Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Tuesday, July 13, 2010

പ്രേമവേദം ജൂലൈ-10

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
ഏവഞ്ച  ദ്വിപരാര്‍ത്ഥകാല വിഗതാ വീക്ഷാം സിസൃക്ഷാത്മികാം
ബിഭ്രാണേ ത്വയി ചുക്ഷുഭേ ത്രിഭുവനീ ഭാവയാ മായാ സ്വയം 
മായാതഃ ഖലു കാല ശക്തിരഖിലാ ദൃഷ്ടാ സ്വഭാവോപി ച
പ്രാദുര്‍ഭൂയ ഗുണാന്‍ വികാസ്യ വിദധുസ്തസ്യാ: സഹായക്രിയാം.
                (ദശഃ 5 ശ്ളോഃ 3)
        ഈ സ്ഥിതിയില്‍ രണ്ടു പരാര്‍ദ്ധകാലം കഴിഞ്ഞു സൃഷ്ടി കര്‍മ്മം നടത്താനുള്ള ആഗ്രഹത്താല്‍ അങ്ങ് നോക്കി കൊണ്ടിരിക്കെ മൂന്ന് ലോകങ്ങളുടെ മൂകകാരണമായ മായാ ശക്തി സ്വയം അങ്ങയില്‍ നിന്നു പുറത്തു വന്നു. മായയില്‍ നിന്നുളവായ കാലം, സമസ്ത കര്‍മ്മങ്ങള്‍, സ്വഭാവം എനീ ശക്തികള്‍ സ്വയം പ്രകാശം ചൊരിഞ്ഞു വളരുകയും മായയെ സഹായിക്കാന്‍ തുടങ്ങുകയും ചെയ്തു. 
                                                    (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)
പ്രേമസന്ദേശം
     രാധേകൃഷ്ണ! നമ്മള്‍ ജനിച്ചു കഴിഞ്ഞു.  ഒരു ദിവസം എന്തായാലും മരിക്കും. അപ്പോള്‍ ഇടയ്ക്കുള്ള ജീവിതത്തെ എന്തിനു വൃഥാ നശിപ്പുക്കുന്നത്? ഭഗവാന്‍ തന്ന ഈ ജീവിതം ഭഗവാനു വേണ്ടി ആനന്ദത്തോടെ ജീവിക്കു. മടുപ്പ് കളയു. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
സദ്ഗുരുവാല്‍സല്യം
 നാഹം ഇജ്യാ പ്രജാധിഭ്യാം തപസോപശമേന വാ
തുഷ്യേയം സര്‍വ ഭൂതാത്മാ ഗുരു ശുശ്രൂഷയാ യഥാ 
     രാധേകൃഷ്ണാ! ലോകത്തില്‍ മനുഷ്യരായി ജനിച്ചാല്‍ ആനന്ദം അനുഭവിക്കണം. ആനന്ദമാണ് ജീവിത ലക്‌ഷ്യം. പക്ഷെ ശ്രദ്ധിച്ചു നോക്കിയാല്‍ എല്ലാര്‍ക്കും ഓരോ ദുഃഖവും, പ്രശ്നവും ഉണ്ട്..  ഈ ശരീരത്തിന് സന്തോഷം ലഭിക്കണമെങ്കില്‍ ഇതിന്‍റെ അകത്തുള്ള ഭഗവാന്‍  തൃപ്തിപ്പെടണം. ഭഗവാനു സന്തോഷമായാല്‍ ആത്മാവ് സന്തോഷിക്കും. പക്ഷെ ഭഗവാനെ എങ്ങനെ തൃപ്തിപ്പെടുത്തും?  ക്ഷേത്രത്തില്‍ പോയാല്‍ തൃപ്തി വരുമോ? അതോ വിവിധ തരം യാഗ യജ്ഞാദികള്‍ കൊണ്ടു സന്തോഷിക്കുമോ? ഇതിനു ഉത്തരം ഭഗവാന്‍ തന്നെ ശ്രീമദ്‌ ഭാഗവതത്തില്‍ കുചേല ഉപാഖ്യാനത്തില്‍ കുചേലനോട് സംസാരിക്കുമ്പോള്‍ പറയുന്നുണ്ട്. 
       യാഗ യജ്ഞങ്ങള്‍ കൊണ്ടോ,  ബ്രഹ്മചര്യ ധര്‍മ്മം കൊണ്ടോ,  ഇന്ദ്രിയങ്ങള്‍ നിഗ്രഹം ചെയ്തു വാനപ്രസ്ഥ ധര്‍മ്മം കൊണ്ടോ, എല്ലാം ഉപേക്ഷിച്ച സന്യാസ ധര്‍മ്മം കൊണ്ടോ, തപസ്സു കൊണ്ടോ, ശാന്തി കൊണ്ടോ ഭഗവാന്‍ സന്തോഷിക്കുന്നില്ല. ഗുരു കൈങ്കര്യം ആരെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ ഭഗവാന്‍ അതില്‍ സന്തോഷിക്കുന്നു.  
      ഗുരുവിനു നാം കൈങ്കര്യം ചെയ്യേണ്ട ആവശ്യം എന്താണ്? ഗുരുവിനു കൈങ്കര്യം ചെയ്യുമ്പോള്‍ നമ്മുടെ പാപങ്ങള്‍ ഒന്നൊന്നായി കത്തി തീരുന്നു. പാപത്തിനു കാരണമായ കര്‍മ്മ വാസനകളും, അഹംകാര  മമകാരാദികളും നശിക്കും. അതു കൊണ്ടു ആത്മാവ് പരിശുദ്ധമാകുന്നു. അപ്പോള്‍ ഭഗവാന്‍റെ സാന്നിധ്യം പരിപൂര്‍ണ്ണമായി അനുഭവപ്പെടുന്നു. അതു കൊണ്ടു ഗുരു കൈങ്കര്യം ചെയ്യുക എന്നത് വളരെ ഉത്തമമായ ഒരു ധര്‍മ്മമാണ്‌. 
     സ്വാമി രാമാനുജര്‍ ഉത്തമനായ ഒരു ആചാര്യനാണ്. ഒരിക്കല്‍  അദ്ദേഹം തിരുമലൈ തിരുപ്പതിക്ക് ഭഗവാനെ ദര്‍ശിക്കാനായി പോയി.  ആ സമയം അദ്ദേഹത്തിന്‍റെ ഒരു ഗുരു പെരിയ തിരുമലൈ നമ്പികള്‍ എന്ന ആചാര്യന്‍റെ അടുത്തു ഒരു വര്‍ഷം രാമായണം കേട്ടുകൊണ്ടിരുന്നു. നമ്പികളുടെ ഒരു ശിഷ്യന്‍ ഗോവിന്ദന്‍ രാമാനുജരുടെ ചിറ്റമ്മയുടെ മകനാണ്.  ഗോവിന്ദന്‍ എന്നും തന്‍റെ ഗുരുവിനു കൈങ്കര്യം ചെയ്തു വന്നിരുന്നു.  രാമാനുജര്‍ ഗോവിന്ദന്‍ ചെയ്യുന്ന കൈങ്കര്യങ്ങള്‍ ശ്രദ്ധിച്ചു വന്നു. 
        ഒരു ദിവസം ഗോവിന്ദന്‍ തന്‍റെ ഗുരു പെരിയ തിരുമലൈ നമ്പികള്‍ക്ക് കിടക്ക ശരിയാക്കിക്കൊണ്ടിരിക്കുന്നതു രാമാനുജര്‍ കണ്ടു.  ആദ്യം നിലം തുടച്ചു വൃത്തിയാക്കിട്ടു കിടക്ക ചുളിവുകള്‍ ഒന്നും ഇല്ലാതെ നിവര്‍ത്തി ഇട്ടു. എന്നിട്ട് തലയിണയൊക്കെ ഭംഗിയായി അടുക്കി വെച്ചു. കിടക്ക കണ്ടാല്‍ തന്നെ കിടക്കാന്‍ തോന്നും. നാം ചെയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ ചെയ്യണം. രാമാനുജര്‍ മനസാ ഇതു കണ്ടു സന്തോഷിച്ചു. അടുത്ത ക്ഷണം ഗോവിന്ദന്‍ ചെയ്ത കാര്യം കണ്ടു അദ്ദേഹത്തിന്‍റെ ഭാവം ആകെ മാറി.  വളരെ ഭംഗിയായി കിടക്ക ശരിയാക്കിയ ഗോവിന്ദന്‍ അതില്‍ കയറി കണ്ണടച്ചങ്ങു കിടന്നു. ഇതു കണ്ട രാമാനുജര്‍ ഞെട്ടി പോയി. തന്‍റെ ആചാര്യന്‍റെ കിടക്കയില്‍ ഒരു ശിഷ്യന്‍ കയറി കിടക്കുകയോ! മഹാ പാപമല്ലേ! എന്തൊരു ധിക്കാരം! മാത്രമല്ല ഗോവിന്ദന്‍ കിടക്കയില്‍ കിടന്നു ഉരുളുകയാണ്‌. രാമാനുജര്‍ക്ക് അതു കണ്ടിട്ടു വല്ലാത്ത വിഷമം തോന്നി. കുറച്ചു സമയം കിടന്നിട്ടു ഗോവിന്ദന്‍ എഴുന്നേറ്റു വീണ്ടും കിടക്ക വളരെ ഭംഗിയായി ചുളിവൊന്നും ഇല്ലാതെ നിവര്‍ത്തി വിരിച്ചു. എന്നിട്ട് പോയി.
        രാമാനുജര്‍ നേരെ നമ്പികളെ കണ്ടു നടന്നത് പറഞ്ഞു. ഗോവിന്ദന്‍ കിടക്ക വിരിക്കുന്നതൊക്കെ വളരെ ശ്രദ്ധയോടെയാണ് ചെയ്തത്. പക്ഷെ അതിനു ശേഷം അയാള്‍ ചെയ്തത് ആര്‍ക്കും സഹിക്കാന്‍ പറ്റുന്നതല്ല. അതു കൊണ്ടു ഗോവിന്ദനെ വിളിച്ചു ചോദിക്കണം എന്നു പറഞ്ഞു. ഉടനെ നമ്പികള്‍ ഗോവിന്ദനെ അരികില്‍ വിളിച്ചു. ഗോവിന്ദന്‍ ഓടിയെത്തി കൈ കെട്ടി നിന്നു. ഉടനെ നമ്പികള്‍ ഗോവിന്ദനോടു " എടാ എന്താ ഞാന്‍ ഈ കേള്‍ക്കുന്നത്? നീ എന്‍റെ കിടക്കയില്‍ കയറി കിടന്നോ?" എന്നു ചോദിച്ചു. ഉടനെ ഗോവിന്ദന്‍ 'അതേ' എന്നു വളരെ വിനയത്തോടെ പറഞ്ഞു.  ഇതിന്‍റെ ഫലം എന്താണെന്ന് നിനക്കറിയാമോ എന്നു നമ്പികള്‍ ചോദിച്ചു. അതിനു ഗോവിന്ദന്‍ 'നല്ല പോലെ അറിയാം, നരകവാസം' എന്നു മറുപടി പറഞ്ഞു. 
       അതു അറിഞ്ഞു കൊണ്ടാണോ നീ അങ്ങനെ ചെയ്തത് എന്നദ്ദേഹം ചോദിച്ചു. അതിനു ഗോവിന്ദന്‍ 'അങ്ങ് എത്രയോ ആത്മാക്കള്‍ക്ക് ശാന്തിയും സന്തോഷവും നല്കുന്നവനാണ്.  അങ്ങയ്ക്ക് രാത്രി നല്ല വിശ്രമം കിട്ടേണ്ടതു അത്യാവശ്യമാണ്.  അതിനു കിടക്കയില്‍ ഒരു ചുളിവോ മടക്കോ ഒരു തുരുമ്പോ ഒന്നും ഇരിക്കാന്‍ പാടില്ല. അങ്ങനെയായാല്‍ അങ്ങയ്ക്ക് രാത്രി ഉറക്കം ശരിയാവില്ല. അതു കൊണ്ടു കിടക്ക പൂര്‍ണ്ണമായും സുഖമാണോ എന്നു ഞാന്‍ കിടന്നു നോക്കും, എന്നിട്ട് എനിക്കു തൃപ്തി വന്നാല്‍ മാത്രമേ ഞാന്‍ സമ്മതിക്കു. അതു കൊണ്ടു  നരകം സംഭവിച്ചാലും എനിക്കു ദുഃഖമില്ല. ഗുരുവിന്‍റെ ശരീരത്തിന് അസൌകര്യം സംഭാവിക്കുന്നതിലും ഭയങ്കരമായ നരകം വേറെ ഒന്നും ഇല്ല' എന്നു പറഞ്ഞു.  
       ഇതു കേട്ടു നിന്ന രാമാനുജര്‍ കോരിത്തരിച്ചു പോയി. എന്തൊരു ആചാര്യ ഭക്തി! ഇത്രയും ആചാര്യ ഭക്തിയുള്ളവനില്‍ ഭഗവാന്‍ വളരെ  പ്രീതനാകുന്നു. അതുകൊണ്ടു ആചാര്യനു തന്നാലാവും വിധം ശ്രദ്ധയോടെ കൈങ്കര്യങ്ങള്‍ ചെയ്തു ഭഗവാന്‍റെ പ്രീതിക്ക് പാത്രമാവുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ!

ഭക്തിരഹസ്യം
അര്‍ജ്ജുന ഭക്തി- 2 
       രാധേകൃഷ്ണാ! മഹാ ഭക്തനായ കാലവ മഹര്‍ഷി സന്ധ്യാ വന്ദനം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. രണ്ടു കൈകളും ചേര്‍ത്തു പിടിച്ചു അര്‍ഘ്യ ജലം എടുത്തു ഉയര്‍ത്തിയപ്പോള്‍ അതില്‍ ആരോ മുറുക്കാന്‍ ചവച്ചു തുപ്പിയത് വീണു എന്നു നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടു.  അദ്ദേഹം ചുറ്റും നോക്കി ആരെയും കണ്ടില്ല. ഇതു ഭൂമിയില്‍ നിന്നു ആരും ചെയ്തതായിരിക്കില്ല എന്നു തോന്നിട്ടു അദ്ദേഹം മുകളിലേയ്ക്ക് നോക്കി.  അവിടെ ഒരു ഗന്ധര്‍വന്‍ തന്‍റെ ഭാര്യ മാരോടു കൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതു കണ്ടു. തന്‍റെ സുഖ ഭോഗങ്ങളില്‍ മുഴികിയിരിക്കുകയായിരുന്നു. ഐശ്വര്യ മദം കൊണ്ടു മര്യാദ മറന്നു പോയി. താന്‍ സഞ്ചരിക്കുന്നത് യമുനയുടെ മുകളില്‍ കൂടിയാണ്,  ഈ പുലര്‍ച്ച സമയത്ത് ഏതെങ്കിലും ഭക്തന്മാര്‍ അവിടെ കര്‍മ്മാനുഷ്ടാനങ്ങള്‍ ചെയ്തുകൊണ്ടിരിക്കും,  എന്നൊന്നും അയാള്‍ ഓര്‍ത്തില്ല. ഭഗവാനു ഏറ്റവും വിരോധമുള്ള ഒരു വിഷയം അഹംഭാവമാണ്.  അതു മാത്രം ഭഗവാന്‍ ക്ഷമിക്കുകയില്ല. 
      നമുക്ക് അഹങ്കരിക്കാനുള്ള യാതൊരു അര്‍ഹതയും ഇല്ല.  ഭഗവാന്‍ എല്ലാം നടത്തുന്നത് കൊണ്ടു കാര്യങ്ങള്‍ നടക്കുന്നു. പക്ഷേ നാം അതു മനസ്സിലാക്കാതെ അഹംഭാവത്തില്‍ തുള്ളുന്നു.
ഗന്ധര്‍വനും തന്‍റെ ഐശ്വര്യത്തിലും ഭാഗ്യത്തിലും മതി മറന്നു ഭഗവാനെ മറന്നു.  ഒരു മഹാ ഭാഗവതനാണ്  അപചാരം ചെയ്തത്. ഒരിക്കലും ആരും അതു ചെയ്യാന്‍ പാടില്ല. നാം എന്തു തെറ്റു ചെയ്താലും ഭഗവാന്‍ ക്ഷമിക്കും. പക്ഷേ തന്‍റെ ഭക്തന്മാരോടു അപരാധം ചെയ്താല്‍ ഒരിക്കലും ക്ഷമിക്കില്ല.
        കാലവ മഹര്‍ഷിക്ക് ഗന്ധര്‍വന്റെ അഹങ്കാരം കണ്ടിട്ടു വല്ലാതെ കോപം വന്നു. അദ്ദേഹം ഒന്നും ആലോചിക്കാതെ ഇന്നു അസ്തമനത്തിനു മുന്‍പ് അയാളുടെ മരണം നിശ്ചയം എന്നു ശപിച്ചു. അതിനു ശേഷം വീണ്ടും നല്ല ജലം എടുത്തു അര്‍ഘ്യം അര്‍പ്പിച്ചു തന്‍റെ കര്‍മ്മാനുഷ്ടാനം പൂര്‍ത്തിയാക്കി. എന്നിട്ട് തന്‍റെ ആശ്രമത്തിലേക്ക് മടങ്ങി. 
      കുറച്ചു നേരം ആയപ്പോഴേക്കും അദ്ദേഹത്തിനു മനസ്സില്‍ ഒരു വിഷമം തോന്നി.  ആ ഗന്ധര്‍വന്‍ അറിയാതെ ചെയ്ത ഒരു അപരാധത്തിന് താന്‍ ഇത്ര കഠിനമായ ശിക്ഷ നല്‍കണമായിരുന്നോ എന്നു പശ്ചാത്തപിച്ചു. അയാള്‍ അഹങ്കാരത്തില്‍ അറിയാതെ ചെയ്ത തെറ്റാണ്. അതു അയാളെ പറഞ്ഞു മനസ്സിലാക്കണം. പക്ഷേ അതിനു പകരം ജീവന്‍ എടുക്കണം എന്നു താന്‍ പറഞ്ഞത് തെറ്റായോ എന്നു തോന്നി. 
       മനസ്സില്‍ ചഞ്ചലം തോന്നിയപ്പോള്‍ സദ്‌ഗുരുവായ നാരദര്‍ അവിടെ പ്രത്യക്ഷപ്പെട്ടു. അതാണ്‌ ഗുരു പ്രഭാവം! ഒരു ജീവന്‍റെ മനസ്സില്‍ സമാധാനം നഷ്ടപ്പെട്ടാല്‍ ഗുരു എങ്ങനെയെങ്കിലും അവിടെ എത്തും. നാരദര്‍ എന്നാല്‍ ജ്ഞാനം നല്‍കുന്നവന്‍ എന്നര്‍ത്ഥം! കാലവ മഹര്‍ഷി നാരദരെ സ്വീകരിച്ചു ഇരുത്തി. നാരദര്‍ മഹര്‍ഷിയോട് അങ്ങയ്ക്ക് എന്തെങ്കിലും വിഷമം ഉണ്ടോ എന്നു ചോദിച്ചു. അതിനു അദ്ദേഹം അന്ന് നടന്ന സംഗതികളെല്ലാം വിസ്തരിച്ചു പറഞ്ഞു. അപ്പോഴത്തെ കോപത്തില്‍ താന്‍ ആ ഗന്ധര്‍വനെ ശപിച്ചതും അതിനു ഇപ്പോള്‍ പാശ്ചാതപിക്കുന്നു എന്നും പറഞ്ഞു. ആ ഗന്ധര്‍വനും ഭാര്യ കുടുംബം ഒക്കെ ഉണ്ടാവില്ലേ. അവര്‍ക്കു വലിയ ദുഃഖമാവില്ലേ. അവര്‍ ഒരു തെറ്റും ചെയ്തില്ലല്ലോ. മനസ്സിന് യാതൊരു സമാധാനവും ഇല്ല എന്നു പറഞ്ഞു.
   
