ശ്രീമന്നാരായണീയം
ചതുര്യുഗാണാഞ്ച സഹസ്രമേവം
ത്വയി പ്രസുപ്തേ പുനരദ്വിതീയേ
കാലാഖ്യ ശക്തിഃ പ്രഥമ പ്രബുദ്ധാ
പ്രാബോധയത്ത്വാം കില വിശ്വനാഥ!
(ദശഃ 8 ശ്ലോകഃ 8)
ഇങ്ങനെ ഏകനായ അങ്ങു ആയിരം ചതുര്യുഗങ്ങള് ഉറങ്ങിയതിനു ശേഷം, ഹേ വിശ്വനായക, കാലം എന്ന ശക്തി ആദ്യം ഉണരുകയും അങ്ങയെ ഉണര്ത്തുകയും ചെയ്തുവത്രെ!
(പണ്ഡിറ്റ് ഗോപാലന് നായര്)
സദ്ഗുരു വാത്സല്യം
രാധേകൃഷ്ണാ! സദ്ഗുരുവിന്‍റെ മഹിമകളെ കുറിച്ചു പ്രതിപാദിക്കുന്ന ഈ പംക്തിയില്‍ ഇതാ മറ്റൊരു മഹാ ഗുരുവിന്‍റെ വിഷയം നോക്കാം. കലിയുഗത്തില്‍ ഹരി കീര്‍ത്തനം ഒന്നു മാത്രമാണു മുക്തി മാര്‍ഗ്ഗം. ഏതു വ്യക്തിയും, ഏതു സന്ദര്‍ഭത്തിലും നാമ സംകീര്‍ത്തനം ചെയ്യേണ്ടതാണ്. പക്ഷെ നാമത്തിന്‍റെ പ്രഭാവം എല്ലാര്‍ക്കും മനസ്സിലാകുന്നില്ല. വെറും നാമ ശബ്ദം ഫലം ചെയ്യുമോ എന്നൊരു സംശയം ഉണ്ടാകുന്നു. പലരുടെയും ധാരണ നാം വളരെ പരിശ്രമിച്ചാല്‍ മാത്രമേ ജീവിതത്തില്‍ പുരോഗതി ഉണ്ടാകു എന്നാണു.കഠിനമായ വ്രതങ്ങളും, ക്ളേശമേറിയതായ ആചാരങ്ങളും പാലിച്ചാല്‍ മാത്രമേ ഗതി ഉണ്ടാകു എന്നു വിചാരിക്കുന്നു. എന്നാല്‍ യാതൊരു പ്രയാസവും കൂടാതെ ആത്മാവിനു ശാന്തി ലഭിക്കാന്‍ നാമജപത്തിനു കഴിയും.ഭഗവാന്‍ ഈ സത്യം സാധാരണ ജനങ്ങളില്‍ എത്തിക്കാന്‍ സദ്ഗുരുമാരെ അയയ്ക്കുന്നു. ഭാരത ദേശത്തില്‍ മാഹാത്മാക്കളുടെ അവതാരം അനവരതം നടന്നു കൊണ്ടെ ഇരിക്കുന്നു.
മഹാരാഷ്ട്രയില്‍ അതി വിശേഷമായ മഹാത്മാക്കള്‍ അവതരിചിട്ടുണ്ട്. എത്രയോ വിധമായ സമ്പ്രദായങ്ങളും കാണാം. ഭാനുദാസര്‍ എന്ന സദ്ഗുരുവിന്‍റെ പരമ്പരയില്‍ സൂര്യനാരായണന്‍ എന്നൊരു പണ്ഡിതന്‍ അവതരിച്ചു. അദ്ദേഹത്തിന്‍റെ പത്നി രുക്മിണി! അവര്‍ക്കു മൂല നക്ഷത്രത്തില്‍ ഒരു ആണ്‍ കുട്ടി ഉണ്ടായി. മകനു ഏക്നാഥന്‍ എന്നു നാമകരണം ചെയ്തു. കുഞ്ഞു ജനിച്ച കുറെ കാലത്തിനുള്ളില്‍ അച്ഛനും അമ്മയും കാലഗതി അടഞ്ഞു. മുത്തശ്ശനും മുത്തശ്ശിയും ഈ കുട്ടിയെ നല്ല രീതിയില്‍ വളര്‍ത്തി വന്നു. നല്ല മേധാ വിലാസം ഉണ്ടായിരുന്നു. വളരെ കുസൃതിയും ആയിരുന്നു. നല്ല ഭക്തനും ആയിരുന്നു. കുട്ടിയുടെ ആറാമത്തെ വയസ്സില്‍ ഉപനയനം നടത്തി. മുത്തശ്ശന്‍ കുട്ടിയോട് ഗായത്രി മന്ത്രത്തിന്‍റെ ബലം പറഞ്ഞു കൊടുത്തു. മുടങ്ങാതെ അതു ജപിച്ചു കൊണ്ടിരുന്നാല്‍ ഭഗവത് സാക്ഷാത്കാരം ലഭിക്കും എന്നു ഉപദേശിച്ചു.
