു കൊണ്ടിരുന്നു. അദ്ദേഹം അതു അത്ഭുതത്തോടെ നോക്കി നിന്നു. പിന്നീടു ക്ഷേത്രത്തിലെയ്ക്കു പോയി. തിരികെ വീട്ടില്‍ വരുമ്പോഴും വീണ്ടും അദ്ദേഹം ആ കാഴ്ച കണ്ട് നോക്കി നിന്നു. തുടര്‍ച്ചയായി രണ്ടു മൂന്നു ദിവസം അദ്ദേഹം ഈ കാഴ്ച കണ്ടു നിന്നു.  സദ്ദേഹം ഒരു ദിവസം ആ കുട്ടിയെ സമീപിച്ചു. എന്തു വേണമെന്ന് അവള്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം അതിനു അവളോടു 'മറ്റുള്ളവരുടെ കച്ചവടത്തിനും, നിന്‍റെ കച്ചവടത്തിനും വ്യത്യാസം ഉണ്ടല്ലോ' എന്നു ചോദിച്ചു. ഉടനെ അവള്‍ അതു കൃഷ്ണ കൃപയാണ് എന്നു മറുപടി കൊടുത്തു. അദ്ദേഹം അവളുടെ തൂക്കു കല്ലിനെ ചൂണ്ടി കാണിച്ചു കൊണ്ട് "മോളെ ഇതു നിനക്കു എവിടുന്നു ലഭിച്ചു? നിനക്കറിയാമോ നീ തൂക്കു പടിയായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് സാളഗ്രാമത്തിനെയാണ്" എന്നു പറഞ്ഞു. അവളുടെ കൈയില്‍ ഇരുന്നത് അപൂര്‍വമായ ഒരു തരാം സാളഗ്രാമമാണ്‌! സാധാരണ സാളഗ്രാമം വീടുകളില്‍ പൂജാ മുറിയില്‍ സൂക്ഷിച്ചു വയ്ക്കും. നിത്യം അതിനെ പൂജിച്ചു പുറത്തു ആരും കാണാതെ അടച്ചു വയ്ക്കും. അവരവരുടെ ഭാവത്തിനു അനുസരിച്ചു അതിനു തേജസ് കൂടും. ഈ സാളഗ്രാമം വളരെ ചൈതന്യം ഏറിയതായിരുന്നു. 
     കുട്ടിക്ക് അതു സാളഗ്രാമം ആണെന്നറിയില്ല. അദ്ദേഹം ഇതു പറഞ്ഞപ്പോള്‍ ആ കുട്ടിക്ക് രോമാഞ്ചം ഉണ്ടായി. കണ്ണുകളില്‍ നിന്നും ധാര ധാരയായി കണ്ണീര്‍ ഒഴുകി തുടങ്ങി. അവള്‍ കൃഷ്ണ! കൃഷ്ണ! എന്നുരുവിട്ടു കൊണ്ടിരുന്നു. കുറച്ചു നേരം കഴിഞ്ഞു അവള്‍ക്കു സ്വപ്രജ്ഞ ഉണ്ടായി. അദ്ദേഹം അവളെ സമാധാനിപ്പിച്ചു പറയുവാന്‍ പ്രേറിപ്പിച്ചു. അവള്‍ ഒരു ദരിദ്ര കുടുംബത്തിലെ അംഗമാണ്. മലക്കറി കച്ചവടത്തില്‍ നിന്നും കിട്ടുന്ന തുച്ചമായ വരുമാനം പോലും അവരുടെ വീട്ടിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി വന്നിരുന്നു. ഈ കുട്ടിക്ക് എങ്ങനെയോ ചെറുപ്പത്തില്‍ തന്നെ കൃഷ്ണ ഭക്തി ലഭിച്ചിരുന്നു. സദാ കൃഷ്ണ കൃഷ്ണ എന്നു പറഞ്ഞു കൊണ്ടിരിക്കും വീട്ടുകാര്‍ക്ക് ഇതു ആക്ഷേപമായി തോന്നിയിരുന്നു. അവളുടെ കൃഷ്ണ ഭക്തിയെ ചൊല്ലി വീട്ടില്‍ കലഹം ഉണ്ടാകാറുണ്ടായിരുന്നു.