    മഹര്‍ഷിയെ നാരദര്‍ സമാധാനിപ്പിച്ചു കൊണ്ടു സാരമില്ല! അയാള്‍ അതു അര്‍ഹിക്കുന്നു എന്നു പറഞ്ഞു. ഉടനെ മഹര്‍ഷി അങ്ങ് പറയുന്നെങ്കില്‍ ശരി അങ്ങനെ നടക്കട്ടെ എന്നു പറഞ്ഞു. ഇതു കേട്ടതും നാരദര്‍ അദ്ദേഹത്തോട്  'അങ്ങ് എന്താണ് പറയുന്നത്?  നല്ല സേനാ ബലം ഉള്ള ആ ഗന്ധര്‍വന്‍ എവിടെ വെറും ഒരു തപസ്വിയായ അങ്ങ് എവിടെ. അങ്ങയ്ക്ക് എങ്ങനെ അയാളെ വധിക്കാന്‍ കഴിയും. അതിനുള്ള ബലം അങ്ങയ്ക്ക് ഉണ്ടോ? അങ്ങ് വാക്കു മാറാന്‍ പാടില്ലല്ലോ. അങ്ങ് ചെയ്ത സത്യം പാലിക്കണ്ടെ?"   കാലവ മഹര്‍ഷി വല്ലാത്ത ഒരു പ്രതി സന്ധിയിലായി. അദ്ദേഹത്തിനു എന്തു ചെയ്യണം എന്നു മനസ്സിലായില്ല. സദ്‌ഗുരുവിനെ തന്നെ ശരണം പ്രാപിച്ചു ഒരു ഉപായം പറഞ്ഞു തരാന്‍ പറഞ്ഞു.  നാരദര്‍ മഹര്‍ഷിയെ ഭഗവാനെ തന്നെ ശരണം പ്രാപിക്കാന്‍ പറഞ്ഞു. ദ്രൗപതി ആപത്തു സമയത്ത് ഭഗവാനെ ശരണം പ്രാപിച്ചില്ലേ? ഉടനെ ഭഗവാന്‍ വസ്ത്ര രൂപത്തില്‍ വന്നു അവളുടെ മാനം രക്ഷിച്ചില്ലേ?
നാരദര്‍ കാലവ മഹര്‍ഷിയോട് ദ്വാരകയില്‍ ചെന്നു ഭഗവാനോട് കാര്യം പറയാന്‍ പറഞ്ഞു. കാലവ മഹര്‍ഷിക്ക് ഭഗവാനെ നേരിട്ട് കണ്ടു പറയാന്‍ കുറച്ചു മടി ഉണ്ടായിരുന്നത് കൊണ്ടു നാരദരെയും കൂട്ടിനു വരാന്‍ പറഞ്ഞു.   
       നാരദരും മഹര്‍ഷിയും കൂടി ദ്വാരകയില്‍ എത്തി. ദ്വാര പാലകരോടു നാരദര്‍, താനും ഒരു മഹര്‍ഷിയും ഭഗവാനെ കാണാന്‍ വന്നിട്ടുന്റെന്നു സന്ദേശം അറിയിച്ചു. ഭഗവാന്‍ ഉടനെ തന്നെ ഓടി വന്നു അവരെ സ്വീകരിച്ചു ആദരിച്ചു ഇരുത്തി. എന്നിട്ട് അവരുടെ ആഗമനോദ്ദേശം ചോദിച്ചു. ഭഗവാന്‍റെ സുന്ദര രൂപം കണ്ടു രണ്ടു പേരും കുറച്ചു നേരം മോഹിച്ചിരുന്നു പോയി. 
  
    കാലവ മഹര്‍ഷി ഭഗവാനോട് താന്‍ ചെയ്ത ശപഥത്തെക്കുറിച്ച് പറഞ്ഞിട്ട് ആ ഗന്ധര്‍വനെ വധിക്കാന്‍ തന്നെ സഹായിക്കണം എന്നാവശ്യപ്പെട്ടു.  ഉടനെ ഭഗവാന്‍ സഹായിക്കാം എന്നു വാക്കു കൊടുത്തു. മഹര്‍ഷിക്ക് സന്തോഷമായി. പക്ഷേ നാരദര്‍ അദ്ദേഹത്തിന്‍റെ കാതില്‍ രഹസ്യമായി, ഭഗവാന്‍ സഹായിക്കാം എന്നു മാത്രമല്ലേ വാക്കു തന്നിട്ടുള്ളൂ. അത് പോരാ! ഗന്ധര്‍വനെ കൊല്ലാനുള്ള സഹായം മാത്രമാണ് ഭഗവാന്‍ നല്‍കാം എന്നേറ്റതു. അതിന്നര്‍ത്ഥം അയാളെ കൊല്ലുന്നത് മഹര്‍ഷി തന്നെയാവണം എന്നാണു. അങ്ങയ്ക്ക് അതിനുള്ള കെല്പില്ലല്ലോ. അതു കൊണ്ടു ഭഗവാന്‍ തന്നെ അയാളെ കൊല്ലണം എന്നു ചോദിക്കു എന്നു പറഞ്ഞു കൊടുത്തു.