ഏകനാഥന്‍ വളരെ കൃത്യ നിഷ്ഠയോടെ ത്രികാല സന്ധ്യാവന്ദനം ചെയ്തു വന്നു. ഗോദാവരീ തീരത്തു പൈഠനി എന്ന ഗ്രാമത്തിലായിരുന്നു താമസം. ഉപനയനം ആയതു കൊണ്ടു പതുക്കെ പുരാണങ്ങളും വായിച്ചു തുടങ്ങി. പൂജയും ചെയ്തു തുടങ്ങി. പക്ഷെ ഹൃദയത്തില്‍ എന്തോ ഒരു അന്വേഷണം തുടര്‍ന്നു കൊണ്ടിരുന്നു. ഇതൊക്കെ സംസാരത്തില്‍ നിന്നും രക്ഷപ്പെടാന്‍ മാത്രമാണു ഉപകരിക്കുന്നത്. ആനന്ദ സാഗരത്തില്‍ ഇറങ്ങാന്‍ ഇതു പോരാ എന്നു തോന്നി. ഹൃദയം ഗുരുവിനു വേണ്ടി തപിച്ചു. ഒരു സട്ഗുരുവിനെ ആശ്രയിച്ചാല്‍ നല്ലതെന്നു തോന്നി. നമ്മുടെ ഗുരു ആരാണ് എന്നു അന്വേഷിച്ചു. ആരോടു ചോദിക്കണം എന്നും അറിയില്ല. പലരും ഗായത്രി ഉണ്ടല്ലോ അതു പോരെ എന്നു പറഞ്ഞു. കലിയുഗത്തില്‍ നല്ല ഗുരുവിനെ കിട്ടുന്നതു ദുര്‍ലഭമാണു എന്നു പറഞ്ഞു. പക്ഷെ എകനാഥനു മനസ്സമാധാനം ഉണ്ടായില്ല. ഒരു ദിവസം രാത്രി വീട്ടില്‍ നിന്നും ഇറങ്ങി. അടുത്തുള്ള ഒരു ശിവ ക്ഷേത്രത്തില്‍ പോയി ഗായത്രി ജപിക്കാന്‍ തുടങ്ങി. ഗായത്രിദേവിയെ ആവാഹിക്കാന്‍ തുനിഞ്ഞു. തനിക്കു പൂര്‍ണ്ണത്വം ലഭിക്കണമെങ്കില്‍ തന്റെ ഗുരുവിനെ കാണിച്ചു തരണം എന്നു പ്രാര്‍ത്ഥിച്ചു.
അര്‍ദ്ധ രാത്രിയില്‍ ഒരശരീരി ശബ്ദം കേട്ടു. അടുത്തു തന്നെയുള്ള ദേവഗഡ് എന്ന ഗ്രാമത്തില്‍ ജനാര്‍ദ്ദന്‍ പന്ത് എന്ന മഹാത്മാവ് ഉണ്ടു. അദ്ദേഹത്തെ ചെന്നു ആശ്രയിക്കു. അദ്ദേഹമാണ് നിന്‍റെ ഗുരു എന്നു പറഞ്ഞു. എകനാഥനു ആശരീരിയില്‍ പൂര്‍ണ്ണ വിശ്വാസമായിരുന്നു. തിരികെ ഗൃഹത്തില്‍ പോകാതെ നേരെ അവിടേക്കു തിരിച്ചു. രണ്ടു ദിവസം നടന്നു ആ ഗ്രാമം എത്തി ചേര്‍ന്നു. അവിടെ ചെന്നു മഹാത്മാവ് ജനാര്‍ദ്ദന്‍ പന്തിന്‍റെ ഗൃഹം അന്വേഷിച്ചു. ബാക്കി വിഷയങ്ങള്‍ തുടരും. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം
രാധേകൃഷ്ണാ! കഴിഞ്ഞ ലക്കത്തില്‍ ജയദേവരെ കാട്ടു വഴിയിലൂടെ വളരെ വേഗത്തില്‍ ഒരു ഇടയ ചെറുക്കന്‍ ജഗന്നാഥ ക്ഷേത്രത്തില്‍ എത്തിച്ചു എന്നു കണ്ടു തുടര്‍ന്നു നമുക്കു നോക്കാം. ജഗന്നാഥ യാത്രയ്ക്കു പുറപ്പെട്ട ജയദേവറം സഖാവും തളര്‍ന്നു പോയപ്പോള്‍ ഒരു അജ്ഞാത ഇടയ ബാലന്‍ വന്നു അവരെ സഹായിച്ചു എളുപ്പ വഴിയില്‍ കൂടി പുരിയില്‍ എത്തിച്ചു. ജയദേവര്‍ക്കു ആ ബാലന്‍റെ രൂപവും സംസാരവും ഒക്കെ മറക്കാന്‍ സാധിക്കുന്നില്ല. അദ്ദേഹം തിരിഞ്ഞു നടക്കുന്ന ആ ബാലനെ തന്നെ നോക്കി നിന്നു. പെട്ടെന്നു സ്വബോധം വീണ്ടെടുത്തു തിരിഞ്ഞു നടന്നു.
