Premavedham

Radhekrishna Sath Sangam's Malayalam E-Zine on 13th of every month

Tuesday, April 13, 2010

പ്രേമവേദം ജനുവരി -10

Posted by VEDHASAARAM

ശ്രീമാന്നാരായണീയം!
ആസ്ഥിതോ/ഥ മഹാരാലയേ യദാ
ശേഷ വക്ത്ര ദഹനോഷ്മണാര്‍ദൃതേ 
ഈയാതെ ഭവദുപാശ്രയസ്തദാ 
വേധസഃ പദമതഃ പുരൈവ വാ.
                  ദശ:4 ശ്ലോ:12
     അനന്തരം കുറെക്കാലം മഹര്‍ലോകത്തില്‍ ഇരിക്കുന്ന അങ്ങയുടെ സേവകന്‍ അനന്തന്‍റെ മുഖത്ത് നിന്നുണ്ടാകുന്ന അഗ്നിയുടെ ഊഷ്മാവിനാല്‍ ക്ലേശിക്കുംപോഴോ അതിനു മുമ്പോ ബ്രഹ്മലോകം പ്രാപിക്കുന്നു. 
(പണ്ഡിറ്റ്‌ ഗോപാലന്‍നായര്‍)
 പ്രേമസന്ദേശം
      രാധേകൃഷ്ണാ! ഇന്നു നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ നിങ്ങള്‍ ഇങ്ങനെ പറയുക:- കൃഷ്ണാ! ഞാന്‍ ഇന്നു സന്തോഷമായി ഇരിക്കുന്നത് നിന്‍റെ  കൃപ കൊണ്ടാണ്. എന്‍റെ  ഹൃദയത്തില്‍ ശാന്തി ഉണ്ടെങ്കില്‍ അതുവും നിന്‍റെ  കാരുണ്യം കൊണ്ടാണ്.  എനിക്കു നിന്‍റെ കാരുണ്യം കാരണം ആരോഗ്യം ഉണ്ട്. നീ ഉള്ളതു കൊണ്ടു എനിക്കു ഭയമില്ല. എന്‍റെ ആവശ്യങ്ങളെല്ലാം നീ തന്നെ നടത്തി തരുന്നു. ഭഗവാനോട് ഞാന്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. രാധേകൃഷ്ണാ!