      മഹര്‍ഷിയേ വീണ്ടും ഭഗവാന്‍റെ പക്കലേക്ക് പറഞ്ഞു വിട്ടു. മഹര്‍ഷിക്ക് വളരെ മടി തോന്നി. വീണ്ടും വീണ്ടും താന്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടു പോയാല്‍ ഭഗവാനു ദേഷ്യമാവില്ലേ എന്നു ചോദിച്ചു. അതിനു നാരദര്‍ ഭഗവാന്‍ കരുണാ സാഗരനാണ്. നാം എന്താവശ്യപ്പെട്ടാലും അതു ചെയ്തു തരും എന്നു പറഞ്ഞു സമാധാനിപ്പിച്ചു. മഹര്‍ഷി വീണ്ടും ഭഗവാനോട് അങ്ങ് എനിക്കു വേണ്ടി ആ ഗന്ധര്‍വനെ വധിച്ചു തരണം എന്നാവശ്യപ്പെട്ടു. ഭഗവാന്‍ ചിരിച്ചുകൊണ്ട് ശരി അങ്ങ് ആവശ്യപ്പെട്ട പോലെ വൈകുന്നെരത്തിനകം ആ ഗന്ധര്‍വന്റെ തല ഞാന്‍ അറുക്കാം എന്നു വാക്കു കൊടുത്തു.  മഹര്‍ഷിക്ക് സന്തോഷമായി. അദ്ദേഹം തിരിച്ചു പോയി. തുടര്‍ന്നു എന്തു സംഭവിച്ചു എന്നു കാത്തിരുന്നു കാണുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!   
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
 വാക്യം- 40 
     രാധേകൃഷ്ണാ! അടുത്തതായി പെണ്‍പിള്ളൈ രാമാനുജ സംബന്ധമായ ഒരു വാക്യം പറഞ്ഞു. 
അടി വാങ്കിനേനോ കൊങ്കില്‍ പിരാട്ടിയൈ പോലെ
 പെണ്‍പിള്ളൈ രാമാനുജരോടു തന്നെ രാമാനുജ വിഷയം പറഞ്ഞു. രാമാനുജരുടെ ഒരു ശിഷ്യയുടെ വിഷയമാണ്. കൊങ്കു ദേശത്തെ സുമതി എന്ന ഒരു സ്ത്രീ! ഒരിക്കല്‍ അവരുടെ ദേശത്ത് വരള്‍ച്ചയും ക്ഷാമവും ഉണ്ടായി. ആ സമയം അവര്‍ ശ്രീരംഗത്തെ തന്‍റെ ബന്ധുക്കളുടെ വീട്ടില്‍ ശരണം പ്രാപിച്ചു. കുറച്ചു ദിവസം അവിടെ താമസിക്കാന്‍ എത്തി. വെറുതെ ഇരിക്കുന്ന സമയം അവര്‍ ആ വീടിന്‍റെ മാട്ടുപ്പാവില്‍ നിന്നും തെരുവിലേക്ക് നോക്കിയിരിക്കും. 
        അങ്ങനെ നില്‍ക്കുമ്പോള്‍ ദിവസവും സന്യാസിയായ സ്വാമി രാമാനുജര്‍ ആ വഴി വരുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടു. രാമാനുജര്‍ തന്‍റെ ധര്‍മ്മം അനുസരിച്ചു ഓരോ വീടുകളില്‍ നിന്നും  ഭിക്ഷ യാചിക്കുന്നതും അതേ സമയം അദ്ദേഹത്തിനെ പിന്തുടര്‍ന്നു ഒരു വലിയ ജനാവലി തന്നെ നടക്കുന്നതും കണ്ടു. അവര്‍ക്കു അത്ഭുതം തോന്നി. ആ കൂട്ടത്തില്‍ പണക്കാരനും, ദരിദ്രനും, പഠിച്ചവനും, പാമരനും കാണപ്പെട്ടു.  അവരെല്ലാവരും അദ്ദേഹത്തെ വളരെ ബഹുമാനത്തോടെ നോക്കിയിരുന്നു. അദ്ദേഹം പറയുന്ന വാക്കുകള്‍ വളരെ ശ്രദ്ധയോടെ കേട്ടിരുന്നു. ഇതൊക്കെ കണ്ടിട്ട് അവര്‍ക്കു അത്ഭുതം തോന്നി. എന്താണ് ആ സന്യാസി അവരോടു പറയുന്നത്? എന്തു കൊണ്ടാണ് അവര്‍ ഇത്രയേറെ താല്പര്യത്തോടെ അതെല്ലാം കേള്‍ക്കുന്നത്? ഇത്രയും ആരാധകര്‍ ഉള്ളപ്പോള്‍ അദ്ദേഹം എന്തിനാണ് തെരുവില്‍ അലഞ്ഞു ഭിക്ഷ യാചിക്കുന്നതു? 
       ഇതെല്ലാം അറിയാനുള്ള ആകാംക്ഷ അവര്‍ക്കു ഉള്ളില്‍ വര്‍ദ്ധിച്ചു വന്നു. ഒരു ദിവസം അവര്‍ രാമാനുജരുടെ അടുത്തു ചെന്നു അദ്ദേഹത്തോട് "അങ്ങ് എന്തിനാണ് ഭിക്ഷ യാചിക്കുന്നതു? എത്രയോ പേര്‍ അങ്ങയെ ബഹുമാനിക്കുന്നു പൂജിക്കുന്നു. അപ്പോള്‍ അങ്ങയ്ക്ക് അതിനുള്ള ആവശ്യം  ഉണ്ടോ എന്നു എനിക്കു തോന്നുന്നു" എന്നു പറഞ്ഞു. ഇതു കേട്ട രാമാനുജര്‍ അവളുടെ നിഷ്കളങ്കതയില്‍ ചിരിച്ചു കൊണ്ടു "ഇതു എന്‍റെ ധര്‍മ്മം ആണ്" എന്നു പറഞ്ഞു. 
സുമ:- "ഇവരൊക്കെ എന്തിനാണ് അങ്ങയെ പിന്‍ തുടരുന്നത്? അങ്ങ് എന്തൊക്കെയോ അവരോടു പറയുന്നുണ്ടല്ലോ. അവര്‍ അതെല്ലാം വളരെ തല്പര്യതോടു കൂടി കേട്ടു കൊണ്ടിരിക്കുന്നല്ലോ എന്താണത്?"
രാമാ:- "ഞാന്‍ അവര്‍ക്കു ഹിതം ഉപദേശിക്കുന്നു"
സുമ:- " എന്നു വെച്ചാല്‍ എന്താണ്"
രാമാ:- "ആത്മാവിന്‍റെ സംതൃപ്തിക്കായി പറയുന്നത്"
സുമ:- "ആത്മാവോ? അതെന്താണ്?"
രാമാ:- "അതു ഈ ശരീരത്തിനുള്ളില്‍ ഉള്ളതാണ്"
സുമ:- "അപ്പോ ഈ ശരീരം വേരെയാണോ?"
രാമാ:- "അതേ ഇതു നശിച്ചു പോകുന്നതാണ്. പക്ഷെ ആത്മാവ് അനിത്യവും"
സുമ:- "ഈ ശരീരം നശിക്കുമ്പോള്‍ എന്തു സംഭവിക്കും?"
രാമാ:- "ആത്മാവ് മറ്റൊരു ശരീരം സ്വീകരിക്കും"
സുമ:- "ഇതിനു അവസാനം ഇല്ലേ?"
രാമാ:- "അതിനാണ് ഹിതം ഉപദേശിക്കുന്നത്. ഭഗവത് ധ്യാനം, ഭഗവത് ഭക്തി, നാമജപം, ശരാനാഗതി  തുടങ്ങിയവയാണ്"
സുമ:- "അതെങ്ങനെ പഠിക്കാം?"
രാമാ:- "താല്പര്യതോടെ ഒരു ഗുരുവിനെ സമീപിച്ചു ചോദിച്ചാല്‍ അദ്ദേഹം പറഞ്ഞു തരും."
സുമ:- "അപ്പോ അങ്ങ് എനിക്കും പറഞ്ഞു തരു. ഞാനും സല്ഗതി പ്രാപിക്കട്ടെ" ഇങ്ങനെ പെട്ടെന്ന് യാതൊരു മുഖവുരയോ ഒന്നും ഇല്ലാതെ അവര്‍ ചോദിച്ചു. രാമാനുജര്‍ക്ക് അവളുടെ നിഷ്കളങ്കമായ പ്രവൃത്തിയില്‍ സന്തോഷം തോന്നി. അവര്‍ക്കു അദ്ദേഹം ഗുരുവാനെന്നും അദ്ദേഹത്തെ നമസ്കരിക്കണം എന്നു പോലും തോന്നിയില്ല. കാരണം അവര്‍ക്കു അതൊന്നും അറിയില്ലായിരുന്നു. ആ നിമിഷം തന്നെ അവര്‍ക്കു അദ്ദേഹം ഉപദേശം നല്‍കി. എന്നിട്ട് അതു തന്നെ തുടര്‍ന്നു ജപിച്ചു കൊള്ളുവാന്‍ പറഞ്ഞു സ്ഥലം വിട്ടു. 
      ദിവസങ്ങള്‍ കഴിഞ്ഞു. തെരുവുല്‍ എപ്പോഴെങ്കിലും രാമാനുജരെ നേര്‍ക്ക്‌ നേര്‍ കാണുമ്പോള്‍ അവര്‍ പരിചയ ഭാവത്തില്‍ ചിരിക്കും അദ്ദേഹവും ചിരിക്കും. അതില്‍ കൂടുതലായിട്ട് അദ്ദേഹം തന്‍റെ ഗുരുവാനെന്നോ അതു കൊണ്ടു ഏറ്റവും ആദരണീയാനാണെന്നോ അവര്‍ക്കു ഒന്നും തോന്നിയില്ല. കൊങ്കു ദേശത്ത് മഴ എത്തി. വരള്‍ച്ചയും ക്ഷാമവും മാറി. അവര്‍ നാട്ടിലേക്ക് തിരിക്കാന്‍ തീരുമാനിച്ചു. തന്‍റെ പരിചയക്കാരോടെല്ലാം യാത്ര ചോദിച്ചു.  അപ്പോഴാണ്‌ തനിക്കു ഉപദേശിച്ചു തന്ന സന്യാസിയോട് യാത്ര പറഞ്ഞില്ലല്ലോ എന്നു അവര്‍ക്കു തോന്നിയത്.  അവര്‍ അറിയാതെ ഹൃദയത്തില്‍ എന്തോ ഒരു ചെറിയ ദുഃഖം തോന്നി. അവര്‍ അറിയാതെ തന്നെ രാമാനുജരുടെ ചരണാരന്ദങ്ങളില്‍ അവരുടെ മനസ്സ് വന്നടിഞ്ഞിരുന്നു. 
       അവര്‍ രാമാനുജരെ തേടി എത്തി. അദ്ദേഹം അവളെ കണ്ടതും സുഖമാണോ എന്നു ചോദിച്ചു. അവള്‍ അതിനു തന്‍റെ നാട്ടില്‍ ക്ഷാമം മാറിയെന്നും താന്‍ തിരിച്ചു യാത്ര തിരിക്കുകയാനെന്നും പറഞ്ഞു.  പോകുന്നതിനു മുന്‍പ് അദ്ദേഹത്തെയും കണ്ടു യാത്ര പറയാനാണ് താന്‍ വന്നത് എന്നും തന്നെ മറക്കരുത് എന്നും പറഞ്ഞു. അദ്ദേഹം നന്നായി വരു എന്നു ആശീര്‍വദിച്ചു. പെട്ടെന്ന് അവര്‍ അദ്ദേഹത്തോട് അങ്ങ് കോപിക്കുകയില്ലെങ്കില്‍ എനിക്കു അങ്ങയോടു ഒരു കാര്യം പറയാന്‍ ഉണ്ടായിരുന്നു.എന്നു പറഞ്ഞു. രാമാനുജര്‍ അതിനു താന്‍ കോപിക്കുകയില്ലെന്നും കാര്യം എന്താണെന്നും ചോദിച്ചു.  "അങ്ങ് എനിക്കു ഉപദേശം ഒക്കെ നല്‍കി. പക്ഷെ ഞാന്‍ അതു അത്ര ശ്രദ്ധയോടെ കേട്ടില്ല. അതു പൂര്‍ണ്ണമായും ഉള്‍കൊണ്ടില്ല. അതുകൊണ്ടു അതൊക്കെ മറന്നു പോയി. അങ്ങ് ദയവായി അതു എനിക്കു വീണ്ടും പറഞ്ഞു തരുമോ എന്നു ചോദിച്ചു.  
       രാമാനുജര്‍ അത്ഭുതപ്പെട്ടു പോയി. യാതൊരു ഒളിവും മരവും ഇല്ലാതെ ഇവള്‍ സത്യം തുറന്നു പറഞ്ഞിരിക്കുന്നു. ഒട്ടും ഭയമില്ലാതെ തനിക്കു വീണ്ടും ഉപദേശം നല്‍കുമോ എന്നും ചോദിക്കുന്നു. സാധാരണ അങ്ങനെ ഒരു കീഴ്വഴക്കം തന്നെ ഇല്ല. അങ്ങനെ ചെയ്യാനും പാടില്ല. പക്ഷെ ഇവിടെ നിയമങ്ങളും ചട്ടങ്ങളും ഒന്നും ഇല്ല. അവളുടെ ആത്മാര്‍ത്ഥമായ അപേക്ഷ അദ്ദേഹം സ്വീകരിച്ചു അവള്‍ക്കു വീണ്ടും ഒരിക്കല്‍ കൂടി ഉപദേശം നല്‍കിയനുഗ്രഹിച്ചു.  രണ്ടാമത് ഉപദേശം കിട്ടിയപ്പോള്‍ അവളുടെ ഭാവം ഒക്കെ മാറി. അദ്ദേഹത്തിന്‍റെ കാരുണ്യം അവള്‍ക്കു മനസ്സിലായി. അതു താങ്ങാനായില്ല. അദ്ദേഹത്തോട് വല്ലാത്ത ബഹുമാനവും സ്നേഹവും തോന്നി. അദ്ദേഹത്തെ പാദാദി കേശം നോക്കി. അദ്ദേഹത്തെ നമസ്കരിച്ചു. എന്നിട്ട് അദ്ദേഹത്തോട് "ഞാന്‍ അജ്ഞാനിയാണ്. അവിടെ പോയാല്‍ ലൌകീക കാര്യങ്ങളില്‍ മുഴുകി പോവുകയും ചെയ്യും. വീണ്ടും അങ്ങ് പറഞ്ഞതൊക്കെ മറക്കാനുള്ള സാധ്യതയും ഉണ്ട്‌. എന്നു പറഞ്ഞു. അതിനു അദ്ദേഹം നീ വിഷമിക്കണ്ട ഇനി നീ ഇതു മറക്കില്ല എന്നനുഗ്രഹിച്ചു.  ഉടനെ അവള്‍ അങ്ങനെയല്ല അങ്ങ് ഞാന്‍ മറക്കാതിരിക്കാന്‍ എന്തെങ്കിലും ഒരു വസ്തു നല്‍കണം എന്നു പറഞ്ഞു. യതിരാജര്‍ ചിരിച്ചു. "അതിനു ഈ സന്യാസിയുടെ കയ്യില്‍ എന്താണുള്ളത്? ഉടുത്തിരിക്കുന്ന കാവി വസ്ത്രവും, ഭിക്ഷാ പാത്രവും പാടുകയും ദണ്ഡും ഒഴിച്ചാല്‍ എന്താണുള്ളത് എന്നു ചോദിച്ചു. അവള്‍ അദ്ദേഹത്തിന്‍റെ പാദങ്ങളിലേയ്ക്ക് നോക്കി.  ഈ കരുണാ മൂര്‍ത്തിയെ ചുമക്കുന്ന പാദുകങ്ങള്‍ എത്രയും വിശേഷപ്പെട്ടതായിരിക്കും എന്നു ചിന്തിച്ചു.  ഒട്ടും മടിക്കാതെ അങ്ങയുടെ പാദുകങ്ങള്‍ എനിക്കു തരുമോ എന്നവര്‍ ചോദിച്ചു.  ഉടനെ തന്നെ രാമാനുജര്‍ ശരി എടുത്തു കൊള്ളു എന്നു പറഞ്ഞു. ഇതു കേട്ടു നിന്ന ശിഷ്യന്മാര്‍ എല്ലാവരും സ്തബ്ധരായി.  എത്ര വിശേഷപ്പെട്ട ഒരു വസ്തുവാണ് ആ സ്ത്രീ സുലഭമായി ചോദിച്ചു വാങ്ങിയത്! എന്തൊരു ഭാഗ്യം! അവര്‍ക്കാര്‍ക്കും ഇങ്ങനെ ചോദിക്കാന്‍ ധൈര്യം വന്നില്ലല്ലോ എന്നു ദുഃഖം തോന്നി. ശ്രീരാമന്‍റെ പാദുകങ്ങള്‍ ഭരതനു നല്‍കി. അതിലും വിശേഷമാണ് സദ്ഗുരുവിന്‍റെ പാദുകങ്ങള്‍. ഇവള്‍ക്ക് എത്ര സുലഭമായി അതു ലഭിച്ചു!  
     സുമതി പാദുകങ്ങളെ എടുത്തു തലയില്‍ വെച്ചു. കണ്ണില്‍ ഒപ്പി എന്നിട്ട് തന്‍റെ ചേലയുടെ തുമ്പില്‍ കെട്ടി വെച്ചു. യാതിരാജരെ നോക്കി. അദ്ദേഹത്തോട് അങ്ങ് ഒരിക്കല്‍ ഞങ്ങളുടെ ഗൃഹത്തില്‍ വരണം എന്നു പറഞ്ഞു. അദ്ദേഹം ഭഗവത് സങ്കല്‍പം ഉണ്ടെങ്കില്‍ കാണാം എന്നു പറഞ്ഞു. അവള്‍ തിരിഞ്ഞു നടന്നു. 
       കാലം കുറെ കഴിഞ്ഞു. അവള്‍ യാതിരാജരുറെ പാടുകകള്‍ വെച്ചു നിത്യവും ആരാധിച്ചിരുന്നു. അവളുടെ ഹൃദയത്തില്‍ അദ്ദേഹത്തെ കാണണം എന്ന താപം വര്‍ദ്ധിച്ചു വന്നു. പക്ഷെ അവള്‍ക്കു വീണ്ടും ശ്രീരംഗം പോകാനുള്ള സന്ദര്‍ഭം വന്നില്ല. അവളുടെ ഹൃദയം തേങ്ങി. തന്‍റെ ഗുരുനാഥനോടു ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ചു.  ഞാന്‍ സാംസാരീക ജീവിതത്തിനു അടിമപെട്ടവളാണ്. അതു കൊണ്ടു അസ്വതന്ത്ര. അപക്ഷേ അങ്ങ് സ്വതന്ത്രനല്ലേ? എന്‍റെ പ്രാര്‍ത്ഥന അങ്ങ് കേള്‍ക്കുന്നില്ലേ? അവിടേയ്ക്കു ഇവിടെ വന്നുകൂടെ എന്നൊക്കെ അവള്‍ മനസ്സില്‍ പ്രാര്‍ത്ഥിചു. പ്രാര്‍ത്ഥന ആത്മാര്‍ത്ഥമായാല്‍ അതിന്‍റെ ഫലം ഉറപ്പായും കാണാം.  
      അതേ സമയം ഒരു രാജന്‍റെ ദ്രോഹതാല്‍ രാമാനുജര്‍ക്കും ശിഷ്യര്‍ക്കും  ശ്രീരംഗക്ഷേത്രം ഉപേക്ഷിച്ചു പോകേണ്ട സ്ഥിതി വന്നു. അവര്‍ അലഞ്ഞു തിരിഞ്ഞു ഒടുവില്‍ കൊങ്കു ദേശത്ത് എത്തി. യാദൃച്ചയാ സുമതിയുടെ വീട്ടില്‍ എത്തിപെട്ടു. പക്ഷേ രാമാനുജര്‍ സ്വരക്ഷക്കായി വേഷം മാറിയിരുന്നു. തന്‍റെ ശിഷ്യ കൂട്ടത്തിനിടയില്‍ ഒളിഞ്ഞു നിന്നു. അവരുടെ സംസാരത്തില്‍ നിന്നും അവരൊക്കെ രാമാനുജരെ ചെര്‍ന്നവരാണെന്നു  അവള്‍ എങ്ങനെയോ മനസ്സിലാക്കി.  എന്നിട്ട് അവരോടു താനും രാമാനുജരുടെ ഒരു ശിഷ്യയാണെന്നും താന്‍ തന്നെ അവര്‍ക്കു ഭക്ഷണം പാകം ചെയ്തു നല്‍കാം എന്നും പറഞ്ഞു. ഇതു കേട്ടു അവര്‍ അത്ഭുതപ്പെട്ടു പോയി. രാമാനുജരുടെ ശിഷ്യ എന്നറിഞ്ഞത് കൊണ്ടു അവര്‍ അതിനു സമ്മതിച്ചു.
       സുമതി വളരെ ശ്രദ്ധയോടെ പാചകം ഒക്കെ ചെയ്തു. എന്നിട്ട് തന്‍റെ പതിവ് അനുസരിച്ചു ഭക്ഷണം യാതിരാജരുടെ പാദുകകള്‍ക്ക് ആദ്യം സമര്‍പ്പിച്ചു.  പാടുകകള്‍ അവര്‍ ആരും കാണാതെ ഒരു കലത്തില്‍ ഒളിച്ചു അടുക്കളയില്‍ വെച്ചിരുന്നു. ആര്‍ക്കും അവളുടെ ഭക്തി അറിയില്ലായിരുന്നു. അവളുടെ ഹൃദയത്തില്‍ മാത്രം സൂക്ഷിച്ചിരുന്നു.  ഇതൊക്കെ കണ്ടു നിന്ന ശിഷ്യന്മാര്‍ രാമാനുജരോടു കാര്യങ്ങള്‍ പറഞ്ഞു. അദ്ദേഹം അതിനു ഒന്നും പറഞ്ഞില്ല. പക്ഷേ അവളോടു വീണ്ടും ഭക്ഷണം വേറെ പാകം ചെയ്യാന്‍ പറഞ്ഞു. തന്‍റെ പാദുകകള്‍ക്ക് നിവേദിച്ച ഭക്ഷണം എങ്ങനെ തന്‍റെ ഭഗവാനു അദ്ദേഹം നിവേദിക്കും! സുമതി ഒന്നും ചോദിക്കാതെ വീണ്ടും പാചകം ചെയ്തു  കൊടുത്തു. യതിരാജര്‍ അതു ഭഗവാനു നിവേദിച്ചു. എന്നിട്ട് അവളോടു ആദ്യം നീ പാചകം ചെയ്തു  ഏതോ ദൈവത്തിനു നിവേദിച്ചില്ലേ, ആര്‍ക്കാണ് എന്നു ചോദിച്ചു. ഉടനെ അവള്‍ അതു എന്‍റെ ദൈവമാണ് എന്നു പറഞ്ഞു പാടുകകള്‍ കാണിച്ചു കൊടുത്തു. അപ്പോള്‍ ശിഷ്യര്‍ അവളോടു ആ പാദുകകള്‍ ആരുടേതാണ് എന്നു ചോദിച്ചു. അവള്‍ അതു തന്‍റെ ഗുരുവായ രാമാനുജരുടെതാണു എന്നു പറഞ്ഞു. അതു അവള്‍ക്കു എങ്ങനെ ലഭിച്ചു എന്നവര്‍ ചോദിച്ചു. അതു ഒരിക്കല്‍ അദ്ദേഹം എനിക്കു തന്നതാണ് എന്നു മാത്രം പറഞ്ഞു. 
       ശിഷ്യര്‍ ഇതെല്ലാം രാമാനുജരോടു ചെന്നു പറഞ്ഞു. അദ്ദേഹം അവളെ വരാന്‍ പറഞ്ഞു എന്നിട്ട് ശിഷ്യരുടെ കൂട്ടത്തില്‍ ചേര്‍ന്നു നിന്നു.  ശിഷ്യര്‍ അവളോടു "അമ്മാ! ഈ കൂട്ടത്തില്‍ യതിരാജര്‍ ഉണ്ടോ എന്നു നോക്കു!"എന്നു പറഞ്ഞു. സുമതി അത്യാശ്ചര്യപ്പെട്ടു. തന്‍റെ ഗുരു തന്‍റെ ഗൃഹത്തില്‍ എത്തിയിരിക്കുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ വളരെ ആഹ്ലാദം തോന്നി. അവള്‍ തന്‍റെ ഗുരുവിന്‍റെ പാദുകങ്ങളെ ധ്യാനിച്ച്‌ കൊണ്ടു എല്ലാവരുടെയും പാദങ്ങളെ സൂക്ഷിച്ചു നോക്കി. സുഗ്രീവന്‍ സീതാ മാതാവിന്‍റെ ആഭരണങ്ങളെ ശ്രീ രാമന്‍റെ കൈയില്‍ ഏല്‍പ്പിച്ചപ്പോള്‍ ഭഗവാന്‍ ലക്ഷ്മണനോട് അവ സീതയുടേതാണോ എന്നു നോക്കി പറയാന്‍ ആവശ്യപ്പെടുന്നു. അപ്പോള്‍ ലക്ഷ്മണന്‍ നൂപുരങ്ങള്‍ കൊണ്ടു അവ സീതയുടെതാനെന്നു കണ്ടുപിടിച്ചു. അതു പോലെ അവള്‍ ഇത്രയും നാള്‍ പൂജിച്ചിരുന്ന പാദുകങ്ങളെ കൊണ്ടു അവള്‍ പാദങ്ങളെ കണ്ടു പിടിക്കാന്‍ ശ്രമിച്ചു. അങ്ങനെ സൂക്ഷിച്ചു നോക്കവേ ഒരു ജോടി പാദങ്ങളില്‍ അവളുടെ കണ്ണ് നിന്നു. എന്നിട്ട് ഈ പാദങ്ങളാണെന്നു തോന്നുന്നു. പക്ഷേ എന്‍റെ ഗുരുനാഥന്‍ സന്യാസിയാണ് കാവി വസ്ത്രം മാത്രമേ ധരിക്കു എന്നു പറഞ്ഞു ശങ്കിച്ച് നിന്നു.  കൂടി നിന്നവര്‍ക്ക് കോരിത്തരിപ്പുണ്‍ടായി. ഇത്രയും കാലത്തിനു ശേഷം എത്ര കൃത്യമായി അവള്‍ രാമാനുജരെ കണ്ടു പിടിച്ചിരിക്കുന്നു! 
     ഉടനെ ശിഷ്യര്‍ അവളോടു പാദുകങ്ങളെ കൊണ്ടു വരുവാനും അവള്‍ കാണിച്ചു തന്ന പാദങ്ങള്‍ക്ക് യോജിച്ചതാണോ എന്നു നോക്കാനും പറഞ്ഞു. അവള്‍ അതു വിസമ്മതിച്ചു. ഇതു എന്‍റെ ഗുരുവിന്റെതാണ്. മറ്റാരും അതു ധരിക്കാന്‍ പാടില്ല എന്നു ശഠിച്ചു.  ഇതു കേട്ടപ്പോള്‍ വേഷം മാറി നിന്ന  രാമാനുജര്‍ അവളുടെ മുന്നിലെത്തി എന്നിട്ട് നിനക്കു ഞാന്‍ എന്തോ ഉപദേശിച്ചു എന്നു പറഞ്ഞല്ലോ അതെന്താണെന്ന് എന്‍റെ ചെവിയില്‍ പറയു എന്നു പറഞ്ഞു. ഉടനെ അവള്‍ അദ്ദേഹത്തിന്‍റെ ചെവിയില്‍ പറഞ്ഞു. ആര്‍ക്കും ഒരിക്കലും ലഭിക്കാത്ത ഒരു ഭാഗ്യമാണ് ആ സുമതിക്ക് അന്ന് ലഭിച്ചത്. ഗുരുനാഥന്‍ രണ്ടു പ്രാവശ്യം ഉപദേശം ചെയ്യുക, അദ്ദേഹം ഉപദേശിച്ചത് തിരിച്ചു അദ്ദേഹത്തിന്‍റെ ചെവിയില്‍ പറയുക, ഇതൊക്കെ കേട്ടു കേള്‍വി പോലും ഇല്ലാത്ത കാര്യങ്ങളാണ്. എത്ര ഭാഗ്യവതിയാണ് ആ മഹതി! അവള്‍ പറഞ്ഞത്‌ കേട്ട യാതിരാജര്‍ നിര്‍വൃതിയോടെ "അതേ ഞാന്‍ ഇതു തന്നെയാണ് അന്ന് നിനക്കു ഉപദേശിച്ചത്. നീ എന്‍റെ ശിഷ്യ തന്നെയാണ്" എന്നു പറഞ്ഞു. യതിരാജരുടെ ശിഷ്യരെല്ലാരും ഇതൊക്കെ കണ്ടു തരിച്ചു നില്‍ക്കുകയാണ്.
യതിരാജര്‍  വീണ്ടും ഒരു പ്രാവശ്യം കൂടി ആ പാദുകങ്ങള്‍ അണിഞ്ഞിട്ടു അവള്‍ക്കു തിരികെ കൊടുത്തു. അവളുടെ ഭാഗ്യത്തെ കുറിച്ച് എന്തു പറയുവാന്‍ എന്നു ചോദിക്കുകയാണ് പെണ്‍പിള്ളൈ. അവളുടെ ഗുരു ഭക്തിയോ ശ്രദ്ധയോ തനിക്കുണ്‍ടോ? കൊങ്കില്‍ പിരാട്ടി എവിടെ താന്‍ എവിടെ? തനിക്കു ഈ നഗരത്തില്‍ വസിക്കാനുള്ള അര്‍ഹത പോലും ഉണ്ടോ എന്നു അവള്‍ ചോദിച്ചു. 
      രാമാനുജരുടെ കണ്ണുകളില്‍ ആനന്ദ ബാഷ്പം പൊടിഞ്ഞു. ഈ പെണ്‍പിള്ളൈ ഇരിക്കുന്നതോ തിരുക്കോളുരില്‍. അവള്‍ പറഞ്ഞ സംഭവം നടന്നതോ ശ്രീരംഗത്തും, കൊങ്കുദേശത്തും. ഇത്രയും ദൂരം സഞ്ചരിച്ചു ഈ വിഷയങ്ങള്‍ അവള്‍ കേട്ടിരിക്കുന്നു എന്നതില്‍ നിന്നും രാമാനുജരുടെ പ്രശസ്തി അന്ന് എത്രമാത്രം ഉണ്ടായിരുന്നു എന്നു ഊഹിക്കാം. അതു മാത്രമല്ല ഈ പെണ്‍പിള്ളൈയ്ക്ക് എത്ര മാത്രം ശ്രദ്ധയുണ്ടെങ്കില്‍ ഇത്ര കൃത്യമായി ഇതു മനസ്സിലാക്കിയിരിക്കും!  അവള്‍ ഇത്രയും നേരം സംസാരിച്ചു നില്‍ക്കുന്നത് യതിരാജരോടു തന്നെയാണെന്ന കാര്യം പോലും അവള്‍ മനസ്സിലാക്കിയിരുന്നില്ല. ഏതോ ഒരു സന്യാസി എന്നു മാത്രമാണ് അവള്‍ ധരിച്ചിരുന്നത്.  കൂടെയുണ്ടായിരുന്ന ശിഷ്യര്‍ക്ക് അതു പറയാന്‍ നാവു വെമ്പി. പക്ഷേ യതിരാജര്‍ കണ്ണ് കൊണ്ടു തടഞ്ഞു. പെണ്‍പിള്ളൈ വീണ്ടും 'അടി വാങ്കിനേനോ കൊങ്കില്‍ പിരാട്ടിയൈ പോലെ' എന്നു പറഞ്ഞു. ഞാന്‍ കൊങ്കില്‍ പിരാട്ടിയെ പോലെ ശ്രീരംഗത്ത്‌ പോയോ? എനിക്കു രാമാനുജരെ പോലെ ഗുരു ലഭിച്ചോ? അതു പോലെ ഒരു ഗുരുവിന്‍റെ പാദുകങ്ങള്‍ ലഭിച്ചിരുന്നെകില്‍ ഞാന്‍ ഈ ദേശം വിട്ടു പോകണ്ട ആവശ്യം ഉണ്ടാവുമോ? ഞാന്‍ ഇവിടെ ഇരുന്നാല്‍ എന്തു പോയാല്‍ എന്തു എന്നു പറഞ്ഞു.  ഇതു കേട്ട രാമാനുജര്‍ നിനക്കും ആ അനുഗ്രഹം നല്‍കാം എന്ന മട്ടില്‍ നോക്കി.  ഇതൊക്കെ കണ്ടു നിന്ന വൈത്തമാനിധി പെരുമാള്‍ പോലും പെണ്‍പിള്ളൈയോട് രാമാനുജരെ കാണിച്ചു കൊടുക്കാന്‍ തിരുക്ക പെട്ടു. പക്ഷേ രാമാനുജര്‍ ഭഗവാനോട് അരുതെന്ന് വിലക്കി. അവള്‍ 40 പറഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഈ സത്യം മനസ്സിലാക്കിയാല്‍ ചിലപ്പോള്‍ അവളുടെ ഹൃദയത്തില്‍ കിടക്കുന്ന ബാക്കി വിഷയങ്ങള്‍ പുറത്തു വരാതെ പോകും. അതു പാടില്ല അതു കൊണ്ടു ആരും അവളോടു ഇപ്പോള്‍ പറയണ്ടാ എന്നു ആംഗ്യം കാണിച്ചു! 
ഒരു സദാചാര്യന്‍ പോലും അഭിനന്ദിക്കുന്ന രീതിയില്‍ ഈ പെണ്‍പിള്ളൈ സംസാരിക്കുന്നു.  അതാണ്‌ അവരുടെ മഹത്വം. രാധേകൃഷ്ണാ!    

