Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Saturday, April 13, 2013

പ്രേമവേദം - ഏപ്രിൽ 13

Posted by VEDHASAARAM



 
     ശ്രീമന്നാരായണീയം 
തവൈവ വേഷേ ഫണിരാജി ശേഷേ
ജാലിക ശേഷേ ഭുവനേ സമ ശേഷേ
ആനന്ദ സാന്ദ്രാനുഭവ സ്വരൂപഃ
സ്വയോഗ നിദ്രാ പരിമുദ്രിതാത്മാ.

                            (ദശഃ 8 ശ്ലോഃ 6)
     രാധേകൃഷ്ണാ! ഭൂമി മുഴുവനും ജലമയമായി തീർന്നപ്പോൾ ചിദാനന്ദ ജ്ഞാന സ്വരൂപനായ അങ്ങു തന്റെ തന്നെ മറ്റൊരു രൂപമായ ശേഷനെന്ന സപ്പ രാജന്റെ മുകളിൽ യോഗനിദ്ര കൈക്കൊണ്ടു ശയിച്ചു.
                                                       (പണ്ഡിറ്റ് ഗോപലൻ നായർ)       
 
    സദ്ഗുരുവാത്സല്യം        
    രാധേകൃഷ്ണാ!  ശിഷ്യ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നു നമ്മൾ കണ്ടു വരികയാണു. ഗുരുവിനോട് സത്യസന്ധതയെ കുറിച്ചു പറഞ്ഞിട്ടു അടുത്തതു ഇന്ദ്രിയ നിഗ്രഹത്തെ കുറിച്ചു പറഞ്ഞു. ദ്രുഡമായി പരിശ്രമിച്ചാൽ ഇന്ദ്രിയ നിഗ്രഹം സാധിക്കും എന്നു പറഞ്ഞ ദേശികർ അടുത്തതായി മനസ്സിനെ അടക്കുന്നതിനെ പറയുന്നു. നമ്മുടെ ഭൂരിപക്ഷമായ പ്രശ്നങ്ങൾക്കും കാരണം നമ്മുടെ മനസ്സാണു. നമ്മുടെ ഒരു വസ്തു ആരെങ്കിലും എടുത്തു ഉപയോഗിച്ചാൽ തോന്നുന്ന കോപം അതേ വസ്തു നമ്മുടെ പ്രിയപ്പെട്ടവേർ എടുത്താൽ വരില്ല. പ്രശ്നം വസ്തുവല്ല നമ്മുടെ മനസ്സാണു. ചിലരോടു നാം തോറ്റു പോകുന്നു എന്നു തോന്നുന്നെങ്കിൽ കാരണം നമ്മുടെ മനസ്സാണു. നമ്മൾ ചിലരാൽ വഞ്ചിക്കപ്പെടാൻ കാരണം നമ്മുടെ മനസ്സ് തന്നെയാണു. നമ്മുടെ മനസ്സ് അവരി അതീതമായ വിശ്വാസം വെച്ചു കബളിപ്പിക്കപ്പെടുന്നു. നമ്മുടെ മനസ്സിനെ ജയിക്കണം.
