നാരായണീയം
സോയം വിശ്വവിസര്‍ഗ്ഗ ദത്ത ഹൃദയേ
സമ്പശ്യമാനഃ സ്വയം
ബോധം ഖല്വനവാപ്യ വിശ്വവിഷയം
ചിന്താകുലസ്തസ്ഥിവാന്‍
താവത് ത്വം ജഗതാം പതേ! താപ തപേത്യേവം
ഹി വൈഹായസീം
വാണീമേനമശിശ്രവഃ ശ്രുതിസുഖാം
കുര്‍വ്വം സ്തപഃപ്രേരണാം.
(ദശഃ 7 ശ്ലോഃ 2)
വിശ്വ നിര്‍മ്മാണോത്സുക ചിതനായ ഹിരണ്യഗര്‍ഭന്‍ സ്വയം പര്യാലോചന ചെയ്തെങ്കിലും വിശ്വസ്വരൂപത്തെ കുറിച്ച് ഒരു രൂപവും ലഭിക്കാതെ ചിന്താകുലനായി തീര്‍ന്നു. അപ്പോള്‍ അങ്ങ് തപസ്സിനുള്ള പ്രേരണ ചെലുത്തുവാന്‍ വേണ്ടി "തപസ്സു ചെയ്യുക", "തപസ്സു ചെയ്യുക", എന്നിപ്രകാരം ഇമ്പമുള്ള ശബ്ദത്തില്‍ ഹിരണ്യഗര്‍ഭനു അശരീരി കേള്‍പ്പിച്ചു.
(പണ്ഡിറ്റ് ഗോപാലന്‍ നായര്‍)
പ്രേമസന്ദേശം
രാധേകൃഷ്ണാ! നിന്റെ അടുത്തു പരിശ്രമം എന്നൊരു മഹാനിധി ഉണ്ട്. നിനക്കു ഇവിടെ സന്തോഷമായി ജീവിക്കാന്‍ വേറെ നിധി ഒന്നും തന്നെ വേണ്ടാ. പരിശ്രമാണ് നിന്റെ സുഹൃത്തും അഭ്യുദയകാംക്ഷിയും!
സദ്ഗുരുവാത്സല്യം
സദാചാര്യന്‍ ഏതെങ്കിലും ഒരു സംഭവം വഴി നമുക്കു വിഷയങ്ങള്‍ മനസ്സിലാക്കി തരുന്നു. അതു ശിഷ്യ ലക്ഷണമോ മറ്റെന്തെങ്കിലുമോ ആയികൊള്ളട്ടെ. ഗുരു പറയുന്നത് ശ്രദ്ധിച്ചു അതു പോലെ അനുസരിക്കുക. എന്നാല്‍ നമുക്കു വേണ്ട പാഠം അതില്‍ നിന്നും ഉല്‍കൊള്ളാം എന്നു നാം പരാശര ഭട്ടരുടെ കഥയില്‍ നിന്നും മനസ്സിലാക്കി. അദ്ദേഹത്തെ പോലെ തന്നെ മറ്റൊരു മഹാനാണ് സ്വാമി രാഘവേന്ദ്രര്‍. മാധവ സമ്പ്രദായത്തിന്റെ ആചാര്യന്‍! വളരെ വിശേഷപ്പെട്ട ഒരു സദ്ഗുരു. എല്ലാ സദ്ഗുരുവിന്റെ ജീവിതത്തിലും ഓരോരോ സംഭവങ്ങള്‍ നമുക്കു പാഠങ്ങള്‍ നല്‍കുന്നു.
രാഘവേന്ദ്രര്‍ ക്ഷേത്രാടനം ചെയ്യുന്ന പതിവുണ്ടായിരുന്നു. അദ്ദേഹം ഒരിക്കല്‍ തുംഗഭദ്രാ തീരത്തെ ദേശത്തു എത്തി ചേര്‍ന്നു.