Saturday, June 26, 2010

പ്രേമവേദം - ജൂണ്‍ -10

Posted by VEDHASAARAM

ശ്രീമന്നാരായണീയം
കാലഃ കര്‍മ്മ ഗുണാശ്ച ജീവനിവഹാ വിശ്വഞ്ച കാര്യം വിഭോ 
ചില്ലീലാരതിമേയുഷി ത്വയി തദാ നിര്‍ല്ലീനതാമായയുഃ 
തേഷം നൈവ വദന്ത്യസത്വമയി  ഭോശ്ശക്തയാത്മനാ തിഷ്ഠതാം,
നോ ചെത്ത കിം ഗഗനപ്രസൂന സദൃശം ഭൂയോ ഭവേത് സംഭവഃ 
    (ദശഃ 5  ശ്ളോഃ 2 )
അല്ലയോ ഭഗവാനെ, അക്കാലത്ത് കാലം, കര്‍മ്മം, ഗുണങ്ങള്‍, 
ജീവാത്മാക്കളുടെ സമൂഹം മുതലായി സര്‍വ വിശ്വവും, ആത്മാരാ‍മ യോഗനിദ്രയില്‍ മുഴുകിയിരുന്ന അങ്ങയില്‍ ലയിച്ചിരുന്നു. അവയുടെ അവ്യക്തമായ ശക്തിയും അപ്പോഴത്തെ അസത്തയും ആരും പറയുന്നില്ല.
അന്ന് അവയുണ്ടായിരുന്നില്ലെങ്കില്‍ ആകാശ പുഷ്പങ്ങള്‍ പോലുള്ള അവ വീണ്ടും ഉത്ഭവിക്കുമായിരുന്നോ?  
                                                     (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)    
പ്രേമസന്ദേശം 
രാധേകൃഷ്ണാ! എപ്പോഴും ഭഗവാനെ കുറിച്ച് ചിന്തിക്കുക. അതു ആനന്ദമാണ്. അതു നിങ്ങളുടെ ജീവിത ധര്‍മ്മവുമാണ്. അതു വളരെ ലളിതവുമാണ്. അതു നിങ്ങളുടെ ആവശ്യവുമാണ്. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
സദ്ഗുരു വാത്സല്യം 
'ഉറങ്കും പെരുമാള്‍ താനേ ഉലാവും പെരുമാലാക 
വന്താര്‍പോലെ ഇരുപ്പീരാക!'
      രാധേകൃഷ്ണാ! സ്വാമി രാമാനുജര്‍ക്കു അദ്ദേഹത്തിന്‍റെ അഞ്ചു ഗുരുക്കന്മാരില്‍ ഒരാള്‍ പറഞ്ഞു കൊടുത്ത ഒരു രഹസ്യം! സ്വാമി രാമാനുജരുടെ നേര്‍ ഗുരു സ്വാമി ആളവന്താര്‍ ആണ്. പക്ഷെ രാമാനുജര്‍ക്കു അദ്ദേഹവും ആയിട്ട് നേരിട്ട് ബന്ധം ഒന്നും ഇല്ല. സ്വാമി ആളവന്താര്‍ വൈകുണ്‍ഠ പ്രാപ്തിയടയുന്നതിനു മുന്‍പേ തന്‍റെ അഞ്ചു ശിഷ്യന്മാരോടായി  രഹസ്യ ഉപദേശങ്ങള്‍ നല്‍കി അതു അവര്‍ രാമാനുജര്‍ക്ക്  പറഞ്ഞു കൊടുക്കണം എന്നു ആജ്ഞാപിച്ചിരുന്നു. അങ്ങനെ ആ ആഞ്ചു ശിഷ്യന്മാര്‍ അദ്ദേഹത്തിനു പറഞ്ഞു കൊടുത്തതാണു ഇതു. 
     ശ്രീരംഗത്തില്‍ രംഗനാഥന്‍ പള്ളി കൊണ്ടരുളുന്നു. അതേ ഭഗവാന്‍ നമ്മുടെ ഇടയില്‍ സഞ്ചരിച്ചാല്‍ എങ്ങനെയിരിക്കും! അതാണ്‌ ആചാര്യ പുരുഷന്മാര്‍! കിടക്കുന്ന രംഗനാഥന്‍ തന്നെ ആചാര്യ രൂപം ധരിച്ചു വന്നിരിക്കുന്നു എന്നു വിശ്വസിക്കണം.അങ്ങനെ വിചാരിക്കാന്‍ പറ്റുമോ എന്നു ചോദിച്ചാല്‍, വിശ്വസിച്ചാല്‍ മാത്രമേ മാര്‍ഗ്ഗം ഉള്ളു.  ജീവിതത്തില്‍ എത്രയോ വിഷയങ്ങളെ നാം സുലഭമായി വിശ്വസിക്കുന്നു. ഉദാഹരണത്തിന്, വിവാഹ സമയത്ത് ഒരു പുരുഷന്‍ സ്ത്രീയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നു. ആ പുരുഷനെ അവള്‍ സകല വിശ്വാസവും അര്‍പ്പിച്ചു സ്നേഹിക്കുന്നു. അതു പോലെ ഒരു വിശ്വാസം ആചാര്യനോടു ഒരു ശിഷ്യനോ ശിഷ്യയ്ക്കോ വേണം! എങ്കില്‍ ജീവിതം പരമ സുഖമായി തീരും.
      ചൈതന്യ മഹാപ്രഭു ഒരു ഉത്തമമായ ആചാര്യനാണ്.  ഭാരത ദേശം മുഴുവനും അലഞ്ഞു നടന്നു നാമസങ്കീര്‍ത്തനന്‍റെ  മഹത്വത്തെ പ്രചരിപ്പിച്ചു. ഒരിക്കല്‍ അദ്ദേഹം കൂര്‍മ്മദേശം എന്നൊരു സ്ഥലത്ത് എത്തി.  അവിടെ ഒരു ബ്രാഹ്മണന്റെ ഗൃഹത്തില്‍ അദ്ദേഹം ഒരു രാത്രി കഴിച്ചു കൂട്ടി. പുലര്‍ച്ചെ അദ്ദേഹം ആ ബ്രാഹ്മണനെ അനുഗ്രഹിച്ചു പുറപ്പെട്ടു. അതേ കൂര്‍മ്മ ദേശത്തില്‍ വാസുദേവഘോഷ് എന്നൊരു ബ്രാഹ്മണന്‍ വസിച്ചിരുന്നു. അദ്ദേഹം തന്‍റെ കുടുംബത്താല്‍ തന്നെ ഒതുക്കപ്പെട്ടവാനാണ്. കാരണം അദ്ദേഹത്തിനു മഹാരോഗമായ കുഷ്ടം പിടിപെട്ടിരുന്നു.  ശരീരം മുഴുവനും വൃണമയമായി. ആര്‍ക്കും അദ്ദേഹത്തെ കാണാന്‍ താല്പര്യം ഇല്ല. 
     വാസുദേവ ഘോഷിന് ഹൃദയത്തില്‍ നല്ല ഭക്തി ഉണ്ടായിരുന്നു. ഏതോ ഒരു മഹാന്‍ അവിടെ വരുന്നുന്റെന്നു അദ്ദേഹാവും കേട്ടിരുന്നു. ആ മാഹാത്മാവിനെ ദൂരെ നിന്നും കണ്ടു ആശീര്‍വാദം വാങ്ങിക്കാം എന്നു അദ്ദേഹം കരുതി. മഹാത്മാക്കലുറെ ദര്‍ശനം ആത്മാവിനു ആനന്ദമേകും. വാസുദേവ ഘോഷ് ആ ബ്രാഹ്മണന്റെ ഗൃഹത്തില്‍ ചെന്നു വന്നിട്ടുള്ള മഹാനെ പറ്റി അന്വേഷിച്ചു. തനിക്കു അദ്ദേഹത്തെ ഒന്ന് ദര്‍ശിക്കാന്‍ ആഗ്രഹം ഉണ്ടെന്നു പറഞ്ഞു. ആ ബ്രാഹ്മണന്‍ തെല്ലു ദുഃഖത്തോടെ പ്രഭു അല്പം മുന്‍പ് സ്ഥലം വിട്ടുവെന്നും അദ്ദേഹത്തിന്‍റെ നിരാശയില്‍ തനിക്കു ഖേദം ഉണ്ടെന്നും അറിയിച്ചു.  വാസുദേവ ഘോഷ് ഇതു കേട്ടു പൊട്ടിക്കരഞ്ഞു. താന്‍ ഒരു മഹാ പാപിയാണെന്നും തനിക്കു ഒരു മഹാത്മാവിനെ ദര്‍ശിക്കാനുള്ള ഭാഗ്യം പോലും ഇല്ലെന്നും പറഞ്ഞു ഉറക്കെ കരഞ്ഞു. ദുഃഖം സഹിക്കാനാവാതെ 'കൃഷ്ണാ കൃഷ്ണാ' എന്നുരുവിട്ടു കൊണ്ടേ ഇരുന്നു. ഭഗവാനോട് വീണ്ടും വീണ്ടും തനിക്കു ആ മാഹാത്മാവിന്റെ ദര്‍ശനം സാധിപ്പിച്ചു തരണമേ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു. ഇനി എപ്പോഴായിരിക്കും തനിക്കു ആദേഹത്തെ കാണാന്‍ സാധിക്കുക? ഇത്ര അടുത്തു വന്നിട്ടും തനിക്കു കാണാന്‍ സാധിച്ചില്ലല്ലോ എന്നു സങ്കടപ്പെട്ടു. 
      ഈ സമയം കൊണ്ടു ചൈതന്യ മഹാപ്രഭു കൂര്‍മ്മ ദേശത്തിന്‍റെ അതിര്‍ത്തി എത്തിയിരുന്നു. എന്തു കൊണ്ടോ അദ്ദേഹത്തിനു മുന്നോട്ടു പോകുവാന്‍ സാധിച്ചില്ല. മനസ്സില്‍ എന്തോ ഒരു തടസ്സം തോന്നി.  ഉടനെ അദ്ദേഹം മടങ്ങാന്‍ തീരുമാനിച്ചു. ധൃതി പിടിച്ചു തിരിച്ചു നടന്നു.  ഒരു ആത്മാവ് തനിക്കു വേണ്ടി കേഴുന്നു എന്നു അദ്ദേഹത്തിനു മനസ്സിലായി. അതിനു ദുഃഖശാന്തി നല്‍കുവാനായി അദ്ദേഹത്തിനു തിടുക്കമായി. ദൂരെ നിന്നും അദ്ദേഹത്തെ വാസുദേവഘോഷ് കണ്ടു. ആ തേജസ് കണ്ടപ്പോഴേ അദ്ദേഹമാണ് താന്‍ കാണാന്‍ കാത്തിരുന്ന മഹാത്മാവാണെന്നു മനസ്സിലായി. രണ്ടു കയ്യും കൂപ്പി തൊഴുതു നിന്നു. മഹാപ്രഭുവും അദ്ദേഹത്തെ കണ്ടു. രണ്ടു കയ്യും വിടര്‍ത്തി കൊണ്ടു ഘോഷിനെ നോക്കി ഓടി വന്നു. വാസുദേവ ഘോഷ് അതു കണ്ടു ഒഴിഞ്ഞു മാറി. പ്രഭു വിട്ടില്ല. വീണ്ടും അടുത്തു. വാസുദേവ ഘോഷ് അദ്ദേഹത്തോട് "പ്രഭോ! എനിക്കു അങ്ങയുടെ ദര്‍ശനം കിട്ടി. അതു തന്നെ പരമ ഭാഗ്യം. അങ്ങ് എന്‍റെ അടുത്തു വരരുത്. എന്‍റെ ശരീരം മുഴുവനും വ്രണം വന്നു നാറുന്നു. എല്ലാരാലും ഒതുക്കപ്പെട്ടവാനാണ് ഞാന്‍. അങ്ങ് ദൂരെ നില്‍ക്കു" എന്നു പറഞ്ഞു. ചൈതന്യര്‍ അതൊന്നും കേറ്റില്ല. 'കുഞ്ഞേ നിന്‍റെ ആത്മാവ് പരിശുദ്ധമാണ്. എനിക്കു അതാണ്‌ വേണ്ടത്' എന്നു പറഞ്ഞു കൊണ്ടു ഘോഷിനെ പിടിക്കാന്‍ അടുത്തു. അവസാനം മഹാപ്രഭു ഘോഷിനെ കടന്നു പിടിച്ചു. ഘോഷ് അരുത് അരുത് എന്നു നിലവിളിച്ചു കൊണ്ടേയിരുന്നു  പ്രഭു അദ്ദേഹത്തിന്‍റെ എതിര്‍പ്പിനെ അവഗണിച്ചു ആ ശരീരം മുറുകെ പുണര്‍ന്നു. ഘോഷ് ആ പ്രേമാലിംഗനത്തില്‍ ചൂളി പോയി. 
     അപ്പോള്‍ ഓര്‍ അത്ഭുതം സംഭവിച്ചു. മഹാപ്രഭുവിന്‍റെ  സ്പര്‍ശത്താല്‍  ആ ശരീരവും പരിശുദ്ധമായി. വൃണങ്ങള്‍ ഒക്കെ മറഞ്ഞു ശരീരം നല്ല തേജസ്സോടെ ജ്വലിച്ചു. ഒരു തഴമ്പ് പോലും ശേഷിച്ചില്ല. വാസുദേവ ഘോഷ് പൊട്ടി കരഞ്ഞു. സാക്ഷാത് ഭഗവാന്‍ കൃഷ്ണന്‍ തന്നെ മഹാപ്രഭുവിന്‍റെ രൂപത്തില്‍ എത്തി എന്നു ഉറക്കെ വിളിച്ചു പറഞ്ഞു. പിന്നീട് അദ്ദേഹം ഒരു മഹാ ഭക്തനായി കാലം തള്ളി അവസാനം പരമ പദം പ്രാപിച്ചു. ഗുരുവിന്‍റെ കൃപ ഒന്ന് കൊണ്ടു മാത്രമാണ് അദ്ദേഹത്തിനു ഇതു സാധിച്ചത്. ദൃഡ വിശ്വാസം ഉണ്ടെങ്കില്‍ ഗുരുവിന്‍റെ അപാര മഹിമയെ അനുഭവിച്ചറിയാന്‍ സാധിക്കും. രാധേകൃഷ്ണാ! രാധേകൃഷ്ണാ!
ഭക്തിരഹസ്യം 
അര്‍ജ്ജുനഭക്തി -1 
അമരരായ് തിരികിന്‍റോര്‍കട്ക്കു ആദിശേര്‍ അനന്തപുരത്തു 
അമരര്‍ കോന്‍ അര്‍ച്ചിക്കിന്‍റു അങ്കു അകപ്പണി ചെയ് വര്‍  വിണ്ണോര്‍ 
നമര്‍കളോ സൊല്ല കേള്മിന്‍ നാമും പോയ്‌ നണുക വേണ്ടും 
കുമാരനാര്‍ താതൈ തുന്‍പം തുടൈത്ത ഗോവിന്ദനാരേ!
      രാധേകൃഷ്ണാ! തിരുവനന്തപുരത്ത് വാസം ചെയ്യാന്‍ എത്രയോ കോടി ജന്‍മങ്ങളിലെ പുണ്യം വേണമത്രേ! കാരണം നമ്മാള്‍വാര്‍ പറയുന്നത്  കേള്‍ക്കു. അവിടെ ചെന്നു ചേര്‍ന്നാല്‍ മാത്രം മതി. നമ്മുടെ പാപങ്ങള്‍ എല്ലാം അപ്പോഴേ നശിക്കും. 'കെടും ഇടരായവെല്ലാം' - പാപങ്ങളെല്ലാം നശിച്ചു പോകുന്നു.  ഈ പുണ്യസ്ഥലം വൈകുണ്ഠത്തേക്കാള്‍  ശ്രേഷ്ഠമാണ്. അത് കൊണ്ടു അവിടെ നിന്നും ദേവന്‍മാര്‍ പോലും ഇവിടെ വന്നു എന്തെങ്കിലും ഒരു കൈങ്കര്യം ചെയ്യാന്‍ ആഗ്രഹിക്കുന്നു -'അങ്കു അകപ്പണി ചെയ് വര്‍ വിണ്ണോര്‍'! രാത്രി നട അടച്ചു എല്ലാരും പോയി കഴിയുമ്പോള്‍, അവരുടെ ഊഴമാണ്! വിഷ്വാക്സേനര്‍ ഒരു കൈങ്കര്യം, ആദിശേഷന്‍ ഒരു കൈങ്കര്യം, മഹാലക്ഷ്മി ഒരു കൈങ്കര്യം, ബ്രഹ്മാവ് മറ്റൊരു കൈങ്കര്യം, ഇങ്ങനെ എത്രയോ പേര്‍ ഓരോ കൈങ്കര്യവും ഭഗവാനു വേണ്ടി ചെയ്യുന്നു. അതു കൊണ്ടു ഹേ ജനങ്ങളെ നമ്മളും അവിടെ പോകണം എന്നു പറയുന്നു നമ്മാള്‍വാര്‍. 
     അവിടെ ശയിച്ചിരിക്കുന്നത് ഗോവിന്ദനാണ്. അതും യാതൊരു ന്യൂനതകളും ഇല്ലാതെയാണ് കിടക്കുന്നത്.  മുരുകന്‍റെ അച്ഛനായ മഹാദേവന്‍റെ ദുഃഖം ഭഗവാന്‍ തുടച്ചു മാറ്റി. മഹാദേവന്‍ ഒരിക്കല്‍ ഒരു അസുരന് വരം നല്‍കി. അവനുടെ കൈ ആരുടെ തലയില്‍ വെയ്ക്കുന്നുവോ അയാള്‍ ഭസ്മമായി തീരും! വരം ലഭിച്ച അസുരം അതു പരീക്ഷിക്കാന്‍ മാഹാദേവനെ തന്നെ തിരഞ്ഞെടത്. ശിവന് ആപത്തു വന്നപ്പോള്‍ ഹേ പത്മനാഭാ നീ തന്നെ രക്ഷിച്ചില്ലേ എന്നു നമ്മാള്‍വാര്‍ ചോദിക്കുന്നു. ഇവിടെ ഭഗവാന്‍റെ വലതു കൈയുടെ താഴെ വളരെ ഭദ്രമായി പരമശിവന്‍ ലിംഗ രൂപത്തില്‍ ഇരിക്കുന്നു. ഭഗവാന്‍റെ കൈകളില്‍ അഭയം പ്രാപിക്കാന്‍ നമ്മോടും ആഹ്വാനം ചെയ്യുന്നുണ്ട് അദ്ദേഹം! ഇതു മോക്ഷസ്ഥാനമാണ്‌. ഇവിടെ വന്നു കഴിഞ്ഞാല്‍ നമ്മുടെ സകല കാര്യങ്ങളും പത്മനാഭന്‍ ഏറ്റെടുക്കും. 
      പത്മനാഭന്‍ ഒരിക്കല്‍ ഒരു ഋഷിയുടെ ദുഃഖവും തീര്‍ത്തുകൊടുത്തു. കാലവ മഹര്‍ഷി എന്നൊരു പരമ ഭക്തന്‍ ഉണ്ടായിരുന്നു. അദ്ദേഹം ഭഗവാനു വേണ്ടി സ്വയം അര്‍പ്പിച്ചു നാമജപം ചെയ്തു കഴിഞ്ഞിരുന്നു. വൃന്ദാവനത്തില്‍ വസിച്ചു വന്നു. ഒരു ദിവസം കാളിന്ദി തീരത്ത് അദ്ദേഹം സന്ധ്യാ വന്ദനാദികള്‍ ചെയ്തു കൊണ്ടിരുന്നു. രണ്ടു കൈകളിലും തീര്‍ത്ഥം എടുത്തു ഭഗവാനെ ധ്യാനിച്ച്‌ കൊണ്ടു അര്‍ഘ്യം കൊടുത്തു. രണ്ടാമത് അതു പോലെ തീര്‍ത്ഥം എടുത്തു കൈകള്‍ ഉയര്‍ത്തിയപ്പോള്‍ കൈകളില്‍ എന്തോ വന്നു വീണു. ഞെട്ടിപ്പോയ അദ്ദേഹം കൈയിലേക്ക്‌ നോക്കിയപ്പോള്‍ ആരോ മുറുക്കാന്‍ ചവച്ചു തുപ്പിയിരിക്കുന്നതായിട്ടാണ് കണ്ടത്. ആകെ അന്ധാളിച്ചു പോയി. ഭഗവാനു അര്‍പ്പണം ചെയ്യാനിരുന്ന അര്‍ഘ്യ ജലത്തില്‍ ആരാണ് ഇത്രയും ധൈര്യമായി ഇതു ചെയ്തത്? അതു ആരാണെന്ന് നമുക്ക് അടുത്ത ലക്കത്തില്‍ കാണാം. രാധേ കൃഷ്ണാ!