         ആരെങ്കിലും നാലു പേർ അയ്യോ കഷ്ടമായി പോയി എന്നു പറഞ്ഞാൽ ഉടനെ തളരരുത്. എനിക്കു ഒന്നും നഷ്ടമായിട്ടില്ലെന്നു ഉറച്ചു വിശ്വസിക്കുക. ഒരു ദിവസം വീട്
ടു ജോലിക്കാരി വന്നില്ലെങ്കിൽ ഉടനെ തോറ്റു പോകരുതു. എന്തിനും ഏതിനും പരിഹാരം നമ്മുടെ പക്കൽ ഉണ്ടു. പക്ഷെ നാം അതു അന്വേഷിക്കുന്നതിനു പകരം പ്രശ്നത്തിന്റെ മുന്നി തോറ്റു കൊടുക്കുന്നു. നാം മനസ്സ് കൊണ്ടു നിശ്ചയിച്ചാൽ കാലത്തു വളരെ നേരത്തെ ഉണരാൻ സാധിക്കും. എന്നെ കൊണ്ടു സാധിക്കില്ല എന്നു വിചാരിച്ചാൽ ഒരിക്കലും സാധിക്കില്ല. ധ്രുവൻ തനിക്കു വിശക്കുമോ, ദാഹിക്കുമോ, തണുക്കുമൊ, നനയുമോ എന്നൊന്നും ആലോചിച്ചില്ല.. മനസ്സിൽ ഒരൊറ്റ ചിന്ത മാത്രം! എങ്ങനെയെങ്കിലും ഭഗവാനെ പ്രത്യക്ഷപ്പെടുത്തുക! അതു കൊണ്ടു ആ പിഞ്ചു ബാലൻ ജയിച്ചു.  
         പ്രഹ്ലാദന്റെ പിതാവു പ്രഹ്ലാദനെ അടിക്കുന്നു, അഗ്നിയിൽ എറിയുന്നു, വിഷം കൊടുക്കുന്നു. എന്തൊക്കെയോ ചെയ്യുന്നും. എന്നിട്ടും ഒരിക്കൽ പോലും ആ കുട്ടി തന്റെ ലക്ഷ്യത്തിൽ നിന്നും ഭയന്നു പിൻ മാറിയില്ല. ആർക്കും അവനെ പ്രലോഭിക്കാനും കഴിഞ്ഞില്ല.തന്റെ ഗുരു പറഞ്ഞതിൽ ഉറച്ചു നിന്നു. എന്റെ ദൈവം ഉണ്ടു എന്നു  തീർത്തു  പറഞ്ഞു. സ്തംഭത്തിൽ അവൻ പ്രഭുവിനെ കണ്ടു. ഭഗവാൻ അര്ജ്ജുനനോടു ഗീതയിൽ ഇതു തന്നെയാണു പറഞ്ഞതു. മനസ്സ് ഒരിക്കലും തോറ്റു പോകരുതു. ദ്രുഡമായിരിക്കണം. എന്നാൽ വിജയം നിശ്ചയം!
         ഗുരുവിന്റെ വാക്യങ്ങളെ ദ്രുഡമായി വിശ്വസിക്കുക. മനസ്സിൽ ചഞ്ചലം പാടില്ല. എനിക്കു ഒരു രീതിയിൽ പറഞ്ഞു മറ്റേയാൾക്കു മറ്റൊരു രീതിയിലല്ലേ പറഞ്ഞതു എന്നു  ഒരിക്കലും താരതമ്യപ്പെടുത്തി നോക്കരുതു.അവനവനുടെ യോഗ്യത അനുസരിച്ചാണ് ഗുരു ഉപദേശിക്കുന്നതു. രാമാനുജർ ഒരു ഊമ ശിഷ്യനു തന്റെ ചരണങ്ങളെ മാത്രം ആശ്രയിച്ചാൽ മതി എന്നു പറഞ്ഞു കൊടുത്തു. അതെ രാമാനുജർ ഒരു തയിർക്കരിക്കു കത്തു കൊടുത്തു മോക്ഷത്തിനു അയച്ചു. തന്റെ മറ്റു ശിഷ്യർക്കു ഓരോ രീതിയിൽ മോക്ഷ മാർഗ്ഗം ഉപദേശിച്ചു കൊടുത്തു. അതു നമുക്ക് ചോദ്യം ചെയ്യാൻ പറ്റില്ല. അവരവരുടെ യോഗ്യതയെ അനുസരിച്ചായിരിക്കും ഗുരുവിന്റെ ഉപദേശം. അതു  കൊണ്ടു ഗുരുവിന്റെ വാക്കുകളിൽ സ്ഥിരമായി നിൽക്കുക. മനസ്സിനെ അടക്കുക. ഇന്ദ്രിയങ്ങളെ നയിക്കുക. സത്യസന്ധതയോടെ നടക്കുക. സത്സംഗത്തിൽ ഏർപ്പെടുക. രാധേകൃഷ്ണാ! കൂടുതൽ ലക്ഷണങ്ങൾ തുടരും. രാധേകൃഷ്ണാ!