സത്ഗുരുവാത്സല്യം
ജയ്‌ ശ്രീ രാധേകൃഷ്ണാ 
ജയ്‌ ശ്രീപുജ്യശ്രീശ്രീ അമ്മാ 
ജയ്‌ ശ്രീ സദ്ഗുരു ഗോപാലവല്ലിദാസര്‍     
മഹദ്വിചലനം നൃണാം ഗൃഹിണാം ദീന ചേതസാം
നിശ്രേയസായ ഭഗവാന്‍ കല്പതേ ന അന്യത്  ക്വചിത്!
     രാധേകൃഷ്ണാ! മേലുദ്ധരിച്ച ഈ ശ്ലോകം ശ്രീമദ്‌ ഭാഗവതത്തില്‍ ദശമസ്കന്ധത്തില്‍ 8 ആമത്തെ അധ്യായത്തില്‍ കാണുന്നു. നന്ദഗോപര്‍ ഗര്‍ഗ്ഗ മഹര്‍ഷിയോട് പറയുന്നതായിട്ടു കാണാം. എല്ലാരും തങ്ങളുടെ ഗൃഹത്തില്‍ ആനന്ദം വര്‍ദ്ധിക്കണം എന്നു ആഗ്രഹിക്കുന്നു. ഗൃഹത്തില്‍ ആരൊക്കെയോ വന്നും പോയും ഇരിക്കുന്നു. പക്ഷെ അതു കൊണ്ടൊന്നും നമ്മുടെ ദുഃഖങ്ങള്‍ക്ക് ഒരു നാശവും സംഭവിക്കുന്നതായിട്ടു കാണുന്നില്ല.  എന്നാല്‍ സദ്ഗുരുവിന്റെ വരവോടെ നമ്മുടെ അജ്ഞാനം നശിച്ചു ആനന്ദം ലഭിക്കുന്നു. അതു കൊണ്ടാണ് നന്ദഗോപര്‍ ഗര്‍ഗ്ഗ മുനിയോടു അങ്ങയുടെ വരവ് ഞങ്ങളുടെ ദുഃഖം നശിപ്പിച്ചു ആനന്ദം നല്കുവാനാണെന്നു പറയുന്നു. ഭഗവാനെ മകനായി ലഭിച്ചവര്‍ക്ക് പോലും ചില സമയങ്ങളില്‍ അജ്ഞാനം വന്നു ചേരുന്നു. ആ സമയത്തില്‍ ഗുരുവാണ് അജ്ഞാനം നശിപ്പിച്ചു ജ്ഞാനത്തെ പ്രകാശിപ്പിക്കുന്നത്.
     ദശരഥ ചക്രവര്‍ത്തി ഉത്തമനായ രാജനാണ്. ഭഗവാന്‍ ശ്രീരാമനെ തന്നെ മകനായി ലഭിച്ച ഭാഗ്യവാന്‍! അദ്ദേഹത്തിന്‍റെ  അരികില്‍ ഒരിക്കല്‍ വിശ്വാമിത്രര്‍ വന്നു ചേരുന്നു. തന്‍റെ  യാഗ സംരക്ഷണത്തിനായി ഭഗവാനെ തന്റെ കൂടെ അയയ്ക്കണം എന്നു ചോദിക്കുന്നു. ദശരഥന്‍ അതിനു തന്‍റെ  മകന്‍ വെറും കുഞ്ഞാണെന്നും, അവനെ കൊണ്ടു യാഗ സംരക്ഷണം ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും,  താന്‍ വേണമെങ്കില്‍ വിശ്വാമിത്രര്‍ക്ക് സഹായമായി വരാം എന്നും പറയുന്നു. അപ്പോള്‍ വിശ്വാമിത്രര്‍ ദശരഥനോട് രാമന്‍ മഹാ തേജസ്വിയാണെന്നും, വലിയവനാനെന്നും, അഖിലാണ്ഡകോടി ബ്രഹ്മാണ്ഡ നായകനാണെന്നും, വസിഷ്ടര്‍ക്കും ഈ രഹസ്യം അറിയാം എന്നും പറഞ്ഞു കൊടുക്കുന്നു. ദശരഥര്‍ അതൊക്കെ കേട്ടിട്ടും മനം മയങ്ങി ദുഃഖിച്ചിരുന്നു. വിശ്വാമിത്രര്‍ കോപത്തോടെ ഇറങ്ങാന്‍ തുടങ്ങി. അപ്പോള്‍ ദശരഥന്‍റെ ഗുരുവായ വസിഷ്ടര്‍ എഴുന്നേറ്റു വിശ്വാമിത്രര്‍ രാമനെ യാചിക്കുന്നതു തന്‍റെ  ആവശ്യത്തിനു വേണ്ടിയല്ലെന്നും യാഗം സംരക്ഷിക്കാനുള്ള തപോ ബലം അദ്ദേഹത്തിനുണ്ടെന്നും പറയുന്നു. വിശ്വാമിത്രര്‍ രാമനെ വിളിക്കുന്നത്‌ രാമന്‍റെ   ഹിതത്തിനു വേണ്ടി മാത്രമായിരിക്കും എന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നു. രാമന്‍റെ  പേരും പുകഴും അതു കൊണ്ടു വൃദ്ധിയാവുകയേയുള്ളൂ എന്നും പറയുന്നു. അതു കൊണ്ടു രാമനെ വിശ്വാമിത്രരുടെ കൂടെ അയയ്ക്കാന്‍ ഉപദേശിക്കുന്നു.
     അതിനു ശേഷം മാത്രമേ ദശരഥന്‍ രാമനെ അദ്ദേഹത്തിന്‍റെ  കൂടെ അയയ്ക്കാന്‍ സമ്മതിച്ചുള്ളൂ. വിശ്വാമിത്രരുടെ കൂടെ പോയതുകൊണ്ട് രാമന്‍റെ  തിരുവടി ധൂളിയേറ്റു അഹല്യയ്ക്കു ശാപ വിമോചനം ലഭിച്ചത് പ്രകടനമായി. രാമന്‍റെ  തോളിന്‍റെ  ബലം മാരീചന്‍ മുതലായ രാക്ഷസര്‍കളെ അടിച്ചത് കൊണ്ടു എല്ലാര്‍ക്കും മനസ്സിലായി. ശിവ ധനുസ്സിനെ ഭംഗം ചെയ്തു സീതയേയും വരിച്ചു. ഇതിനെല്ലാം കാരണമായത്‌ വിശ്വാമിത്രരുടെ അയോധ്യ യിലേയ്ക്കുള്ള വരവാണ്! അതു കൊണ്ടു മഹാത്മാക്കളുടെ വരവ് ഗൃഹസ്തരുടെ നന്മയ്ക്ക് വേണ്ടിയായിരിക്കും എന്നു മനസ്സിലാക്കുക. ഗുരുവിന്‍റെ  ചരണ കമലങ്ങള്‍ തങ്ങളുടെ ഗൃഹത്തില്‍ പതിയണം എന്നു പ്രാര്‍ത്ഥിക്കു! ആ ഗൃഹം ആനന്ദം അല്ലാതെ മറ്റൊന്നും കാണില്ല. രാധേകൃഷ്ണാ! 