തിരുക്കോളുര്‍ പെണ്‍പിള്ളൈ രഹസ്യം 
വാക്യം - 39 
തിരുപ്പാണാള്‍വാരുടെ അനുഭവം പങ്കു വെച്ചു പെണ്‍പിള്ളൈ അടുത്തതായി രാമായണ വിഷയത്തിലേക്ക് കടന്നു. 
'അനുപ്പി വെയ്യും എന്‍റേനോ വസിഷ്ഠരൈപ്പോലെ'   
 ശ്രീരംഗം രംഗനാഥന്‍റെ കാര്യം പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ എവിടെ നിന്നോ രാ‍മ വിഷയം കയറി വന്നു. രംഗനാഥന്‍ തന്നെയാണ് രാമായണ നായകന്‍.  ശ്രീരാമന്‍ തന്നെ ആരാധിച്ച ഒരു മൂര്‍ത്തിയാണ് രംഗനാഥന്‍.
ഭഗവാന്‍ ശ്രീ രാമന്‍ കാട്ടില്‍ പോകാന്‍ ആഗ്രഹിച്ചപ്പോള്‍ പട്ടാഭിഷേകത്തെ
നിറുത്തി കാട്ടില്‍ പോകാനുള്ള വഴി ഒരുക്കിയതും രംഗനാഥനാണ്! 
      ആദ്യം ശിഷ്യനായ വിശ്വാമിത്രരുടെ വാക്യം പറഞ്ഞ പെണ്‍പിള്ളൈ ഇപ്പോള്‍ ഗുരുവായ വസിഷ്ഠരുടെ വാക്യം പറയുന്നു. വിശ്വാമിത്രര്‍ രാ‍മന്‍റെ പ്രഭാവത്തെ പറ്റി ദശരഥനോട് പറയുന്നുണ്ട്.  രാമന്‍റെ മഹത്വത്തെ പറ്റി വസിഷ്ടര്‍ക്കും നന്നായി അറിയാം എന്നൊരു സൂചനയും കൊടുക്കുന്നു. എന്നിട്ടും ദശരഥനു രാമനെ അദ്ദേഹത്തിന്‍റെ കൂടെ കാട്ടില്‍ അയയ്ക്കാന്‍ മനസ്സ് വരുന്നില്ല. ആ സമയം വിശ്വാമിത്രര്‍ കുപിതനായി 'നീണാള്‍ വാഴട്ടെ' എന്നു ആക്ഷേപ ധ്വനിയില്‍ പറഞ്ഞു ഇറങ്ങാന്‍ തുടങ്ങി. ഇതെല്ലാം കണ്ടു നിന്ന വസിഷ്ടര്‍ അപ്പോള്‍ ഇടപെട്ടു. വിശ്വാമിത്രരെ ഒന്ന് ക്ഷമിക്കാന്‍ പറഞ്ഞു. എന്നിട്ട് ദശരഥനോട് രാമനെ അദ്ദേഹത്തിന്‍റെ കൂടെ അയയ്ക്കാന്‍ പറയുന്നു. തന്‍റെ ശിഷ്യന്‍റെ മഹത്വത്തെ പൂര്‍ണ്ണമായും മനസ്സിലാക്കിയിരുന്നു വസിഷ്ടര്‍. വിശ്വാമിത്രര്‍ വിചാരിച്ചാല്‍  രാക്ഷസന്മാരെ വധിക്കാന്‍ എളുപ്പമാണ്. എന്നിട്ടും അദ്ദേഹം രാമനെ ആവശ്യപ്പെട്ടാല്‍ അതു രാമന്‍റെ നല്ലതിനായിരിക്കും. അദ്ദേഹത്തിന്‍റെ കൂടെ രാമനെ അയയ്ക്കുന്നത് കൊണ്ടു രാമനു ഗുണം മാത്രമേ ഉണ്ടാവൂ എന്നു ഉപദേശിക്കുന്നു. ദശരഥന്‍ അദ്ദേഹത്തിന്‍റെ വാക്കുകളെ മാനിച്ചു ഒടുവില്‍ രാമനെ വിശ്വാമിത്രരുടെ കൂടെ അയയ്ച്ചു. 
        തന്‍റെ ശിഷ്യന്‍റെ ഹൃദയം നന്നായി മനസ്സിലാക്കി അതിനു അനുകൂലമായി ഭഗവാനെ പറഞ്ഞയക്കാന്‍ സഹായിക്കുന്നു. വിശ്വാമിത്രര്‍ രാമനെ വിളിച്ചു കൊണ്ടു പോയാലെ സീതാ സ്വയംവരം സംഭവിക്കുകയുള്ളൂ എന്നു അദ്ദേഹത്തിനു നന്നായി അറിയാം. ഭഗവാന്‍റെ അവതാര ഉദ്ദേശം മനസ്സിലാക്കി അതിനു അനുകൂലമായി അദ്ദേഹം പ്രവര്‍ത്തിച്ചു. പൊതുവേ അദ്ദേഹം തന്‍റെ ശിഷ്യനായ വിശ്വാമിത്രരേ എപ്പോഴും കുട്ടപ്പെടുത്താറുണ്ട്. എന്നാല്‍ ഈ സന്ദര്‍ഭത്തില്‍ അദ്ദേഹം പരമാത്മാവായ രാമനെ തന്‍റെ ശിഷ്യന് കൊടുത്തു അനുഗ്രഹിച്ചു. അതു കൊണ്ടു വിശ്വാമിത്രര്‍ക്ക് പെരുമ ഉണ്ടായി. ഇപ്പോഴും ജനങ്ങള്‍ അദ്ദേഹത്തെ പുകഴ്ത്തുന്നു. അതാണ്‌ സദ്ഗുരു! തന്‍റെ ശിഷ്യരെ മറ്റുള്ളവരുടെ മുന്‍പില്‍ പ്രശംസിക്കുകയോ പുകഴ്ത്തുകയോ ഒന്നും ചെയ്യില്ല. പക്ഷെ അവര്‍ക്കു ഏറ്റവും നല്ലത് വരാനുള്ളത് പ്രവര്‍ത്തിക്കും!
      വിശ്വാമിത്രര്‍ വസിഷ്ടരുടെ വായില്‍ നിന്നും ബ്രഹ്മര്‍ഷി എന്ന പട്ടം നേടാന്‍ ആഗ്രഹിച്ചിരുന്നു. അതിനായി അദ്ദേഹം ഒരുപാടു പ്രയത്നിക്കുകയും ചെയ്യുന്നു. ലോകം മുഴുവന്‍ അദ്ദേഹത്തെ ബ്രഹ്മര്‍ഷി എന്നു പറഞ്ഞാലും തന്‍റെ ഗുരു പറയാതെ അദ്ദേഹത്തിനു സമ്മതമല്ല. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം രാത്രി അദ്ദേഹം തന്‍റെ ഗുരുവിനെ കാണാനായി ആശ്രമത്തില്‍ ചെല്ലുന്നു.  ആ സമയം വസിഷ്ടര്‍ അകത്തിരുന്നു ഏതോ ഗ്രന്ഥം വായിച്ചു കൊണ്ടു ഇരിക്കുകയായിരുന്നു.  അദ്ദേഹം ഇടയ്ക്കിടയ്ക്ക് 'ആഹാ! ബലേ ഭേഷ്! വാക്കുകളുടെ പ്രയോഗം അല്ഭുതാവാഹം!' എന്നുറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേ ഇരുന്നു. ഇതു കണ്ട വസിഷ്ടരുടെ ഭാര്യ അങ്ങ് ഇത്രത്തോളം ആസ്വദിക്കുന്ന ഈ ഗ്രന്ഥം ഏതാണ്? ആരെഴുതിയതാണ്? എന്നു ചോദിച്ചു. വസിഷ്ടര്‍ അതിനു എന്‍റെ വിശ്വാമിത്രര്‍ അല്ലാതെ വേറെ ആരാണ് എന്നുത്തരം പറഞ്ഞു.  ഇതു കേട്ട അദ്ദേഹത്തിന്‍റെ പത്നി വളരെ ആശ്ചര്യത്തോടെ അങ്ങ് എപ്പോഴും വിശ്വാമിത്രരെ ശകാരിക്കുകയല്ലേ ചെയ്യുന്നത്. ഒരിക്കലെങ്കിലും ഒരു നല്ല വാക്കു പറഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചു. അതിനു അദ്ദേഹം ചിരിച്ചു കൊണ്ടു അതു കൊണ്ടാണ് ലോകം അവനെ ശ്ലാഘിക്കുന്നത്! വസിഷ്ടര്‍ എന്തു കുറ്റമാണ് വിശ്വാമിത്രനില്‍ കാണുന്നത് എന്നു അവര്‍ അന്വേഷിക്കുകയാണ്. അവന്‍റെ ഗുണങ്ങള്‍ കണ്ടു അവര്‍ അവനെ പുകഴ്ത്തുകയാണ്. എന്‍റെ ശിഷ്യനെ ലോകം പുകഴ്ത്താന്‍ വേണ്ടി തന്നെയാണ് ഞാന്‍ താഴ്ത്തുന്നത് എന്നു പറഞ്ഞു. അവന്‍ ലോക പ്രശസ്തി നേടും, നന്നായി വരും എന്നു ഹൃദയം നിറഞ്ഞു ആശീര്‍വദിച്ചു. 
        പുറത്തു നിന്നു  ഇതെല്ലാം വിശ്വാമിത്രാര്‍ കേട്ടു കൊണ്ടിരുന്നു. തന്‍റെ ഗുരുവിന്‍റെ മാഹാത്മ്യം ഇതു വരെയും താന്‍ മനസ്സിലാക്കിയില്ലല്ലോ എന്നു ഖേദിച്ചു. അങ്ങനെ വിശ്വാമിത്രര്‍ക്കു ഭഗവാന്‍ രാ‍മലക്ഷ്മണന്‍മാരെ കൊടുക്കുവാന്‍ ദശരഥനോട് ഉപദേശിക്കുന്നു. പെണ്‍പിള്ളൈ രാമാനുജരോടു ഈ കാര്യം പറഞ്ഞു തനിക്കു അതു പോലെ മഹത്വം ഒന്നും ഇല്ലല്ലോ എന്നു പറയുന്നു. രാധേകൃഷ്ണാ!

