Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Friday, May 28, 2010

പ്രേമവേദം ഏപ്രില്‍ - 10

Posted by VEDHASAARAM


ശ്രീമാന്നാരായണീയം 
അര്‍ച്ചിരാദി ഗതിമീദൃശീം വ്രജന്‍ 
വിച്യുതിം ന ഭജതേ ജഗത്പതേ!
സച്ചിദാത്മക! ഭവത് ഗുണോദയാ-
നുച്ചരന്തം അനിലേശ! പാഹി മാം!
                   (ദശഃ 4   ശ്ളോഃ 15)
     അല്ലയോ ലോകനാഥാ! ഇപ്രകാരം അര്‍ച്ചിരാദികളിലൂടെ സായൂജ്യ പ്രാപ്തി നേടുന്നവന്‍ വീണ്ടും കഴിഞ്ഞ ജന്‍മത്തിന്‍റെ പുനരാവൃത്തി അനുഭവിക്കുന്നില്ല. അല്ലയോ പരമാനന്ദസ്വരൂപനായ ഗുരുവായൂരപ്പാ!
അങ്ങയുടെ ഗുണഗണങ്ങളെ ഉച്ചൈസ്തരം പ്രകീര്‍ത്തിക്കുന്ന എന്നെ രക്ഷിക്കണേ!
                                   (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)

      രാധേകൃഷ്ണാ! അഭിനന്ദനങ്ങള്‍! നിങ്ങളെ ഭാഗ്യം കടാക്ഷിച്ചിരിക്കുന്നു. അതേ! ഇന്നു നിങ്ങള്‍ ജീവിച്ചിരിക്കുന്നത്‌ തന്നെ ഭഗവാന്‍റെ ഒരു വരപ്രസാടമല്ലേ? അതിനു നന്ദി പറയുക! നിങ്ങള്‍ക്ക് ഭഗവാന്‍റെ നാമം ഉച്ചരിക്കാനുള്ള ഭാഗ്യം ഇപ്പോള്‍ ഉണ്ട്. അതു ഭഗവാന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മറ്റൊരു വരമാണ്. അത്യുന്നതമായ മറ്റൊരു സമ്മാനവും നിങ്ങള്‍ക്ക് ഭഗവാനില്‍ നിന്നും ലഭിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ഏതു സന്ദര്‍ഭത്തെയും ഒരു പുഞ്ചിരിയോട്‌ കൂടി എതിരിടാനുള്ള കറുത്ത് നല്‍കിയിരിക്കുന്നു. നിങ്ങള്‍ക്ക് ഒന്നിനെ കുറിച്ചും വേവലാതിപ്പെടേണ്ടാ. ഇതു പോലെ എത്ര എത്ര സമ്മാനങ്ങളാണ് ഭഗവാന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്! ആലോചിച്ചു സ്വയം കണ്ടുപിടിച്ചു ആനന്ദിക്കു. ഇതു പോലെയുള്ള സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് തന്നെ ഒരു വലിയ സമ്മാനമല്ലേ? രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ! 

 സദ്ഗുരുവാത്സല്യം
ജയ്‌ ശ്രീരാധേകൃഷ്ണാ!
ജയ്‌ പൂജ്യശ്രീശ്രീ അമ്മാ!
ജയ്‌ സദ്ഗുരു ഗോപാലവല്ലിദാസര്‍! 
 "കണ്ണി നുണ്‍ ശിരുതാമ്പിനാല്‍ കട്ടുണ്ണ 
പ്പണ്ണിയ പെരുമായന്‍ എന്‍ അപ്പനില്‍ 
നണ്ണിത്തെന്‍ കുറുഗൂര്‍ നമ്പി എന്‍റക്കാല്‍ 
അണ്ണിക്കും അമുതൂറും എന്‍ നാവുക്കേ!
     രാധേകൃഷ്ണാ! മധുര കവി ആള്‍വാര്‍ കണ്ണി നുണ്‍ ശിരു താമ്പു എന്നു പറയപ്പെടുന്ന ഒരു ദിവ്യ പ്രബന്ധത്തില്‍ ഗുരുവിന്‍റെ മഹത്വത്തെ വളരെ വിശേഷമായി പറയുന്നു. ഭഗവാന്‍ മഹത്വം ഉള്ളവനാണ്. ആ ഭഗവാനെ നമുക്ക് കാണിച്ചു തരുന്ന ഗുരു അതിലും മഹത്വമേറിയവാരാണ്! ലോകത്തില്‍ സാധാരണ എല്ലാരും കൃഷ്ണാ! രാമാ! എന്നു ഭഗവാന്‍റെ നാമങ്ങളെ ചൊല്ലി, ഭഗവാന്‍റെ പാദം ആശ്രയിച്ചു ഉത്തമമായ ഗതിയെ പ്രാപിക്കുന്നു. ഭഗവാന്‍ വളരെ സൌലഭ്യ മൂര്‍ത്തിയാണ്. യശോദ ഒരു ദാമം കൊണ്ടു ഭഗവാനെ കെട്ടിയിട്ടു. യശോദയുടെ വാത്സല്യത്തിന് വശം വദനായി ഭഗവാന്‍ കെട്ടപ്പെട്ടു. മഹാ മായനാണ് അവന്‍! അത്ഭുതമായ ലീലകള്‍ ഉള്ളവനാണ്. ഭഗവാനെ കാണുന്നതും അവന്‍റെ നാമം പറയുന്നതും ആനന്ദം നല്‍കും. എന്നിരിക്കിലും ആള്‍വാര്‍തിരുനഗരിയില്‍ ഉള്ള എന്‍റെ ഗുരുവിന്‍റെ നാമം പറയുമ്പോള്‍ എന്‍റെ നാവില്‍ അമൃതം വഴിയുന്നു.  'നമ്മാള്‍വാര്‍! ശഠകോപാ, കാരിമാരാ, എന്നിങ്ങനെ എന്‍റെ ഗുരുവിന്‍റെ നാമങ്ങള്‍ പറയുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന ആനന്ദം വാക്കുകള്‍ക്കു അധീതമാണ്! ഗുരുവിന്‍റെ നാമം മോക്ഷം വരെ നല്‍കാന്‍ ശക്തിയുള്ളതാണ്! ഗുരുവിനോട് ദൃഡമായ വിശ്വാസം വേണം. ആ വിശ്വാസം ഉണ്ടെങ്കില്‍ ഗുരുവിന്‍റെ നാമം ജപിച്ചാല്‍ അതിന്‍റെ ആനന്ദം പറയാന്‍ സാധിക്കില്ല. 
     സ്വാമി രാമാനുജരുടെ ശിഷ്യന്‍ തൊണ്ടലൂര്‍ നമ്പി എന്നൊരു മഹാത്മാവ് ഉണ്ടായിരുന്നു. തൊണ്ടലൂര്‍ എന്ന നാട്ടില്‍ വസിച്ചു വന്നിരുന്നു. അദ്ദേഹം സദാ രാമാനുജാ രാമാനുജാ എന്നു ജപിച്ചു കൊണ്ടേ ഇരുന്നു. നിത്യം അദ്ദേഹം തന്‍റെ ഗൃഹത്തില്‍ തതീയാരാധനം ചെയ്തു വന്നിരുന്നു. എന്നു വെച്ചാല്‍ ഭഗവത് ഭക്തന്മാരെ ഊട്ടുക!ധാരാളം വൈഷ്ണവ ഭക്ത ജനങ്ങള്‍ അദ്ദേഹത്തിന്‍റെ ഗൃഹത്തില്‍ വന്നു ആഹാരം കഴിച്ചിരുന്നു. 
     ഒരിക്കല്‍ ഒരു സാധു ശൈവ പണ്ടാരം  എവിടെ നിന്നോ ആ ഗ്രാമത്തില്‍ എത്തി ആഹാരം അന്വേഷിച്ചു നടന്നു. അവിടെ യുള്ളവര്‍ അദ്ദേഹത്തോട് നമ്പികളുടെ വീട്ടില്‍ പോകുവാനും അവിടെ ചെന്നു രാമാനുജാ നമഃ രാമാനുജാ നമഃ എന്നു പറഞ്ഞാല്‍ മതിയെന്നും, അദ്ദേഹത്തിനു നല്ല ഭക്ഷണം ലഭിക്കും എന്നും പറഞ്ഞു. ആ ശൈവ പണ്ടാരവും നമ്പികളുടെ വീടു മുറ്റത്ത്‌ നിന്നു കൊണ്ടു ശ്രീമതെ രാമാനുജായ നമഃ ശ്രീമതെ രാമാനുജായ നമഃ എന്നുറക്കെ വിളിച്ചു. ആരും വന്നില്ല. വിശപ്പ്‌ കൊണ്ടു പൊരിഞ്ഞ അദ്ദേഹം തുടര്‍ന്നു വിളിച്ചു . കൊണ്ടിരുന്നു. വിളി കേട്ടു കൊണ്ട് നമ്പികള്‍ പുറത്തേയ്ക്ക് വന്നു. അദ്ദേഹത്തിനു ഒരു ശൈവ പണ്ടാരത്തെ കണ്ടപ്പോള്‍ അത്ഭുതമായി. സാധാരണ വൈഷ്ണവ ഭക്തന്മാരാണു  ഈ നാമം ഉച്ചരിക്കുക. അദ്ദേഹം ആ സാധുവിനോടു 'താങ്കള്‍ ഈ മഹാ നാമം ഉച്ചരിക്കാനുള്ള കാരണം എന്താണ്' എന്നു ചോദിച്ചു. അദ്ദേഹം ഈ നാമം പറഞ്ഞാല്‍ ഭക്ഷണമ് കിട്ടും എന്നു ആരോ പറഞ്ഞു എന്നു സത്യം പറഞ്ഞു. നമ്പികള്‍ സന്തോഷത്തോടെ അദ്ദേഹത്തെ വിളിച്ചു കൊണ്ടു പോയി പന്തിയില്‍ ഇരുത്തി. അവിടെയുള്ളവര്‍ എല്ലാവരും വൈഷ്ണവ ഭക്തന്മാര്‍. ഈ ശൈവ പണ്ടാരം അടുത്തു വന്നിരുന്നപ്പോള്‍ അവര്‍ കോപിച്ചു എഴുന്നേറ്റു. നമ്പികളോട് ഇതു മഹാ അപരാധമല്ലേ എന്നു ചോദിച്ചു. ഉടനെ അദ്ദേഹം കൈകൂപ്പി കൊണ്ടു വൈഷ്ണവരോടു 'ഒരു പ്രാവശ്യം രാമാനുജായ നമഃ എന്നു പറഞ്ഞാല്‍ എന്തു കിട്ടും?' എന്നു ചോദിച്ചു. അവര്‍ അതിനു അവര്‍ മോക്ഷം വരെ ലഭിക്കും എന്നു മറുപടി പറഞ്ഞു. ഒരു പ്രാവശ്യം പറഞ്ഞാലേ ഇത്രയും കിട്ടുമെങ്കില്‍ ഇദ്ദേഹം പല പ്രാവശ്യം രാമാനുജായ നമഃ എന്നു പറഞ്ഞിരിക്കുന്നു. അപ്പോള്‍ ഒരു നേരത്തെ ചോറ് ലഭിക്കില്ലേ? എന്നു ചോദിച്ചു. അവര്‍ക്കു ഉത്തരം മുട്ടി തല കുനിച്ചു പോയി. നടന്നതെല്ലാം കണ്ടുകൊണ്ടിരുന്ന ശൈവ പണ്ടാരത്തിന് ഒന്നും മനസ്സിലായില്ല. എന്താണ് എല്ലാരും എഴുന്നേറ്റത്? എന്തു സംഭവിച്ചു? എന്നു ചോദിച്ചു. ഉടനെ നമ്പികള്‍ അദ്ദേഹത്തോട് അവരുടെ കോപവും അദ്ദേഹത്തിന്‍റെ ഉത്തരവും വിശദീകരിച്ചു. ഇതു കേട്ട ആ സാധു, ഇത്രയേ ഉള്ളോ! നിങ്ങള്‍ വിഷമിക്കണ്ടാ ഞാനും ഇതാ നിങ്ങളുടെ ഘോഷ്ടിയില്‍ ചേരുകയാണ് എന്നു പറഞ്ഞു. അദ്ദേഹം അവിടെ ആഹാരം കഴിച്ചു. എന്നിട്ട് നമ്പികളോട് 'അങ്ങയെ പോലെ ഒരു ഗുരു ഭക്തനെ ഞാന്‍ കണ്ടിട്ടില്ല. എന്നെ അങ്ങയുടെ ഒരു ശിഷ്യനായി അങ്ങ് സ്വീകരിക്കണം. എനിക്കു ഇവിടെ എന്തെങ്കിലുമൊരു കൈങ്കര്യവും തരണം' എന്നു പറഞ്ഞു. നമ്പികള്‍ സന്തോഷത്തോടെ അദ്ദേഹത്തിനു വൈഷ്ണവര്‍ ഭക്ഷണം കഴിച്ച ഇല എടുത്തു വൃത്തിയാക്കുന്ന കൈങ്കര്യം നല്‍കി. അന്ന് മുതല്‍ ആ സാധു തൊണ്ടലൂര്‍ നമ്പികളുടെ  ശിഷ്യനായി മാറി അവിടെ കൈങ്കര്യം ചെയ്തു വന്നു. 