ഭക്തിരഹസ്യം 
  ജയദേവ പത്മാവതി ചരിത്രം.
ശത്രു ഛേദൈക  മന്ത്രം സകല-
മുപനിഷത് വാക്യ സമ്പൂജ്യ മന്ത്രം
സംസാരോത്താര മന്ത്രം സമുപചിത 

തമ സംഘ നിര്യാണ മന്ത്രം
സർവ്വൈശ്വര്യൈക  മന്ത്രം 

വ്യാസന ഭുജഗ സന്തഷ്ട സന്ത്രാണ മന്ത്രം
ജിഹ്വേ ശ്രീകൃഷ്ണ മന്ത്രം 

ജപ ജപ സതതം ജന്മ സാഫല്യ മന്ത്രം.
        രാധേകൃഷ്ണാ! ജന്മാവിനെ സാഫല്യം ആക്കുന്ന മന്ത്രമത്രെ ശ്രീകൃഷ്ണ മന്ത്രം എന്നു ശ്രീ കുലശേഖര ആൾവാർ തന്റെ മുകുന്ദമാലയിൽ പറയുന്നു. എല്ലാവർക്കും ഭേദമെന്യേ ഫലം നൽകുന്ന  മന്ത്രം. എപ്പോഴും നാമജപം ചെയ്യണം. മനസ്സ് ചഞ്ചലപ്പെടുന്നുണ്ടെങ്കിൽ നാമ ജപം കുറഞ്ഞു പോയി എന്നർത്ഥം. നാമം ജപിക്കുന്നവരെ പ്രഭു ഒരിക്കലും കൈ ഒഴിയില്ല. പുത്രനെ വിളിച്ച അജാമിളനെ പോലും ഭഗവാൻ രക്ഷിച്ചു. നാമം നമ്മെ ഈ സംസാരത്തിൽ നിന്നും ഉദ്ധാരണം ചെയ്യും, നമ്മുടെ ശത്രുക്കളിൽ നിന്നും രക്ഷിക്കും, നമ്മുടെ അജ്ഞാനത്തെ നാശം ചെയ്യും, വേണ്ടതെല്ലാം തക്ക സമയത്തു നൽകും. നാമജപം എങ്ങനെ ചെയ്യണം എന്നു  നമ്മെ പഠിപ്പിക്കാനാണ് ഭക്ത ചരിത്രങ്ങൾ. അവരുടെ കഥകളിൽ നിന്നും ഭഗവാന്റെ കാരുണ്യത്തെ സമ്പാദിക്കാൻ എല്ലാവർക്കും സാധിക്കും എന്നു  മനസ്സിലാകും.