Sunday, June 13, 2010

പ്രേമവേദം മേയ് -10

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
വ്യക്താവ്യക്തമിദം ന കിഞ്ചിദഭവത് പ്രാക്ക് പ്രാകൃതപക്ഷയേ
മായായാം ഗുണസാമ്യരുദ്ധവികൃതൌ ത്വയ്യാഗതായാം ലയം;
നൊ മൃത്യുശ്ച തദാമൃതഞ്ച സമഭൂന്നാഹ്നോ ന രാത്രേഃ സ്ഥിതി-
സ്തത്രൈകസ്ത്വമശിഷ്യഥാഃ കില പരാനന്ദ പ്രകാശാത്മനാ.    
                                                          (ദശഃ 5 ശ്ലോ: 1)
      പണ്ടു ബ്രഹ്മ പ്രളയകാലത്ത് സത്വം, രാജാസ്, തമസ്സ് എന്നീ ഗുണങ്ങളുടെ സാമ്യം മൂലം ചലനമില്ലാതിരുന്ന മായ അങ്ങയില്‍ ലയിച്ചു സ്ഥിതി ചെയ്തിരുന്നപ്പോള്‍ വ്യക്ത രൂപത്തിലും, അവ്യക്തമായും ഇന്നു  കാണുന്ന വസ്തുക്കളൊന്നും ജന്മമെടുത്തിരുന്നില്ല. അപ്പോള്‍ മൃത്യുവും മോക്ഷവും, ഉണ്ടായിരുന്നില്ല. പകല്‍, രാത്രി, എന്നെ സ്ഥിതിഭേദങ്ങളും ഉണ്ടായിരുന്നില്ല. ഏകനായ അങ്ങ് മാത്രം ചിദാനന്ദ സ്വരൂപനായും ജ്ഞാന പ്രകാശത്തോടെയും അവശേഷിച്ചിരുന്നു.                                                     
(പണ്ഡിറ്റ് ഗോപാലന്‍ നായര്‍)
പ്രേമസന്ദേശം
      രാധേകൃഷ്ണാ! നിങ്ങള്‍ക്ക് നിങ്ങളുടെ കടമകളെ ചെയ്യാനുള്ള ശരീര ബലം ഉണ്ട്‌. നിങ്ങളുടെ മനസ്സാണ് അതിനെ വിപരീത ചിന്തകളാല്‍ തടസ്സപ്പെടുതുന്നത്! നാമം ജപിച്ചു അതിനെ ജയിക്കുക. രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ!
സത്ഗുരു വാത്സല്യം
 ആചാര്യഃ സ: ഹരിഃ സാക്ഷാത് ചരരൂപി ന സംശയ! 
     രാധേകൃഷ്ണ! എല്ലാവരും ഗുരുവിനെ ഒരു മനുഷ്യന്‍ എന്നു കരുതുന്നു.  എന്തു കൊണ്ടെന്നാല്‍ അവരുടെ പ്രവൃത്തികള്‍, ശരീരം എല്ലാം മനുഷ്യരെ പോലെ തന്നെ ഇരിക്കും. ഗുരു മനുഷ്യ ശരീരത്തില്‍ ഇരിക്കുന്നുണ്ടെങ്കിലും  സ്വയം ഭഗവാനാണ്. അതുകൊണ്ടാണ് വേറൊരു ആത്മാവിനു മനശ്ശാന്തി നല്‍കാന്‍ സാധിക്കുന്നത്. ആചാര്യനെ 'ഹരിഃ സാക്ഷാത് ചരരൂപി എന്നു പറയുന്നു. എന്നുവെച്ചാല്‍ ചരിക്കുന്ന ദൈവം! ക്ഷേത്രങ്ങളില്‍ ദൈവം ഒരേ ഇടത്തില്‍ സ്ഥിതി ചെയ്യുന്നു. എന്നാല്‍ ഗുരു എല്ലായിടത്തും പോകുന്നു. അതില്‍ സംശയം വേണ്ടാ. ഭഗവാനും ഗുരുവിനും വ്യത്യാസം ഒന്നും ഇല്ല. ഇതു അവരവരുടെ വിശ്വാസത്തിനെ ആശ്രയിച്ചു അനുഭവം നല്‍കുന്നു. 
     കണപുരത്താള്‍ എന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു. അവര്‍ക്കു ഉറച്ച ആചാര്യ ഭക്തി ഉണ്ടായിരുന്നു. അവരുടെ ജീവിത ലക്‌ഷ്യം തന്നെ ഗുരു ധ്യാനം, ഗുരുവിന്‍റെ ഇഷ്ടത്തിനൊത്തു  ജീവിക്കുക എന്നതായിരുന്നു. എല്ലാവരുടെയും ജീവിത ലക്‌ഷ്യം അതാകണം. ഗുരുവിന്‍റെ ഇച്ഛ പോലെ ഭക്തനായോ ഭക്തയായോ ജീവിക്കണം! ഗുരു അതു മാത്രമേ നമ്മളില്‍ നിന്നും പ്രതേക്ഷിക്കുന്നുള്ളൂ. 
     ഒരിക്കല്‍ തന്‍റെ ആചാര്യന്‍റെയും, മറ്റു ശിഷ്യന്മാരോടും കൂടി കണപുരത്താള്‍ ഒരു ദിവ്യ ദേശം സന്ദര്‍ശിച്ചിട്ടു ശ്രീ രംഗത്തിന് മടങ്ങുകയായിരുന്നു. കാവേരിയുടെ അക്കരയില്‍ എത്തിയ അവര്‍ ഒരു വഞ്ചിക്കാരന് വേണ്ടി കാതു നിന്നു. വഞ്ചിയില്‍ കയറി ആറു കടക്കുമ്പോള്‍ പകുതി വഴിയില്‍ പെട്ടെന്ന് വെള്ളം പെരുകി. ഉടനെ വള്ളക്കാരന്‍ യാത്രക്കാരോട് ആരെങ്കിലും ഒന്നോ രണ്ടോ പേര്‍ നീന്തി ഇറങ്ങിയാല്‍ വള്ളം ചുഴലിയില്‍ പെടാതെ അക്കരെ എത്തിക്കാം എന്നു പറഞ്ഞു. ഇതു കേട്ടു ആരും ശബ്ദിച്ചില്ല. വഞ്ചിയില്‍ നിറച്ചു ശിഷ്യന്മാര്‍ ഉണ്ടായിരുന്നു. പക്ഷെ ആരും വെള്ളത്തില്‍ ചാടാന്‍ തയ്യാറല്ലായിരുന്നു. ഇതു കണ്ട കണപുരത്താള്‍, വഞ്ചിക്കാരനോടു താന്‍ വെള്ളത്തില്‍ ചാടാമെന്നും അതിനു പകരമായി തന്‍റെ ഗുരുവിനെ വളരെ ശ്രദ്ധയോടെ സൂക്ഷിച്ചു കരയില്‍ എത്തിക്കണം എന്നും പറഞ്ഞു. പറഞ്ഞു കഴിഞ്ഞതും വെള്ളത്തിലേക്ക്‌ എടുത്തു ചാടി.  
     ആചാര്യന് വല്ലാത്ത വിഷമം തോന്നി. ഒരു സാധു ശിഷ്യയായിരുന്നു അവര്‍! അവര്‍ ഇങ്ങനെ എടുത്തു ചാടിയല്ലോ എന്നു തോന്നി. എന്തായാലും വള്ളം ഒരു വിധം കരയ്ക്കടുത്തു. എല്ലാവരും ഇറങ്ങി നടന്നു. ഗുരു മാത്രം ആറ്റിന്‍റെ  കരയില്‍ അങ്ങോട്ടും ഇങ്ങോട്ടും തിരഞ്ഞു കൊണ്ടു നടന്നു. ശിഷ്യന്മാരോട് എവിടെയെങ്കിലും ആ ആത്മാവ് ഒതുങ്ങി കിടക്കുന്നുണ്ടോ എന്നു ചോദിച്ചു. അപ്പോള്‍ ദൂരെ നിന്നും 'ആചാര്യരെ ഞാന്‍ ഇവിടെ തന്നെ സുരക്ഷിതയായി ഇരിക്കുന്നു' എന്നൊരു ശബ്ദം കേട്ടു. കാവേരിയില്‍ അവിടവിടെയായി മണല്‍ തിട്ടകള്‍ കാണപ്പെടും. അതു പോലെ ഒരു തിട്ടയില്‍ നിന്നാണ് ശബ്ദം വന്നത്. കണപുരത്തമ്മാളെ വെള്ളം അടിച്ചു കൊണ്ടു വന്നു ആ മണല്‍ തിട്ടയില്‍ ഇട്ടു. അവരെ അവിടെ നിന്നും ആനയിച്ചു കൊണ്ടു വന്നു, ഗുരു ആശ്വാസം പൂണ്ടു. ഉടനെ അവര്‍ ഞാന്‍ വെള്ളത്തില്‍ വീണപ്പോഴും ഒരു മണല്‍ തിട്ടയായി അങ്ങ് എന്നെ രക്ഷിച്ചില്ലേ! ഈ കാരുണ്യത്തിനു ഞാന്‍ എങ്ങനെ നന്ദി പറയും? എന്നു പറഞ്ഞു. വെള്ളത്തിലേക്ക്‌ ചാടുമ്പോള്‍ കണപുരത്തമ്മാള്‍ ഗുരു ധ്യാനത്തോട് കൂടി ചാടി. അപ്പോള്‍ സദ്ഗുരു ഒരു മണല്‍ തിട്ടയായി വന്നു തന്നെ രക്ഷിചില്ലേ എന്നു പറഞ്ഞു.  ഉടനെ ഗുരു അവരോടു നിനക്കു ആ വിശ്വാസം ഉണ്ടെങ്കില്‍ അതുവും സാധ്യമാകും എന്നു പറഞ്ഞു. നമ്മുടെ വിശ്വാസമാണ് എല്ലാറ്റിനും ആധാരം. നമുക്ക് ആ വിശ്വാസം വേണം! 
    ഒരിക്കല്‍ ഗുരുജി അമ്മയുടെ ഒരു ശിഷ്യനും ഇതു പോലെ ഒരു അനുഭവം ഉണ്ടായി. ഒരിക്കല്‍ അയാളും കൂട്ടരും ഒഴുക്കില്‍ പെട്ടു പോയി. കൂടെ വന്നവര്‍ ഒഴുകി പോയി. പക്ഷെ ഇയാള്‍ മാത്രം എങ്ങനെയോ ഒരു മരത്തില്‍ ചെന്നു മുട്ടി. അതില്‍ പിടിച്ചു അയാള്‍ കര കയറുകയും ചെയ്തു. ഗുരു ധ്യാനം അയാളെ രക്ഷിച്ചു. 
ആചാര്യഃ സ ഹരിഃ സാക്ഷാത് ചര രൂപി ന സംശയ!
ഗുരുവിനെ ദൃഡമായി വിശ്വസിക്കു. അതിന്‍റെ ബലം അനുഭവിച്ചറിയു! രാധേകൃഷ്ണാ!
 ഭക്തി രഹസ്യം 
ഭക്തദാസന്‍ - 5
     സാഷ്ടാംഗപാദമഭിവന്ദ്യ സമസ്ത ഭാവൈ:
സര്‍വാന്‍ സുരേന്ദ്ര നികരാന്‍ ഇടമേവ യാചേ.
മന്ദസ്മിതാന്ദ്ര മധുരാനന ചന്ന്ദ്ര ബിംബേ
നന്ദസ്യ പുണ്യ നിചയേ മമ ഭക്തിരസ്തു! 
    രാധേകൃഷ്ണാ! സമസ്ത ദേവ ഗണങ്ങളെ സാഷ്ടാംഗമായി നമസ്കരിച്ചിട്ട്‌ നന്ദഗോപരുടെ പുണ്യവും, മന്ദസ്മിതം ഒഴുകുന്ന മധുരമയമായ മുഖ ചന്ദ്രനോട് കൂടിയവനും ആയ ശ്രീകൃഷ്ണനില്‍ എനിക്കു സ്ഥിരമായ ഭക്തി ഭവിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു ലീല ശുകര്‍! അദ്ദേഹം പോലും ആവശ്യപ്പെടുന്നത് കൃഷ്ണ ചരണാരവിന്ദങ്ങളില്‍ അചഞ്ചലമായ ഭക്തിയെയാണെങ്കില്‍ അതിന്‍റെ മഹത്വത്തെ പറ്റി പറയുകയും വേണോ? മനുഷ്യ ജന്മത്തില്‍ പ്രാപിക്കേ ന്ടതായ ഒന്നാണ് കൃഷ്ണഭക്തി. എത്രയോ മഹാന്മാരും യോഗികളും പോലും അതിനു വേണ്ടി തപസ്സ് ചെയ്യുന്നു.  ആ ഭക്തി ഒരു ബ്രാഹ്മണന് സുലഭമായി ലഭിച്ചിരിക്കുന്നത് നാം കണ്ടു.  തന്‍റെ പരമമായ ലക്‌ഷ്യം ഭഗവാന്‍  ശ്രീകൃഷ്ണന് വേണ്ടി അദ്ദേഹം എന്തെല്ലാം ത്യാഗങ്ങള്‍ സഹിച്ചു എന്നും നാം കണ്ടു. തന്‍റെ നാടും വീടും ഉപേക്ഷിച്ചു ദേശാടാനത്തിനിറങ്ങിയ അദ്ദേഹത്തിനു എന്തു സംഭവിച്ചു എന്നു നമുക്ക് കാണാം!  വഴിയില്‍ ഒരു നദീ തീരത്ത് അദ്ദേഹം നിത്യ കര്‍മ്മാ നഷ്ടാനങ്ങള്‍ ചെയ്തു കൊണ്ടിരിക്കവേ രണ്ടു കുട്ടികള്‍ അദ്ദേഹത്തിന്‍റെ ദേഹത്തും വസ്ത്രതും ചെളി വെള്ളം തെറിപ്പിച്ചു. തുരര്‍ന്നു എന്തു സംഭവിച്ചു എന്നു കാണുക!
ബ്രാഹ്മണനു ശുണ്ഠി വന്നു. 
'എന്താ കുട്ടികളെ ഇതു? ഞാന്‍ കര്‍മ്മാനുഷ്ടാനങ്ങള്‍ ചെയ്യുന്നത് കണ്ടില്ലേ? ഇങ്ങനെ പുറത്തെല്ലാം ചേറാക്കിയില്ലേ? എന്നു ചോദിച്ചു. കുട്ടികള്‍ ചിരിച്ചു കൊണ്ടു 'അതിനെന്താ? സ്വാമി വെള്ളതിലല്ലേ നില്‍ക്കുന്നത്. അങ്ങ് കുഴുകി കളഞ്ഞാല്‍ പോരെ?' എന്നു പറഞ്ഞു. 
'ആഹാ! എനിക്കറിയാം എന്തു ചെയ്യണം എന്നു. എന്നെ പഠിപ്പിക്കേണ്ടാ.' എന്ന് പറഞ്ഞു കൊണ്ടു അദ്ദേഹം തലയിലെ കെട്ടു അഴിക്കാതെ തന്നെ വീണ്ടും ജലത്തില്‍ മുങ്ങി. കുട്ടികള്‍ ആര്‍ത്തു ചിരിച്ചു. 'അയ്യേ! ആ കെട്ടഴിച്ചിട്ടു തുണി കഴുകു. അല്ലെങ്കില്‍ ചെളി പോവില്ല എന്നു പറഞ്ഞു കളിയാക്കി ചിരിച്ചു. 'എന്നെ പഠിപ്പിക്കണ്ടാ! എന്തു ചെയ്യണം എന്നു ഞാന്‍ നിശ്ചയിച്ചു കൊളളാം  എന്നദ്ദേഹം പറഞ്ഞു.
'അതെന്താ ആ തുണി അഴിച്ചു കഴുകിയാല്‍? എന്തെങ്കിലും ബുദ്ധിമുട്ട് 
ഉണ്ടോ?
'എന്‍റെ ബുദ്ധിമുട്ട് എനിക്കു. നിങ്ങള്‍ അതറിയേണ്ട  കാര്യമില്ല. 
 'നിങ്ങളുടെ തലയിലെ കെട്ടു എന്തോ വ്യത്യാസമായി തോന്നി. അതു കൊണ്ടു ചോദിച്ചതാണ്. നിങ്ങള്‍ വെറുതെ ശുണ്ഠി പിടിക്കണ്ടാ!' എന്നു കുട്ടികള്‍ പറഞ്ഞു. 
'എനിക്കു നിങ്ങളോട് ശുണ്ഠി ഒന്നുമില്ല'
     ആ കുട്ടികള്‍ എന്തൊക്കെയോ പറഞ്ഞു അദ്ദേഹത്തെ കളിയാക്കി കൊണ്ടിരുന്നു. അദ്ദേഹം അതൊന്നും വകവെച്ചില്ല. തലയിലെ കെട്ടു അഴിക്കാനും ഭാവമില്ല.  കുട്ടികള്‍ അദ്ദേഹതോടു 'നിങ്ങളെ ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. ഞങ്ങള്‍ നിങ്ങളെ അറിയാതെ അപമാനിച്ചു എന്നു തോന്നുന്നു. ക്ഷമിക്കുക. നിങ്ങള്‍ക്ക് എന്തെങ്കിലും സമ്മാനം നല്‍കണം എന്നു ഞങ്ങള്‍ക്ക് തോന്നുന്നു. ദാ ഈ പൂവ് സ്വീകരിക്കു' എന്നു പറഞ്ഞു ആ വെളുത്ത കുട്ടി ഒരു അപൂര്‍വ വാസനയുള്ള ഒരു പൂവ് അദ്ദേഹത്തിന്‍റെ നേര്‍ക്ക്‌ നീട്ടി. ഉടനെ ആ കറുത്ത പയ്യനും ഒരു ചെറിയ പുല്ലാങ്കുഴല്‍ എടുത്തു നീട്ടി. 
'അങ്ങ് ആ പുല്ലാങ്കുഴല്‍ ഊതിയാല്‍ എവിടെയായാലും ഞങ്ങള്‍ ഉടനെ എത്തും' എന്നു പറഞ്ഞു, രണ്ടു പേരും ഓടി പോയി. ബ്രാഹ്മണന്‍ പുല്ലാങ്കുഴല്‍ അരയില്‍ തിരുകി വെച്ചു. ആ പൂവിനു നല്ല വാസനയായിരുന്നു. അദ്ദേഹം അതു മണപ്പിച്ചു കൊണ്ടു ഒരു പാറപ്പുറത്തിരുന്നു.  
      ആ സമയം ഒരു വഴിപ്പോക്കന്‍ അവിടെ വന്നു ഇരുന്നു. ബ്രാഹ്മണന്റെ കയ്യിലെ പൂവിന്‍റെ മണം അയാള്‍ ശ്രദ്ധിച്ചു. ആ മണത്തില്‍ ആകര്ഷിതനായി അയാള്‍ അതു എന്താണെന്ന് ചോദിച്ചു. ബ്രാഹ്മണന്‍ ഉടനെ പൂവ് അയാള്‍ക്ക്‌ കൊടുത്തു. അയാള്‍ ആ അപൂര്‍വ വാസനയും ഭംഗിയും കണ്ടു അതു അവിടുത്തെ രാജാവിന് സമ്മനാമായി കൊടുക്കാം എന്നു തീരുമാനിച്ചു അതു എടുത്തു കൊണ്ടു പോയി. അയാള്‍ നേരെ കൊട്ടാരത്തില്‍ ചെന്നു രാജാവിന് ആ അത്ഭുത പൂവ് കാഴ്ച വെച്ചു. രാജന്‍ പൂവിന്‍റെ ഭംഗിയില്‍ ആകൃഷ്ടനായി അതു റാണിക്ക് കൊടുത്തു. റാണിക്ക് അതു വളരെ ഇഷ്ടപ്പെട്ടു. അതു പോലെ ഒരെണ്ണം കൂടി കിട്ടിയാല്‍ കൊള്ളാം എന്നാഗ്രഹം പ്രകടിപ്പിച്ചു. രാജന്‍ പൂവ് തന്ന ആളിനോട്‌ അന്വേഷിച്ചു. അയാള്‍ തനിക്കതിനെ കുറിച്ചു ഒന്നും അറിയില്ലെന്നും ആരോ ഒരാള്‍ അതു തനിക്കു നല്‍കിയതാണെന്നും പറഞ്ഞു. രാജന്‍ എവിടുന്നെങ്കിലും അയാളെ കണ്ടു പൂവ് വാങ്ങി വരാന്‍ ആജ്ഞാപിച്ചു. 
അയാള്‍ ആകെ വളഞ്ഞു. എല്ലായിടവും അലഞ്ഞു ബ്രാഹ്മണനെ തിരഞ്ഞു. ഒടുവില്‍ ബ്രാഹ്മണനെ വഴിയില്‍ കണ്ടു പിടിച്ചു. ബ്രാഹ്മണനോട് പൂവിനെക്കുരിച്ചു ചോദിച്ചപ്പോള്‍, അദ്ദേഹം തനിക്കൊന്നും അറിയില്ലെന്നും, ഏതോ ഒരു കുറ്റി അദ്ദേഹത്തിനു തന്നതാണെന്നും ആ കുറ്റി ആരെന്നു അദ്ദേഹത്തിനു അറിയില്ലെന്നും ഇതിനു മുന്‍പെങ്ങും ആ കുട്ടിയെ അദ്ദേഹം  കണ്ടിട്ടില്ലെന്നും പറഞ്ഞു. ഇതു കേട്ട അയാള്‍ ബ്രാഹ്മണന്‍റെ കാലില്‍ വീണു പൊട്ടി കരഞ്ഞു എങ്ങനെയെങ്കിലും ആ കുട്ടിയെ കണ്ടു പിടിക്കണം എന്നും ഇല്ലെങ്കില്‍ തന്നെ രാജന്‍ ശിരശ്ചേദം ചെയ്യുമെന്നും പറഞ്ഞു. ബ്രാഹ്മണന്റെ മനസ്സ് അലുഞ്ഞു. എങ്ങനെ അവരെ കണ്ടുപിടിക്കും എന്നാലോചിച്ചു. പെട്ടെന്ന് അദ്ദേഹത്തിനു അവര്‍ തന്ന പുല്ലാങ്കുഴല്‍ ഓര്‍മ്മ വന്നു. അദ്ദേഹം അതു എടുത്തു ഊതി. ഉടനെ എവിടെ നിന്നോ ആ കുട്ടികള്‍ രണ്ടും ഓടി എത്തി. 
'അല്ല ഞങ്ങളെ അന്വേഷിച്ചോ?' എന്നു ചോദിച്ചു. അദ്ദേഹം കാര്യം പറഞ്ഞു. 
;എങ്ങനെയെങ്കിലും ഒരു പൂവ് കൂടി ഈ സാധുവിന് തരണം' എന്നു ചോദിച്ചു. അവര്‍ ഉടനെ 'ശരി അങ്ങ് ഞങ്ങളുടെ കൂടെ വരണം' എന്നു പറഞ്ഞു അദ്ദേഹത്തെ വിളിച്ചു കൊണ്ടു പോയി നടന്നു നടന്നു അവര്‍ വളരെ ദൂരം പിന്നിട്ടു. അദ്ദേഹത്തിനു തളര്‍ച്ച തോന്നി. അവസാനം അവര്‍ ഒരു പൂങ്കാവനത്തില്‍ എത്തിപെട്ടു.  അവിടെ ആ പുഷ്പം ധാരാളം ഉണ്ടായിരുന്നു. അവിടെ  രത്നമയമായ ഒരു മണ്ഡപം കണ്ടു അതില്‍ ഒരു സിംഹാസനം ഇട്ടിരുന്നു. അവിടെ ആകെ ദൈവീകത്വം നിറഞ്ഞു നിന്നിരുന്നു. ആ സിംഹാസനത്തില്‍ ഒരു ജോടി പാദുകങ്ങള്‍ വെച്ചിരുന്നു. അതു കണ്ടപ്പോഴേ അദ്ദേഹത്തിനു വണങ്ങുവാന്‍ തോന്നി. കുനിഞ്ഞു അദ്ദേഹം നമസ്ക്കരിക്കവേ ഇത്രയും കാലം അദ്ദേഹം വിട്ടു പിരിയാതെ കൊണ്ടു നടന്ന തലക്കെട്ട്‌ അഴിഞ്ഞു സാളഗ്രാമ മൂര്‍ത്തി താഴെ വീണു. അദ്ദേഹം പരിഭ്രമിച്ചു നോക്കിയപ്പോള്‍ സാളഗ്രാമത്തെ കാണാനില്ല. സിംഹാസനത്തില്‍ സാക്ഷാത് ഭഗവാന്‍ ശ്രീകൃഷ്ണന്‍  ഇരിക്കുന്നു. ചെന്താമാരക്കൈകളും, പാദങ്ങളും, ചെഞ്ചുണ്ടുകളും നീണ്ട കണ്ണുകളുമായി ഭഗവാന്‍ ലാവണ്യ സ്വരൂപനായി ഇരിക്കുന്നു. അടുത്ത് തന്നെ ബലരാമസ്വാമിയും ഇരിക്കുന്നുണ്ടായിരുന്നു.  ബ്രാഹ്മണന്‍ പൊട്ടി കരഞ്ഞു കൊണ്ടു ഭഗവാന്‍റെ തൃക്കാല്‍ക്കല്‍  വീണു. 'ഭഗവാനെ എനിക്കു ദര്‍ശനം തന്നുവോ?' എന്നു കരഞ്ഞു. ഭഗവാന്‍ അദ്ദേഹത്തെ എടുത്തു മാറോടെ ആലിംഗനം ചെയ്തു. 
'ഹേ ബ്രഹ്മണാ! നിന്‍റെ ഭക്തിയില്‍ എന്നെ കെട്ടിയിട്ടു നീ. നിന്‍റെ കുടുംബത്തിലെല്ലാര്‍ക്കും നാം മോക്ഷം  പ്രാദാനം ചെയ്തു. അവസാനം നിന്നെ ശരീരതോടെ കൊണ്ടു  വരികയും ചെയ്തു' എന്നു പറഞ്ഞു. 
''പ്രഭോ! ഇത്ര കാരുണ്യം എന്‍റെ മേല്‍ എന്തിനാണ്?' എന്നു ബ്രാഹ്മണന്‍ ചോദിച്ചു. 
'ബ്രഹ്മണാ! നാം എന്തൊക്കെ ചെയ്തിട്ടും എങ്ങനെയൊക്കെ ഭയപ്പെടുത്തിയിട്ടും എന്‍റെ മേലുള്ള വിശ്വാസം താന്‍ ഒട്ടും കുറച്ചില്ല. അതുകൊണ്ടു തനിക്കു എന്തെങ്കിലും ചെയ്യണം എന്നു എനിക്കു തോന്നി.  അതാണ്‌' എന്നു പറഞ്ഞു. വെറും ധനമോ ഐശ്വര്യമോ കൊടുത്തു അദ്ദേഹത്തെ കബളിപ്പിക്കാന്‍ ഭഗവാനു മനസ്സ് വന്നില്ല. തന്നെത്തന്നെ കൊടുത്തു! ഇതു പോലെ ഒരു ഭക്തിയുണ്ടെങ്കില്‍ ഭഗവാനു ഏറ്റവും സന്തോഷം ഉണ്ടാകുന്നു. ജീവിതത്തില്‍ എന്തെല്ലാം തന്നെ സംഭവിച്ചാലും അതു ഭഗവാന്‍റെ സങ്കല്പമാണെന്നു എടുക്കുക. അപ്പോള്‍ മാത്രമേ കൃഷ്ണാനുഭവം നമുക്ക് ലഭിക്കൂ! എത്രത്തോളം നമുക്ക് ശ്രദ്ധയുണ്ടോ അത്രത്തോളം കൃഷ്ണലീലാ വൈഭവം നമുക്ക് അനുഭവിക്കണം!  രാധേകൃഷ്ണാ! രാധേകൃഷ്ണാ! 
തിരുക്കോളൂര്‍ പെണ്‍പിള്ളൈ 
വാക്യം - 38
     സ്വാമി രാമാനുജരും തിരുക്കോളൂരിലെ  ഒരു വീഥിയില്‍ ഒരു സാധാരണ സ്ത്രീ പറയുന്നത് കെട്ടു അത്ഭുത പരതന്ത്രരായി നില്‍ക്കുകയാണ്! തുടര്‍ന്നു അവള്‍ എന്തു പറയും എന്നവര്‍ ശ്രദ്ധിച്ചു നിന്നു.  ഉടനെ അവര്‍ അടുത്ത വാക്യം പറഞ്ഞു,
"അവന്‍ മേനി ആനേനോ തിരുപ്പാണരൈ  പോലെ"
തിരുക്കച്ചി നമ്പികള്‍ അവന്‍ പറയുന്നത് കേട്ടു. എന്നാല്‍ തിരുപ്പാണാള്‍വാര്‍ എന്ന ഭക്തനോ അവന്‍റെ ശരീരമായി തന്നെ തീര്‍ന്നു!
അദ്ദേഹം ഗര്‍ഭാവാസം ഇല്ലാതെ ജനിച്ചയാളാണ്. എങ്ങനെയോ ഒരു പാണന്‍റെ കുടിലില്‍ എത്തി പെട്ടു അയാളാല്‍ വളര്‍ക്കപ്പെട്ടു. പാണന്‍ എന്നാല്‍ ഭഗവാനെ കുറിച്ചു പാടി നടക്കുന്നവര്‍.  താഴ്ന്ന ജാതിയില്‍ പെട്ടവരാണ്. കുഞ്ഞു നാള്‍ മുതല്‍ ശ്രീരംഗ ഭക്തി ഊട്ടി നിറച്ചിരുന്നു. കാവേരി ആറിന്‍റെ ഇക്കരയില്‍ താമസം, അക്കരയില്‍ ശ്രീരംഗ ക്ഷേത്രം!
ഉറയൂര്‍ എന്ന ഗ്രാമത്തിലാണ് താമസം. ശ്രീരംഗ ക്ഷേത്രത്തിന്‍റെ വളരെ അടുത്താണെങ്കിലും അവിടെ കാലു കുത്താന്‍ പോലും തനിക്കു അര്‍ഹതയില്ല എന്നു അദ്ദേഹം കരുതിയിരുന്നു. ഹൃദയം നിറയെ രംഗനാഥ  ഭക്തി വ്യാപിച്ചിരുന്നു. ശ്രീരംഗം അദ്ദേഹത്തിനു ശ്രീവൈകുണ്ഠം
തന്നെയായിരുന്നു. അവിടെയുള്ള പക്ഷികള്‍ മൃഗങ്ങള്‍ ഒക്കെ അദ്ദേഹത്തിനു നിത്യസൂരികളും നിത്യ മുക്തര്‍കളുമായി തോന്നിയിരുന്നു.
കുലശേഖര ആള്‍വാര്‍ തന്‍റെ പെരുമാള്‍ തിരുമൊഴിയില്‍ ശ്രീരംഗത്തെ വൈകുണ്‍ഠമായി അനുഭവിച്ചു പത്തു പാസുരങ്ങള്‍ പാടിയിരിക്കുന്നു. 
     അദ്ദേഹത്തെ പോലെ തിരുപ്പാണാള്‍വാരും കാവേരിക്കരയില്‍ ശ്രീരംഗത്തെ നോക്കി ഏങ്ങി നില്‍ക്കും.  ആറ്റില്‍ കളിക്കുന്ന മീനിനോടു തന്‍റെ സന്ദേശം ഭഗവാനെ അറിയിക്കാന്‍ പറയും. ശ്രീരംഗ ദിക്കില്‍ അടിക്കുന്ന കാറ്റിനോട് 'ഇവിടെ ഒരു ജീവന്‍ ഭഗവാനു വേണ്ടി കേഴുന്നു എന്നു പറയണേ'  എന്നു പറയും. ചിലപ്പോള്‍ ശ്രീരംഗ ദിശയില്‍ നിന്നും അടിക്കുന്ന കാറ്റു വരുമ്പോള്‍ തന്നെ ഭഗവാന്‍ അനുഗ്രഹിക്കുന്നതായി സങ്കല്പിച്ചു ആനന്ദിക്കും. സദാ 'രംഗാ രംഗാ' എന്നു പുലമ്പിക്കൊണ്ടിരിക്കും. അസാധ്യമായ ഒരു ഭക്തി!
       ഭഗവാന്‍ ഇദ്ദേഹത്തിന്‍റെ ഭക്തിയെ പ്രകടനം ചെയ്യണം എന്നു വിചാരിച്ചു. ഒരിക്കല്‍ കാവേരി തീരത്ത് നിന്നു കൊണ്ടു ഭഗവത് ധ്യാനം ചെയ്തു കൊണ്ടു അദ്ദേഹം നില്‍ക്കുകയായിരുന്നു. രംഗ ധ്യാനത്തില്‍ സ്വയം സകലതും മറന്നു നില്‍ക്കുകയായിരുന്നു. ആ സമയം ഭഗവാനു കൈങ്കര്യം ചെയ്യുന്ന ലോകസാര്‍ങ്കമുനികള്‍ ഭഗവാനു തിരുമഞ്ചനത്തിനുള്ള തീര്‍ത്ഥവും എടുത്തു കൊണ്ടു ആ വഴി വന്നു. തിരുപ്പാണാള്‍വാരോടു 'ഒതുങ്ങി നില്‍ക്കു! ഒതുങ്ങി നില്‍ക്കു!' എന്നു വിളിച്ചു പറഞ്ഞു കൊണ്ടു വന്നു. പക്ഷെ ഭഗവത് ധ്യാനത്തില്‍ സ്വയം മറന്നു നില്‍ക്കുന്ന അദ്ദേഹം ഉണ്ടോ കേള്‍ക്കുന്നു?  ക്ഷേതരത്തിലെത്താന്‍ തിടുക്കമായതിനാല്‍ അദ്ദേഹം ഒരു കല്ലെടുത്തു തിരുപ്പാണാള്‍വാരേ എറിഞ്ഞു.  പെട്ടെന്ന് സ്വ പ്രജ്ഞ വീണ്ടു  കിട്ടിയ ആള്‍വാര്‍ അവിടെ നിന്നും ഓടി അകന്നു. ലോകസാര്‍ങ്കമുനികള്‍ ക്ഷേത്രതില്‍ എത്തി. അന്ന് രാത്രി അദ്ദേഹത്തിനു അദ്ദേഹത്തിനു സ്വപ്ന ദര്‍ശനം ഉണ്ടായി.  ഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു അദ്ദേഹത്തോട് തന്‍റെ ഒരു ഭക്തന്‍ കാവേരിയുടെ അക്കരയില്‍ നിന്നു തപിക്കുകയാണെന്നും, അയാള്‍ക്ക്‌ ഇവിടെ വരാന്‍ അര്‍ഹതയില്ല എന്നു സ്വയം വിചാരിച്ചു മാറി നില്‍ക്കുകയാണെന്നും, തന്നെ കാണാതെ കേഴുകയാനെന്നും പറഞ്ഞു. തനിക്കു വേണ്ടി ലോകസാര്‍ങ്കമുനികള്‍ തിരുപ്പാണാള്‍വാരേ തൂക്കി എടുത്തു കൊണ്ടു വരണം എന്നും പറഞ്ഞു. ഇതു കേട്ട 
ലോകസാര്‍ങ്കമുനികള്‍ പൊട്ടിക്കരഞ്ഞു കൊണ്ടു തന്‍റെ പ്രവൃത്തിക്ക് ഭഗവാനോട് മാപ്പപേക്ഷിച്ചു. അദ്ദേഹം ഉടനെ തന്നെ തിരുപ്പാണാള്‍വാരേ തിരഞ്ഞു അക്കര എത്തി. അവിടെ പതിവ് പോലെ ശ്രീ രംഗത്തെ നോക്കി കൊണ്ടു നില്‍ക്കുന്ന ആ ഭക്തനെ കണ്ടു.  അദ്ദേഹത്തെ നമസ്ക്കരിക്കാനായി ഓടി ചെന്നു. ആള്‍വാര്‍ വളരെ പരിഭ്രമത്തോടെ പിന്മാറി. താന്‍ ബോധമില്ലാതെ എന്തെങ്കിലും തെറ്റു ചെയ്തുവോ എന്നു പരിതപിച്ചു. 
      ലോകസാര്‍ങ്കമുനികള്‍ ആള്‍വാരോടു ഭഗവാന്‍ തന്നോടു ആള്വാരെ തൂക്കി എടുത്തു കൊണ്ടു വരാന്‍ കല്‍പ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞു. 
'ഹേ! എന്നെയോ! എന്തിനാണ്?' എന്നദ്ദേഹം ചോദിച്ചു.  അതിനു 
ലോകസാര്‍ങ്കമുനികള്‍ 'അങ്ങയെ രംഗനു കാണാന്‍ ആഗ്രഹം ഉണ്ട്‌! അതു കൊണ്ടു അവിടെ എടുത്തു കൊണ്ടു വരാന്‍ കല്‍പ്പിച്ചിരിക്കുന്നു' എന്നു പറഞ്ഞു. ഇതു കേട്ട ആള്‍വാര്‍ ഭയന്ന് ഓടാന്‍ തുടങ്ങി. ലോകസാര്‍ങ്കമുനികള്‍ ഒടുവില്‍ അദ്ദേഹത്തെ എങ്ങനെയോ പിടി കൂടി. ആള്വാരോടു 'ദയവു ചെയ്തു അങ്ങ് അടിയാണ് കിട്ടിയ ഈ ഭാഗ്യം തള്ളിക്കളയരുത്. അങ്ങയെ പോലെ ഒരു ഭക്തനെ ചുമക്കുക അടിയന്‍റെ  ഭാഗ്യം തന്നെയാണ്' എന്നു പറഞ്ഞു. ആള്‍വാര്‍  ഒന്നും പറയാന്‍ നിര്‍വാഹമില്ലാതെ സങ്കോചിച്ചു നിന്നു. 
     ലോകസാര്‍ങ്കമുനികള്‍ അദ്ദേഹത്തെ തന്‍റെ ചുമലില്‍ എടുത്തു കൊണ്ടു നടന്നു. ഗരുഡാള്‍വാര്‍ ഭഗവാനെ തന്‍റെ ചുമലില്‍ എടുത്തു കൊണ്ടു പോകുന്നത് പോലെ, ആഞ്ചനേയര്‍ ശ്രീരാ‍മചന്ദ്രനെ തന്‍റെ തോളില്‍ ചുമക്കുന്ന പോലെ,  അദ്ദേഹം ആള്‍വാരേ എടുത്തു കൊണ്ടു നടന്നു. ആള്‍വാര്‍ ഒന്നും പറയാനാവാതെ കണ്ണുകള്‍ രണ്ടും ഇറുക്കി അടച്ചു. ഉറക്കെ രംഗാ രംഗാ എന്നുരുവിട്ടു കൊണ്ടിരുന്നു.  താന്‍ രംഗനാഥനെ കാണാന്‍ പോവുകയാണെന്ന കാര്യം അദ്ദേഹത്തെ ആവേശം കൊള്ളിച്ചു. തനിക്കു ഈ ജന്മത്തില്‍ ഇങ്ങനെ ഒരു ഭാഗ്യം ലഭിക്കും എന്നു അദ്ദേഹം വിചാരിച്ചതേയില്ല.  ആനന്ദത്തില്‍ മതി മറന്നു പോയി. ലോകസാര്‍ങ്കമുനികള്‍ അദ്ദേഹത്തെ തൊട്ടു എടുത്തപ്പോള്‍ തന്നെ അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ ശ്രീ രംഗനാഥന്‍റെ തൃപ്പാദങ്ങള്‍  കണ്ടു. ക്രമത്തില്‍ കണങ്കാലുകള്‍, പീതാംബരം, അരകെട്ടു, നാഭിക്കമാലം, വിരിഞ്ഞ മാറു, ഉയര്‍ന്ന തോളുകള്‍, നീണ്ട കൈകള്‍, വിടര്‍ന്ന മുഖകമലം,  ചെഞ്ചുണ്ടുകള്‍, താമര ഇതള്‍ പോലെ നീണ്ട കണ്ണുകള്‍ എല്ലാം കണ്ടു മയങ്ങി പോയി. ആ രൂപം അദ്ദേഹത്തിന്‍റെ ഹൃദയം കവര്‍ന്നു. അറിയാതെ ആ വായില്‍ നിന്നും പാദാദികേശം വര്‍ണ്ണിച്ചു കൊണ്ടു പാസുരങ്ങള്‍ ഒഴുകി തുടങ്ങി. 
      ലോകസാര്‍ങ്കമുനികള്‍ അദ്ദേഹത്തെ രംഗ സന്നിധിയില്‍ ഇറക്കി നിറുത്തി. താന്‍ ഇത്രയും നേരം ഹൃദയത്തില്‍ കണ്ട രൂപം പ്രത്യക്ഷതില്‍  കണ്ടു ആള്‍വാര്‍ ആവേശഭരിതനായി. സ്വയം മറന്നു. ആ സൌന്ദര്യത്തില്‍ മയങ്ങി പോയി. ഗോകുലത്തില്‍ വെണ്ണ കട്ടു തിന്ന അതേ കൃഷ്ണന്‍ തന്നെയല്ലേ ഇതു എന്നു ചിന്തിച്ചു. ഈ ഭാഗ്യം ലഭിച്ച തനിക്കു ഇനി ജീവിതത്തില്‍ വേറെ ഒന്നും തന്നെ വേണ്ടാ എന്നു തീരുമാനിച്ചു അദ്ദേഹം ഭഗവാനോട് പ്രാര്‍ത്ഥിച്ചു. 
'എന്‍ അമുതിനൈ കണ്ട കണ്കള്‍ മറ്റൊന്‍റിനൈ കാണാവേ' എന്നു പറഞ്ഞു അദ്ദേഹം ഓടി ചെന്നു രംഗനാഥനെ കെട്ടിപ്പിടിച്ചു. ആ നിമിഷം ഭഗവാന്‍ അദ്ദേഹത്തെ തന്നിലേക്ക് എടുത്തു. ആ ശരീരം പോലും ഭഗവാനില്‍ ലയിച്ചു ചേര്‍ന്നു. ഒന്നും ബാക്കി ഉണ്ടായില്ല. 
'അവന്‍ മേനി ആനേനോ തിരുപ്പാണരൈ പോലെ" എന്നു പെണ്‍പിള്ളൈ ചോദിച്ചു. രാമാനുജരും ശിഷ്യരും അവള്‍ പറഞ്ഞത് കെട്ടു തരിച്ചു നില്‍ക്കുകയാണ്. എന്തൊരു ഭാവം ആ സാധു സ്ത്രീക്ക്! രാമാനുജര്‍ കണ്ണ് കൊണ്ടു നിനക്കും അതു പോലെ വൈത്തമാനിധി പെരുമാളില്‍ ലയിക്കനമോ എന്നു ചോദിച്ചു. അവള്‍ അതിനു തനിക്കു അതിനു ആവുമോ എന്ന ഭാവത്തില്‍ അദ്ദേഹത്തെ നോക്കി. അദ്ദേഹം തന്‍റെ കടാക്ഷം കൊണ്ടു അവള്‍ക്കു ആ ഭാഗ്യം നല്‍കി അനുഗ്രഹിച്ചു. രാധേകൃഷ്ണാ!