ആ രാജ്യം ആണ്ടു വന്നിരുന്നതു ഒരു മുഹമ്മദീയനായിരുന്നു. ആ രാജന്റെ അന്തരംഗ അധികാരി ദിവാന്‍ ഒരു ഹിന്ദുവായിരുന്നു. അദ്ദേഹം ശ്രീ രാഘവേന്ദ്രരെ കുറിച്ചു കേട്ടിരുന്നു. അദ്ദേഹത്തിന് രാഘവേന്ദ്രരോടു വളരെ മതിപ്പും മര്യാദയും ഉണ്ടായിരുന്നു. അവരുടെ രാജ്യത്തില്‍ എത്തി ചേര്‍ന്ന അദ്ദേഹത്തെ മാനിക്കണം എന്നു ദിവാന് തോന്നി. ദിവാന്‍ രാജാവിനോട് തന്റെ മതത്തിലുള്ള ഒരു ആചാര്യന്‍ അവിടെ വന്നിട്ടുണ്ടെന്നും അദ്ദേഹത്തിനെ മാനിച്ചു ആദരിക്കണം എന്നും പറഞ്ഞു. ആ രാജനോട് രാഘവേന്ദ്രരുടെ ഗുണങ്ങളൊക്കെ പറഞ്ഞു. അദ്ദേഹം സര്‍വജ്ഞനാണെന്നും, ഉത്തമമായ ജ്ഞാനിയാണെന്നും, ജനങ്ങളുടെ ഹൃദയത്തില്‍ ഭക്തി വിതയ്ക്കാന്‍ കഴിവുള്ളവനാണെന്നും, ത്രികാലവും അറിഞ്ഞവനാണെന്നും മറ്റും പറഞ്ഞു.
മുഹമ്മദീയനായ രാജാവിനു ഇതു കേട്ടിട്ടു ഒട്ടും രസിച്ചില്ല. ഇവര്‍ക്കു വേറെ ജോലിയൊന്നുമില്ല. ആരു വന്നാലും സര്‍വജ്ഞാനാണ്, അതറിയാം ഇതറിയാം എന്നൊക്കെ പറയും. ഇതെന്തു വിഡ്ഢിത്തം എന്നു വിചാരിച്ചു. ദിവാന്‍ രാജനോട് രാഘവേന്ദ്രരെ കാണാന്‍ വരുന്നുണ്ടോ എന്നു ചോദിച്ചു. അതിനു അയാള്‍ രാഘവേന്ദ്രര്‍ കൊട്ടാരത്തിലേക്കു വരില്ലേ എന്നു ചോദിച്ചു. ദിവാന്‍ അതിനു അദ്ദേഹത്തിന് അങ്ങനെ രാജനെന്നോ, ദരിദ്രന്‍ എന്നോ വ്യത്യാസം ഒന്നും ഇല്ല. അതു കൊണ്ടു അദ്ദേഹം ഒരിടത്തും വരികയില്ല എന്നു പറഞ്ഞു. 'അങ്ങയ്ക്ക് വേണമെങ്കില്‍ വരാം. ഞാന്‍ നിര്‍ബന്ധിക്കുന്നില്ല' എന്നു പറഞ്ഞു.
ഉടനെ രാജാവിനു എല്ലാവര്‍ക്കും തന്നെക്കാള്‍ അദ്ദേഹം വലിയവനാണ് എന്നാ തോന്നല്‍ ഉണ്ട് എന്നു തോന്നി. എന്നാല്‍ താന്‍ ഈ സന്യാസി അത്ര ഉയര്ന്നവനോന്നും അല്ല എന്നു താന്‍ നിരൂപിച്ചു കൊടുക്കാം എന്നു മനസ്സില്‍ കരുതി. എന്നിട്ട് ദിവാനോടു താനും അദ്ദേഹത്തിന്റെ കൂടെ വരാം എന്നു സമ്മതിച്ചു. എന്നിട്ടു ഒരു വസ്ത്രം കൊണ്ടു അടച്ചു വെച്ച ഒരു തട്ടം സന്യാസിയുടെ പൂജയ്ക്കു അര്‍പ്പിക്കാനായി തന്റെ സേവകനെ കൊണ്ടു എടുത്തു കൊണ്ടു വരാന്‍ പറഞ്ഞു. അയാള്‍ രാഘവേന്ദ്രരുടെ സന്നിധിയില്‍ എത്തി. അദ്ദേഹത്തെ തൊഴുതു. എന്നിട്ടു താന്‍ കൊണ്ടു വന്ന തട്ടം മുന്നില്‍ വെച്ചിട്ട്, 'താങ്കളുടെ ഭഗവാന്‍ ഞാന്‍ കൊണ്ടു വരുന്നത് സ്വീകരിക്കുമോ? എന്നാല്‍ ഇതാ ഞാന്‍ കുറച്ചു പുഷ്പങ്ങളും ഫലങ്ങളും കൊണ്ടു വന്നിട്ടുണ്ട്. അതു നിങ്ങളുടെ ദൈവത്തിനു അര്‍പ്പിക്കു' എന്നു പറഞ്ഞു.