         കിന്ദുബിൽവം എന്ന ദേശത്തിൽ അവതരിച്ച ഒരു ഭക്തനാണു ശ്രീജയദേവർ. വിഖ്യാതമായ അഷ്ടപതിയുടെ രചയിതാവ്. അദ്ദേഹത്തിന്റെ ചരിത്രം നമുക്കു  വരുന്ന ലക്കങ്ങളിൽ കൂടി കാണാം. ഭോജദേവർ വാമദേവീ ദമ്പതികൾക്കു  അദ്ദേഹം മകനായി ജനിച്ചു. പൂരി ജഗന്നാഥന്റെ പ്രസാദമായി അവർക്കു കിട്ടിയ കുട്ടിയായിരുന്നു അവൻ. ദാമ്പത്യത്തിന്റെ അസ്ഥിവാരം തന്നെ തപസ്സാണു. ദമ്പതികൾ തപസ്സ് അനുഷ്ടിച്ചു സന്തതി പ്രാപിക്കണം. അല്ലാതെ വെറും കാമ സംബന്ധമായ ശാരീരിക ബന്ധം കൊണ്ടല്ല വേണ്ടതു. അതു  മൃഗങ്ങളുടെ ധർമ്മം! മനുഷ്യനു  വിവേചനം ഉണ്ട്, ബുദ്ധി ഉണ്ട്. ഭഗവത് ധ്യാനത്തോടെ ഉണ്ടാകുന്ന കുട്ടികൾ ഉത്തമമായ സന്തതികൾ ആയിരിക്കും. അതു പ്രത്യക്ഷത്തിൽ കണ്ടു വരുന്നു.
           കുട്ടിക്കു ജയദേവൻ  എന്നു ചെയ്തു. അവനെ നല്ല ഭക്തിയോടെ വളർത്തു  വന്നു. ജയദേവനും അച്ഛനമ്മമാർക്കു അനുസരണയുള്ള ഒരു കുട്ടിയായി വളർന്നു.. കുഞ്ഞു മനസ്സിൽ  വിതയ്ക്കുന്നതു വളർന്നു പടർന്നു  പന്തലിക്കും. അതു സ്വഭാവമായി മാറി. ജയദേവർ കുട്ടിയായിരിക്കുമ്പോൾ തന്നെ രണ്ടു പേരും ഭഗവാനിൽ എത്തി ചേർന്നു. അവനു സഹോദരങ്ങളും മറ്റു ബന്ധുക്കളും ആരും തന്നെ ഇല്ല. ഭഗവാൻ തന്നെ ശരണം എന്നു ജീവിച്ചു വന്നു. തനിക്കു അച്ഛനും അമ്മയും ജഗന്നാഥൻ തന്നെയായി. അതു കൊണ്ടു അവന്റെ കാര്യങ്ങളും ഭഗവാൻ ആരുടെയൊക്കെയോ മുഖേന നന്നായി നടത്തി വന്നിരുന്നു.
        ജയദേവൻ വളരുന്തോറും അവന്റെ ഭക്തിയും വളർന്നു വന്നു. ഭഗവാൻ ജഗന്നഥൻ പ്രീതിയടയുന്ന സ്ഥിതിയിൽ അവന്റെ ഹൃദയം ഇരുന്നു. എന്റെ പ്രഭു എനിക്കുണ്ടു എനിക്കു  വേറെ ഒന്നും വേണ്ടാ എന്നു  മാത്രം ചിന്തിച്ചു. ജയദേവന്റെ അച്ഛൻ താമസിക്കുന്ന വീടു നിരഞ്ജൻ എന്ന ആളോടു പണയം വെച്ചു ധനം കടം വാങ്ങിയിരുന്നു. ജയദേവൻ ഇപ്പോൾ വളർന്നു കഴിഞ്ഞു തന്റെ കാര്യം നോക്കാനുള്ള പ്രാപ്തിയായി. പക്ഷേ ധനം സമ്പാദിക്കുന്നതിൽ അവനു മോഹമില്ല. ഇപ്പോഴും കൃഷ്ണാ കൃഷ്ണാ എന്നു ജപിച്ചു കൊണ്ടിരിക്കുന്നു. അതു  കൊണ്ടു അയാൾ ഒരു ദിവസം ജയദേവനോടു വീടു ഒഴിഞ്ഞു തരാൻ ആവശ്യപ്പെട്ടു. തനിക്കു കുടുംബം നോക്കേണ്ടതുണ്ട് അതു  കൊണ്ടു ഇതു വിറ്റു തനിക്കു ധനം ഉണ്ടാക്കണം എന്നു പറഞ്ഞു.