ആ കുടുംബത്തില്‍ അവരവരുടെ സമ്പാദ്യം കൊണ്ടാണ് എല്ലാരും ജീവിച്ചു പോയിരുന്നത്. അവളുടെ ചെലവിനു വേണ്ടത് അവളുടെ കച്ചവടത്തില്‍ നിന്നും സ്വയം ഉണ്ടാക്കുമായിരുന്നു. അതില്‍ നിന്നും അവളുടെ ഭഗവാനു വേണ്ടി എന്തെങ്കിലും ചിലവഴിച്ചാല്‍ അതു വഴക്കായി തീരുമായിരുന്നു. ഇങ്ങനെ ഉള്ളപ്പോള്‍ ഒരു ദിവസം യാദൃച്ഛയാ അവളുടെ തൂക്കു പടി എങ്ങനെയോ നഷ്ടപ്പെട്ടു. അവളുടെ വീട്ടുകാര്‍ ഒന്നടങ്കം അവളെ കുറ്റപ്പെടുത്തി. അവളെ സഹായിക്കാന്‍ ആരും തയ്യാറായതും ഇല്ല. "നീ എപ്പോഴും പറയുമല്ലോ നിനക്കു നിന്‍റെ കൃഷ്ണന്‍ ഉണ്ടെന്നു. നിന്‍റെ കൃഷ്ണനോടു തന്നെ നിന്നെ സഹായിക്കാന്‍ പറയു." എന്നതിക്ഷേപിച്ച് വിട്ടു.
     ഗത്യന്തരമില്ലാതെ അവള്‍ ഒരു നദീ തീരത്തിരുന്നു കരഞ്ഞു കൊണ്ടു തന്‍റെ ഭഗവാനോട് പ്രാര്‍ത്ഥിച്ചു.  അപ്പോള്‍ എവിടെ നിന്നോ ഒരു കല്ല്‌ ഒഴുകി വന്നു അവളുടെ കാലില്‍ തട്ടി നിന്നു. ഒരു അശരീരി ശബ്ദം അവളോടു ആ കല്ല്‌ തൂക്കു പടിയായി ഉപയോഗിച്ച് കൊള്ളുവാന്‍ പറഞ്ഞു. സന്തോഷത്തോടെ അന്ന് മുതല്‍ അവള്‍ ആ കല്ല്‌ ഉപയോഗിച്ചു വരികയാണ്. ഇതു കേട്ട പുജാരി ഇപ്പോള്‍ കരയുവാന്‍ ആരംഭിച്ചു. സാധാരണ നിത്യ പൂജ ചെയ്യുന്ന സാളഗ്രാമത്തില്‍ പോലും ചൈതന്യം വരുന്നത് വളരെ ചുരുക്കമാണ്. എന്നാല്‍ ഇവള്‍ക്ക് ഭഗവാന്‍ ഒരു തൂക്കു പഠിക്കു പകരം  സ്വയം സാളഗ്രാമ മൂര്‍ത്തി തന്നെ കൊടുത്തിരിക്കുന്നു! അതും പൂര്‍ണ്ണ സാന്നിധ്യത്തോടെ! എന്തൊരു കൃപ! ആ കുട്ടിയുടെ ഭക്തിക്കു ഭഗവാന്‍ വശംവദനായി എന്നു മനസ്സിലായി. ഇത്രയും സാന്നിധ്യമുള്ള സാളഗ്രാമം തനിക്കു ലഭിച്ചിരുന്നെങ്കില്‍ എന്നദ്ദേഹം അറിയാതെ ആശിച്ചു പോയി. അതു ആ കുട്ടിയുടെ ഭക്തിക്കു ഭഗവാന്‍ കൊടുത്ത അംഗീകാരമാണ്‌ എന്നറിയാമായിരിന്നിട്ടും അദ്ദേഹത്തിനു സാലഗ്രാമാത്തോടു  വല്ലാത്ത അടുപ്പം തോന്നി.