രണ്ടു പേരും നേരേ സമുദ്ര സ്നാനം ചെയ്തു, ക്ഷേത്രത്തിലേക്കു നടന്നു. ദൂരെ നിന്നും ജഗന്നാഥന്‍റെ ധ്വജസ്തംഭം ദൃശ്യമായി. താഴെ വീണു അതിനെ നമസ്കരിച്ചു. 'ജഗന്നാഥാ നിന്‍റെ തിരുവടി തന്നെ ശരണം എന്നു ഞാനിതാ എത്തിയിരിക്കുന്നു. നിന്റെ ചരണങ്ങളില്‍ ദൃഡമായ ഭക്തി എനിക്കു അനുഗ്രഹിക്കണമേ ജന്മജന്മാന്തരങ്ങളായി നിന്നോടു ഒരു സംബന്ധം ഉണ്ടാവണം' എന്നു പ്രാര്‍ത്ഥിച്ചു. ബാലരാമരെ ദര്‍ശിച്ചു, സുഭദ്രയെ വണങ്ങി, അവരുടെ ഭാഗ്യത്തെ ഓര്‍ത്തു കരഞ്ഞു പോയി. ഭഗവാന്‍റെ പക്കല്‍ തന്നെ അവര്‍ക്കു സ്ഥാനം കിട്ടിയില്ലേ !
പതുക്കെ തിരിഞ്ഞു ഭഗവാനെ നോക്കി. അദ്ദേഹത്തിന്‍റെ കണ്ണു അദ്ദേഹത്തെ കളിപ്പിക്കുന്നുവോ? അവിടെ ആ ഇടയ ചെറുക്കന്‍ നില്‍ക്കുന്നതായി അദ്ദേഹത്തിനു തോന്നി. ഇതെന്തു അത്ഭുതം! ഈ പയ്യന്‍ ഇവിടെ എങ്ങനെ എത്തി. എന്തു ചെയ്യുന്നു? അദേഹം തന്‍റെ കണ്ണു തിരുമ്മി വീണ്ടും നോക്കി. ആ പയ്യന്‍ ചിരിച്ചു.
'എന്താ സ്വാമി ജഗന്നാഥനെ കാണാന്‍ വന്നിട്ടു ഇവിടെ എന്നെ നോക്കി നില്ക്കുന്നോ? '
അദ്ദേഹം ഞെട്ടി. 'എടോ താന്‍ എങ്ങനെ ഇവിടെ?'
ഇടയന്‍ ചിരിച്ചു. 'സ്വാമി നമ്മുടെ സ്ഥലം ഇതാണു.'
ജയദേവന്‍ ഒന്നും മനസ്സിലാവാതെ സൂക്ഷിച്ചു നോക്കി. ഉടനെ ആ പയ്യന്‍ 'എന്താ സ്വാമി, ഇടയ ചെറുക്കന്‍റെ രൂപം മറക്കാന്‍ സാധിക്കുന്നില്ലേ? എന്നു ചോദിച്ചു. ജയദേവന്‍ കൈ കൂപ്പി കൊണ്ടു 'ഭഗവാനെ ഞാന്‍ ജഗന്നാഥ ദര്‍ശനം മോഹിച്ചാണു ഇവിടെ വരെ വന്നത്. എന്നെ ഇങ്ങനെ പരീക്ഷിക്കരുതേ എന്നു പ്രാര്‍ത്ഥിച്ചു.