      ജയദേവർക്കു വളരെ സന്തോഷം തോന്നി. ഇതു ഭഗവത് സങ്കല്പമാണ്. താൻ ഇവിടുന്നു പുറപ്പെട്ടേ തീരു എന്നാ നിർബ്ബന്ധത്തിൽ ഇപ്പോൾ എത്തിച്ചിരിക്കുകയാണ്. അദ്ദേഹത്തിനും വൃന്ദാവനം തുടങ്ങിയ ക്ഷേത്രങ്ങൾ കാണണം എന്ന മോഹം ഉണ്ടായിരുന്നു. അതു കൊണ്ടു നടക്കുന്നതു എല്ലാം നല്ലതിനാണെന്നു വിചാരിച്ചു പോകാൻ പുറപ്പെട്ടു. പക്ഷേ ആ സമയം നിരഞ്ജന്റെ വീട്ടിൽ അഗ്നി ബാധ ഉണ്ടായി എന്നു അയാളുടെ മകള ഓടി വന്നു പറഞ്ഞു. ജയദേവരും അവര്ക്ക് തന്നാലാവുന്ന സഹായം ചെയ്യാം എന്നു കരുതി അവിടെ ചെന്നു സാധനങ്ങൾ ഒക്കെ കുറേശെ മാറ്റി കൊടുത്തു. പക്ഷേ ആ ഉന്നതമായ ഭക്തന്റെ സാന്നിധ്യം അഗ്നി ദേവനെ പെട്ടെന്നു ശാന്തപ്പെടുത്തി. ഈ അത്ഭുതം കണ്ട നിരഞ്ജന്റെ മനസ്സ് മാറി. രാധേകൃഷ്ണാ! തുടർന്നു അടുത്ത ലക്കത്തിൽ കാണാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
തിരുക്കോളൂർ പെണ്‍പിള്ളൈ രഹസ്യം 
(വാക്യം 67)
'അനുകൂലം സൊന്നേനോ മാല്യവാനൈ പോലെ' 
      രാധേകൃഷ്ണാ! ഇത്രയും നേരം സദ്ഗുരുവിന്റെയും ശിഷ്യരുടെയും വിഷയങ്ങൾ പറഞ്ഞു കൊണ്ടിരുന്ന പെണ്‍പിള്ളൈ പെട്ടെന്നു രാമായണത്തിലേക്കു തിരിഞ്ഞു. അനുകൂലം എന്നാൽ നല്ലതു , നമുക്കു  ഹിതം ചെയ്യുന്നതു എന്നർത്ഥം. മാല്യവാൻ രാവണന്റെ കുടുംബത്തിന്റെ കാരണവരാണു. രാവണൻ സീതയെ അപഹരിച്ചു കൊണ്ടു വന്നിരിക്കുന്നതു നാശത്തിനാണ് എന്നു പറയാൻ അദ്ദേഹം ധൈര്യം കാണിച്ചു.
       'രാവണാ നീ മാരീചനെ കാണിച്ചു രാമനെ മയക്കി സീതയെ കൊണ്ടു വന്നതു നിന്റെ മിടുക്കാണെന്നു വിചാരിക്കുന്നു. പക്ഷേ അതു കഴിഞ്ഞു നിനക്കു സീതയെ തൊടാൻ പോലും സാധിച്ചിട്ടില്ല. സീതയുടെ പതിവൃത്യത്തിന്റെ ശക്തിയാണതു. നീ സീതയുടെ കാലിൽ വരെ വീണു ഇരന്നു കഴിഞ്ഞു. പക്ഷേ സീത നിനക്കു ഒരു പുല്ലിന്റെ വിലയെ കല്പിച്ചിട്ടുള്ളു. രാമൻ വെറുതെ ഇരിക്കുമെന്നു  നീ കരുതുന്നുണ്ടോ? നീ തപസ്സ് ചെയ്തു ധാരാളം വരങ്ങൾ വാങ്ങിയിട്ടുണ്ട് എന്നു അഹങ്കരിക്കാം. ദേവന്മാർക്കോ മറ്റുള്ളവർക്കോ നിന്നെ കൊല്ലാൻ സാധിക്കില്ലായിരിക്കാം. പക്ഷെ  നിന്റെ വരത്തിൽ മനുഷ്യരും, വാനരനും വന്നിട്ടില്ല. പക്ഷെ രാമൻ മനുഷ്യനാണു സുഗ്രീവൻ  വാനരനാണു. അതു  നീ മറന്നു പോയി. അതാണു അവരിരുവരും യോജിച്ചു ഇവിടെ വന്നിരിക്കുന്നതു. അല്ലെങ്കിൽ മനുഷ്യനും വാനരനും യോജിക്കുമോ? നിന്റെ വധം തന്നെയാണു ഉദ്ദേശം. ആരാണോ വാമനനായി വന്നതു അവൻ തന്നെയാണു ഇപ്പോൾ രാമനായി വന്നിരിക്കുന്നതു.