ഒരു ദിവസം അവളോടു, ആ കല്ല്‌ തനിക്കു തരുമോ എന്നും പകരമായി അവള്‍ക്കു നല്ല ഒരു തൂക്കു പടി വാങ്ങി തരാമെന്നും അദ്ദേഹം പറഞ്ഞു. "മോളെ നിന്‍റെ കൈയില്‍ ഇരിക്കുന്നത് സാക്ഷാത് ഭഗവാനാണെന്നറിയാമോ? ആ സാലഗ്രാമാതിനു വേണ്ട വിധം പൂജ നിവേദ്യം ഒക്കെ ചെയ്യണ്ടതാണ്! ഭഗവാന്‍ നിന്‍റെ ഭക്തിയില്‍ പ്രീതനായി നിന്‍റെ അടുത്ത് വന്നിരിക്കുകയാണ്! നീയായിട്ടു എനിക്കു അതു ദാനം ചെയ്താല്‍ ഞാന്‍ വേണ്ട രീതിയില്‍ അവനെ ആരാധിച്ചു കൊളളാം. നിന്‍റെ കൈയില്‍ നിന്നും ബലമായി ഞാന്‍ കൊണ്ടു പോയാല്‍ അവന്‍ വരില്ല" എന്നു പറഞ്ഞു. ഇതു കേട്ട പെണ്‍ കുട്ടി കൈ കൂപ്പുക്കോണ്ട് " അങ്ങ് പറയുന്നത് എനിക്കു മനസ്സിലാകുന്നുണ്ട്, എന്‍റെ കൃഷ്ണന്‍ നല്ല രീതിയില്‍ ഇരിക്കണം എന്നെനിക്കാഗ്രഹവും ഉണ്ട്. അങ്ങ് അവനെ കൊണ്ടു പൊയ്ക്കൊള്ളു".
ഉടനെ അദ്ദേഹം അവളോടു "കുട്ടി പകരം ഞാന്‍ നിനക്കു എന്താ തരേണ്ടത്‌?" എന്നു ചോദിച്ചു. അതിനു അവള്‍ "അങ്ങ് ക്ഷമിക്കുക! പകരമായിട്ടല്ല ഞാന്‍ ചോദിക്കുന്നത്. എനിക്കു നിവൃത്തി ഇല്ലാഞ്ഞിട്ടാണ്. എനിക്കു ഒരേ ഒരു ആഗ്രഹമേയുള്ളൂ.  വൃന്ദാവനം വരെ പോകണം എന്നു! എനിക്കു ബന്ധുക്കളും മറ്റൊന്നും വേണ്ടാ. എങ്ങനെയെങ്കിലും വൃന്ദാവനം ചെന്നെതിയാല്‍ മതി. ശേഷിച്ച ജീവിതം അവിടെ കഴിഞ്ഞു കൊളളാം. അതിനു എനിക്കു കുറച്ചു പണം ആവശ്യമാണ്‌. അങ്ങ് അതു തന്നു എന്നെ സഹായിച്ചാല്‍ ഞാന്‍ കടപ്പെട്ടവളായിരിക്കും" എന്നു പറഞ്ഞു. അവളുടെ പക്വതയേറിയ വാക്കുകള്‍ കേട്ടു അദ്ദേഹം ആശ്ചര്യപ്പെട്ടു. അവളുടെ ആഗ്രഹം എത്രയും ന്യായമായതാണല്ലോ! അതു എങ്ങനെയും സാധിച്ചു കൊടുക്കണം എന്നദ്ദേഹം തീരുമാനിച്ചു. 
     പക്ഷെ അവള്‍ക്കു വഴിയാത്രയ്ക്കുള്ള പണം സ്വരൂപിക്കാന്‍ അത്ര സുലഭാമാല്ലായിരുന്നു. കഷ്ടിച്ച് കുടുംബം പുലര്‍ത്തിയിരുന്നതല്ലാതെ കൂടുതലൊന്നും അദ്ദേഹത്തിന്‍റെ കൈയില്‍ ഇല്ലായിരുന്നു. എങ്ങനെയോ കുറച്ചു പണം സ്വരൂപിച്ചു. പക്ഷഎ അതു കൊണ്ടൊന്നും തികയുകയില്ല.
ദിവസങ്ങള്‍ ആറു കഴിഞ്ഞു. അദ്ദേഹത്തിന്‍റെ മുഖത്തെ മ്ലാനത ഭാര്യ കണ്ട് പിടിച്ചു. അവള്‍ കാര്യം ടാഹിരക്കി. അദ്ദേഹം സാലഗ്രാമതിന്‍റെയും ആ കുട്ടിയുടെയും കഥ പറഞ്ഞു. പുജാരിയുറെ ഭാര്യ അദ്ദേഹത്തിന്‍റെ ആഗ്രഹം അംഗീകരിച്ചുവോ? എന്നറിയാന്‍ അടുത്ത ലക്കം കാണു. രാധേകൃഷ്ണാ!