Friday, May 28, 2010

പ്രേമവേദം ഏപ്രില്‍ - 10

Posted by VEDHASAARAM


ശ്രീമാന്നാരായണീയം 
അര്‍ച്ചിരാദി ഗതിമീദൃശീം വ്രജന്‍ 
വിച്യുതിം ന ഭജതേ ജഗത്പതേ!
സച്ചിദാത്മക! ഭവത് ഗുണോദയാ-
നുച്ചരന്തം അനിലേശ! പാഹി മാം!
                   (ദശഃ 4   ശ്ളോഃ 15)
     അല്ലയോ ലോകനാഥാ! ഇപ്രകാരം അര്‍ച്ചിരാദികളിലൂടെ സായൂജ്യ പ്രാപ്തി നേടുന്നവന്‍ വീണ്ടും കഴിഞ്ഞ ജന്‍മത്തിന്‍റെ പുനരാവൃത്തി അനുഭവിക്കുന്നില്ല. അല്ലയോ പരമാനന്ദസ്വരൂപനായ ഗുരുവായൂരപ്പാ!
അങ്ങയുടെ ഗുണഗണങ്ങളെ ഉച്ചൈസ്തരം പ്രകീര്‍ത്തിക്കുന്ന എന്നെ രക്ഷിക്കണേ!
                                   (പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍)

      രാധേകൃഷ്ണാ! അഭിനന്ദനങ്ങള്‍! നിങ്ങളെ ഭാഗ്യം കടാക്ഷിച്ചിരിക്കുന്നു. അതേ! ഇന്നു നിങ്ങള്‍ ജീവിച്ചിരിക്കുന്നത്‌ തന്നെ ഭഗവാന്‍റെ ഒരു വരപ്രസാടമല്ലേ? അതിനു നന്ദി പറയുക! നിങ്ങള്‍ക്ക് ഭഗവാന്‍റെ നാമം ഉച്ചരിക്കാനുള്ള ഭാഗ്യം ഇപ്പോള്‍ ഉണ്ട്. അതു ഭഗവാന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മറ്റൊരു വരമാണ്. അത്യുന്നതമായ മറ്റൊരു സമ്മാനവും നിങ്ങള്‍ക്ക് ഭഗവാനില്‍ നിന്നും ലഭിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ഏതു സന്ദര്‍ഭത്തെയും ഒരു പുഞ്ചിരിയോട്‌ കൂടി എതിരിടാനുള്ള കറുത്ത് നല്‍കിയിരിക്കുന്നു. നിങ്ങള്‍ക്ക് ഒന്നിനെ കുറിച്ചും വേവലാതിപ്പെടേണ്ടാ. ഇതു പോലെ എത്ര എത്ര സമ്മാനങ്ങളാണ് ഭഗവാന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്! ആലോചിച്ചു സ്വയം കണ്ടുപിടിച്ചു ആനന്ദിക്കു. ഇതു പോലെയുള്ള സന്ദേശങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത് തന്നെ ഒരു വലിയ സമ്മാനമല്ലേ? രാധേകൃഷ്ണാ! രാധേകൃഷ്ണാ! രാധേകൃഷ്ണാ! 