ഇതു കേട്ട രാഘവേന്ദ്രര്‍ അയാളോട് ഉത്തമമായ ഭക്തിയോടു കൂടി ആരു എന്തു കൊണ്ടുവന്നാലും ഭഗവാന്‍ അതു സ്വീകരിക്കും എന്നു പറഞ്ഞു. ഉടനെ രാജന്‍ എന്നാല്‍ അങ്ങ് ഞാന്‍ കൊണ്ടു വന്ന പുഷ്പവും ഫലവും നിവേദിക്കു എന്നു പറഞ്ഞു. രാഘവേന്ദ്രര്‍ അയാള്‍ കൊണ്ടു വന്ന തട്ടം ഭഗവാന്റെ മുന്നില്‍ വെച്ച്. പലരും പല സാധനങ്ങളും കൊണ്ടു വന്നിരുന്നു. എല്ലാം അദ്ദേഹം ഭാഗവാനായി നിവേദിച്ചു. ഭഗവന്‍ നാമം ജപിച്ചു കൊണ്ടു എല്ലാവറ്റിന്റെയും മേല്‍ കുറച്ചു ജലം തളിച്ചു. കണ്ണടച്ചു കുറച്ചു നേരം ധ്യാനിച്ചു. എന്നിട്ടു മന്ത്രം ചൊല്ലി എല്ലാം നിവേദിച്ചു. എല്ലാം നിവേദിച്ചു കഴിഞ്ഞിട്ടു രാജനോട് 'കുഞ്ഞേ നിന്റെ നിവേദ്യം ഭഗവാന്‍ സ്വീകരിച്ചു കഴിഞ്ഞു. ഇനി നിനക്കു അതു എടുക്കാം എന്നു പറഞ്ഞു.
പെട്ടെന്ന് അയാള്‍ ഉറക്കെ ചിരിച്ചു എന്നിട്ടു തന്റെ ദിവാനെ നോക്കി നിങ്ങളൊക്കെ ഇദ്ദേഹം സര്‍വജ്ഞാനാണ് ത്രികാല ജ്ഞാനിയാണ് എന്നൊക്കെ പറഞ്ഞില്ലേ. അദ്ദേഹം ഇപ്പോള്‍ നിങ്ങളുടെ ഭഗവാന് നിവേദിച്ചതു പുഷ്പവും പഴവും ഒന്നുമല്ല. ഞാന്‍ അതില്‍ പശുവിനെ വെട്ടി അതിന്റെ ഇറച്ചിയാണ് വെച്ചിരുന്നത്. എന്നിട്ടു അതു നിങ്ങളുടെ ഭഗവാനു നിവേദിച്ചിരിക്കുന്നു എന്നു പറഞ്ഞു പരിഹസിച്ചു ചിരിച്ചു. ഇതു കേട്ടിട്ടു എല്ലാവരും നടുങ്ങി പോയി. ആര്‍ക്കും എന്തു പറയണം എന്നു അറിയില്ലാ. എന്താ സംഭവിച്ചത് എന്നു നോക്കിയിരിക്കുകയാണ്. രാജന്‍ ഭഗവാനു നിവേദിച്ച തട്ടം എടുത്തു തുണി മാറ്റി എല്ലാവരെയും കാണിച്ചു. അയാള്‍ ഞെട്ടി പോയി. തട്ടം നിറയെ പുഷ്പവും,ഫലങ്ങളും! അയാള്‍ക്കു ഒന്നും മനസ്സിലായില്ല! ചുറ്റും ഉള്ളവര്‍ എല്ലാവരും തട്ടത്തിലേക്ക് നോക്കി. എന്നിട്ടു അയാള്‍ പറഞ്ഞത് പോലെ ഇറച്ചി ഒന്നും അവിടെ കണ്ടില്ലല്ലോ എന്നു അന്ധാളിച്ചു. എല്ലാവര്‍ക്കും പൂവും ഇറച്ചിയും കണ്ടപ്പോള്‍ വല്ലാത്ത ആശ്വാസം തോന്നി. അവര്‍ രാജനെ ചോദ്യ ഭാവത്തില്‍ നോക്കി.