ഉടനെ ഇടയ ചെറുക്കന്‍ ചിരിച്ചു കൊണ്ടു എന്താ ഇടയ ചെറുക്കനു ജഗന്നാഥന്‍ ആവാന്‍ സാധിക്കില്ലേ? ജഗന്നാഥനും ഇടയ ചെറുക്കാനായി മാറാന്‍ സാധിക്കില്ലേ? എന്നു ചോദിച്ചു. ജയദേവര്‍ക്കു ഇപ്പോള്‍ എല്ലാം തെളിവായി മനസ്സിലായി. തന്റെ പ്രഭു തന്നെ ഇടയന്‍റെ രൂപത്തില്‍ എത്തി തന്നെ രക്ഷിച്ചിരിക്കുന്നു. തന്‍റെ കൂടെ നടന്നു വന്നു. അദ്ദേഹത്തിന്‍റെ കണ്ണു നിറഞ്ഞു.
'പ്രഭോ അങ്ങു എനിക്കു വേണ്ടി ഇത്രയും ബുദ്ധി മുട്ടി നടന്നു വന്നോ?'
'ഞാന്‍ നിന്‍റെ കൂടെ വരാന്‍ ആഗ്രഹിച്ചല്ലേ വന്നത്. അതു കൊണ്ടല്ലേ നീ എന്നോടു ഇത്രയും കാര്യങ്ങള് സ്വാതന്ത്ര്യത്തോടെ ചോദിച്ചു അറിഞ്ഞത്. ഇടയനായി വന്നതു കൊണ്ടാണ് നീ എന്നോടു ചോദ്യങ്ങള്‍ ചോദിച്ചത്. അതു ഞാന്‍ വളരെ ആസ്വദിച്ചു. ഞാന്‍ നടന്നു വന്നാലും നീ എന്നെ ജഗന്നാഥനായി ഹൃദയത്തില്‍ ചുമന്നു കൊണ്ടു വന്നില്ലേ '
ജയദേവന്‍ പൊട്ടിക്കരഞ്ഞു. പ്രഭോ ഈ ദരിദ്രനോടു ഇത്രയും കാരുണ്യമോ? എനിക്കു എന്തു അര്‍ഹതയാണു ഉള്ളതു. ധനം ഇല്ലാത്തവനെ ആര്‍ക്കും വേണ്ടാ. പക്ഷെ നീ എന്റടുത്തു വന്നു. ഞാന്‍ നിന്‍റെ സ്വത്താണ്. എനിക്കും നീയല്ലാതെ മറ്റാരും ഇല്ല എന്നു പറഞ്ഞു. ഭഗവാന്‍ ആ ഇടയ ബാലന്റെ രൂപത്തില്‍ ജയദേവരെ കെട്ടിപ്പിടിച്ചു. മറ്റുള്ളവര്‍ക്കൊക്കെ ജയദേവന്‍ തനിച്ചു എന്തോ സംസാരിക്കുന്നു എന്നു തോന്നി. അവര്‍ക്കാര്‍ക്കും ഭഗവാനെ കാണാന്‍ പറ്റില്ല. ജയദേവന്‍ അന്നു മുതല്‍ അവിടെ തന്നെ തങ്ങാം എന്നു തീരുമാനിച്ചു. അങ്ങനെ ജയദേവന്‍ അവിടെ താമസം തുടങ്ങി. എന്നും ജഗന്നാഥനെ ദര്‍ശിക്കുക, ഭജന പാടുക, ഭഗവാന്‍റെ പ്രസാദം സ്വീകരിക്കുക, ധ്യാനം ചെയ്യുക, ഏതെങ്കിലും മരത്തിന്‍റെ ചുവട്ടില്‍ കിടന്നു ഉറങ്ങുക ഇങ്ങനെ ജീവിതം തുടര്‍ന്നു അദ്ദേഹത്തിനു അത് രാജ ഭോഗത്തിന്‍ തുല്യമായിരുന്നു.
ഭഗവാനും ആനന്ദിച്ചു. ജയദേവന്‍ ശുദ്ധമായ ജലം പോലെയാണ്. ആ ജലത്തില്‍ കുറച്ചു മധുരവും ചേര്‍ത്താല്‍ എങ്ങനെയിരിക്കും എന്നു ഭഗവാന്‍ ചിന്തിച്ചു. ജയദേവരുടെ ജീവിതത്തില്‍ പ്രേമം എന്ന മധുരം ചേര്‍ക്കാന്‍ ഭഗവാന്‍ തീരുമാനിച്ചു. ജഗന്നാഥ ക്ഷേത്രത്തില്‍ ഭഗവാനെ തന്നെ ആശ്രയിച്ചു വന്ന ഒരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിനു പത്മാവതി എന്ന പേരുള്ള ഒരു സത്ഗുണ സമ്പന്നയായ മകള്‍ ഉണ്ടായിരുന്നു. ഭഗവാന്‍ പത്മാവതിയെ ജയദേവര്‍ക്കു വിവാഹം ചെയ്തു കൊടുക്കണം എന്നു തീരുമാനിച്ചു. പത്മാവതിയുടെ പിതാവിന്‍റെ സ്വപ്നത്തില്‍ ആവിര്‍ഭവിച്ചു പത്മാവതിയെ ജയദേവര്‍ക്കു വിവാഹം കഴിച്ചു കൊടുക്കുവാന്‍ ആജ്ഞാപിച്ചു.