 സദ്ഗുരുവാത്സല്യം
ജയ്‌ ശ്രീരാധേകൃഷ്ണാ!
ജയ്‌ പൂജ്യശ്രീശ്രീ അമ്മാ!
ജയ്‌ സദ്ഗുരു ഗോപാലവല്ലിദാസര്‍! 
 "കണ്ണി നുണ്‍ ശിരുതാമ്പിനാല്‍ കട്ടുണ്ണ 
പ്പണ്ണിയ പെരുമായന്‍ എന്‍ അപ്പനില്‍ 
നണ്ണിത്തെന്‍ കുറുഗൂര്‍ നമ്പി എന്‍റക്കാല്‍ 
അണ്ണിക്കും അമുതൂറും എന്‍ നാവുക്കേ!
     രാധേകൃഷ്ണാ! മധുര കവി ആള്‍വാര്‍ കണ്ണി നുണ്‍ ശിരു താമ്പു എന്നു പറയപ്പെടുന്ന ഒരു ദിവ്യ പ്രബന്ധത്തില്‍ ഗുരുവിന്‍റെ മഹത്വത്തെ വളരെ വിശേഷമായി പറയുന്നു. ഭഗവാന്‍ മഹത്വം ഉള്ളവനാണ്. ആ ഭഗവാനെ നമുക്ക് കാണിച്ചു തരുന്ന ഗുരു അതിലും മഹത്വമേറിയവാരാണ്! ലോകത്തില്‍ സാധാരണ എല്ലാരും കൃഷ്ണാ! രാമാ! എന്നു ഭഗവാന്‍റെ നാമങ്ങളെ ചൊല്ലി, ഭഗവാന്‍റെ പാദം ആശ്രയിച്ചു ഉത്തമമായ ഗതിയെ പ്രാപിക്കുന്നു. ഭഗവാന്‍ വളരെ സൌലഭ്യ മൂര്‍ത്തിയാണ്. യശോദ ഒരു ദാമം കൊണ്ടു ഭഗവാനെ കെട്ടിയിട്ടു. യശോദയുടെ വാത്സല്യത്തിന് വശം വദനായി ഭഗവാന്‍ കെട്ടപ്പെട്ടു. മഹാ മായനാണ് അവന്‍! അത്ഭുതമായ ലീലകള്‍ ഉള്ളവനാണ്. ഭഗവാനെ കാണുന്നതും അവന്‍റെ നാമം പറയുന്നതും ആനന്ദം നല്‍കും. എന്നിരിക്കിലും ആള്‍വാര്‍തിരുനഗരിയില്‍ ഉള്ള എന്‍റെ ഗുരുവിന്‍റെ നാമം പറയുമ്പോള്‍ എന്‍റെ നാവില്‍ അമൃതം വഴിയുന്നു.  'നമ്മാള്‍വാര്‍! ശഠകോപാ, കാരിമാരാ, എന്നിങ്ങനെ എന്‍റെ ഗുരുവിന്‍റെ നാമങ്ങള്‍ പറയുമ്പോള്‍ ഞാന്‍ അനുഭവിക്കുന്ന ആനന്ദം വാക്കുകള്‍ക്കു അധീതമാണ്! ഗുരുവിന്‍റെ നാമം മോക്ഷം വരെ നല്‍കാന്‍ ശക്തിയുള്ളതാണ്! ഗുരുവിനോട് ദൃഡമായ വിശ്വാസം വേണം. ആ വിശ്വാസം ഉണ്ടെങ്കില്‍ ഗുരുവിന്‍റെ നാമം ജപിച്ചാല്‍ അതിന്‍റെ ആനന്ദം പറയാന്‍ സാധിക്കില്ല. 
     സ്വാമി രാമാനുജരുടെ ശിഷ്യന്‍ തൊണ്ടലൂര്‍ നമ്പി എന്നൊരു മഹാത്മാവ് ഉണ്ടായിരുന്നു. തൊണ്ടലൂര്‍ എന്ന നാട്ടില്‍ വസിച്ചു വന്നിരുന്നു. അദ്ദേഹം സദാ രാമാനുജാ രാമാനുജാ എന്നു ജപിച്ചു കൊണ്ടേ ഇരുന്നു. നിത്യം അദ്ദേഹം തന്‍റെ ഗൃഹത്തില്‍ തതീയാരാധനം ചെയ്തു വന്നിരുന്നു. എന്നു വെച്ചാല്‍ ഭഗവത് ഭക്തന്മാരെ ഊട്ടുക!ധാരാളം വൈഷ്ണവ ഭക്ത ജനങ്ങള്‍ അദ്ദേഹത്തിന്‍റെ ഗൃഹത്തില്‍ വന്നു ആഹാരം കഴിച്ചിരുന്നു. 
     ഒരിക്കല്‍ ഒരു സാധു ശൈവ പണ്ടാരം  എവിടെ നിന്നോ ആ ഗ്രാമത്തില്‍ എത്തി ആഹാരം അന്വേഷിച്ചു നടന്നു. അവിടെ യുള്ളവര്‍ അദ്ദേഹത്തോട് നമ്പികളുടെ വീട്ടില്‍ പോകുവാനും അവിടെ ചെന്നു രാമാനുജാ നമഃ രാമാനുജാ നമഃ എന്നു പറഞ്ഞാല്‍ മതിയെന്നും, അദ്ദേഹത്തിനു നല്ല ഭക്ഷണം ലഭിക്കും എന്നും പറഞ്ഞു. ആ ശൈവ പണ്ടാരവും നമ്പികളുടെ വീടു മുറ്റത്ത്‌ നിന്നു കൊണ്ടു ശ്രീമതെ രാമാനുജായ നമഃ ശ്രീമതെ രാമാനുജായ നമഃ എന്നുറക്കെ വിളിച്ചു. ആരും വന്നില്ല. വിശപ്പ്‌ കൊണ്ടു പൊരിഞ്ഞ അദ്ദേഹം തുടര്‍ന്നു വിളിച്ചു . കൊണ്ടിരുന്നു. വിളി കേട്ടു കൊണ്ട് നമ്പികള്‍ പുറത്തേയ്ക്ക് വന്നു. അദ്ദേഹത്തിനു ഒരു ശൈവ പണ്ടാരത്തെ കണ്ടപ്പോള്‍ അത്ഭുതമായി. സാധാരണ വൈഷ്ണവ ഭക്തന്മാരാണു  ഈ നാമം ഉച്ചരിക്കുക. അദ്ദേഹം ആ സാധുവിനോടു 'താങ്കള്‍ ഈ മഹാ നാമം ഉച്ചരിക്കാനുള്ള കാരണം എന്താണ്' എന്നു ചോദിച്ചു. അദ്ദേഹം ഈ നാമം പറഞ്ഞാല്‍ ഭക്ഷണമ് കിട്ടും എന്നു ആരോ പറഞ്ഞു എന്നു സത്യം പറഞ്ഞു. നമ്പികള്‍ സന്തോഷത്തോടെ അദ്ദേഹത്തെ വിളിച്ചു കൊണ്ടു പോയി പന്തിയില്‍ ഇരുത്തി. അവിടെയുള്ളവര്‍ എല്ലാവരും വൈഷ്ണവ ഭക്തന്മാര്‍. ഈ ശൈവ പണ്ടാരം അടുത്തു വന്നിരുന്നപ്പോള്‍ അവര്‍ കോപിച്ചു എഴുന്നേറ്റു. നമ്പികളോട് ഇതു മഹാ അപരാധമല്ലേ എന്നു ചോദിച്ചു. ഉടനെ അദ്ദേഹം കൈകൂപ്പി കൊണ്ടു വൈഷ്ണവരോടു 'ഒരു പ്രാവശ്യം രാമാനുജായ നമഃ എന്നു പറഞ്ഞാല്‍ എന്തു കിട്ടും?' എന്നു ചോദിച്ചു. അവര്‍ അതിനു അവര്‍ മോക്ഷം വരെ ലഭിക്കും എന്നു മറുപടി പറഞ്ഞു. ഒരു പ്രാവശ്യം പറഞ്ഞാലേ ഇത്രയും കിട്ടുമെങ്കില്‍ ഇദ്ദേഹം പല പ്രാവശ്യം രാമാനുജായ നമഃ എന്നു പറഞ്ഞിരിക്കുന്നു. അപ്പോള്‍ ഒരു നേരത്തെ ചോറ് ലഭിക്കില്ലേ? എന്നു ചോദിച്ചു. അവര്‍ക്കു ഉത്തരം മുട്ടി തല കുനിച്ചു പോയി. നടന്നതെല്ലാം കണ്ടുകൊണ്ടിരുന്ന ശൈവ പണ്ടാരത്തിന് ഒന്നും മനസ്സിലായില്ല. എന്താണ് എല്ലാരും എഴുന്നേറ്റത്? എന്തു സംഭവിച്ചു? എന്നു ചോദിച്ചു. ഉടനെ നമ്പികള്‍ അദ്ദേഹത്തോട് അവരുടെ കോപവും അദ്ദേഹത്തിന്‍റെ ഉത്തരവും വിശദീകരിച്ചു. ഇതു കേട്ട ആ സാധു, ഇത്രയേ ഉള്ളോ! നിങ്ങള്‍ വിഷമിക്കണ്ടാ ഞാനും ഇതാ നിങ്ങളുടെ ഘോഷ്ടിയില്‍ ചേരുകയാണ് എന്നു പറഞ്ഞു. അദ്ദേഹം അവിടെ ആഹാരം കഴിച്ചു. എന്നിട്ട് നമ്പികളോട് 'അങ്ങയെ പോലെ ഒരു ഗുരു ഭക്തനെ ഞാന്‍ കണ്ടിട്ടില്ല. എന്നെ അങ്ങയുടെ ഒരു ശിഷ്യനായി അങ്ങ് സ്വീകരിക്കണം. എനിക്കു ഇവിടെ എന്തെങ്കിലുമൊരു കൈങ്കര്യവും തരണം' എന്നു പറഞ്ഞു. നമ്പികള്‍ സന്തോഷത്തോടെ അദ്ദേഹത്തിനു വൈഷ്ണവര്‍ ഭക്ഷണം കഴിച്ച ഇല എടുത്തു വൃത്തിയാക്കുന്ന കൈങ്കര്യം നല്‍കി. അന്ന് മുതല്‍ ആ സാധു തൊണ്ടലൂര്‍ നമ്പികളുടെ  ശിഷ്യനായി മാറി അവിടെ കൈങ്കര്യം ചെയ്തു വന്നു. 
     ഒരിക്കല്‍ നമ്പികളുടെ ശിഷ്യന്‍ തിരുപ്പതി പെരുമാളെ സേവിക്കാനായി ചെന്നു. അവിടെ രാമാനുജരുടെ ശിഷ്യനായ അന്തതാഴ്വാന്‍ ഒരു നന്ദവനം ഉണ്ടാക്കി, ഭഗവാനു പുഷ്പ കൈങ്കര്യം ചെയ്തു വന്നു.  അദ്ദേഹം രാമാനുജരുടെ ശിഷ്യനാണെന്നു ആ സാധുവിന് അറിയില്ലായിരുന്നു.  അനന്താഴ്വാന്‍ നന്ദാവന കൈങ്കര്യം ചെയ്യുന്നത് കണ്ടിട്ട്, അദ്ദേഹത്തോട് 'എന്‍റെ ഗുരുനാഥന്‍റെ ഗുരുനാഥന്‍, തിരുമലയിലെ ചെടികള്‍ മരങ്ങള്‍ തുരങ്ങിയവ എല്ലാം തന്നെ നിത്യ സൂരികളും നിത്യ മുക്തര്കുമാണു എന്നു പറയും. അങ്ങാണെങ്കില്‍ കള പറിച്ചെറിഞ്ഞു, ചെടികളെ പിഴുതു മാറ്റി നട്ടു, കുറ്റി ചെടികള്‍ വെട്ടി മാറ്റി തോന്നിയ പോലെ ചെയ്യുന്നു. ഇങ്ങനെ ചെയ്യുന്നത് കൊണ്ടു അങ്ങയ്ക്ക് പാപം സംഭവിക്കും. അങ്ങ് ഒരു കാര്യം ചെയ്യു. ഇതെല്ലാം വിട്ടിട്ടു, എന്‍റെ കൂടെ വരു. അവിടെ എന്‍റെ ഗുരു എനിക്കു ഒരു കൈങ്കര്യം തന്നിട്ടുണ്ട്. അതിന്‍റെ നാളില്‍ ഒരു പങ്കു അങ്ങയ്ക്ക് ഞാന്‍ നല്‍കാം.' എന്നു പറഞ്ഞു. ഇതു കേട്ട അനന്താഴ്വാന്‍ അദ്ദേഹത്തോട് 'ക്ഷമിക്കണം അങ്ങ് പറയുന്നത് എനിക്കു തല്‍കാലം സ്വീകരിക്കുവാന്‍ സാധ്യമല്ല. ഞാന്‍ ഇപ്പോള്‍ എന്‍റെ ഗുരുവിന്‍റെ ആജ്ഞ അനുസരിച്ചു കൊണ്ടു ഇരിക്കുന്നു' എന്നു പറഞ്ഞു. ഇതു കേട്ട ആ സാധു, 'ആരാണ് അങ്ങയുടെ ഗുരു?' എന്നു ചോദിച്ചു.  ഉടനെ അനന്താഴ്വാന്‍ 'സ്വാമി രാമാനുജര്‍' എന്നു പറഞ്ഞു. ഇതു കേട്ട ആ സാധു ഞെട്ടിപ്പോയി. തന്‍റെ ഗുരുവിന്‍റെ ഗുരുവല്ലേ അദ്ദേഹം! ഉടനെ തന്നെ അദ്ദേഹം അനന്താഴ്വാനോടു ക്ഷമ ചോദിച്ചു. 
      ഗുരു നാമത്തിന്‍റെ മാഹാത്മ്യം പറഞ്ഞാല്‍ തീരില്ല. ഈ സാധുവും തന്‍റെ ഗുരു തനിക്കു ഉപദേശിച്ചു തന്ന രാമാനുജ നാമം വിടാതെ ജപയാച്ചു കൊണ്ടിരുന്നു. കാല ക്രമത്തില്‍ അദ്ദേഹത്തിനു ഭഗവത് ഭക്തി ലഭിച്ചു മോക്ഷവും ലഭിച്ചു. രാധേകൃഷ്ണാ!

 ഭക്തിരഹസ്യം 
ഭക്തദാസന്‍ 4  
 "ഹസ്തമാക്ഷിപ്യ യാതോസി ബലാത് കൃഷ്ണ കിമത്ഭുതം?
ഹൃദയാത് യദി നിര്യാസി പൌരുഷം ഗണയാമി തേ"
      രാധേകൃഷ്ണാ! 'ഹേ പ്രഭോ! അങ്ങ് ബാലമായിട്ടു എന്‍റെ കൈ കുടഞ്ഞിട്ടു ഓടിപ്പോകുന്നു. ഇതില്‍ എന്താണ് അത്ഭുതം? എന്‍റെ ഹൃദയത്തില്‍ നിന്നും അങ്ങയ്ക്ക് ഒടിപ്പോകുവാന്‍ സാധിച്ചാല്‍ അങ്ങയുടെ പൌരുഷത്തെ ഞാന്‍ മാനിക്കും.'  ലീലാ ശുകര്‍ കൃഷ്ണകര്‍ണ്ണാമൃതത്തിലൂടെ ഭഗവാനെ വെല്ലു വിളിക്കുന്നു.  ഭക്തന്മാര്‍ അങ്ങനെയാണ്. അവരുടെ ഭക്തിയുടെ ബലത്താല്‍ ഭഗവാനെ പോലും വെല്ലു വിളിക്കും. ഭഗവാനും അവരുടെ മുന്നില്‍ തോറ്റു കൊടുക്കുകയും ചെയ്യും. നാം നമ്മുടെ നിത്യ ജീവിതത്തില്‍ ആരോടൊക്കെയോ മാസരിക്കുകയും വെല്ലു വിളിക്കുകയും ചെയ്യും.  പക്ഷെ അതു കൊണ്ടു എന്ത്‌ഫലം എന്നു നാം ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ജയവും തോല്‍വിയും ഒക്കെ നൈമിഷികമാണ്. എന്നാല്‍  ഭക്തിയില്‍ നമുക്ക് ജയിക്കാനുള്ള ത്വരയോ, ആര്‍ത്തിയോ ഒന്നുമില്ല. അതല്ലേ നമ്മുടെ സ്ഥായിയായ ഭാവം? മായാപൂരിതമായ പ്രപഞ്ചത്തിനു വേണ്ടി നിത്യ സത്തയായ ഭഗവാനെ നാം മാറ്റി വെയ്ക്കുന്നു. എന്നാല്‍ ഭക്തന്മാര്‍ അങ്ങനെയല്ല. അവര്‍ക്കു ഭഗവാനോടുള്ള സ്നേഹം കാരണം മത്സരിക്കാനും വെല്ലു വിളിക്കാനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. നമ്മുടെ പൂജാരി അതേ സ്ഥിതിയിലാണ്! തന്‍റെ ഭക്തിയുടെ പിന്‍ബലത്തില്‍ അദ്ദേഹം ഭഗവാനെ വെല്ലു വിളിക്കുന്നു.  എന്തു തന്നെ സംഭവിച്ചാലും അദ്ദേഹത്തിനു പ്രശ്നമില്ല. കാരണം എല്ലാത്തിനേക്കാളും ഉപരിയായി അദ്ദേഹത്തിനു വേണ്ടത് ഭാഗവാനെയാണ്. ഭഗവാനു വേണ്ടി അദ്ദേഹം എന്തും നഷ്ടപ്പെടാന്‍ തയ്യാറാണ്. അങ്ങനെ വേണം! ജീവിതത്തില്‍ എന്തെല്ലാം ബുദ്ധിമുട്ടുകള്‍ വന്നാലും ഭഗവാനെ വിടാന്‍ പാടില്ല. ബ്രാഹ്മണന്‍റെ രണ്ടു കുട്ടികളെ ഭഗവാന്‍ കൊണ്ടു പോയി. ആളുകള്‍ എന്തോ ദൌര്‍ഭാഗ്യമാണെന്ന് അടക്കം പറഞ്ഞു തുടങ്ങി. ലോകത്തിന്‍റെ വാസ്തവീകത മരണമാണ്! മരണം ഇല്ലാതിരികാന്‍ ഇതു വൈകുണ്ഠമല്ല എന്നദ്ദേഹം പറഞ്ഞത് കേള്‍ക്കാന്‍ ആരും തയാറായില്ല. അദ്ദേഹത്തിന്‍റെ പത്നി പോലും അദ്ദേഹത്തിനു ഭ്രാന്താണെന്ന് സംശയിച്ചു. അദ്ദേഹം അതൊന്നും വഹവെച്ചില്ല. തന്‍റെ പതിവനുസരിച്ച് ജീവിതം തുടര്‍ന്നു. ഒരു ദിവസം വീണ്ടും ഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു.
'ഇപ്പോള്‍ എന്തു പറയുന്നു?' എന്നു ചോദിച്ചു. 
'എന്തു പറയാന്‍? ആദ്യം പറഞ്ഞത് തന്നെ വീണ്ടും പറയുന്നു. നേരത്തെയാണെങ്കില്‍ അങ്ങയെ തിരിച്ചു കൊണ്ടാക്കുന്ന കാര്യം ആലോചിക്കാമായിരുന്നു. പക്ഷെ ഇപ്പോള്‍ ആലോചിക്കുന്ന പ്രശ്നം പോലും ഇല്ല. എന്തു വന്നാലും ഞാന്‍ ഭഗവാനെ വിടുകയില്ല.'
'ഇത്രയൊക്കെ സംഭവിച്ചിട്ടും നിനക്കു ഭയം ഇല്ലേ? എന്നു ഭഗവാന്‍ ചോദിച്ചു.
'ഓ ഇനി എന്തു ഭയക്കാനാണ്? ഞാനും എന്‍റെ ഭാര്യയും മാത്രമല്ലേ ഇനി ബാക്കിയുള്ളൂ. രണ്ടു പേരില്‍ ഒരാളെ കൊണ്ടു പോകുമായിര്‍ക്കും. അതു നടക്കട്ടെ. വേണമെങ്കില്‍ എന്നെയങ്ങ് എടുത്തോളു! എന്നു അദ്ദേഹം പറഞ്ഞു. 
ഭഗവാന്‍ ചിരിച്ചു കൊണ്ടു 'നിന്നെ അത്ര എളുപ്പം എടുക്കും എന്നു നീ കരുതണ്ടാ. നിനക്കു  ഇനി ഒരു പാട് കാണാന്‍ ഉണ്ടു' എന്നു പറഞ്ഞു.
'ശരി! ഞാന്‍ തയ്യാറാണ്! എന്തു തന്നെ സംഭവിച്ചാലും അങ്ങ് എന്‍റെ പക്കലുന്ടല്ലോ. അതില്‍ കൂടുതല്‍ എന്തു വേണം?' എന്നദ്ദേഹം പറഞ്ഞു.
എന്നാല്‍ നിന്‍റെ ഭാര്യയേ നഷ്ടപ്പെടാന്‍ നീ തയ്യാറായിക്കൊള്ളു! എന്നു ഭഗവാന്‍ പറഞ്ഞു.
ഞാന്‍ എന്തിനും തയ്യാറാണെന്ന് അദ്ദേഹവും പറഞ്ഞു. 
ദിവസങ്ങള്‍ പൊഴിഞ്ഞു. ഒരു ദിവസം അദ്ദേഹത്തിന്‍റെ പത്നിയും ഇഹലോകവാസം വെടിഞ്ഞു. അദ്ദേഹം ദുഃഖിച്ചില്ല. ആളുകള്‍  അദ്ദേഹത്തിനു ചിത്തഭ്രമമാണെന്ന്  തീരുമാനിച്ചു. അദ്ദേഹം അതും കാര്യമായെടുത്തില്ല. വീണ്ടും ഒരു ദിവസം ഭഗവാന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു. 
ഇനിയെങ്കിലും എന്നെ കൊണ്ടു കൊടുക്കുമോ? എന്നുചോദിച്ചു.
സത്യമായിട്ടും ഇനി ഒരിക്കലും ഞാന്‍ അങ്ങയെ കൊണ്ടു കൊടുക്കില്ല. എനിക്കു നഷ്ടപ്പെടാനുള്ളതെല്ലാം തന്നെ അങ്ങ് എടുത്തില്ലേ. ഇനി എന്താണ് എനിക്കു നഷ്ടപ്പെടാന്‍?
'ഞാന്‍ ഇവിടെ നിന്നും ഓടിപ്പോകും' എന്നു ഭഗവാന്‍ പറഞ്ഞു.
അതിനെന്താ അങ്ങ് ഓടുമ്പോള്‍ ഞാനും കൂടെ ഉണ്ടാകും എന്നു പറഞ്ഞു.
എന്‍റെ കൂടെ ഓടിയാല്‍ നിന്‍റെ തലയില്‍ ഇടിത്തീ വീഴും!
ബ്രാഹ്മണന്‍ ഒന്നും പറഞ്ഞില്ല. സാളഗ്രാമത്തെ എടുത്തു ഒരു തുണിയില്‍ പൊതിഞ്ഞു വെച്ചു തന്‍റെ തലയില്‍ ചേര്‍ത്ത് വെച്ചു കെട്ടി. 
'പ്രഭോ! ഇനി ഇടിത്തീ വീണാലും അങ്ങ് എന്‍റെ കൂടെ ഉണ്ടാകുമല്ലോ എനിക്കത് മതി! എന്നു പറഞ്ഞു. ഭഗവാനു ഉത്തരം മുട്ടി. അന്ന് മുതല്‍ എന്തു കാര്യം ചെയ്യുമ്പോഴും അദ്ദേഹത്തിന്‍റെ തലയില്‍ സാളഗ്രാമം ഉണ്ടാവും. കാലത്ത് പല്ലു തേക്കുമ്പോളും കുളിക്കുമ്പോളും, ഭക്ഷണമ് കഴിക്കുമ്പോളും, എന്തിനു മലമൂത്ര വിസര്‍ജ്ജനം ചെയ്യുമ്പോഴും സാളഗ്രാമം അദ്ദേഹത്തിന്‍റെ തലയില്‍ കെട്ടിയിരിക്കും. ഉറങ്ങുമ്പോള്‍ കൈയില്‍ മുറുകെ പിടിച്ചു കൊണ്ടാണ് കിടക്കുന്നത്. ഇതൊക്കെ കണ്ട ജനം അദ്ദേഹത്തിനു ഭ്രാന്ത് മൂത്തു എന്നു പറഞ്ഞു നടന്നു. അദ്ദേഹത്തിന്‍റെ ഭക്തി നമുക്കൊക്കെ സങ്കല്‍പ്പിച്ചു നോക്കുവാന്‍ പോലും അസാധ്യമാണ്. പതുക്കെ പതുക്കെ അദ്ദേഹം ക്ഷേത്രത്തില്‍ വരുന്നത് പോലും ആളുകള്‍ക്ക് 
വിരോധമായി തോന്നി തുടങ്ങി. അദ്ദേഹം ആ ഗ്രാമം വിടുവാന്‍ മനസാ തീരുമാനിച്ചു. കുറച്ചു അത്യാവശ്യ സാധനങ്ങള്‍ ഒക്കെ കെട്ടി എടുത്തു. തലയിലെ കേട്ടു അദ്ദേഹം അഴിച്ചതേയില്ല. അദ്ദേഹം പോകുന്നിടത്തൊക്കെ സാലഗ്രാമവും ഒപ്പം ഉണ്ടാവും. അദ്ദേഹം മഴ നനഞ്ഞാലും, വെയില് കൊണ്ടാലും ഭഗവാനും കൊള്ളും. ചിലപ്പോള്‍ ഏതെങ്കിലും വഴിയമ്പലത്തിലോ സത്രത്തിലോ മരത്തിന്‍ ചുവട്ടിലോ തങ്ങും. ഭഗവാനു രക്ഷപ്പെടാന് ഒരു വഴിയും കണ്ടില്ല. ആ ഭക്തന്‍റെ ഭക്തിയില്‍ ഭാന്ധനസ്ഥനായി ഭഗവാന്‍ കിടക്കുകയാണ്. 
     വളരെ ദൂരം സഞ്ചരിച്ചു അവര്‍ ഒരു നദീ തീരതെതി. ബ്രാഹ്മണന്‍ സാളഗ്രാമത്തെ തന്‍റെ തലയില്‍ കെട്ടി കൊണ്ടു സ്നാനവും അനുഷ്ടാനങ്ങളും ഒക്കെ ചെയ്തു. അപ്പോള്‍ എവിടെ നിന്നോ രണ്ടു കുട്ടികള്‍ അവിടെ ഓടി എത്തി വെള്ളത്തിലേക്ക്‌ എടുത്തു ചാടി. ഒരുത്തന്‍ നല്ല കറുപ്പ് മറ്റവന്‍ നല്ല വെളുപ്പ്‌. ബ്രാഹ്മണന്‍റെ ദേഹത്തും, സാളഗ്രാമം കെട്ടിയിരുന്ന തുണിയുടെ മേലും ചെളിയും വെള്ളവും തെറിച്ചു. തുടര്‍ന്നു എന്തു സംഭവിച്ചു എന്നു നമുക്ക് അടുത്ത ലക്കത്തില്‍ കാണാം. രാധേകൃഷ്ണാ!