     ഒരിക്കല്‍ നമ്പികളുടെ ശിഷ്യന്‍ തിരുപ്പതി പെരുമാളെ സേവിക്കാനായി ചെന്നു. അവിടെ രാമാനുജരുടെ ശിഷ്യനായ അന്തതാഴ്വാന്‍ ഒരു നന്ദവനം ഉണ്ടാക്കി, ഭഗവാനു പുഷ്പ കൈങ്കര്യം ചെയ്തു വന്നു.  അദ്ദേഹം രാമാനുജരുടെ ശിഷ്യനാണെന്നു ആ സാധുവിന് അറിയില്ലായിരുന്നു.  അനന്താഴ്വാന്‍ നന്ദാവന കൈങ്കര്യം ചെയ്യുന്നത് കണ്ടിട്ട്, അദ്ദേഹത്തോട് 'എന്‍റെ ഗുരുനാഥന്‍റെ ഗുരുനാഥന്‍, തിരുമലയിലെ ചെടികള്‍ മരങ്ങള്‍ തുരങ്ങിയവ എല്ലാം തന്നെ നിത്യ സൂരികളും നിത്യ മുക്തര്കുമാണു എന്നു പറയും. അങ്ങാണെങ്കില്‍ കള പറിച്ചെറിഞ്ഞു, ചെടികളെ പിഴുതു മാറ്റി നട്ടു, കുറ്റി ചെടികള്‍ വെട്ടി മാറ്റി തോന്നിയ പോലെ ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നത് കൊണ്ടു അങ്ങയ്ക്ക് പാപം സംഭവിക്കും. അങ്ങ് ഒരു കാര്യം ചെയ്യു. ഇതെല്ലാം വിട്ടിട്ടു, എന്‍റെ കൂടെ വരു. അവിടെ എന്‍റെ ഗുരു എനിക്കു ഒരു കൈങ്കര്യം തന്നിട്ടുണ്ട്. അതിന്‍റെ നാളില്‍ ഒരു പങ്കു അങ്ങയ്ക്ക് ഞാന്‍ നല്‍കാം.' എന്നു പറഞ്ഞു. ഇതു കേട്ട അനന്താഴ്വാന്‍ അദ്ദേഹത്തോട് 'ക്ഷമിക്കണം അങ്ങ് പറയുന്നത് എനിക്കു തല്‍കാലം സ്വീകരിക്കുവാന്‍ സാധ്യമല്ല. ഞാന്‍ ഇപ്പോള്‍ എന്‍റെ ഗുരുവിന്‍റെ ആജ്ഞ അനുസരിച്ചു കൊണ്ടു ഇരിക്കുന്നു' എന്നു പറഞ്ഞു. ഇതു കേട്ട ആ സാധു, 'ആരാണ് അങ്ങയുടെ ഗുരു?' എന്നു ചോദിച്ചു.  ഉടനെ അനന്താഴ്വാന്‍ 'സ്വാമി രാമാനുജര്‍' എന്നു പറഞ്ഞു. ഇതു കേട്ട ആ സാധു ഞെട്ടിപ്പോയി. തന്‍റെ ഗുരുവിന്‍റെ ഗുരുവല്ലേ അദ്ദേഹം! ഉടനെ തന്നെ അദ്ദേഹം അനന്താഴ്വാനോടു ക്ഷമ ചോദിച്ചു. 
      ഗുരു നാമത്തിന്‍റെ മാഹാത്മ്യം പറഞ്ഞാല്‍ തീരില്ല. ഈ സാധുവും തന്‍റെ ഗുരു തനിക്കു ഉപദേശിച്ചു തന്ന രാമാനുജ നാമം വിടാതെ ജപയാച്ചു കൊണ്ടിരുന്നു. കാല ക്രമത്തില്‍ അദ്ദേഹത്തിനു ഭഗവത് ഭക്തി ലഭിച്ചു മോക്ഷവും ലഭിച്ചു. രാധേകൃഷ്ണാ!

 ഭക്തിരഹസ്യം 
ഭക്തദാസന്‍ 4  
 "ഹസ്തമാക്ഷിപ്യ യാതോസി ബലാത് കൃഷ്ണ കിമത്ഭുതം?
ഹൃദയാത് യദി നിര്യാസി പൌരുഷം ഗണയാമി തേ"
      രാധേകൃഷ്ണാ! 'ഹേ പ്രഭോ! അങ്ങ് ബാലമായിട്ടു എന്‍റെ കൈ കുടഞ്ഞിട്ടു ഓടിപ്പോകുന്നു. ഇതില്‍ എന്താണ് അത്ഭുതം? എന്‍റെ ഹൃദയത്തില്‍ നിന്നും അങ്ങയ്ക്ക് ഒടിപ്പോകുവാന്‍ സാധിച്ചാല്‍ അങ്ങയുടെ പൌരുഷത്തെ ഞാന്‍ മാനിക്കും.'  ലീലാ ശുകര്‍ കൃഷ്ണകര്‍ണ്ണാമൃതത്തിലൂടെ ഭഗവാനെ വെല്ലു വിളിക്കുന്നു.  ഭക്തന്മാര്‍ അങ്ങനെയാണ്. അവരുടെ ഭക്തിയുടെ ബലത്താല്‍ ഭഗവാനെ പോലും വെല്ലു വിളിക്കും. ഭഗവാനും അവരുടെ മുന്നില്‍ തോറ്റു കൊടുക്കുകയും ചെയ്യും. നാം നമ്മുടെ നിത്യ ജീവിതത്തില്‍ ആരോടൊക്കെയോ മാസരിക്കുകയും വെല്ലു വിളിക്കുകയും ചെയ്യും.  പക്ഷെ അതു കൊണ്ടു എന്ത്‌ഫലം എന്നു നാം ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ജയവും തോല്‍വിയും ഒക്കെ നൈമിഷികമാണ്. എന്നാല്‍  ഭക്തിയില്‍ നമുക്ക് ജയിക്കാനുള്ള ത്വരയോ, ആര്‍ത്തിയോ ഒന്നുമില്ല. അതല്ലേ നമ്മുടെ സ്ഥായിയായ ഭാവം? മായാപൂരിതമായ പ്രപഞ്ചത്തിനു വേണ്ടി നിത്യ സത്തയായ ഭഗവാനെ നാം മാറ്റി വെയ്ക്കുന്നു. എന്നാല്‍ ഭക്തന്മാര്‍ അങ്ങനെയല്ല. അവര്‍ക്കു ഭഗവാനോടുള്ള സ്നേഹം കാരണം മത്സരിക്കാനും വെല്ലു വിളിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. നമ്മുടെ പൂജാരി അതേ സ്ഥിതിയിലാണ്! തന്‍റെ ഭക്തിയുടെ പിന്‍ബലത്തില്‍ അദ്ദേഹം ഭഗവാനെ വെല്ലു വിളിക്കുന്നു.  എന്തു തന്നെ സംഭവിച്ചാലും അദ്ദേഹത്തിനു പ്രശ്നമില്ല. കാരണം എല്ലാത്തിനേക്കാളും ഉപരിയായി അദ്ദേഹത്തിനു വേണ്ടത് ഭാഗവാനെയാണ്. ഭഗവാനു വേണ്ടി അദ്ദേഹം എന്തും നഷ്ടപ്പെടാന്‍ തയ്യാറാണ്. അങ്ങനെ വേണം! ജീവിതത്തില്‍ എന്തെല്ലാം ബുദ്ധിമുട്ടുകള്‍ വന്നാലും ഭഗവാനെ വിടാന്‍ പാടില്ല. ബ്രാഹ്മണന്‍റെ രണ്ടു കുട്ടികളെ ഭഗവാന്‍ കൊണ്ടു പോയി. ആളുകള്‍ എന്തോ ദൌര്‍ഭാഗ്യമാണെന്ന് അടക്കം പറഞ്ഞു തുടങ്ങി. ലോകത്തിന്‍റെ വാസ്തവീകത മരണമാണ്! മരണം ഇല്ലാതിരികാന്‍ ഇതു വൈകുണ്ഠമല്ല എന്നദ്ദേഹം പറഞ്ഞത് കേള്‍ക്കാന്‍ ആരും തയാറായില്ല. അദ്ദേഹത്തിന്‍റെ പത്നി പോലും അദ്ദേഹത്തിനു ഭ്രാന്താണെന്ന് സംശയിച്ചു. അദ്ദേഹം അതൊന്നും വഹവെച്ചില്ല. തന്‍റെ പതിവനുസരിച്ച് ജീവിതം തുടര്‍ന്നു. ഒരു ദിവസം വീണ്ടും ഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു.
'ഇപ്പോള്‍ എന്തു പറയുന്നു?' എന്നു ചോദിച്ചു. 
'എന്തു പറയാന്‍? ആദ്യം പറഞ്ഞത് തന്നെ വീണ്ടും പറയുന്നു. നേരത്തെയാണെങ്കില്‍ അങ്ങയെ തിരിച്ചു കൊണ്ടാക്കുന്ന കാര്യം ആലോചിക്കാമായിരുന്നു. പക്ഷെ ഇപ്പോള്‍ ആലോചിക്കുന്ന പ്രശ്നം പോലും ഇല്ല. എന്തു വന്നാലും ഞാന്‍ ഭഗവാനെ വിടുകയില്ല.'
'ഇത്രയൊക്കെ സംഭവിച്ചിട്ടും നിനക്കു ഭയം ഇല്ലേ? എന്നു ഭഗവാന്‍ ചോദിച്ചു.