തിരുക്കോളൂര്‍  പെണ്‍പിള്ളൈ രഹസ്യം 
വാക്യം 36 
മഹത് സംഗസ്തു ദുര്‍ലഭഃ അഗമ്യഃ അമോഘശ്ച
     ഒരു അരക്ഷണമെങ്കിലും മഹാത്മാക്കളുമായി സംഗം ലഭിച്ചാല്‍ അതു ഒരിക്കലും വെറുതെ പോവില്ല. അതു കിട്ടാനാണ്‌ പ്രയാസം. അങ്ങനെ ഒരു സംഗം തിരുക്കോളുരിലെ ഒരു പെണ്‍പിള്ളക്ക് ലഭിച്ചു. അവളുടെ ഹൃദയത്തില്‍ അതിനു വേണ്ട താപം ഉണ്ടായിരുന്നു. സദ്ഗുരുവായ രാമാനുജര്‍ അതു കൊണ്ടു അവളെ തേടി എത്തി. അവള്‍ കേട്ടിട്ടുള്ള സദ്വിഷയങ്ങള്‍ എല്ലാം അദ്ദേഹത്തിന്‍റെ മുന്നില്‍ അവതരിപ്പിച്ചു, അതനിക്ക് അതു പോലെയുള്ള ഗുണങ്ങള്‍ ഒന്നും ഇല്ലല്ലോ എന്നു സങ്കടപ്പെടുകയാണ്. രാമാനുജരും അവളുടെ ആ ഭാവത്തില്‍ മയങ്ങി അവള്‍ പറയുന്നത് കൌതുകത്തോടെ കേട്ടു കൊണ്ടിരിക്കുകയാണ്. 
 ഇരു മാലൈ ഈന്തെണോ തൊണ്ടരടി പൊടി ആള്‍വാര്‍ പോലെ 
ഇരു എന്ന വാക്കിനു തമിഴില്‍ രണ്ടു എന്നും മഹിമ എന്നും അര്‍ത്ഥമ് ഉണ്ട്. തൊണ്ടരടിപ്പൊടി ആള്‍വാര്‍ തിരുമണ്ടങ്കുടി എന്ന ദേശത്തില്‍ ഉത്തമമായ ബ്രാഹ്മണ കുലത്തില്‍ ജനിച്ചു. വിപ്രനാരായണന്‍ എന്നാണു അദ്ദേഹത്തിന്‍റെ അച്ഛനമ്മമാര്‍ ഇട്ട പേരു. അച്ഛനമ്മമാരുടെ ആഗ്രഹം പോലെ ഭഗവത് കൃപയാല്‍ അദ്ദേഹം ഒരു ശ്രീരംഗനാഥ ഭക്തനായി വളര്‍ന്നു വന്നു. സദാ സര്‍വഥാ രംഗ നാമം തന്നെ പുലമ്പിക്കൊണ്ടിരിക്കും. വേദമെല്ലാം പഠിച്ചു. പക്ഷെ ഭഗവാനെ പ്രീതിപ്പെടുത്താന്‍ അദ്ദേഹം പെരിയാഴ്വാരെ പോലെ പുഷ്പകൈങ്കര്യം തന്നെ സ്വയം സ്വീകരിച്ചു. ഒരു നന്ദവനം ഉണ്ടാക്കി എന്നും മാല കെട്ടി ഭഗവാനു കൊടുക്കും. അദ്ദേഹത്തിനു അതില്‍ കവിഞ്ഞു ഒന്നും അറിയില്ലായിരുന്നു. നല്ല തേജസ്സുറ്റ റുപം! ഭക്തിയോടെ തന്‍റെ കര്‍മ്മങ്ങള്‍ ചെയ്തു വന്നു. ഒരു ദിവസം ദേവദേവി എന്ന ഒരു ദാസി ആ വഴി വന്നു. ഇത്രയും നല്ല പൂന്തോട്ടം കണ്ടപ്പോള്‍ അതില്‍ കുറച്ചു വിശ്രമിച്ചിട്ട് പോകാം എന്നു കരുതി അകത്തു കയറി.  