അദ്ദേഹം നാടെല്ലാം അന്വേഷിച്ചു ഒടുവില്‍ ജയദേവരെ കണ്ടെത്തി കാര്യം അദ്ദേഹത്തിനോട് പറഞ്ഞു. ഉടനെ ജയദേവര്‍ ചിരിച്ചു. ഇങ്ങനെ ഭഗവാന്‍റെ സങ്കല്പം എന്നൊക്കെ കള്ളം പറഞ്ഞു പറ്റിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ? അങ്ങനെ സങ്കല്‍പമാണെങ്കില്‍ എന്‍റെ സ്വപ്നത്തില്‍ ഭഗവാന്‍ വന്നു പറയട്ടേ. എങ്കില്‍ ഞാന്‍ വിശ്വസിക്കാം എന്നു പറഞ്ഞു. പത്മാവതിയുടെ പിതാവിനു ഇതു കേട്ടിട്ടു വളരെ ദുഃഖം തോന്നി. അദ്ദേഹം ഗൃഹത്തില്‍ വന്നു കരഞ്ഞു കൊണ്ടിരുന്നു. പത്മാവതി ഇതു ശ്രദ്ധിച്ചു. അദ്ദേഹം എന്തിനാണു കരയുന്നത് എന്നു അന്വേഷിച്ചു. അദ്ദേഹം കാരണം പറഞ്ഞപ്പോള്‍ പത്മാവതി അച്ഛനോടു കൈകൂപ്പി കൊണ്ടു പറഞ്ഞു. 'അച്ഛാ ജഗന്നാഥന്‍ അങ്ങയോടു അങ്ങനെ പറഞ്ഞാല്‍ അതു സത്യമായിരിക്കും. അതെ സമയം ജയദേവര്‍ പറഞ്ഞതിലും എന്തെങ്കിലും കാര്യം കാണും. ഭഗവാനു എല്ലാം അറിയാം. കാരണം ഇല്ലാതെ ഒന്നും തന്നെ നടക്കില്ല അതു കൊണ്ടു അങ്ങ് സമാധാനമായി ഇരുന്നാലും എന്നു പറഞ്ഞു. അദ്ദേഹം എന്‍റെ ഭര്‍ത്താവാകണം എന്നു ജഗന്നാഥന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അത് നടന്നിരിക്കും. അല്ല ഭഗവാന്‍ ഇത് ഒരു ലീലയായി കളിച്ചു നോക്കാം എന്നു തീരുമാനിച്ചാലും നമുക്കു അതു സ്വീകാര്യമാണു. അതു കൊണ്ടു അച്ഛന്‍ ഒട്ടും വിഷമിക്കരുതു. വിടാതെ നാമജപം ചെയ്തു കൊള്ളു. നല്ലതേ നടക്കു എന്നു പറഞ്ഞു സമാധാനിപ്പിച്ചു.
ഭഗവാന്‍ ജയദേവരോടു വിവാഹ കാര്യം പറഞ്ഞോ എന്നറിയാന്‍ അടുത്ത ലക്കം വരെ കാത്തിരിക്കു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
(വാക്യം 69)
രാമാനുജരും ശിഷ്യരും മയങ്ങി നില്ക്കുമ്പോള്‍ പെണ്‍പിള്ളൈ തന്റെ അടുത്ത വാക്യം പറഞ്ഞു.
'കടലോസൈ എന്റേനൊ പെരിയ നമ്പിയൈ പോലെ.'

ചെവി വളരെ ശക്തിയായ ഒരു ഇന്ദ്രിയമാണു. കണ്ണു കാണാന്‍ വയ്യെങ്കിലും സദ് വിഷയങ്ങള്‍ കേട്ടു കൊണ്ടു ഇരിക്കാം. പ്രുഥു മഹാചക്രവര്‍ത്തി ഭഗവാനോടു പത്തായിരം കാതുകള്‍ ചോദിച്ചു. സദ്‌വിഷയങ്ങള്‍ കേള്‍ക്കാന്‍ വേണ്ടിയായിരുന്നു. ഋഷ്യശ്രിംഗന്‍ എന്നാ മഹര്‍ഷി ജനിച്ചതു മുതല്‍ അച്ഛന്‍ പറഞ്ഞു തന്ന സദ്‌വിഷയങ്ങള്‍ മാത്രം കേട്ടുഒരു ശക്തിയേറിയ താപസനായി വളര്‍ന്നു. ഒരിക്കല്‍ അംഗ രാജന്‍ അയച്ച ദാസി സ്ത്രീകളുടെ വാക്കു കേട്ടു അവരുടെ വലയില്‍ അകപ്പെട്ടു. ചെവിയുടെ ബലം വലുതാണ്.