രാജന്‍ തികച്ചും സ്തബ്ധനായി തീര്‍ന്നു. തട്ടത്തില്‍ പശുവിന്‍ ഇറച്ചി വെച്ചതു അയാള്‍ക്കു നല്ല നിശ്ചയമുണ്ട്. പിന്നെ എങ്ങനെ ഇതു സംഭവിച്ചു എന്നു നോക്കി. ഉടനെ രാഘവേന്ദ്രര്‍ അയാളോട് 'അപ്പനെ നീ എന്നെ കാണാന്‍ വരുമ്പോള്‍ ആദ്യം പുഷ്പവും പഴവും തന്നെയാണ് കൊണ്ടു വരണം എന്നാഗ്രഹിച്ചത്. പക്ഷെ അതിന്റെ ഇടയില്‍ നിന്നിലെ ആസുര സ്വഭാവമാണ് പിന്നൊക്കെ ചെയ്യിച്ചത്. നിന്റെ ഉള്ളിലെ ആസുര ഗുണത്തെ എടുത്തിട്ട് നിന്റെ സാത്വീക ആഗ്രഹം പോലെ തന്നെ ഭവിക്കട്ടെ എന്നു ഞാന്‍ ഭഗവാനോട് പ്രാര്‍ത്ഥിച്ചു. അതു കൊണ്ടു ഭഗവാന്‍ അങ്ങനെ തന്നെ ചെയ്തു എന്നു പറഞ്ഞു.
ഉടനെ രാജന്‍ സ്വാമിയോട് ശരിയാണ് അങ്ങ് പറഞ്ഞ പോലെ ഞാന്‍ ആദ്യം പഴവും പുഷ്പവും കൊണ്ടു വരണം എന്നാണു ആഗ്രഹിച്ചത്. പിന്നീടാണ് എന്റെ ചിന്ത വഴി മാറിയത് എന്നു പറഞ്ഞു മാപ്പപേക്ഷിച്ചു കരഞ്ഞു. രാഘവേന്ദ്രര്‍ അയാള്‍ക്ക് മാപ്പ് നല്‍കി ഉപദേശവും നല്‍കി. താന്‍ ചെയ്ത തെറ്റിന് പരിഹാരമായി താന്‍ എന്തു ചെയ്യണം എന്നു രാജന്‍ അദ്ദേഹത്തോട് ചോദിച്ചു. ഉടനെ അദ്ദേഹം തുംഗഭദ്രാ നദീ തീരത്തു
തനിക്കൊരു വൃന്ദാവനം ഉണ്ടാക്കാന്‍ കുറച്ചു സ്ഥലം വേണം എന്നു ചോദിച്ചു. രാജന്‍ സന്തോഷത്തോടെ അതു നല്‍കി എന്നു ചരിത്രം! ആ രാജന്‍ അന്നു അങ്ങനെ ചെയ്തത് കൊണ്ടാണ് ഇന്നു നമുക്കു മന്ത്രാലയം എന്ന ദിവ്യ ക്ഷേത്രം ലഭ്യമായത്. സ്വാമി രാഘവേന്ദ്രരുടെ ചരിത്രത്തില്‍ ഇതു പോലെ അത്ഭുതകരമായ ഒരു പാടു ലീലകള്‍ ഉണ്ട്. വേറൊരു അത്ഭുത ലീലയുമായി നമുക്കു അടുത്ത ലക്കത്തില്‍ കാണാം. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
(വാക്യം 55 തുടര്‍ച്ച)

ഭക്തിരഹസ്യം