വിപ്രനാരായണന്‍ ആ സമയം ചെടികളെ നനയ്ക്കുകയായിരുന്നു. ഒരു സുന്ദരിയായ സ്ത്രീ അവിടെ കയറി വന്നിട്ടും അദ്ദേഹം ശ്രദ്ധിച്ചതെയില്ല. നാമം ഉരുവിട്ട് കൊണ്ടു തന്‍റെ കൈങ്കര്യത്തില്‍ നിമാഗ്നനായിരുന്നു അദ്ദേഹം. ദേവദേവിക്ക് ഇതു വളരെ ആശ്ചര്യമായി തോന്നി. കൂടെ ഉണ്ടായിരുന്ന അവളുടെ തോഴി അദ്ദേഹം ഒരു മഹാനാണെന്നും ഒരു ജ്ഞാനിയാണെന്നും, അദ്ദേഹം രംഗനാഥനെയല്ലാതെ വേറെ ആരെയും നോക്കാറില്ല എന്നു പറഞ്ഞു. ദേവദേവിക്ക് അതു അത്ര രസിച്ചില്ല. എന്‍റെ സൌന്ദര്യം കണ്ട് മയങ്ങാത്തവരയിട്ടു ഒരു പുരുഷനും ഉണ്ടോ എന്നു ചോദിച്ചു. ഉടനെ ആ തോഴി അദ്ദേഹം കാമം തീണ്ടിയിട്ടില്ലാത്തവനാണെന്നും അതു കൊണ്ടു മറ്റു പുരുഷന്‍മാരെ പോലെ അല്ല എന്നു പറഞ്ഞു. ദേവദേവി ഉടനെ ഈ മഹാനെ തന്‍റെ ദാസനായി മാറ്റും എന്നു പന്തയം വെച്ചു. തോഴിയും സമ്മതിച്ചു.  പാവം വിപ്രനാരായണന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. 
     അവള്‍ ഒരു സാധാരണ സ്ത്രീയുടെ വേഷത്തില്‍ അദ്ദേഹത്തെ സമീപിച്ചു. കള്ള കണ്ണീര്‍ ഒഴുക്കി കൊണ്ടു താന്‍ ഒരു ദാസി കുലത്തില്‍ ജനിച്ചവാളാണെന്നും തനിക്കു രംഗനാഥന്‍ അശരീരിയായി അദ്ദേഹത്തിനു കൈങ്കര്യം ചെയ്യണം എന്നു ആജ്ഞാപിച്ചു എന്നും പറഞ്ഞു. രംഗന്‍ എന്ന വാക്കു കേട്ടതോടെ അദ്ദേഹത്തിനു എല്ലാം സമ്മതം! അവള്‍ നുണ പറഞ്ഞു അദ്ദേഹത്തെ മയക്കി. ഒരു ദിവസം നല്ല മഴ പെയ്തു കൊണ്ടിരുന്നു. ദേവദേവി മഴയില്‍ നനഞ്ഞു പുറത്തു നിന്നുകൊണ്ടിരുന്നു. അദ്ദേഹം കരുണയോടെ അവളെ അകത്തേയ്ക്ക് വിളിച്ചു തന്‍റെ വസ്ത്രങ്ങളും കൊടുത്തു.  സന്ദര്‍ഭം മുതലാക്കി ആ ദാസി അദ്ദേഹത്തെ തോല്‍പ്പിച്ചു. പതുക്കെ അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ നിന്നും രംഗനെ മാറ്റി ആ സ്ഥാനം അവള്‍ ആക്രമിച്ചു. നന്ദവനത്തിലെ പുഷ്പങ്ങള്‍ ഇപ്പോള്‍ ദേവദേവിയെ അലങ്കരിക്കാനായി തീര്‍ന്നു. രംഗനാമം ദേവദേവിയുടെ നാമത്തിനു വഴി മാറി. യയാതി മഹാരാജന്‍ വിശ്വാമിത്രര്‍ പോലുള്ള മഹാന്മാരെല്ലാരും തൊറ്റുപോകുന്ന ഒരേ വിഷയം കാമം! അതില്‍ ഈ മഹാ ഭക്തനും സുലഭമായി വഴുതി വീണു പോയി. 