           അതു കൊണ്ടാണു രാമൻ വാലിയെ കൊന്നു സുഗ്രീവന്നു ചെയ്തതു. നിന്നെ വധിച്ചു വിഭീഷണനെ രാജാവാക്കാം എന്ന് വാക്കും കൊടുത്തിട്ടുണ്ട്. ഇപ്പോഴും ഒട്ടും താമസിച്ചിട്ടില്ല. നീ സീതയെ ഈ നിമിഷം രാമന്റെ പക്കൽ കൊണ്ടു വിട്ടു മാപ്പു അപേക്ഷിക്കു. അതു നിനക്കും നിന്റെ കുലത്തിനും ക്ഷേമം ചെയ്യും. രാമനെ ശരണം പ്രാപിച്ചവർക്കു വിജയം സുനിശ്ചയമാണ്. പക്ഷേ രാമനെ വിരോധിച്ചവർക്കു ഒരു രക്ഷയും ഇല്ല. അദ്ദേഹം കരുണാ സാഗരനാണു. നീ അദ്ദേഹത്തെ ശരണം പ്രാപിക്കു' എന്നു രാവണനു ഹിതം ഉപദേശിച്ചു.
      രാവണന്റെ മകനായ ഇന്ദ്രജിത്തും മറ്റു മന്ത്രിമാരും രാവണനു അനുകൂലം എന്ന പോലെ ദോഷമാണ് ചെയ്തതു. അവർ സീതയെ ഒരിക്കലും വിട്ടു കൊടുക്കരുതെന്നും, രാമനെ യുദ്ധത്തിൽ നമുക്കു സുലഭമായി ജയിക്കാം എന്നും ദുരുപദേശം ചെയ്തു വഴി തെറ്റിക്കുന്നു. രാവണൻ അവരുടെ വാക്കുകളിൽ വിശ്വസിച്ചു സ്വന്തം നാശം തേടി.
        പെണ്‍പിള്ളൈ ഈ കഥ ഇവിടെ ഓർമ്മിപ്പിച്ചു കൊണ്ടു രാമാനുജരോട് 'സ്വാമി ഞാൻ മാല്യവാനെ പോലെ ആർക്കെങ്കിലും ഹിതം പറഞ്ഞിട്ടുണ്ടോ? ആത്മാവിനു അനുകൂലം നൽകാൻ എന്നെ പോലെയുള്ള ഒരു നീച ജന്മത്തിനു സാധിക്കുമോ? എന്നെ പോലുള്ള ഒരാൾ തിരുക്കോളൂരിൽ ഇരുന്നതു കൊണ്ടു ആർക്കു പ്രയോജനം. അങ്ങു വൃഥാ എനിക്കു വേണ്ടി സമയം ചെലവഴിക്കുന്നു എന്നു പറഞ്ഞു.. രാധേകൃഷ്ണാ! രാധേകൃഷ്ണാ!