രാധേകൃഷ്ണാ! ഭക്തിയുടെ മഹത്വം വിളിച്ചോതുന്ന ഈ പംക്തിയില്‍ കഴിഞ്ഞ ലക്കം നാം ഒരു ഹരിജന ഭക്തന്റെ കഥയാണ് പറയാന്‍ തുടങ്ങിയതു. നമ്പാടുവാന്‍ എന്നു വിളിക്കപ്പെട്ട ആ കഥാ പാത്രം ഒരു ഹരിജനാണ് എന്നു നാം കണ്ടു. ഉദര വൃത്തിക്കു വേണ്ടി അയാള്‍ എന്തോ ചെയ്തു വന്നിരുന്നു. ആരായാലും കര്‍മ്മം ചെയ്യാതെ ജീവിക്കാന്‍ പറ്റില്ലല്ലോ. ചെയ്യുന്ന കര്‍മ്മം ഭഗവത് അര്‍പ്പണമായി ചെയ്യണം. അതാണ് പ്രധാനം! ഹൃദയത്തില്‍ നിറയെ ഭഗവത് ഭക്തി ഉണ്ടായിരുന്നു. അയാള്‍ക്കു തിരുക്കുറുങ്കുടി അപ്പനോടു വല്ലാത്ത ഒരിഷ്ടം തോന്നിയിരുന്നു. ക്ഷേത്രത്തില്‍ പോയി ദര്‍ശനം ചെയ്തു വരുന്നവര്‍ വര്‍ണ്ണിച്ചു കേട്ടു കേട്ടു അയാള്‍ക്കു പെരുമാളോടു ഹൃദയം നിറഞ്ഞ പ്രേമം തോന്നിയിരുന്നു. അതാണ് മഹാന്മാര്‍ ശ്രവണത്തെ വളരെ പ്രധാനമായി പറയുന്നത്. കേള്‍ക്കുന്തോറും മനസ്സ് അതിനെ കുറിച്ച് ചിന്തിക്കും. ചിന്തിക്കുന്തോരും ഹൃദയം അതില്‍ ലയിക്കും. നല്ല വിഷയങ്ങള്‍ ധാരാളം കേള്‍ക്കുക! ഭക്തന്മാര്‍ പരസ്പരം പെരുമാളെ കുറിച്ച് പറയുന്നത് അദ്ദേഹം മാറി നിന്നു ശ്രദ്ധിക്കും. അതൊക്കെ കേട്ടിട്ടു തനിക്കും ഒരിക്കല്‍ ഭഗവാനെ കാണണം എന്നു കലശലായ ആഗ്രഹം തോന്നി.
സ്വാമി നമ്മാഴ്വാര്‍ തിരുക്കുറുങ്കുടി പെരുമാളെ കുറിച്ച് പത്തു പാസുരങ്ങള്‍ പാടിയിട്ടുണ്ട്. കാമുകനെ കണ്ടു മയങ്ങി പോയ ഒരു പെണ്ണിന്റെ സ്ഥിതിയില്‍ അദ്ദേഹം പാടുന്നു. ഭഗവാന്റെ ചെന്താമര കണ്ണുകളും, ചെഞ്ചുണ്ടുകളും അവളുടെ ഹൃദയം കവര്‍ന്നു കൊണ്ടു പോയി. അവളുടെ ഹൃദയം ഇപ്പോള്‍ ഭഗവാന്റെ അടുത്താണ് എന്നു പറയുന്നു. അതു പോലെ ഓരോ ഭക്തന്മാര്‍ അവരവരുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നതു അദ്ദേഹം കേട്ടു അതില്‍ ആകൃഷ്ടനായി പോയി. പക്ഷെ അദ്ദേഹം താഴ്ന്ന കുലത്തില്‍ ജനിച്ചു പോയതു കൊണ്ടു ഭഗവാനെ ചെന്നു കാണാന്‍ സാധിക്കില്ല. തനിക്കു അടുത്ത ജന്മത്തില്‍ എങ്കിലും ഭഗവാനെ കാണാന്‍ ഉള്ള ഭാഗ്യം സിദ്ധികണം എന്നു വിചാരിച്ചു അദ്ദേഹം ഏകാദശി വ്രതം നോറ്റു വാന്നിരുന്നു. അന്നു കുളിച്ചു ശുദ്ധമായി ഉപവാസം ഇരുന്നു. എന്നിട്ടു തിരുക്കുറുങ്കുടി ക്ഷേത്രത്തെ പാട്ടു പാടി കൊണ്ടു വലം വെച്ചു കൊണ്ടിരിക്കും. അവസാനം ദൂരെ നിന്നു ഭഗവാനെ തൊഴുതു മടങ്ങും.