'ഓ ഇനി എന്തു ഭയക്കാനാണ്? ഞാനും എന്‍റെ ഭാര്യയും മാത്രമല്ലേ ഇനി ബാക്കിയുള്ളൂ. രണ്ടു പേരില്‍ ഒരാളെ കൊണ്ടു പോകുമായിര്‍ക്കും. അതു നടക്കട്ടെ. വേണമെങ്കില്‍ എന്നെയങ്ങ് എടുത്തോളു! എന്നു അദ്ദേഹം പറഞ്ഞു. 
ഭഗവാന്‍ ചിരിച്ചു കൊണ്ടു 'നിന്നെ അത്ര എളുപ്പം എടുക്കും എന്നു നീ കരുതണ്ടാ. നിനക്കു  ഇനി ഒരു പാട് കാണാന്‍ ഉണ്ടു' എന്നു പറഞ്ഞു.
'ശരി! ഞാന്‍ തയ്യാറാണ്! എന്തു തന്നെ സംഭവിച്ചാലും അങ്ങ് എന്‍റെ പക്കലുന്ടല്ലോ. അതില്‍ കൂടുതല്‍ എന്തു വേണം?' എന്നദ്ദേഹം പറഞ്ഞു.
എന്നാല്‍ നിന്‍റെ ഭാര്യയേ നഷ്ടപ്പെടാന്‍ നീ തയ്യാറായിക്കൊള്ളു! എന്നു ഭഗവാന്‍ പറഞ്ഞു.
ഞാന്‍ എന്തിനും തയ്യാറാണെന്ന് അദ്ദേഹവും പറഞ്ഞു. 
ദിവസങ്ങള്‍ പൊഴിഞ്ഞു. ഒരു ദിവസം അദ്ദേഹത്തിന്‍റെ പത്നിയും ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹം ദുഃഖിച്ചില്ല. ആളുകള്‍  അദ്ദേഹത്തിനു ചിത്തഭ്രമമാണെന്ന്  തീരുമാനിച്ചു. അദ്ദേഹം അതും കാര്യമായെടുത്തില്ല. വീണ്ടും ഒരു ദിവസം ഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. 
ഇനിയെങ്കിലും എന്നെ കൊണ്ടു കൊടുക്കുമോ? എന്നുചോദിച്ചു.
സത്യമായിട്ടും ഇനി ഒരിക്കലും ഞാന്‍ അങ്ങയെ കൊണ്ടു കൊടുക്കില്ല. എനിക്കു നഷ്ടപ്പെടാനുള്ളതെല്ലാം തന്നെ അങ്ങ് എടുത്തില്ലേ. ഇനി എന്താണ് എനിക്കു നഷ്ടപ്പെടാന്‍?
'ഞാന്‍ ഇവിടെ നിന്നും ഓടിപ്പോകും' എന്നു ഭഗവാന്‍ പറഞ്ഞു.
അതിനെന്താ അങ്ങ് ഓടുമ്പോള്‍ ഞാനും കൂടെ ഉണ്ടാകും എന്നു പറഞ്ഞു.
എന്‍റെ കൂടെ ഓടിയാല്‍ നിന്‍റെ തലയില്‍ ഇടിത്തീ വീഴും!
ബ്രാഹ്മണന്‍ ഒന്നും പറഞ്ഞില്ല. സാളഗ്രാമത്തെ എടുത്തു ഒരു തുണിയില്‍ പൊതിഞ്ഞു വെച്ചു തന്‍റെ തലയില്‍ ചേര്‍ത്ത് വെച്ചു കെട്ടി. 
'പ്രഭോ! ഇനി ഇടിത്തീ വീണാലും അങ്ങ് എന്‍റെ കൂടെ ഉണ്ടാകുമല്ലോ എനിക്കത് മതി! എന്നു പറഞ്ഞു. ഭഗവാനു ഉത്തരം മുട്ടി. അന്ന് മുതല്‍ എന്തു കാര്യം ചെയ്യുമ്പോഴും അദ്ദേഹത്തിന്‍റെ തലയില്‍ സാളഗ്രാമം ഉണ്ടാവും. കാലത്ത് പല്ലു തേക്കുമ്പോളും കുളിക്കുമ്പോളും, ഭക്ഷണമ് കഴിക്കുമ്പോളും, എന്തിനു മലമൂത്ര വിസര്‍ജ്ജനം ചെയ്യുമ്പോഴും സാളഗ്രാമം അദ്ദേഹത്തിന്‍റെ തലയില്‍ കെട്ടിയിരിക്കും. ഉറങ്ങുമ്പോള്‍ കൈയില്‍ മുറുകെ പിടിച്ചു കൊണ്ടാണ് കിടക്കുന്നത്. ഇതൊക്കെ കണ്ട ജനം അദ്ദേഹത്തിനു ഭ്രാന്ത് മൂത്തു എന്നു പറഞ്ഞു നടന്നു. അദ്ദേഹത്തിന്‍റെ ഭക്തി നമുക്കൊക്കെ സങ്കല്‍പ്പിച്ചു നോക്കുവാന്‍ പോലും അസാധ്യമാണ്. പതുക്കെ പതുക്കെ അദ്ദേഹം ക്ഷേത്രത്തില്‍ വരുന്നത് പോലും ആളുകള്‍ക്ക് 
വിരോധമായി തോന്നി തുടങ്ങി. അദ്ദേഹം ആ ഗ്രാമം വിടുവാന്‍ മനസാ തീരുമാനിച്ചു. കുറച്ചു അത്യാവശ്യ സാധനങ്ങള്‍ ഒക്കെ കെട്ടി എടുത്തു. തലയിലെ കേട്ടു അദ്ദേഹം അഴിച്ചതേയില്ല. അദ്ദേഹം പോകുന്നിടത്തൊക്കെ സാലഗ്രാമവും ഒപ്പം ഉണ്ടാവും. അദ്ദേഹം മഴ നനഞ്ഞാലും, വെയില് കൊണ്ടാലും ഭഗവാനും കൊള്ളും. ചിലപ്പോള്‍ ഏതെങ്കിലും വഴിയമ്പലത്തിലോ സത്രത്തിലോ മരത്തിന്‍ ചുവട്ടിലോ തങ്ങും. ഭഗവാനു രക്ഷപ്പെടാന് ഒരു വഴിയും കണ്ടില്ല. ആ ഭക്തന്‍റെ ഭക്തിയില്‍ ഭാന്ധനസ്ഥനായി ഭഗവാന്‍ കിടക്കുകയാണ്. 
     വളരെ ദൂരം സഞ്ചരിച്ചു അവര്‍ ഒരു നദീ തീരതെതി. ബ്രാഹ്മണന്‍ സാളഗ്രാമത്തെ തന്‍റെ തലയില്‍ കെട്ടി കൊണ്ടു സ്നാനവും അനുഷ്ടാനങ്ങളും ഒക്കെ ചെയ്തു. അപ്പോള്‍ എവിടെ നിന്നോ രണ്ടു കുട്ടികള്‍ അവിടെ ഓടി എത്തി വെള്ളത്തിലേക്ക്‌ എടുത്തു ചാടി. ഒരുത്തന്‍ നല്ല കറുപ്പ് മറ്റവന്‍ നല്ല വെളുപ്പ്‌. ബ്രാഹ്മണന്‍റെ ദേഹത്തും, സാളഗ്രാമം കെട്ടിയിരുന്ന തുണിയുടെ മേലും ചെളിയും വെള്ളവും തെറിച്ചു. തുടര്‍ന്നു എന്തു സംഭവിച്ചു എന്നു നമുക്ക് അടുത്ത ലക്കത്തില്‍ കാണാം. രാധേകൃഷ്ണാ! 

Thursday, May 13, 2010

പ്രേമവേദം മാര്‍ച്ച്- 10

Posted by VEDHASAARAM


ശ്രീമന്നാരായണീയം
തസ്യ ച ക്ഷിതിപയോമഹോനില-
ദ്യോമഹത് പ്രകൃതിസപ്തകാവൃതി!
തത്തദാത്മകഥയാവിശന്‍സുഖീ
യാതി തേപദമനാവൃതം വിഭോഃ
              (ദശഃ4 ശ്ളോഃ 14)
     ഹേ വിഭോ! ഭൂമി, ജലം, തേജസ് വായു  ആകാശം, മഹാത്തത്വം
മൂലപ്രകൃതി എന്നിങ്ങനെ ബ്രഹ്മാണ്ഡ ത്തിന്‍റെ ഏഴു ആവരണങ്ങളിലും  അതാതിന്‍റെ രൂപത്തില്‍  പ്രകാശിക്കുന്ന അവന്‍ സര്‍വ സുഖത്തോടും കൂടി ആവരണം ഇല്ലാത്ത അങ്ങയുടെ പടം പ്രാപിക്കുന്നു!
പ്രേമസന്ദേശം
രാധേകൃഷ്ണാ!  ചില സന്ദര്‍ഭങ്ങളില്‍, ചില സമസ്യകളില്‍ നമുക്ക് എന്തു ചെയ്യണം എന്നോടു തീരുമാനം എടുക്കാന്‍ സാധിക്കാതെ വരും. അതിന്‍റെ അര്‍ത്ഥം നാം കൃഷ്ണനോട് ശരണാഗതി ചെയ്യേണ്ട സമയമായി എന്നാണു. എന്നു വെച്ചാല്‍ നമ്മേ ഒന്നിനും കൊള്ളില്ല എന്ന അംഗീകരിക്കുകയാണ് എന്നര്‍ത്ഥം! കൃഷ്ണന്‍റെ മുന്‍പില്‍ നാം ഒന്നിനും കൊള്ളില്ല എന്നു നില്‍ക്കുന്നത് കൊണ്ടു കുറച്ചില്‍ ഒന്നും ഇല്ല. അര്‍ജ്ജുനനു  കുരുക്ഷേത്ര യുദ്ധത്തില്‍  ഇതു പോലെ ഒരു സന്ദര്‍ഭം വരുന്നു. അര്‍ജ്ജുനന്‍ ഇതികര്തവ്യതാമൂഡനായി എല്ലാം ഭഗവാങ്കല്‍ അര്‍പ്പിച്ചു നിന്നു. അതു കൊണ്ടു ഭഗവത് ഗീത എന്ന മഹാസന്ദേശം ലഭിച്ചു. നമ്മളും പരിപുര്‍ണ്ണ ശരണാഗതി ചെയ്തു ഭഗവാന്‍റെ മുന്നില്‍ നില്‍ക്കണം. നമുക്ക് വേണ്ട സമയത്ത് വേണ്ടത് ഭഗവാന്‍ പറഞ്ഞു  തരും. രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ! 
സദ്ഗുരുവാല്‍സല്യം
ജയ്‌ ശ്രീ രാധേകൃഷ്ണാ 
ജയ്‌ ശ്രീ പുജ്യ ശ്രീ ശ്രീ അമ്മാ 
ജയ്‌ ശ്രീ സദ്ഗുരു ഗോപാലവല്ലിദാസര്‍. 
'കിമത്ര ബഹുനോക്തേന ശാസ്ത്ര കോടി ശതൈരപി 
ദുര്‍ലഭാ ചിത്ര വിശ്രാന്തിം വിനാ ഗുരു കൃപാം പരം!'