    ഓരോരുത്തരായി അറിഞ്ഞറിഞ്ഞ് അദ്ദേഹത്തിന്‍റെ അഭ്യുതകാംക്ഷികള്‍ അദ്ദേഹത്തെ ഉപദേശിച്ചു നോക്കി. പക്ഷെ ദേവദേവി എന്ന ഒരു വലിയ വലയില്‍ കുടുങ്ങിയ മീനായി കഴിഞ്ഞിരുന്നു വിപ്രനാരായണന്‍. അവളെ കൂടാതെ ഒരു നിമിഷം പോലും കഴിച്ചു കൂടുവാന്‍ പ്രയാസമായി അദ്ദേഹത്തിനു  തോന്നിത്തുടങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ അദ്ദേഹത്തെ ഉപേക്ഷിച്ചു തിരിച്ചു പോയി. അദ്ദേഹം അവളെ കാണാന്‍ അവളുടെ ഗൃഹത്തില്‍ പോകും. അവള്‍ അദ്ദേഹത്തിന്‍റെ മുഖത്തിന്‌ നേരെ കതകടച്ചു ആട്ടിപായിക്കും.  അവള്‍ക്ക് നല്‍കാന്‍ ധനം ഉണ്ടെങ്കില്‍ അദ്ദേഹത്തെ ചേര്‍ക്കാം എന്നു പറയും. രംഗനാഥനു  വേണ്ടി കരഞ്ഞിരുന്ന ഒരു ജീവന്‍ ഇപ്പോള്‍ ഒരു വേശ്യയുടെ ശരീരത്തിന് വേണ്ടി അവളുടെ വീട്ടിന്‍റെ തിണ്ണയില്‍ കിടന്നു കരഞ്ഞു. നാട്ടുകാരെല്ലാരും അവജ്ഞയോടെ അദ്ദേഹത്തെ നോക്കി കണ്ടിരുന്നു. അങ്ങനെ എല്ലാരും ഉപേക്ഷിച്ചു ഒരു യാചകനെ പോലെ അവളുടെ വീട്ടിന്‍റെ മുന്നില്‍ കരഞ്ഞു കൊണ്ടു കിടന്നിരുന്നു. 
      രാത്രി ഭഗവാനും ദേവിയും വീഥി സഞ്ചാരം ചെയ്തു കൊണ്ടു വന്നു. അപ്പോഴാണ്‌ വിപ്രനാരായണന്‍ കരഞ്ഞു കൊണ്ടു കിടക്കുന്നത് അമ്മയുടെ കണ്ണില്‍ പെട്ടത്‌. അതാരാണെന്നു അമ്മ ഭഗവാനോട് അന്വേഷിച്ചു. ഭഗവാന്‍ ചിരിച്ചു കൊണ്ടു അതു വിപ്രനാരായണന്‍ ആണെന്നറിയിച്ചു. ഉടനെ അമ്മ അത്ഭുതത്തോടെ പരമ ഭക്തനായ വിപ്രനാരായണനു ഇങ്ങനെ ഒരു കഷ്ടമോ എന്നു ചോദിച്ചു. ഭഗവാന്‍ ഉടനെ അദ്ദേഹം ഇപ്പോള്‍ ഒരു വേശ്യയുടെ പിറകെ നടക്കുകയാണെന്നും ഇപ്പോള്‍ ഭഗവത് കൈങ്കര്യം ഒന്നും തന്നെ ചെയ്യുന്നില്ലെന്നും പറഞ്ഞു. ഇതു കേട്ട അമ്മയ്ക്ക് സങ്കടം വന്നു. ഭഗവാനോട് 'അങ്ങ് ഇങ്ങനെ ചെയ്യാമോ? നമ്മുടെ കുഞ്ഞുങ്ങള്‍ തെറ്റു ചെയ്താല്‍ അവരെ തിരുത്തേണ്ട ചുമതല നമുക്കില്ലേ' എന്നു ചോദിച്ചു. അതിനു ഭഗവാന്‍, 'അവന്‍ നമ്മേ ഉപേക്ഷിച്ചു സ്വയം പോയതല്ലേ അപ്പോള്‍ നാം എന്തു ചെയ്യാനാണെന്നു' ചോദിച്ചു. പക്ഷെ കാരുണ്യമയിയായ അമ്മ സമ്മതിച്ചില്ല. ഇതു കലിയുഗമല്ലേ! ഒരു