ഇതാണ് യഥാര്‍ത്ഥ ഭക്തി. അദ്ദേഹം ഓരോ ഏകാദശിക്കും വേണ്ടി കാത്തിരിക്കുമായിരുന്നു. ഓരോ ഏകാദശിക്കും തൊഴുതു മടങ്ങിയിട്ടു അടുത്ത ഏകാദശി വരെ അതെ സ്മരണയില്‍ കഴിച്ചു കൂട്ടും. ഭഗവാനെ നാം അനുഭവിക്കുന്നത് അഞ്ചു നിമിഷങ്ങള്‍ മാത്രമാണെങ്കിലും അതിനെ തന്നെ ധ്യാനിച്ചു കൊണ്ടിരിക്കുന്നത് വളരെ വിശേഷമാണ്. ഉള്ളില്‍ അങ്ങനെ ഒരു ത്വര ഉണ്ടാവണം. നാം ഏതു സ്ഥിതിയില്‍ ഇരിക്കുന്നു എന്നതു വിഷയമല്ല. നാം ഏതു സ്ഥിതിയില്‍ ഇരുന്നാലും ഭഗവത് സ്മരണ നമ്മെ വിട്ടകലാതെ ഇരിക്കണം. ശബരി ഒരു വേടത്തിയാണ്. എന്നാല്‍ അതു കൊണ്ടു രാമസ്മരണം അവളെ വിട്ടു പോയില്ല. അതു പോലെ നമ്പാടുവാനും താഴ്ന്ന ജാതിയില്‍ പിറന്നാലും ഭഗവാനെ കാണണം എന്ന മോഹം ഇപ്പോഴും കൊണ്ടു നടന്നിരുന്നു.
ഒരു വൃശ്ചിക മാസം ഏകാദശി ദിവസം അദ്ദേഹം കാട്ടു വഴിയില്‍ കൂടി തിരുക്കുറുങ്കുടി ക്ഷേത്രത്തിലേക്കു പോവുകയായിരുന്നു. അദ്ദേഹം ഭഗവാനോട് 'പ്രഭോ! എന്റെ ഈ ജന്മം ഇങ്ങനെയായി. ഇനി അടുത്ത ജന്മത്തിലെങ്കിലും എനിക്കു അങ്ങയെ കാണാന്‍ ഉള്ള ഭാഗ്യം തരണമേ' എന്നു പ്രാര്‍ഥിച്ചു. അദ്ദേഹം വിടാതെ നാമ ജപം ചെയ്തു കൊണ്ടു നടന്നു. ക്ഷേത്രത്തില്‍ എത്തുവാനുള്ള തിടുക്കത്താല്‍ അദ്ദേഹം ഒന്നും ശ്രദ്ധിച്ചിരുന്നില്ല. പോകുന്ന വഴിയില്‍ ഒരു ബ്രുഹത്തായ വൃത്തികെട്ട ഒരു രൂപം ഇരിക്കുന്നത് അദ്ദേഹം കണ്ടതേയില്ല. പെട്ടെന്നു ആ രൂപം അദ്ദേഹത്തെ കയറി പിടിച്ചു. അദ്ദേഹം ആശ്ചര്യപ്പെട്ടു അതാരാണെന്നു അതിനോട് അന്വേഷിച്ചു. ഉടനെ അതു താന്‍ ഒരു ബ്രഹ്മ രക്ഷസ്സ് ആണെന്ന് പറഞ്ഞു. ഉടനെ അദ്ദേഹം ബ്രഹ്മ രക്ഷസ്സ് തന്നെ എന്തിനാണ് പിടിച്ചതെന്നു അതിനോട് ചോദിച്ചു.
"ഈ വഴി വരുന്ന ജന്തുക്കലെല്ലാം എനിക്കു ആഹാരമാണ്. അതു കൊണ്ടു ഞാന്‍ അവ പിടിച്ചു ഭക്ഷിക്കും. ഇന്നു നീയാണ് എന്റെ ഭക്ഷണം" എന്നു പറഞ്ഞു. ഇതു കേട്ട നമ്പാടുവാന് വളരെ ദുഃഖം തോന്നി. ബ്രഹ്മ രക്ഷസ്സിനെ കണ്ടു പേടിച്ചിട്ടൊന്നുമല്ല. മറിച്ചു തന്റെ ഇന്നത്തെ ഏകാദശി ദര്‍ശനം മുടങ്ങുമല്ലോ എന്നോര്‍ത്തിട്ടായിരുന്നു. അദ്ദേഹം കൈ തൊഴുതു പിടിച്ചു കൊണ്ടു 'ഞാന്‍ നിന്നോടു അപേക്ഷിക്കുകയാണ്' എന്നു പറഞ്ഞു.
ബ്രഹ്മ രക്ഷസ്സ് 'എന്താണ് അതു? അതു ചോദിച്ചു.