ചെവി കൊണ്ടു നല്ല വിഷയങ്ങളും കേള്‍ക്കാം. പ്രയോജനമില്ലാത്ത ശബ്ദങ്ങളും കേള്‍ക്കാം. കടലിന്‍റെ ശബ്ദം അതു പോലെ പ്രത്യേകിച്ചു ഒരു പ്രയോജനം ഇല്ലാത്ത ശബ്ദമാണ്. തിര എപ്പോഴും അടിച്ചു കൊണ്ടേ ഇരിക്കും. അതു കൊണ്ടു കടല്‍ എപ്പോഴും ശബ്ദിച്ചു കൊണ്ടേ ഇരിക്കും. സ്വാമി ആളവന്താര്‍ക്കു മാരനേരി നമ്പി എന്നൊരു ശിഷ്യന്‍ ഉണ്ടായിരുന്നു. അദ്ദേഹം ചതുര്‍ത്ഥ വര്‍ണ്ണത്തില്‍ പെട്ടവനായിരുന്നു. വളരെ വൈരാഗ്യ ശാലിയായിരുന്നു. ഒരിക്കല്‍ ആളവന്താര്‍ ക്ഷേത്രാടനം പോവുകയായിരുന്നു. അപ്പോള്‍ ഒരു വയല്‍ വരപ്പില്‍ ഒരു മനുഷ്യന്‍ ഇരുന്നു വെള്ളത്തില്‍ മണ്ണു കലക്കി കുടിച്ചു കൊണ്ടിരിക്കുന്നതു കണ്ടു. വളരെ ആശ്ചര്യമായി അദ്ദേഹത്തിനു തോന്നി. ഉടനെ അദ്ദേഹം പല്ലക്കിനെ നിറുത്തി വെച്ചിട്ടു അയാളെ വിളിച്ചു കൊണ്ടു വരുവാന്‍ പറഞ്ഞു. എന്നിട്ടു ഇതെന്താണു വളരെ വ്യത്യസ്തമായി പ്രവൃത്തിക്കുന്നത്? എന്നു ചോദിച്ചു. അതിനു അദ്ദേഹം മണ്‍ ചുമരിനു മണ്ണിടുന്നു എന്നു പറഞ്ഞു. പാഞ്ച ഭൗതികമായ ശരീരമല്ലേ ഇതു? ഈ വൈരാഗ്യം കണ്ടപ്പോള്‍ ആളവന്താര്‍ക്കു വളരെ സന്തോഷമായി. ഉടനെ അദ്ദേഹത്തെ തന്‍റെ ശിഷ്യനായി സ്വീകരിച്ചു.
അദ്ദേഹം ഗുരുവിന്‍റെ സത്സംഗം ഇരുന്നു കേള്‍ക്കും. എന്തെങ്കിലും മനസ്സിലായോ എന്നു ഗുരു ചോദിച്ചാല്‍ അങ്ങയെ പിടിച്ചാല്‍ സദ്ഗതി കിട്ടും എന്നു മനസ്സിലായി എന്നു പറയും. താന്‍ വിസ്തരിച്ചു ഭഗവത് ഗീത തുടങ്ങിയ വിഷയങ്ങളല്ലേ പറഞ്ഞത് എന്നു ചോദിച്ചാല്‍ തനിക്കു മറ്റൊന്നും അറിയില്ല തന്റെ ഗുരു നാഥനു തന്നോടുള്ള ശ്രദ്ധ തന്നെ വഴി നടത്തും എന്നു പറയും. ആളവന്താര്‍ ഇതു കേട്ടു ചിരിക്കും.