അവസരം കൂടി ആ കുഞ്ഞിനു നല്‍കിയാല്‍ അവന്‍ നേര്‍ വഴിക്ക് വരില്ലേ? എന്നു ഭഗവാനോട് യാചിച്ചു. അമ്മയുടെ കാരുണ്യം ജയിച്ചു. ഭഗവാന്‍ തന്‍റെ ഒരു സ്വര്‍ണ്ണ പാത്രം എടുത്തുകൊണ്ടു  ഒരു ദാസ വേഷം ധരിച്ചു കൊണ്ടു ദേവദേവിയുടെ വീട്ടിന്‍റെ കതവില്‍ തട്ടി. ആരാണെന്ന് അകത്തു നിന്നും ചോദിച്ചപ്പോള്‍ താന്‍ വിപ്രനാരായണന്‍റെ ദാസനായ അഴകിയ മണവാളനാണെന്നറിയിച്ചു. കുറച്ചു ദിവസം ശ്രദ്ധയോടെ ഭഗവാനു മാല കെട്ടി കൊടുത്തതിനു പകരമായി ഭക്തന്‍റെ ദാസത്വം സ്വീകരിച്ചു. എന്നിട്ട് തന്‍റെ യജമാനന്‍ ഒരു സ്വര്‍ണ്ണ പാത്രം ദേവദേവിക്കായി കൊടുത്തയച്ചിരിക്കുന്നു എന്നു പറഞ്ഞു. അവള്‍ അത്ഭുതപ്പെട്ടു കതകു തുറന്നു നോക്കിയപ്പോള്‍ ഒരു ബ്രാഹ്മണന്‍ സ്വര്‍ണ്ണ പാത്രവുമായി നില്‍ക്കുന്നുത് കണ്ട്. അവള്‍ ആര്‍ത്തിയോടെ പാത്രം വാങ്ങിച്ചു കൊണ്ടു ദേവദേവി വിപ്രനാരായണനെ കാത്തിരിക്കുകയാണെന്ന് പറഞ്ഞയച്ചു. ഭഗവാന്‍ ഉടനെ ദേവദേവിയുടെ  തോഴിയുടെ രൂപം സ്വീകരിച്ചു വിപ്രനാരായണന്‍റെ അടുതെത്തി. ഇതൊന്നും അറിയാതെ ദുഃഖത്തില്‍ മയങ്ങി കിടക്കുകയാണദ്ദേഹം. ദേവദേവി വിളിച്ചു എന്നറിഞ്ഞു സന്തോഷത്തോടെ അവളുടെ അടുത്തേയ്ക്ക് ഓടി അദ്ദേഹം. പിറ്റേ ദിവസം ക്ഷേത്രത്തില്‍ ഒരു പൊന്‍ വട്ടില്‍ കാണാനില്ല എന്നു ആകെ ബഹളമായി. അന്വേഷിച്ചു അന്വേഷിച്ചു ആരോ പറഞ്ഞറിഞ്ഞു ദേവദേവിയുടെ വീട്ടിലും അവര്‍ എത്തി. ദേവദേവി അതു വിപ്രനാരായണന്‍ തന്നതാണെന്ന് പറഞ്ഞു. അദ്ദേഹം അങ്ങനെ ഒരു സാദനം തന്‍റെ പക്കല്‍ ഇല്ലെന്നു പറഞ്ഞു. ഉടനെ ദേവദേവി അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ഒരു അഴകിയ മണവാളനാണ് ഇതു തന്നത് എന്നു പറഞ്ഞു.  അദ്ദേഹം തനിക്കു അങ്ങനെ ഒരു ശിഷ്യനേ  ഇല്ല എന്നു പറഞ്ഞു. രാജ ഭടന്മാര്‍ അദ്ദേഹത്തെ തടവിലാക്കി. അവിടെ വെച്ചു അദ്ദേഹം അറിയാതെ കുറേശ്ശെ കുറേശ്ശെ ഭഗവാനെ വിളിക്കുവാന്‍ ആരംഭിച്ചു. ഭഗവാനോട് ഒരു പ്രാവശ്യം ദര്‍ശനം നല്‍കണം എന്നു പ്രാര്‍ത്ഥിച്ചു. കാരുണ്യ നിധിയായ അമ്മ വീണ്ടും ഇടപെട്ടു. ഭഗവാന്‍ രാജന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു സത്യാവസ്ഥ ബോധിപ്പിച്ചു. 