നമ്പാടുവാന്‍ 'എല്ലാ മാസവും ഏകാദശി ദിവസം ഞാന്‍ ഉപവാസം ഇരുന്നു ക്ഷേത്രത്തില്‍ പോയിട്ടു വരുന്ന ഒരു പതിവുണ്ട്. അതിനായിട്ടാണ് ഞാന്‍ ഇപ്പോള്‍ ഇവിടെ എത്തിയത്. നീ ദയവു ചെയ്തു എന്നെ ഒന്നു പോകാന്‍ അനുഅവടിക്കണം. ഞാന്‍ അവിടെ പോയി തിരിച്ചു നിന്റെ അടുത്തു വന്നു കൊള്ളാം' എന്നു പറഞ്ഞു. നമ്പാടുവാന്റെ ഈ അപേക്ഷ ബ്രഹ്മ രക്ഷസ്സ് സ്വീകരിക്കുമോ എന്നു അറിയാന്‍ കാത്തിരിക്കു. അതുവരെ ഭഗവന്‍ നാമ ജപം ചെയ്തിരിക്കു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
(വാക്യം 55 തുടര്‍ച്ച)
രാധേകൃഷ്ണാ! രാമാനുജരുടെ ശിഷ്യനായ വടുക നമ്പിയുടെ കഥയാണ് പെണ്‍പിള്ളൈ രാമാനുജരോട് പറഞ്ഞു കൊണ്ടിരുന്നത്. വടുക നമ്പിയുടെ ഗുരു ഭക്തിക്കു സമമായി ഒന്നും തന്നെ പറയാനില്ല. അദ്ദേഹത്തിനു തന്റെ ഗുരു തന്നെയാണ് സര്‍വസ്വവും. ഒരിക്കല്‍ ശ്രീരംഗത്തില്‍ രാമാനുജര്‍ തന്റെ മഠത്തിന്റെ മുന്‍പില്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ ശ്രീരംഗനാഥന്‍ തെരുവ് വീതിയിലൂടെ എഴുന്നള്ളി വരികയായിരുന്നു. കൈകളില്‍ ശംഖും ചക്രവും ധരിച്ചു കൊണ്ടു പ്രസന്ന വദനനായി ഭഗവാന്‍ വരുന്നതു കണ്ടു അദ്ദേഹം കൊതിച്ചു നിന്നു പോയി. ചുണ്ടുകള്‍ രംഗാ രംഗാ എന്നു മന്ത്രിച്ചു കൊണ്ടിരുന്നു. സന്തോഷത്തില്‍ അദ്ദേഹം ചുറ്റും നോക്കി. തന്റെ ശിഷ്യന്മാര്‍ എല്ലാവരും ഉണ്ടോ എന്നു നോക്കി. എല്ലാവരും ഉണ്ടായിരുന്നു. പെട്ടെന്നു ഒരാളുടെ അഭാവം അദ്ദേഹം ശ്രദ്ധിച്ചു. പ്രിയ ശിഷ്യനായ വടുക നമ്പി മാത്രം അവിടെ ഇല്ല. ഹോ ഇത്രയും മഹത്തായ ഈ സുന്ദര ദര്‍ശനം വിട്ടിട്ടു വടുകാന്‍ എവിടെ പോയി എന്നു അദ്ദേഹത്തിനു തോന്നി. ഈ സുന്ദര രൂപം കാണാതെ ഒരുത്തന്‍ ഉണ്ടോ എന്നു അദ്ദേഹത്തിനു മുഷിവു തോന്നി. എന്നിട്ട് മധുരമായ സ്വരത്തില്‍ 'വടുകാ!' എന്നു നീട്ടി വിളിച്ചു. വിളി കേട്ടപ്പോള്‍ തന്നെ അകത്തു നിന്നും 'അടിയന്‍!' എന്ന മറുപടിയും കേട്ടു.