      രാധേകൃഷ്ണാ! ലോകത്തില്‍ എല്ലാരും മനസ്സിന് സ്വൈരം വേണം എന്നു ആഗ്രഹിക്കുന്നു. ആ സ്വസ്ഥതയ്ക്കായി പല വിധ കാര്യങ്ങളും ചെയ്യുന്നുണ്ട്. ക്ഷേത്രത്തില്‍  അഭിഷേകാദികള്‍  ചെയ്യുക, ദാന ധര്‍മ്മങ്ങള്‍ ചെയ്യുക തുടങ്ങി എത്രയോ കാര്യങ്ങള്‍ ചെയ്തു എങ്ങനെയെങ്കിലും സ്വൈരം ലഭിക്കണം എന്നു ആഗ്രഹിക്കുന്നു. പക്ഷെ സാധിക്കുന്നില്ല.  കാരണം മനസ്സിന്‍റെ ആവശ്യങ്ങളെ പൂര്‍ത്തീകാരിച്ചാല്‍ അല്ലാതെ മനസ്സിന് സ്വൈരം ലഭിക്കില്ല. അതാണ്‌ ഗുരു ഗീതയില്‍ ഭഗവാന്‍ പരമേശ്വരന്‍, പാര്‍വതീ ദേവിക്ക് പറഞ്ഞു തരുന്നത്. വിവിധ ശാസ്ത്രങ്ങളെയും കുറിച്ചു വിസ്തരിച്ചു പറഞ്ഞിട്ടും ഒരു കാര്യവുമില്ല. ഗുരു കൃപ ഉണ്ടെങ്കില്‍ മാത്രമേ മനശ്ശാന്തി ലഭിക്കു! 
      വേദവ്യാസര്‍ ഉത്തമമായ ഭക്തനാണ്. കൃഷ്ണ ദ്വൈപായനന്‍  എന്നാണദ്ദേഹത്തിന്‍റെ പേരു. നല്ല ജ്ഞാനമുള്ളവാനാണ്. പരാശരരുടെ പുത്രന്‍! ജനങ്ങളുടെ ദുഃഖങ്ങള്‍ എല്ലാം കണ്ടു. ജനങ്ങള്‍ക്ക്‌ നല്ലത് ചെയ്വാനായി വേദത്തെ നാലായി പകുത്തു. എന്നിട്ടും അദ്ദേഹത്തിനു സമാധാനം ലഭിച്ചില്ല. ഉടനെ സ്ത്രീകള്‍ക്കും ശൂദ്രര്‍ക്കും പ്രയോജനപ്പെടാന്‍ വേണ്ടി അഞ്ചാമത്തെ വേദമെന്ന് പറയപ്പെടുന്ന മഹാഭാരതം രചിച്ചു. അതു കഴിഞ്ഞും മനസ്സിന് ശാന്തി ലഭിച്ചില്ല. അദ്ദേഹം നദിക്കരയില്‍ ഇരുന്നു ചിന്തിച്ചു. എന്തു ചെയ്താലാണ് തനിക്കു മനശ്ശാന്തി ലഭിക്കുക എന്നു ആലോചിച്ചു. അപ്പോള്‍ നാരദ മഹര്‍ഷി അവിടെ എത്തി. വേദവ്യാസര്‍ അദ്ദേഹത്തിനെ വേണ്ട വിധം സല്‍ക്കരിച്ചു. നാരദരോട് അദ്ദേഹം തന്‍റെ പ്രശ്നം അവതരിപ്പിച്ചു. താന്‍ എന്തു ചെയ്താലാണ് തനിക്കു മനശ്ശാന്തി ലഭിക്കുക എന്നു ചോദിച്ചു. ഉടനെ നാരദര്‍ അദ്ദേഹത്തോട് 'അങ്ങ് ധര്‍മ്മം അര്‍ത്ഥമ്, കാമം, മോക്ഷമ്, എന്നിങ്ങനെ നാലു  പുരുഷാര്‍ത്ഥങ്ങളാണ്. അതില്‍ മൂന്നെന്നതിനെ അങ്ങ് പ്രതിപാതിച്ചു. നാലാമത്തെതായ മോക്ഷത്തെക്കുറിച്ച് അങ്ങ് അധികം പറഞ്ഞില്ല.  അതിനെ കുറിച്ചു അങ്ങ് വിസ്തരിച്ചു പറഞ്ഞുകഴിഞ്ഞാല്‍ അങ്ങയുടെ മനസ്സിന് ശാന്തി ലഭിക്കും" എന്നു പറഞ്ഞു. നമ്മുടെ മനസ്സിന് എന്താണ് ശാന്തി നല്‍കുന്നത് എന്നു ഗുരുവിനു മാത്രമേ ശരിയായി അറിയാവു. നാരദര്‍ ഭഗവാനെ കുറിച്ചു എഴുതാന്‍ പറഞ്ഞു. വേദവ്യാസര്‍ വളരെ സന്തോഷത്തോടു കൂടി നദിക്കരയില്‍ ഇരുന്നു ഭഗവാനെ ധ്യാനിച്ച്‌. ഭഗവാന്‍ അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ തന്‍റെ ലീലകള്‍ കാട്ടി കൊടുത്തു.  അതൊക്കെ അദ്ദേഹം അതു ശ്രീമദ്‌ഭാഗവതം എന്ന പേരില്‍ ഒരു ഗ്രന്ഥമായി എഴുതി. അതു എഴുതി തീര്‍ന്ന ഉടനെ തന്നെ ഹൃദയത്തില്‍ അദ്ദേഹത്തിനു ശാന്തി അനുഭവപ്പെട്ടു.  ഗുരു കൃപ ഒന്നുമാത്രമാണ് മനശ്ശാന്തി തരുന്നത്. ഗുരുവിനെ മനസ്സില്‍ ധ്യാനിച്ച്‌ മനശ്ശാന്ടഹി നേടുക. രാധേകൃഷ്ണാ!
 ഭക്തിരഹസ്യം 
ഭക്തദാസന്‍ - 3 
തരുതുയരം തടായേല്‍ ഉന്‍ ചരണല്ലാല്‍  ശരണ്‍ ഇല്ലൈ 
വിരി കുഴുവും മലര്‍പോഴില്‍ സൂഴ് വിത്തുവക്കോട്ടമ്മാനേ!
അരിശിനത്താല്‍ ഈന്‍റ  തായ് അകറ്റിടിനും മറ്റവള്‍ തന്‍ 
അരുള്‍ നിനൈത്തേ   അഴും കുഴവി അതുവേ പോന്‍റിരുന്തേനേ!
      കുലശേഖര ആള്‍വാരുടെ പെരുമാള്‍ തിരുമൊഴിയിലെ ഒരു പാസുരമാണ് മേലെ ഉദ്ധരിച്ചിട്ടുള്ളത്. അദ്ദേഹത്തിനു ഭഗവാനോടുള്ള 
ആചഞ്ചലമായ ഭക്തിയെയാണ് ഇതു കാണിക്കുന്നത്! അദ്ദേഹം പറയുന്നു: "നീ എനിക്കു തീരാത്ത ദുഃഖങ്ങള്‍ നല്‍കിക്കൊണ്ടിരുന്നാലും  ഹേ വിത്തുവക്കോട്ടു ഭഗവാനെ, അങ്ങയുടെ ചരണങ്ങള്‍ അല്ലാതെ വേറെ എനിക്കു ആശ്രയം ഇല്ല! ഒരു മാതാവ് കുട്ടിയെ കോപത്തില്‍ തള്ളിക്കളഞ്ഞാലും ആ കുട്ടി അമ്മയുടെ ചരണങ്ങള്‍ തന്നെ കെട്ടിപ്പിടിച്ചു കൊണ്ടു കരയും. എത്ര തന്നെ തന്നോടു ദേഷ്യം തോന്നിയാലും താന്‍ കരഞ്ഞാല്‍ അമ്മ തന്നെ കൈ വെടിയുകയില്ല എന്നു കുഞ്ഞിനു വിശ്വാസം ഉണ്ട്. അതേ പോലെ ഭഗവാനും ഈ ജീവന്‍ എത്ര ജന്മം എടുത്താലും പഠിക്കുന്നില്ലല്ലോ എന്നു കോപിച്ചു അതിന്‍റെ പ്രാരബ്ധത്തെ തന്നത്താന്‍ അനുഭവിക്കാന്‍ വിടുന്നു. പക്ഷെ ഭക്തന്‍ അപ്പോഴും തന്‍റെ വിശ്വാസം കൈവിടാതെ ഭഗവാനോട് പ്രാര്‍ത്ഥി ക്കുന്നു! നമ്മുടെ പ്രാരാബ്ധങ്ങള്‍ ഏതു രൂപതിലെല്ലാമോ നമ്മേ അലട്ടുന്നുണ്ട്. പക്ഷെ ഭഗവാന്‍ കൂടെ ഉണ്ടെങ്കില്‍ നമുക്ക് അതു സുലഭമായി തരണം ചെയ്യാന്‍ സാധിക്കും! ഭാഗവാനിലുള്ള വിശ്വാസം ഒരിക്കലും കൈ വിടാന്‍ പാടില്ല!
     ഭഗവാന്‍ ആ ബ്രാഹ്മണ ഭക്തന്‍റെ ദാര്‍ഡ്യം അളന്നു നോക്കുവാന്‍ നിശ്ചയിച്ചു. തനിക്കു ജീവിതത്തില്‍ ഇനി എത്രയോ പരീക്ഷണങ്ങള്‍ നേരിടേണ്ടി വരുമെന്ന് ആ ബ്രാഹ്മണന്‍ അറിഞ്ഞിരുന്നില്ല. ഭഗവാനെ കൈയില്‍ കിട്ടിയ സന്തോഷത്തില്‍ അദ്ദേഹം പുളകാങ്കിതനായി. ഭഗവാന്‍ അദ്ദേഹത്തിന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു തന്നെ ആ പെണ്‍കുട്ടിയുടെ അടുക്കല്‍ കൊണ്ടു വിട്ടേക്കു എന്നു പറഞ്ഞു. അദ്ദേഹം അതു സമ്മതിച്ചില്ല. ഭഗവാന്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തി വരെ നോക്കി. പക്ഷെ അദ്ദേഹം അതിനൊന്നും വഴങ്ങിയില്ല. ഇങ്ങനെ തന്നോടു പ്രതികരിക്കുന്ന ഭഗവാനെ തിരിച്ചു കൊടുക്കാന്‍ അദ്ദേഹത്തിനു ഭ്രാന്തുണ്ടോ? ഭഗവാനും ഭക്തനും തമ്മില്‍ വാക്ക് തര്‍ക്കമായി. അദ്ദേഹം ഭഗവാനോട് മത്സരിച്ചു ജയിക്കാന്‍ തന്നെ തീരുമാനിച്ചു. മത്സരിച്ചാലും ഭഗവാനോട് മത്സരിക്കുന്നത് ഒരു ഭാഗ്യം തന്നെയാണ്! തുടര്‍ന്നു എന്തു സംഭവിച്ചു എന്നു നമുക്ക് നോക്കാം!
     പുലര്‍ച്ചെ പതിവ് പോലെ ഉണര്‍ന്നു അദ്ദേഹം കുളി എല്ലാം കഴിഞ്ഞു സാളഗ്രാമ മൂര്‍ത്തിയെ പൂജിച്ചു അലമാരയില്‍ വെച്ചടച്ചതിന് ശേഷം ക്ഷേത്രത്തിലേയ്ക്ക് തിരിച്ചു. മനസ്സില്‍ എന്തു സംഭവിക്കും എന്നറിയാനുള്ള ആകാംക്ഷ വര്‍ദ്ധിച്ചു വന്നു. അന്ന് രാത്രി വരെ ഭഗവാന്‍ സമയം തന്നിരിക്കുകയാണ്. അതിനുള്ളില്‍ പെണ്‍കുട്ടിയുടെ അടുക്കല്‍ എല്പ്പിച്ചില്ലെങ്കില്‍ എന്തു സംഭവിക്കും എന്നു അറിയാനുള്ള ആകാംക്ഷ! സന്ധ്യ കഴിഞ്ഞു. ക്ഷേത്രം അടച്ചു അദ്ദേഹം ഗൃഹത്തില്‍ എത്തി. ഭഗവാനു നിവേദ്യാദികള്‍  അര്‍പ്പിച്ചു അടച്ചു വെച്ചിട്ടു കിടന്നു. രാത്രി ഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. 