ഒരിക്കല്‍ ആളവന്താര്‍ക്കു രാജ പിളര്‍പ്പ് എന്നൊരു രോഗം പിടിപെട്ടു. അതി ഭയങ്കരമായ ഒരു രോഗാവസ്ഥയാണ് അതു. പുറത്തിന്‍റെ മധ്യത്തില്‍ നട്ടെല്ലില്‍ നിന്നും പിളര്‍ന്നു വരും. വളരെയേറെ വേദന ഉളവാക്കുന്ന രോഗമാണു. അദ്ദേഹം വളരെ വളരെ യാതന അനുഭവിച്ചു കൊണ്ടു തന്‍റെ കര്‍ത്തവ്യങ്ങള്‍ എല്ലാം ശ്രദ്ധയോടെ കൃത്യമായി നിര്‍വഹിച്ചിരുന്നു. ഒരു ദിവസം ശ്രീ രംഗനാഥന്‍ അദ്ദേഹത്തോടു രോഗം ആര്‍ക്കെങ്കിലും ഉദക പൂര്‍വ്വം ദാനം ചെയ്തിട്ടു തന്‍റെ കര്‍ത്തവ്യങ്ങള്‍ മുടങ്ങാതെ ചെയ്തു കൊള്ളുവാന്‍ പറഞ്ഞു. പക്ഷെ ആളവന്താര്‍ അത് സമ്മതിച്ചില്ല. തന്‍റെ പ്രാരബ്ധം ആര്‍ക്കും കൈ മാറുവാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. പക്ഷെ രംഗനാഥന്‍ വീണ്ടും വീണ്ടും അദ്ദേഹത്തെ നിര്‍ബ്ബന്ധിച്ചു കൊണ്ടേയിരുന്നു.
ഒരു ദിവസം അദ്ദേഹം സത്സംഗത്തില്‍ തന്‍റെ ഈ അവസ്ഥ അറിയിച്ചു. ആരെങ്കിലും ഇതു സ്വീകരിക്കാന്‍ തയ്യാറായാല്‍ തനിക്കു അതില്‍ നിന്നും മുക്തി നേടാം എന്നു അറിയിച്ചു. ചതുര്‍ വേദങ്ങളും പഠിച്ച ബ്രാഹ്മണര്‍ പതുക്കെ പിന്‍വാങ്ങി. പുറകില്‍ നിന്നിരുന്ന മാറനേരി നമ്പി പെട്ടെന്നു തന്റെ കൈകള്‍ നീട്ടി കൊണ്ടു 'അങ്ങ് എനിക്കു ഈ പ്രസാദം നല്കണം' എന്നപേക്ഷിച്ചു. ആളവന്താര്‍ ചിരിച്ചു എന്നിട്ടു പോടാ പോടാ എന്നു പറഞ്ഞു. പക്ഷെ നമ്പി വിട്ടില്ല. ഇത് രംഗനാഥന്റെ ഉത്തരവാണ്. അങ്ങ് തന്നേ പറ്റു എന്നു ശഠിച്ചു. അവസാനം ആളവന്താര്‍ക്കു സമ്മതിക്കേണ്ടി വന്നു. അദ്ദേഹം തീര്‍ത്ഥ പൂര്‍വ്വം സമര്‍പ്പിച്ചു കഴിഞ്ഞ ആ ക്ഷണം തന്നെ നമ്പി രോഗഗ്രഥിതനായി. ആളവന്താര്‍ക്കു ആശ്വാസം ലഭിക്കുകയും ചെയ്തു.
എല്ലാവരും നമ്പിയെ തിരസ്കരിച്ചു. ആളവന്താര്‍ പെരിയ നമ്പിയെ വിളിച്ചു മാറനേരി നമ്പിയെ നോക്കാന്‍ എല്‍പ്പിച്ചിട്ടു പരമപദം പ്രാപിച്ചു. പെരിയ നമ്പി അതു സ്വീകരിച്ചു. മാറനേരി നമ്പിക്കു രോഗം മൂര്‍ച്ഛിച്ചു. പെരിയ നമ്പി നിത്യവും വന്നു വളരെ ശ്രദ്ധാ പൂര്‍വ്വം അദ്ദേഹത്തെ കുളിപ്പിച്ചു ശുദ്ധപ്പെടുത്തി ഭക്ഷണം ഊട്ടി, കിടത്തി നോക്കുമായിരുന്നു. ഇതു മറ്റുള്ള ബ്രഹ്മണര്‍ക്കു അത്ര രസിച്ചില്ല. ഒരു ബ്രാഹ്മണന്‍ ചേരിയില്‍ എന്നും ചെല്ലുന്നത് വളരെ കുറച്ചിലായി അവര്‍ക്കു തോന്നി. പെരിയ നമ്പി ഒന്നും വക വെച്ചില്ല. മാറനേരി നമ്പി ഒരു ദിവസം പ്രരമപദം പ്രാപിച്ചു. പെരിയ നമ്പി സ്വയം അദ്ദേഹത്തിന്റെ അന്തിമ സംസ്കാരങ്ങള്‍ എല്ലാം ചെയ്തു. ഉടനെ മറ്റു ബ്രാഹ്മണര്‍ എല്ലാവരും രാമാനുജരോടു പരാതി പറഞ്ഞു. ഉത്തമമായ ബ്രാഹ്മണ കുലത്തില്‍ ജനിച്ചിട്ടു പെരിയ നമ്പിക്കു ഇതിന്‍റെ ആവശ്യം ഉണ്ടോ? അദ്ദേഹത്തെ മരണം വരെ നോക്കിയില്ലേ അതു പോരെ? ഒരു നീച ജാതിയില്‍ ജനിച്ച ആള്‍ക്കു അദ്ദേഹം എന്തിനാണു ഇതൊക്കെ ചെയ്യുന്നതു എന്നെല്ലാം പറഞ്ഞു.