രാമാനുജര്‍ കുറച്ചു നേരം നോക്കിയിട്ട് നമ്പിയെ കാണാതെ എന്തു പറ്റി എന്ന മട്ടില്‍ അകത്തേക്കു നോക്കി. ഇതു കണ്ട മറ്റു ശിഷ്യന്മാര്‍ 'ഈ വടുക നമ്പി ഇപ്പോഴും ഇങ്ങനെയാണ്. വിളിച്ചാല്‍ ഉടനെ വരില്ല' എന്നു മുറുമുറുത്തു. ശിഷ്യരില്‍ ഒരാള്‍ നമ്പിയെ വിളിച്ചു കൊണ്ടു വരാന്‍ അകത്തേക്കു പോകാന്‍ ഒരുങ്ങി. രാമാനുജര്‍ പെട്ടെന്നു അദ്ദേഹത്തെ തടഞ്ഞു. എന്നിട്ടു വീണ്ടും നീട്ടി വടുകാ! എന്നു വിളിച്ചു. 'വടുകാ നാം പെരുമാളിന്റെ അഴകാര്‍ന്ന കണ്ണുകള്‍ കാണാന്‍ വരുന്നില്ലേ?' എന്നു ചോദിച്ചു. അപ്പോഴേക്കും എഴുന്നള്ളിപ്പു വീട്ടു മുറ്റത്തു എത്തിയിരുന്നു. പെരുമാള്‍ അവിടെ നിന്നു ഈ നാടകം കാണുകയായിരുന്നു. ഇതെന്താ ഇവിടെ ഗുരുവും ശിഷ്യനും തമ്മില്‍ നടക്കുന്നത് എന്നു ഭഗവാനും നോക്കി. 'ഞാന്‍ അനുഗ്രഹം ചൊരിയാന്‍ ഈ വീട്ടു മുറ്റത്തു എത്തിയിരിക്കുന്നു. അപ്പോള്‍ രാമാനുജര്‍ എന്നെ മറന്നു വടുകാ എന്നു വിളിച്ചു കൊണ്ടിരിക്കുന്നു എന്നു നോക്കി. ആചാര്യന്‍ അങ്ങനെയാണ്. തന്റെ ശിഷ്യന്മാര്‍ ഭഗവാനെ ശരിക്കും അനുഭവിക്കുന്നുണ്ടോ എന്നു ഇപ്പോഴും അവര്‍ നോക്കിയിരിക്കും.
ഉടനെ ഉള്ളില്‍ നിന്നും വടുക നമ്പി 'അങ്ങയുടെ പെരുമാളെ സേവിക്കാന്‍ ഞാന്‍ ഇപ്പോള്‍ വന്നാല്‍ എന്റെ പെരുമാളിനു വേണ്ടി ഞാന്‍ കായ്ച്ചിക്കൊണ്ടിരിക്കുന്ന പാലു പൊങ്ങി തൂവി പോവും. അതു കൊണ്ടു എനിക്കു വരാന്‍ സാധിക്കില്ല' എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. എല്ലാവരും സ്തംഭിച്ചു നിന്നു പോയി. ഭഗവാന്‍ ചിരിച്ചു കൊണ്ടു രാമാനുജരോടു 'രാമാനുജാ ഇനി ഞാന്‍ ഇവിടെ നിന്നാല്‍ എനിക്കു മര്യാദ കിട്ടില്ല' എന്നു പറഞ്ഞു കൊണ്ടു മുമ്പോട്ടു നീങ്ങി. രാമാനുജര്‍ക്കു ഉത്തരം ഒന്നും പറയാന്‍ സാധിച്ചില്ല. വടുക നമ്പിയുടെ ആചാര്യ ഭക്തി കണ്ടു എല്ലാവരും ആശ്ചര്യ പെട്ടു പോയി. തന്റെ ആചാര്യനു വേണ്ടി പാലു നല്ല പാകത്തില്‍ കായ്ച്ചി വേണ്ട മധുരം ചേര്‍ത്തു അടച്ചു വെച്ചു. എന്നിട്ടു മാത്രമേ മറ്റു എന്തായാലും അദ്ദേഹം നോക്കിയുള്ളൂ. അദ്ദേഹത്തെ പോലെ ഒരു ആചാര്യ ഭക്തി തനിക്കില്ലല്ലോ. അല്ലെങ്കില്‍ മറ്റു ഭക്തന്മാരെ പോലെ ഭഗവത് ഭക്തിയും തനിക്കില്ലല്ലോ. പിന്നെ തനിക്കു എന്തു അര്‍ഹതയാണ് തിരുക്കോളൂരില്‍ താമസിക്കാന്‍ എന്നു പെണ്‍പിള്ളൈ രാമാനുജരോട് ചോദിച്ചു. രാമാനുജരും തന്റെ ശിഷ്യന്റെ ഗുണത്തെ ഓര്‍ത്തു ഉള്ളില്‍ സന്തോഷിച്ചു കൊണ്ടു നിന്നു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!