"മ് നീ എന്തു തീരുമാനിച്ചു? എന്നെ കൊണ്ടു വിടുന്നുണ്ടോ?" എന്നു അദ്ദേഹത്തോട് ചോദിച്ചു.
 "ഒരിക്കലും ഇല്ല! അങ്ങ് എന്‍റെ കൂടെ തന്നെ ഇരിക്കണം! അഥവാ പോകുന്നെങ്കില്‍ എന്നെയും വിളിച്ചുകൊണ്ടു പോകണം" എന്നദ്ദേഹം ഉത്തരം പറഞ്ഞു.
ഭഗവാന്‍:-  "എന്നെ വല്ലാതെ ദേഷ്യപ്പെടുത്തുന്നുണ്ട്. അതിന്‍റെ ഭവിഷ്യത് എന്താണെന്ന് ആലോചിട്ടുണ്ടോ?" 
ബ്രാഹ്മണന്‍:- "ഹോ അതെന്തായാലും സാരമില്ല!"
ഭഗവാന്‍:- "ഓഹോ! അത്രയ്ക്ക് ധിക്കാരമോ? നാളെ നീ എന്നെ കൊണ്ടു വിട്ടില്ലെങ്കില്‍ നിന്‍റെ കുഞ്ഞിന്‍റെ ജീവന്‍ ഞാന്‍ അപഹരിക്കും!"
    ബ്രാഹ്മണന്‍:- "പ്രഭോ! അങ്ങയുടെ കുഞ്ഞാണതു. അങ്ങേയ്ക്ക് എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഞാന്‍ എന്തിനു അതിനെ കുറിച്ച് വേവലാതിപ്പെടണം? അങ്ങയുടെ അടുക്കല്‍ വന്നു ചേര്‍ന്നു കഴിഞ്ഞാല്‍ പിന്നെ അതില്‍ കൂടുതല്‍ അതിനു എന്തു വേണം?"
ഭഗവാന്‍ ദേഷ്യത്തോടെ "ഞാന്‍ സത്യമാണ് പറയുന്നത്" എന്നു പറഞ്ഞു.
ബ്രാഹ്മണന്‍ ഉടനെ "അല്ലെന്നു ഞാന്‍ പറഞ്ഞില്ലല്ലോ" എന്നു പറഞ്ഞു.
ബ്രാഹ്മണന്‍ പിറ്റേ ദിവസം രാവിലെ ഉണര്‍ന്നു പതിവ് പൂജകളൊക്കെ വളരെ ആനന്ദത്തോടെ ചെയ്ത് ക്ഷേത്രത്തിലേയ്ക്ക് പോയി. ഉച്ചയായപ്പോള്‍ വീട്ടില്‍ മടങ്ങി വന്നു. വന്നപ്പോള്‍ കണ്ട കാഴ്ച ആദേഹം തീരെ പ്രതേക്ഷിക്കാത്തതായിരുന്നു. അദ്ദേഹത്തിന്‍റെ പൊന്നോമന ഉണ്ണി അതാ മരിച്ചു കിടക്കുന്നു. അടുത്തിരുന്നു അദ്ദേഹത്തിന്‍റെ ഭാര്യ അലമുറയിട്ടു കരയുന്നുണ്ടായിരുന്നു. ബ്രാഹ്മണന്‍ ഒട്ടും കുലുങ്ങിയില്ല. ഭഗവാന്‍ തന്നോടു പറഞ്ഞിരുന്ന പോലെ തന്നെ ഉണ്ണിയെ തന്‍റെ പക്കലേക്ക് എടുത്തു എന്നു അദ്ദേഹത്തിനു മനസ്സിലായി. തന്‍റെ കുഞ്ഞ് ഭഗവാന്‍റെ ചരണകമലങ്ങളെ അനായാസേന പ്രാപിച്ചിരിക്കുന്നു! അദ്ദേഹത്തിനു ദുഃഖം ഒന്നും തോന്നിയില്ല. എല്ലാവരും പ്രാരബ്ധത്തില്‍ പെട്ടു ഉഴലുമ്പോള്‍ അവരുടെ അവസാന കാലം എപ്പോള്‍ എത്തുമെന്ന് കാത്തിരിക്കുന്നു.ഇതാ തന്‍റെ കുഞ്ഞിനു അങ്ങനെ യാതൊരു ബുദ്ധി മുട്ടും ഉണ്ടാകാതെ തന്നെ തന്നിലേയ്ക്കു ഭഗവാന്‍ എടുത്തിരിക്കുന്നു എന്നു സന്തോഷിച്ചു! തന്‍റെ കരയുന്ന ഭാര്യയേ അദ്ദേഹം സാന്ത്വനിപ്പിച്ചു. "ഇതാണ് ശരീരത്തിന്റെ സ്ഥിതി" എന്നു പറഞ്ഞു കൊടുത്തു. ചടങ്ങുകള്‍ എല്ലാം കഴിഞ്ഞു. മൂന്നു ദിവസം കഴിഞ്ഞു ഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. ബ്രാഹ്മണനെ നോക്കി ചിരിച്ചു. "ഞാന്‍ പറഞ്ഞ പോലെ ചെയ്തില്ലേ? ആദ്യമേ മുന്നറിയിപ്പ് തന്നതാണ്. പക്ഷെ നീ അതു വകവെച്ചില്ല. അതിന്‍റെ ഭാവിശ്യതാണ് നീ ഇപ്പോള്‍ അനുഭവിക്കുന്നത്" എന്നു പറഞ്ഞു.
ബ്രാഹ്മണന്‍ ധൈര്യമായി "വളരെ സന്തോഷം. അടുത്തതായി എന്തു ചെയ്യാനാണ് ഉദ്ദേശം?" എന്നു ചോദിച്ചു. ഭക്തി എന്ന ആധാരത്തില്‍ നിന്നത് കൊണ്ടാണ് അദ്ദേഹത്തിനു അങ്ങനെ ചോദിക്കാന്‍ സാധിച്ചത്. നാമൊക്കെ ശരീരമേ പ്രാധാന്യം എന്നിരിക്കുന്നവരാന്. ഇതു പോലെ ഒരു സ്ഥിതി വന്നാല്‍ ആ നിമിഷം നമ്മുടെ ഭക്തി അറ്റ് പോകും. പക്ഷെ ബ്രാഹ്മണനു എല്ലാറ്റിനെക്കാളും ഭഗവാന്‍ പ്രാധാന്യമായിരുന്നു. 
ഭഗവാന്‍ വളരെ കര്‍ക്കശമായി "ഇനിയും രണ്ടു ദിവസം സമയം തരുന്നു. അതു കഴിഞ്ഞാല്‍ നീ എന്നെ കൊണ്ടു വിട്ടില്ലെങ്കില്‍ ഞാന്‍ നിന്‍റെ മൂത്ത മകനെയും എടുക്കും" എന്നു പറഞ്ഞു. ബ്രാഹ്മണന്‍ കുലുങ്ങാന്‍ ഭാവമില്ല!
"വളരെ നന്നായി! അവന്‍ ഇനി ഇവിടെ ഒറ്റയ്ക്കാവില്ല.കൂട്ടിനു ഭഗവാന്‍ തന്നെ ഉണ്ടാവുമല്ലോ"! എന്നു പറഞ്ഞു.
രണ്ടു ദിവസം കഴിഞ്ഞു. ബ്രാഹ്മണന്‍ സാലഗ്രാമത്തെ മടക്കി അയയ്ക്കുന്ന ഉദ്ദേശം ഒന്നും കണ്ടില്ല. പിറ്റേ ദിവസം അദ്ദേഹത്തിന്‍റെ മകനെയും ഭഗവാന്‍ കൊണ്ടു പോയി. ജനങ്ങളൊക്കെ ഭയന്ന് വിറച്ചു പോയി. എന്തോ അമംഗളം നടക്കുന്നു എന്നവര്‍ പറഞ്ഞു. നടക്കുന്നത് മംഗലമോ അമംഗലമോ എന്നു തീരുമാനിക്കേണ്ടത് നാം അല്ല. ഭഗവാനു എല്ലാം അറിയാം. ഭഗവാന്‍ നടത്തുന്നത് ഒന്നും തന്നെ അമംഗലമാവില്ല. നാം ദുര്‍ഭാഗ്യം എന്നു പറയുന്നത് വാസ്തവത്തില്‍ അങ്ങനെ ആവില്ല. ഭാഗ്യം എന്നു ധരിച്ചിരിക്കുന്നത്‌ യഥാര്‍ത്ഥത്തില്‍ ഭാഗ്യം ആവില്ല. ബ്രാഹ്മണന്‍ തന്‍റെ പത്നിയെ സമാധാനിപ്പിച്ചു. "കരയരുത്! എല്ലാം ഭഗവാന്‍റെ ലീലയാകുന്നു." അവര്‍ക്കു ഇതു കേട്ടു കോപം വന്നു. "ഇതങ്ങനെ ഭഗവാന്‍റെ ലീല എന്നു പറഞ്ഞു വെറുതെ ഇരിക്കാന്‍ പറ്റുമോ?" എനവര്‍ ചോദിച്ചു. "അതേ! ഇതു ഭഗവത് സങ്കല്‍പം എന്നു കരുതുകയല്ലാതെ വേറെ വഴിയൊന്നുമില്ല" എന്നു അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനു എന്തോ മാനസിക വിഭ്രാന്തി സംഭവിച്ചിരിക്കുന്നു എന്നവര്‍ക്ക് തോന്നി. നാളുകള്‍ നീങ്ങി. ജനങ്ങള്‍ പരസ്പരം അടക്കം പറഞ്ഞു തുടങ്ങി. ഇദ്ദേഹം ഒരു സാളഗ്രാമ മൂര്‍ത്തിയെ എവിടെ നിന്നോ കൊണ്ടു വന്നു  പൂജിച്ചു തുടങ്ങി. അന്ന്  മുതല്‍ക്കാണു ഇങ്ങനെ ഓരോ അനിഷ്ടങ്ങള്‍ സംഭവിച്ചു തുടങ്ങിയത്" എന്നെല്ലാം പരക്കെ ജന സംസാരമായി. ജനങ്ങള്‍ക്കരിയാമോ ഏതാണ് യഥാര്‍ത്ഥ ലാഭം എന്നും ഏതാണ് യഥാര്‍ത്ഥ നഷ്ടം എന്നും? ഭഗവാനില്‍ ദൃഡമായ വിശ്വാസം ഉള്ളവര്‍ക്ക് ഒന്നും തന്നെ നഷ്ടമോ അമംഗലമോ ആവില്ല. ആ ഒരു വിശ്വാസം കൈവരണമെങ്കില്‍ ഭഗവാന്‍റെ നാമം തന്നെ വിടാതെ ജപിക്കണം! തുടര്‍ന്നു എന്തു സംഭവിച്ചു എന്നറിയാന്‍ വിടാതെ ജപിച്ചു കൊണ്ടു കാത്തിരിക്കു! രാധേകൃഷ്ണാ!
തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം
വാക്യം 37 
     രാധേകൃഷ്ണാ! തിരുക്കോളുരിലെ വഴിയോരത്തില്‍ മഹാനായ രാമാനുജരോടു ഒരു സ്ത്രീ സദ്‌ വിഷയങ്ങള്‍ സംസാരിക്കുകയാണ്! അവളുടെ ചിന്തകള്‍ എല്ലാം മഹത്തരമായവയാണ്! തൊണ്ടരടിപ്പൊടി ആള്‍വാരേ പറ്റി പറഞ്ഞ പെണ്‍പിള്ളൈ അടുത്തു എന്തു പറയും എന്നു കാതോര്‍ത്തു നില്‍ക്കുന്ന രാമാനുജരോടും ശിഷ്യരോടും തന്‍റെ അടുത്ത വാക്യം പറഞ്ഞു. 
   "അവന്‍ ഉരൈക്ക പെറ്റെനോ തിരുക്കച്ചിയാര്‍ പോലെ?"
തിരുക്കച്ചി നമ്പികള്‍ ഒരു അത്ഭുതമായ മഹാത്മാവാണ്! ഗജേന്ദ്ര ദാസന്‍ എന്നാണു അദ്ദേഹത്തിന്‍റെ നാമധേയം! അദ്ദേഹം ബ്രാഹ്മണ കുലത്തില്‍ ജനിച്ചവനല്ല. പക്ഷെ കാഞ്ചി വരദരാജനോട്‌ അത്ഭുതമായ ഭക്തിയുണ്ടായിരുന്നു. ഭഗവാന്‍ പോലും മയങ്ങി പോകുന്ന ഭക്തി. അദ്ദേഹം ഭഗവാനു ആലവട്ട കൈങ്കര്യം ചെയ്യുമായിരുന്നു. ഭഗവാനു ഉഷ്ണം തോന്നാതിരിക്കാന്‍ വിശറി എടുത്തു വീശുന്ന പണി! വെറുതെ അങ്ങ് വീശുകയല്ല! കാട്ടു എങ്ങനെ കിട്ടിയാലാണോ സുഖം തോന്നുന്നത് അങ്ങനെ ശ്രദ്ധിച്ചു വീശും!  നല്ല വേനല്‍ കാലത്ത് കുറച്ചു ബലമായി തന്നെ വീശിക്കൊടുക്കും. എന്നാല്‍ മഴക്കാലമായാല്‍ കാട്ടു മൃദുവായി ഭഗവാനെ സ്പര്‍ശിച്ചിട്ട്‌ പോകുന്ന പോലെ മന്ദമായി വീശും. എന്നാല്‍ തണുപ്പ് കാലം വന്നാല്‍ മുഖത്തിന്‌ മാത്രം കാറ്റു ലഭിക്കുന്ന പോലെ വീശി കൊടുക്കും. എന്നാല്‍ അദ്ദേഹം വീശിക്കൊടുക്കുമ്പോള്‍ ഭഗവാനു യാതൊരു വിധത്തിലും ഒരു ബുദ്ധിമുട്ടു ണ്ടാകാതെ ശ്രദ്ധിക്കും.  ഭഗവാന്‍ അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ ചില സമയം കൈയും കാലും ആട്ടും. അപ്പോള്‍ വിശറി അദ്ദേഹത്തിന്‍റെ മേല്‍ മുട്ടാതെ നമ്പികള്‍ ശ്രദ്ധിക്കും! ചിലപ്പോള്‍ ഭഗവാനു പിന്‍ കഴുത്ത് വിയര്‍ക്കും. ഭഗവാന്‍റെ ചുരുണ്ട മുടി നീണ്ടു തൂങ്ങി കിടക്കുകയായിരിക്കും. അപ്പോള്‍ വിശറിയില്‍  മുടി തട്ടാതെ വേണം വീശാന്‍. അതേ സമയം മുടിയിഴകള്‍ക്കിടയിലൂടെ കാറ്റു കിട്ടുകയും വേണം. ചില സമയങ്ങളില്‍ ഭഗവാന്‍ വരദരാജന്‍ അദ്ദേഹത്തോട് മുഖത്ത് നോക്കി സംസാരിച്ചുകൊണ്ടിരിക്കും. അപ്പോള്‍ വിശറി നമ്പികളുടെ മുഖം മറയ്ക്കാതെ നോക്കണം, എന്നാല്‍ കാറ്റു നില്‍ക്കാനും പാടില്ല.  കൈങ്കര്യം എന്നത് ഭഗവാനു പ്രീതി ഉണ്ടാകുന്ന രീതിയില്‍ വേണം ചെയ്യാന്‍. അതിനു അസാധ്യമായ വിശ്വാസം വേണം! തിരുക്കച്ചി നമ്പികളുടെ സ്നേഹ പൂര്‍വ്വമായ കൈങ്കര്യത്തില്‍ ഭഗവാന്‍ മയങ്ങി പോയി. ഭഗവാന്‍ അദ്ദേഹത്തോട് സംസാരിക്കാന്‍ ആരംഭിച്ചു. നമ്പികളെ കാണുമ്പോള്‍ ഭഗവാന്‍ "എന്താ തിരുക്കച്ചി സുഖമാണോ?" എന്നു ചോദിച്ചു തുടങ്ങി. 
ഒരിക്കല്‍ "നീ ഇന്നലെ സുഖമായി ഉറങ്ങിയോ?" എന്നു ചോദിക്കും. അതിനു നമ്പികള്‍ ഇല്ല എന്നു മറുപടി പറയും. ഉടനെ ഭഗവാന്‍ അതിന്‍റെ കാരണം അന്വേഷിക്കും. നമ്പികള്‍ ഉടനെ "ഇന്നലെ ഭയങ്കര സ്വപ്നം കാരണം ശരിക്കും ഉറങ്ങാന്‍ പറ്റിയില്ല." 
ഭഗവാന്‍:- അതെന്തു സ്വപ്നം?
നമ്പികള്‍:- ആരോ ഒരു കറുമ്പന്‍ വന്നു എന്നെ ഉപദ്രവിച്ചു.
ഭഗവാന്‍:- ഹേ! അതാരാ? എന്താ ചെയ്തത്?
നമ്പികള്‍:- ഓ ഞാന്‍ ഒന്നും ഉറക്കം പിടിക്കുമ്പോള്‍ എന്‍റെ അടുത്തു വന്നു എന്നെ ഉണര്‍ത്തുന്നതായി സ്വപ്നം കണ്ടു. അപ്പോള്‍ ഉറങ്ങാന്‍ പറ്റിയില്ല. 
ഭഗവാന്‍:- ഓഹോ! അങ്ങനെയോ! നീ ശകാരിക്കാത്തത് എന്തു കൊണ്ടു?
നമ്പികള്‍:- അതോ! അയാള്‍ എന്നെ വിളിച്ചുണര്‍ത്തിയത്  വളരെ സുഖമായി തോന്നി. പക്ഷെ ശരീരത്തിന് ഉറക്കം ആവശ്യവുമാണ്. 
ഭഗവാന്‍:- ഓഹോ! ആരാ ആ കറുമ്പന്‍?
നമ്പികള്‍:- അങ്ങ് തന്നെയാണ്!
ഇങ്ങനെ രസകരമായ സംഭാഷണങ്ങള്‍ അവരുടെ ഇടയില്‍ നിത്യവും ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഭഗവാന്‍ ഗജെന്ദ്രന് വേണ്ടി ഓടി വന്ന യ കഥയായിരിക്കും വിഷയം. നമ്പികള്‍ ഭഗവാനോട് അത്രയും വേഗത്തില്‍ വരേണ്ട കാര്യമില്ല എന്നും. ഭഗവാന്‍ കുറച്ചു കൂടെ തന്‍റെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും പരിഭവം പറയും. കച്ചി (കാഞ്ചി) എന്ന ദിവ്യദേശത്തില്‍ ഇരുന്നത് കൊണ്ടു അദ്ദേഹത്തിനു തിരുക്കച്ചി നമ്പികള്‍ എന്ന പേരു സിദ്ധിച്ചു. പതുക്കെ പതുക്കെ കാഞ്ചീപുരത്തില്‍ എല്ലാരും നമ്പികളോട് ഭഗവാന്‍ സംസാരിക്കുന്ന വിവരം അറിഞ്ഞു. ചിലര്‍ക്ക് ആശ്ച്ചര്യമായിരുന്നു. ചിലര്‍ക്ക് അസൂയയായിരുന്നു. 
     സ്വാമി രാമാനുജരും അതേ സമയം കാഞ്ചീപുരത്തില്‍ വസിച്ചു വന്നിരുന്നു. അദ്ദേഹം സന്യാസം സ്വീകരിക്കുന്നതിനു മുന്‍പുള്ള കാലമാണ്. രാമാനുജര്‍ നമ്പികളെ തട്നെ ഗുരുവായി ആശ്രയിച്ചാല്‍ തനിക്കും നല്ല ഗതി ലഭിക്കും എന്നു ചിന്തിച്ചു. ഒരിക്കല്‍ അദ്ദേഹം നമ്പികളെ സമീപിച്ചു തനിക്കു ഉപദേശം നല്‍കണം എന്നാവശ്യപ്പെട്ടു. നമ്പികള്‍ അതിനു താന്‍ ഒരു അബ്രാഹ്മണന്‍ ആണെന്നും ബ്രാഹ്മണനായ രാമാനുജര്‍ക്ക് ഉപദേശം നല്‍കാന്‍ തനിക്കു യോഗ്യതയില്ല എന്നും പറഞ്ഞു ഒഴിഞ്ഞു മാറി. സ്വാമി രാമാനുജര്‍ക്ക് നിരാശ തോന്നി. അദ്ദേഹത്തിന്‍റെ ഉപദേശം ലഭിച്ചില്ലെങ്കിലും അദ്ദേഹത്തിന്‍റെ ഉച്ചിഷ്ടം ലഭിച്ചാലും മതി എന്നു വിചാരിച്ചു ഒരു ദിവസം അദ്ദേഹത്തെ തന്‍റെ ഗൃഹത്തില്‍ ഭിക്ഷയ്ക്കു ക്ഷണിച്ചു. നമ്പികള്‍ക്ക് മറുത്തു പറയാന്‍ സാധിച്ചില്ല. അദ്ദേഹം വരം എന്നേറ്റു. രാമാനുജര്‍ തന്‍റെ പത്നിയോട് വിഭവസമൃദ്ധമായ ഭക്ഷണം തയ്യാറാക്കാന്‍ പറഞ്ഞു. വളരെ ശ്രദ്ധയോടെ, സ്വയം ഭഗവാന്‍ വരദരാജന്‍ തന്നെ വരും എന്ന ഭാവത്തില്‍ വേണം എല്ലാം തയ്യാറാക്കാന്‍ എന്നും പറഞ്ഞു. എന്നിട്ട് തിരുക്കച്ചി നമ്പികളെ വിളിക്കാനായി ക്ഷേത്രതിലേയ്ക്കു പുറപ്പെട്ടു. അതേ സമയം തിരുക്കച്ചി നമ്പികള്‍ വരദരാജന് വിശറി കൈങ്കര്യം ചെയ്ത് കൊണ്ടിരുന്നു. അന്ന് രാമാനുജര്‍ അദ്ദേഹത്തെ ഉച്ച ഭക്ഷണത്തിനു ക്ഷണിചിട്ടുള്ളത്  കൊണ്ടു കുറച്ചു ഉദ്വേഗത്തോടെ ഇടയ്ക്കിടയ്ക്ക് പുറത്തേയ്ക്ക് നോക്കിക്കൊണ്ടിരുന്നു. ഭഗവാന്‍ ഇതു ശ്രദ്ധിച്ചു. നമ്പികളോട് "എന്താ ഇന്നു ഒരു പ്രത്യേക പ്രവേശം? എന്തെങ്കിലും വിശേഷമുണ്ടോ  ? എന്നു ചോദിച്ചു. ഉടനെ നമ്പി " അതേ! ഇന്നു രാമാനുജര്‍ എന്നെ ഉച്ചയ്ക്ക് ഊണിനു ക്ഷണിച്ചിരിക്കുകയാണ്! അദ്ദേഹത്തെ കാത്തു നിര്‍ത്താന്‍ പാടില്ലല്ലോ! അതാണ്‌ നോക്കുന്നത്" എന്നു പറഞ്ഞു. ഉടനെ ഭഗവാന്‍ ഒന്ന് ചിരിച്ചു. "ഓ! അങ്ങയില്‍ നിന്നും ഉപദേശം വാങ്ങാന്‍ സാധിച്ചില്ല. അല്ലേ?" എന്നു ചോദിച്ചു. നമ്പികള്‍:- "അതേ! നല്ല മഹാത്മാവാണ് അദ്ദേഹം. അദ്ദേഹത്തിനു ഉപദേശം വാങ്ങാന്‍ സാധിച്ചില്ലല്ലോ എന്നു സങ്കടം ഉണ്ട്. എങ്ങനെയെങ്കിലും ഭഗവാനെ പ്രാപിക്കാനുള്ള ത്വര അദ്ദേഹത്തിനു ഉണ്ട്.