തന്റെ ഗുരുവിനെ കുറിച്ച് ഇത്തരത്തില്‍ എല്ലാരും പറയുന്നത് കേട്ടു രാമാനുജര്‍ക്കു ദുഃഖം തോന്നി. ഉടനെ അദ്ദേഹം അവരെ എല്ലാവരെയും വിളിച്ചു കൊണ്ടു പെരിയ നമ്പിയെ കാണാന്‍ പുറപ്പെട്ടു. ഉടനെ അവര്‍ എല്ലാവരും രാമാനുജര്‍ മാത്രം പോയാല്‍ മതി എന്നും അവര്‍ വരണ്ട കാര്യം ഇല്ല എന്നൊക്കെ പറഞ്ഞു നോക്കി. രാമാനുജര്‍ സമ്മതിച്ചില്ല. നിര്‍ബ്ബന്ധപൂര്‍വ്വം എല്ലാവരെയും തന്‍റെ ഗുരുവിന്‍റെ അടുക്കല്‍ വിളിച്ചു കൊണ്ടു പോയി. രാമാനുജര്‍ ഗുരുവിനെ നമസ്കരിച്ചു എന്നിട്ട് മാറനേരി നമ്പിയുടെ കാര്യം താനും കേട്ടു. അദ്ദേഹം പരമപദം പ്രാപിച്ചു എന്നറിഞ്ഞു എന്നു പറഞ്ഞു. അങ്ങാണു ചടങ്ങുകള്‍ ഒക്കെ ചെയ്യുന്നതു എന്നും കേട്ടു എന്നു പറഞ്ഞു. എന്നിട്ടു മടിച്ചു മടിച്ചു അങ്ങ് തന്നെ ആ കൃത്യം നിര്‍വഹിക്കണമോ? ആരെയെങ്കിലും ഏല്‍പ്പിച്ചാല്‍ പോരെ എന്നു ചോദിച്ചു. പെരിയ നമ്പി ചിരിച്ചു. ഓഹോ ആ മഹാ ബ്രാഹ്മണര്‍ക്കു ഇതു അത്ര രസിച്ചില്ല അല്ലെ? എന്ന് ചോദിച്ചു. എല്ലാവരും പേടിച്ചു വിരണ്ടു പോയി.
ഉടനെ അവരോടു 'പെരിയ തിരുവുടയാര്‍ ജഡായുവിനെ കാട്ടിലും മാറനേരി നമ്പി കുറഞ്ഞു പോയോ? ഭഗവാന്‍ രാമനെ കാട്ടിലും താന്‍ ഉയര്‍ന്നവനാണോ?' എന്നു ചോദിച്ചു. അപ്പോള്‍ ആള്‍വാരുടെ വാക്കുകള്‍ പാഴ് വാക്കുകളാണോ? ഏതു ജന്മത്തില്‍ ജനിച്ചാലും പാല്‍ക്കടലില്‍ ശയിച്ചിരിക്കുന്ന ഭഗവാനെ ആരാധിക്കുന്നവന്‍ തന്നെയാണു ഞങ്ങളുടെ ഗുരു എന്നു ആള്‍വാര്‍ പാടിയതു അര്‍ത്ഥമില്ലാതെയാണോ. ബ്രാഹ്മണന്‍ മാത്രമേ ഭാവാനെ പ്രാപിക്കുകയുള്ളോ? വെറും കടല്‍ ശബ്ദം പോലെയാണോ ആള്‍വാരുടെ വാക്കുകള്‍? എന്ന് ചോദിച്ചു. ഉടനെ കൂടെ വന്നവരൊക്കെ തല കുനിച്ചു. രാമാനുജര്‍ ഗുരുവിനോടു സ്വാമി ക്ഷമിക്കണം ഇവര്‍ക്കു മനസ്സിലാകാനാണ് താന്‍ ചോദിച്ചത് എന്ന് പറഞ്ഞു. സ്വാമി രാമാനുജരോടു ഈ വിഷയം പെണ്‍പിള്ളൈ എടുത്തു പറഞ്ഞു. കാണ്ണുകള്‍ നിറഞ്ഞു അദ്ദേഹം അവളെ കടാക്ഷിച്ചു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

0 comments:
Post a Comment