'ഇതു എന്‍റെ ലീലയാണ്. കാമത്തില്‍ കുടുങ്ങിയ  ഒരു സാധാരണ സാംസാരീക ജീവനും ഭഗവത് പ്രാപ്തിക്കു അര്‍ഹതയുണ്ട്  എന്നു കാണിക്കുവാനാണ് വിപ്രനാരായണനെ ഞാന്‍ ഉപയോഗിച്ചത്'  എന്നരുളി ചെയ്തു. രാജന്‍ എല്ലാം മനസ്സിലാക്കി വിപ്രനാരായണനെ മോചിപ്പിച്ചു, കാലില്‍ വീണു മാപ്പപേക്ഷിച്ചു. സത്യം മനസ്സിലാക്കിയ വിപ്രനാരായണന്‍ ഭഗവാനെ വിളിച്ചു പൊട്ടിക്കരഞ്ഞു. 'ഹേ! പ്രഭോ! എന്‍റെ കുല ഗര്‍വം വിദ്യാ ഗര്‍വം കൊണ്ടു ഞാന്‍ അഹങ്കരിച്ചു. അതാണ്‌ ഇത്രത്തോളം ഞാന്‍ അധഃപതിച്ചത്. ഇനി ഒരിക്കലും എനിക്കു അങ്ങനെ ചിന്ത ഉണ്ടാവാന്‍ പാടില്ല. ഇനി നാമജപം മാത്രം ചെയ്തുകൊണ്ട് ഭക്തന്മാരുടെ ദാസനായി ജീവിക്കും എന്നു പറഞ്ഞു. അദ്ദേഹം തന്‍റെ പേരും തൊണ്ടരടിപ്പൊടി എന്നു മാറ്റി.  
     'തിരുമാലൈ' എന്ന ഒരു ദിവ്യ പ്രബന്ധം അദ്ദേഹം രചിച്ചു. 'തിരുപ്പള്ളിയെഴുച്ചി' എന്നൊരു ദിവ്യ പ്രബന്ധവും രചിച്ചു. അതേ സമയം തന്‍റെ പുഷ്പ കൈങ്കര്യവും തുടര്‍ന്നു. 'പച്ചൈമാമലൈ പോല്‍ മേനി...' എന്നു ഭഗവാനെ സ്തുതിച്ചു പാടി. പൂമാലയോടു കൂടി തിരുമാലൈ എന്ന പ്രബന്ധവും അദ്ദേഹം ഭഗവാനു അര്‍പ്പിച്ചത് കൊണ്ടു 'ഇരു മാലൈ എന്നു പെണ്‍പിള്ളൈ പറഞ്ഞു എന്നും അതല്ലാതെ തിരുമാലൈ, തിരുപ്പള്ളിഎഴുചി എന്ന രണ്ടു ഗ്രന്ഥങ്ങള്‍ രചിച്ചത് കൊണ്ടാണെന്നും പറയും. പൂര്‍ണ്ണ രംഗനാഥ ഭക്തിയില്‍ ഒരിക്കല്‍ അദ്ദേഹം 'എന്‍ അരംഗനൈ പാടിയ വായാല്‍ മറ്റൊരു കുരംഗനൈ പാടമാട്ടേന്‍' എന്നു തിരുപ്പതി പെരുമാളെ കുറിച്ചു പറഞ്ഞു. അദ്ദേഹത്തിന്‍റെ ആ ഏക മൂര്‍ത്തി ഭക്തി എവിടെ? താന്‍ എവിടെ? തനിക്കു യാതൊരു വിധത്തിലും വൈത്തമാനിധി പെരുമാളോട് ഭക്തിയോ ശ്രദ്ധയോ ഇല്ലല്ലോ എന്നു പെണ്‍പിള്ളൈ പറഞ്ഞു. ഉടനെ രാമാനുജര്‍ അവളോടു 'കുഞ്ഞേ അദ്ദേഹത്തിനു കൃപ ചെയ്ത അതേ ഭഗവാന്‍ നിന്നെയും കടാക്ഷിക്കും എന്നു പറഞ്ഞു ആശീര്‍വാദിച്ചു. അതു കേട്ടു പെണ്‍പിള്ളൈ മനം കുളിര്‍ത്തു. രാധേകൃഷ്ണാ!