ഭഗവാന്‍:- അതേ! അതേ! അതുകൊണ്ടാണ് ഒരു പുതിയ ഉപായം അയാള്‍ കണ്ടു വെച്ചിരിക്കുന്നത്.
നമ്പികള്‍:- ഓഹോ! അതെന്താണ്?
ഭഗവാന്‍:- അതോ! അങ്ങ് ഉണ്ട ശേഷം അങ്ങയുടെ ഇലയില്‍ നിന്നും ഉച്ചിഷ്ടം എടുത്തു കഴിക്കാന്‍ അയാള്‍ തീരുമാനിച്ചിരിക്കുകയാണ്!
രാമാനുജര്‍ വാസ്തവത്തില്‍ ആരാണെന്ന് അങ്ങയ്ക്ക് അറിയാമോ?
നമ്പികള്‍:- ഇല്ലല്ലോ! ആരാണ് അദ്ദേഹം! ദയവായി എനിക്കു പറഞ്ഞു തന്നാലും!
ഭഗവാന്‍:- സാക്ഷാത് ആദിശേഷനാണ് അദ്ദേഹം! ആദ്യം ഇതു മനസ്സിലാക്കു. അദ്ദേഹത്തിനു നിങ്ങളുടെ ഉച്ചിഷ്ടം ഒരിക്കലും കൊടുക്കരുത്. അതു കൊണ്ടു നിങ്ങള്‍ക്ക് പാപം സിദ്ധിക്കും.സൂക്ഷിക്കുക.
ഇതു കേട്ടതും നമ്പികള്‍ ശരിക്കും അത്ഭുത പരതന്ത്രനായി. "എന്തു? അങ്ങയുടെ കുടയോ, കിടക്കയോ? സിംഹാസനമോ? ചെരുപ്പോ? ആ മഹാത്മാവിനു എന്നോടു ഇത്ര താല്പര്യമോ? ഇനി എന്തു വേണം? എന്നു പറഞ്ഞു. ഭഗവാനും "അതേ! അതു കൊണ്ടു ഒരിക്കലും അങ്ങയുടെ ഉച്ചിഷ്ടം അവനു നല്‍കരുത്. മരിച്ചു അവന്‍റെ ഉച്ചിഷ്ടം അങ്ങയ്ക്ക് സ്വീകരിക്കാം. ഇതു മറക്കരുത്." എന്നു പറഞ്ഞു. അതു മാത്രമല്ല, രാമാനുജര്‍ തിരുക്കച്ചി നമ്പികള്‍ അറിയാതെ അദ്ദേഹത്തിന്‍റെ ഇലയില്‍ നിന്നും ഉച്ചിഷ്ടം കഴിക്കാന്‍ നിശ്ചയിച്ചിരുന്നു. ഭഗവാന്‍ അതു അദ്ദേഹത്തെ അറിയിച്ചിട്ട്, അതിനു ഒട്ടും അവസരം നല്‍കരുത് എന്നും താക്കീത് നല്‍കി.
എന്നിട്ട്, രാമാനുജര്‍ അദ്ദേഹത്തെ അന്വേഷിച്ചു അങ്ങോട്ട്‌ വരുന്നുണ്ടെന്നും, അദ്ദേഹം വരുന്നതിനു മുന്‍പ് വേറെ വഴിയില്‍ അദ്ദേഹത്തിന്‍റെ വീട്ടിലേയ്ക്ക് ചെല്ലണം എന്നും, അദ്ദേഹം തിരിച്ചു വീട്ടില്‍ എത്തുന്നതിനു മുന്‍പ് തന്നെ ഭക്ഷണം കഴിച്ചു മടങ്ങണം എന്നും ഭഗവാന്‍ നിര്‍ദ്ദേശം നല്‍കി. നമ്പികള്‍ അതു സമ്മതിച്ചു. അദ്ദേഹത്തിന്‍റെ ഭാഗ്യത്തെ പറ്റി എന്തു പറയാന്‍? സ്വയം ഭഗവാന്‍ വരദരാജന്‍ തന്നെ രാമാനുജര്‍ ആദിശേഷന്‍റെ അവതാരമാണെന്ന് പറഞ്ഞു കൊടുത്തില്ലേ?
         ഭഗവാന്‍റെ നിര്‍ദ്ദേശം അനുസരിച്ചു രാമാനുജര്‍ ഒരു വശത്ത് കൂടെ അകത്തേയ്ക്ക് വരുമ്പോള്‍ നമ്പികള്‍ മറുവശത്തുകൂടെ രാമാനുജരുടെ ഗൃഹത്ത്  എത്തി. ഭഗവാന്‍ വരദരാജനോടു നേരിട്ട് സംസാരിക്കുന്ന ആ മഹാ ഭക്തന്‍ അവിടെ ചെന്നു കൈ കെട്ടി വായും പൊത്തിക്കൊണ്ട്, അടിയന്‍ ഗജേന്ദ്രദാസന്‍ വന്നിട്ടുണ്ട് എന്നറിയിച്ചു. രാമാനുജര്‍ അവിടെ ഇല്ല എന്നറിഞ്ഞു കൊണ്ടു താനേ രാമാനുജര്‍ അവിടെ  ഉണ്ടോ എന്നന്വേഷിച്ചു. രാമാനുജരുടെ പത്നി കുറച്ചു കുല ഗര്‍വവും വിദ്യാ ഗര്‍വമും ഉണടായിരുന്ന ഒരു സ്ത്രീയായിരുന്നു. അവര്‍ വളരെ അലക്ഷിയമായി, നമ്പികളെ അന്വേഷിച്ചു അദ്ദേഹം ക്ഷേത്രം വരെ പോയിട്ടുണ്ട് എന്നറിയിച്ചു. നമ്പികള്‍ ഉടനെ വിനയതോറെ പാചകം കഴിഞ്ഞോ എന്നു അന്വേഷിച്ചു. അതിനു അവര്‍ മുക്കാലും തയ്യാറായി എന്നും കുറച്ചു സമയത്തില്‍ എല്ലാം തയ്യാറാകും എന്നും പറഞ്ഞു. 
ഉടനെ നമ്പികള്‍ ആയത്രയും തന്നെ മതി ക്ഷേത്രതില് ഭഗവാനു കൈങ്കര്യം ചെയ്യാന്‍ തിടുക്കമായി എന്നു പറഞ്ഞു. താന്‍ രാമാനുജരെ കണ്ടു കാര്യം പറഞ്ഞു കൊളളാം എന്നവരോടു അദ്ദേഹം പറഞ്ഞു.  ശരി! എന്നു പറഞ്ഞു വരാന്തയില്‍ തന്നെ ഒരു ഇല ഇട്ടു അദ്ദേഹത്തെ അവിടെ ഇരുത്തി. നമ്പികള്‍ക്ക് യാതൊരു വിഷമവും തോന്നിയില്ല. രാമാനുജരുടെ വീട്ടില്‍ നിന്നും ഒരു വട്ടു ചോറു കിട്ടിയാല്‍ തന്നെ ഭാഗ്യം എന്നു വിചാരിച്ചിരുന്ന അദ്ദേഹത്തിനു തൂശനില ഇട്ടു വിഭവ സമൃദ്ധമായ സദ്യയാണ് വിളമ്പിയത്. അദ്ദേഹം അതു ഒരു വറ്റു പോലും ബാക്കി വെയ്ക്കാതെ ഉണ്ടു. എന്നിട്ട് സ്വയം ഇല എടുത്തു ദൂരെ കൊണ്ടു കളഞ്ഞു. രാമാനുജരുടെ പത്നിയോട്, ശരി! എനിക്കു വളരെ തൃപ്തിയായി. ഞാന്‍ പോവുകയാണ്! എന്നു പറഞ്ഞു പുറപ്പെട്ടു. 
     അതേ സമയം രാമാനുജര്‍ നമ്പികളെ ക്ഷേതരത്തില്‍ അന്വേഷിച്ചു നടന്നു. അവസാനം നമ്പികള്‍ തന്‍റെ വീട്ടില്‍ പോയി എന്നു മനസ്സിലാക്കി വീട്ടിലേയ്ക്ക് ഓടി എത്തി. നമ്പികള്‍ വേറെ വഴിയിലൂടെ തിരിച്ചെത്തി. വരദരാജന്‍ ചിരിച്ചു കൊണ്ടു "ഊണ് ഗംഭീരമായോ " എന്നു ചോദിച്ചു. നമ്പികള്‍ അതിനു രാമാനുജരുടെ വീട്ടിലെ ഊണല്ലേ! പറയാനും ഉണ്ടോ? അങ്ങയ്ക്കും വന്നിരിക്കാമായിരുന്നു" എന്നു പറഞ്ഞു.  വരദന്‍ ചിരിച്ചു. രാമാനുജര്‍ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യ കുളിച്ചു കൊണ്ടു വരുന്നത് കണ്ടു. ആശ്ചര്യപ്പെട്ടു അദ്ദേഹം അവരോടു എന്താ നീ ഇപ്പോള്‍ കുളിച്ചു  വരുന്നത്? നമ്പികള്‍ എത്തിയില്ലേ എന്നു ചോദിച്ചു. അവര്‍ അതന് നമ്പികള്‍ വന്നു ഉണ്ടിട്ടു പോയി എന്നും, അദ്ദേഹം ഉണ്ട സ്ഥലം ചാണകം തളിച്ച് ശുദ്ധിയാക്കുംപോള്‍ ഒരു തുള്ളി വെള്ളം അവരുടെ മേല്‍ തെറിച്ചു എന്നും അതു കൊണ്ടു അവര്‍ കുളിക്കാന്‍ പോയി എന്നും പറഞ്ഞു. ഇതു കേട്ട രാമാനുജര്‍ക്കു തന്‍റെ പത്നിയുടെ ഭാവത്തില്‍ വളരെ വിഷമം തോന്നി.  ഒരു മഹാനായ തിരുക്കച്ചി നമ്പികളെ അവര്‍ വെറും ഒരു ഭിക്ഷക്കാരനെ പോലെ കണക്കാക്കിയില്ലേ എന്നു ദുഃഖിച്ചു. എന്തായാലും പാത്രത്തില്‍ അദ്ദേഹം കഴിച്ചതിന്റെ ബാക്കി ഉണ്ടാവുമല്ലോ എന്നു ധരിച്ചു അകത്തു ചെന്നു നോക്കിയപ്പോള്‍ അവര്‍ ബാക്കി വന്ന ഭക്ഷണമെല്ലാം തന്നെ ആരോ ഭിക്ഷക്കാര്‍ക്കു കൊടുത്തു പാത്രം കഴുകി കമിഴ്ത്തി വെച്ചു കഴിഞ്ഞിരുന്നു. അദ്ദേഹത്തിനു ദുഃഖം സഹിക്കാനായില്ല. അങ്ങനെ കാലം കുറെ കഴിഞ്ഞു. രാമാനുജരുടെ പത്നി വീണ്ടും ഒന്ന് രണ്ടു പ്രാവശ്യം കൂടെ അപചാരം ചെയ്തു. രാമാനുജര്‍ ഒടുവില്‍ തന്‍റെ ഭക്തിക്കു അനുകൂലമല്ലാത്ത പത്നിയെ ഉപേക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ അദ്ദേഹത്തിനു ചില samshayangaL ഉണ്ടായിരുന്നു. അദ്ദേഹം തിരുക്കച്ചി നമ്പികളെ സമീപിച്ചു, തന്‍റെ മനസ്സില്‍ ചില സംശയങ്ങള്‍ ഉണ്ടെന്നും അതു ശരിയാണോ എന്നു വരടരാജനോടു ചോദിച്ചു പറയണം എന്നും പറഞ്ഞു. സംശയം എന്താണെന്ന് അദ്ദേഹത്തിനോട് പറഞ്ഞില്ല. നമ്പികള്‍ ഉടനെ വരദരാജനോടു രാമാനുജര്‍ക്ക് എന്തോ ചില സംശയങ്ങള്‍ ഉണ്ടെന്നും അവ ഭഗവാനോട് ചോദിക്കണം എന്നും പറഞ്ഞു. ഉടനെ തിരുക്കച്ചിനമ്പികളും അങ്ങനെ തന്നെ ചോദിക്കാം എന്നു പറഞ്ഞു. 
     നമ്പികള്‍ ഭഗവാനോട് രാമാനുജര്‍ക്ക് മനസ്സില്‍ എന്തോ ചില സംശയങ്ങള്‍ ഉണ്ടെന്നും അവ എല്ലാം ഭഗവാന്‍ തീര്‍ത്തു തരണം എന്നു ചോദിക്കുന്നു എന്നു പറഞ്ഞു. കാര്യം എന്താണെന്ന് രാമാനുജരും നമ്പികളോട്  പറഞ്ഞില്ല. നമ്പികളും രാമാനുജരോടു ചോദിച്ചില്ല. ഭഗവാന്‍ ഉടനെ നമ്പികളോട് 6 രഹസ്യ വാക്യങ്ങള്‍ പറഞ്ഞു. 
1. അഹമേവ പരതത്വം - ഞാന്‍ തന്നെയാണ് പരമമായ തത്വം!
2. ജീവനും പരമാത്മാവും വേറെ വേറെ തന്നെയാണ്!
3  ശരണാഗതി തന്നെയാണ് ഉപായം!
4  അന്ത്യകാല സ്മൃതി ആവശ്യമില്ല!
5
6 പെരിയ നമ്പികളെ ആശ്രയിക്കണം!
പിറ്റേ ദിവസം രാമാനുജരോടു തിരുക്കച്ചി നമ്പികള്‍ ഭഗവാന്‍ പറഞ്ഞ 6 കാര്യങ്ങളും പറഞ്ഞു. എന്നിട്ട് ഇതു തന്നെയാണോ അങ്ങയുടെ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ എന്നു ചോദിച്ചു. രാമാനുജര്‍ സന്തോഷത്തോടെ അതേ! എന്നു പറഞ്ഞു. നമ്പികള്‍ക്ക് വളരെ സന്തോഷം തോന്നി. ഭഗവാന്‍റെയും ഭക്തന്‍റെയും  ഇടയില്‍ തനിക്കു ഒരു ദൂതന്റെ വേഷം കിട്ടിയല്ലോ എന്നു സന്തോഷിച്ചു. അങ്ങനെ ഭഗവാന്‍ പറഞ്ഞു നമ്പികള്‍ കേട്ടു, രാമാനുജരോടു പറഞ്ഞു. അദ്ദേഹത്തിന്‍റെ ഭക്തി എത്ര മാത്രം ശ്രേഷ്ഠമാണെന്ന് നമുക്ക് ഇതില്‍ നിന്നും മനസ്സിലാക്കാം. 
"അവനുരൈക്കപ്പെറ്റെനോ തിരുക്കച്ചിയാര്‍ പോലെ"
 വേറൊരു സന്ദര്‍ഭത്തില്‍ രാമാനുജരുടെ ഗുരുവായിരുന്ന യാദവപ്രകാശര്‍ക്കു വേണ്ടിയും അദ്ദേഹം ഭഗവാനോട് സംസാരിച്ചു. അദ്ദേഹം ഒരു സന്യാസിയായിരുന്നു. അദ്ദേഹത്തിന്‍റെ അമ്മയ്ക്ക് അദ്ദേഹം വരണ്ട വേദാന്തം പറഞ്ഞുകൊണ്ടു ഭഗവാനില്‍ അടുക്കാതെ ഇരിക്കുന്നത് വളരെ വിഷമം ഉണ്ടാക്കി. അവര്‍ മകനോട് രാമനുജരെ ആശ്രയിക്കാനും അദ്ദേഹത്തിന്‍റെ ഭക്തി മാര്‍ഗം സ്വീകരിക്കാനും ഉപദേശിച്ചു. അദ്ദേഹത്തിനും അതു ശരിയായി തോന്നി. പക്ഷെ അതിലും ഒരു തടസ്സം ഉണ്ടായിരുന്നു. അദ്ദേഹം സന്യാസം സ്വീകരിച്ചപ്പോള്‍ തന്‍റെ പൂണൂലും കുടുമയും വെട്ടി മാറ്റിയിരുന്നു. ഇപ്പോള്‍ രാമാനുജ സമ്പ്രദായത്തില്‍ അതൊക്കെ ആവശ്യവുമാണ്. വീണ്ടും ഇവ ധരിക്കണമെങ്കില്‍ അദ്ദേഹം ഒരു ഭൂപ്രദക്ഷിണം ചെയ്തു പ്രായശ്ചിത്തം ചെയ്യണം!അദ്ദേഹത്തിന്‍റെ പ്രായാധിക്യം മൂലം അതും അസാധ്യമാണ്. എന്തു ചെയ്യണം എന്നു ചിന്തിച്ചിരിക്കെ, ഒരു ദിവസം ഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു, ഭൂ പ്രദക്ഷിണം ചെയ്യുന്നതിന് പകരം, ഭൂമിയെ താങ്ങുന്ന ആദിശേഷന്‍ രാമാനുജരായി അവതരിച്ചിരിക്കുന്നു. നീ അദ്ദേഹത്തെ പ്രദക്ഷിണം ചെയ്താല്‍ മതിയാകും എന്നു പറഞ്ഞു മറഞ്ഞു. യാദവപ്രകാശര്‍ക്കു വീണ്ടും സംശയമായി. താന്‍ സ്വപ്നത്തില്‍ കണ്ടത് സത്യമാണോ എന്നറിയുവാന്‍ അദ്ദേഹം നമ്പികളെ സമീപിച്ചു. ഭഗവാനോട് താന്‍ ഭഗവാനെ സ്വപ്നത്തില്‍ കണ്ടത് സത്യമാണോ എന്നു ചോദിച്ചു  പറയുവാന്‍ പറഞ്ഞു. തിരുക്കച്ചി നമ്പികള്‍ വരദരാജനോടു ചോദിച്ചു. വരദരാജന്‍ വീണ്ടും ചിരിച്ചു. "എന്‍റെ വാക്കിനെക്കാള്‍ ആളുകള്‍ക്ക് നിന്‍റെ വാക്കുകളാണ് വിശ്വാസം" എന്നു പറഞ്ഞിട്ട്. സ്വപ്നത്തില്‍ വന്നത് താന്‍ തന്നെയാണെന്നും രാമാനുജരെ പ്രദക്ഷിണം ചെയ്താല്‍ ഭൂപ്രദക്ഷിണം ചെയ്തതിനു സമാനമാകും എന്നരുളി ചെയ്തു. തിരുക്കച്ചി നമ്പികളുടെ  കണ്ണുകളില്‍ ആനന്ദ ബാഷ്പം പൊടിഞ്ഞു. ഭഗവാന്‍ തന്‍റെ കാരുണ്യം കൊണ്ടു തന്‍റെ പെരുമയെ കുറച്ചു കൊണ്ടു ഭക്തന്‍റെ പെരുമയെ ഉയര്‍ത്തി കാട്ടുന്നു. തിരുക്കച്ചി നമ്പികള്‍ ഭഗവാന്‍ പറഞ്ഞത് യാദവ പ്രകാശര്‍ക്ക് പറഞ്ഞു കൊടുത്തു. അങ്ങനെ അര്ച്ചാ മൂര്‍ത്തിയായ ഭഗവാന്‍  ഒരു മനുഷ്യനായ തിരുക്കച്ചി നമ്പികളോട് പ്രത്യക്ഷത്തില്‍ സംസാരിച്ചിരുന്നു എന്നതില്‍ നിന്നും അദ്ദേഹത്തിന്‍റെ മഹത്വം എത്രയാണെന്ന് ഊഹിക്കാം!
"അവനുരൈക്ക പെറ്റെനോ തിരുക്കച്ചിയാര്‍ പോലെ"! 
തിരുക്കച്ചി നമ്പിയെ പോലെ തനിക്കു ഭക്തി ഉണ്ടോ എന്നു പെണ്‍പിള്ളൈ രാമാനുജരോടു ചോദിക്കുകയാണ്. രാമാനുജര്‍ക്ക് വളരെ ആശ്ചര്യം തോന്നി. അദ്ദേഹത്തിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു മഹാനല്ലേ നമ്പികള്‍! എത്ര വലിയവനാണ്‌ ആ മഹാന്‍! അദ്ദേഹത്തെ താന്‍ ഗുരു സ്ഥാനതല്ലേ കാണുന്നത്! ഈ സ്ത്രീ അതു പോലും എത്ര കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു! അദ്ദേഹം ആശ്ചര്യ ഭരിതനായി! ആനന്ദത്തോടെ അദ്ദേഹം അവളോടു "തിരുക്കച്ചി നമ്പികളെ കുറിച്ചു പറഞ്ഞ നിനക്കു വരദരാജന്‍റെ പൂര്‍ണ്ണ അനുഗ്രഹം ഉണ്ടാവും" എന്നു പറഞ്ഞു. ആ ക്ഷണതില് തന്നെ പെണ്‍പിള്ളയുടെ ഹൃദയത്തില്‍ വരദരാജ ദര്‍ശനം സിദ്ധിച്ചു. അവള്‍ അതില്‍ സ്വയം മറന്നിരുന്നു. രാധേകൃഷ്ണാ!