ഭക്തിരഹസ്യം
ഭക്തദാസന്‍
     രാധേകൃഷ്ണാ! ഈ ലക്കം മുതല്‍ ഭഗവത് ഭക്തിയുടെ മഹത്വത്തെ പറയുന്ന മറ്റൊരു കഥ തുടങ്ങുകയാണ്! അതു നമുക്ക് അനുഭവിക്കാം!
ഇറ്റൈ പറൈ കൊള്‍വാന്‍ അന്‍റു കാണ്‍ ഗോവിന്ദാ
ഏറ്റയ്ക്കും ഏഴേഴ് പിറവിക്കും ഉന്തന്നോട് 
ഉറ്റോമേ യാവും ഉമക്കെ നാമാട്ചെയ്വോം 
മറ്റൈ നം കാമങ്കള്‍ മാറ്റെലോരേമ്പാവായ്!
     രാധേകൃഷ്ണാ! 'ഭഗവാനെ! ഇനി എത്ര ജന്മം എടുത്താലും ഞങ്ങള്‍ക്ക് നിന്നോടു ഒരു സംബന്ധം ഉണ്ടാവണം. ഞങ്ങളുടെ എല്ലാം നിനക്കായി സമര്‍പ്പിക്കുന്നു. ഞങ്ങളുടെ മറ്റു തരം കാമങ്ങളെ മാറ്റി തരണമേ!' എന്നു ആണ്ടാള്‍ തന്‍റെ തിരുപ്പാവയില്‍ ഭഗവാനോട് പ്രാര്‍ത്ഥിക്കുന്നു. ഒരു കാരണവശാലും ഭഗവാനെ മാത്രം നാം ഉപേക്ഷിക്കാന്‍ പാടില്ല. എത്ര ജന്‍മമായാലും ഭഗവാനോട് സംബന്ധം വേണം എന്നു പ്രാര്‍ത്ഥിക്കണം.
     ഒരു ചെറിയ ഗ്രാമം. അവിടുത്തെ ഒരു ക്ഷേത്രത്തില്‍  പൂജ ചെയ്തു വരുന്ന ഒരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. ഭഗവാനില്‍ നല്ല ദൃഡ ഭ്കതി അദ്ദേഹത്തിനു ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ കുടുംബം പുലരാനുള്ള വരുമാനം അദ്ദേഹത്തിനു ലഭിച്ചിരുന്നു. അതില്‍ അദ്ദേഹം തൃപ്താനായിരുന്നു. സന്തുഷ്ടമായ ഒരു കുടുംബ ജീവിതം നയിച്ച്‌ വന്നു. ഒരു ദിവസം അദ്ദേഹം ചന്ത വഴി നടന്നു വരികയായിരുന്നു. അപ്പോള്‍ ഒരു പച്ചക്കറി കടയില്‍ ഒരത്ഭുത ദൃശ്യം കണ്ട് അദ്ദേഹം കുറച്ചു നേരം നോക്കി നിന്നു. അദ്ദേഹത്തിനു ഒന്നും മനസ്സിലായില്ല. ഒരു പെണ്‍ കുട്ടി ആ കടയില്‍ കച്ചവടം ചെയ്യുന്നുണ്ടായിരുന്നു. അവള്‍ ഒരു സാളഗ്രാമം തന്‍റെ തൂക്കു പടിയായി ഉപയോഗിച്ചു കൊണ്ടിരുന്നു. അദ്ദേഹം അതു അത്ഭുതത്തോടെ നോക്കി നിന്നു. പിന്നീടു ക്ഷേത്രത്തിലെയ്ക്കു പോയി. തിരികെ വീട്ടില്‍ വരുമ്പോഴും വീണ്ടും അദ്ദേഹം ആ കാഴ്ച കണ്ട് നോക്കി നിന്നു. തുടര്‍ച്ചയായി രണ്ടു മൂന്നു ദിവസം അദ്ദേഹം ഈ കാഴ്ച കണ്ടു നിന്നു.  സദ്ദേഹം ഒരു ദിവസം ആ കുട്ടിയെ സമീപിച്ചു. എന്തു വേണമെന്ന് അവള്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം അതിനു അവളോടു 'മറ്റുള്ളവരുടെ കച്ചവടത്തിനും, നിന്‍റെ കച്ചവടത്തിനും വ്യത്യാസം ഉണ്ടല്ലോ' എന്നു ചോദിച്ചു. ഉടനെ അവള്‍ അതു കൃഷ്ണ കൃപയാണ് എന്നു മറുപടി കൊടുത്തു. അദ്ദേഹം അവളുടെ തൂക്കു കല്ലിനെ ചൂണ്ടി കാണിച്ചു കൊണ്ട് "മോളെ ഇതു നിനക്കു എവിടുന്നു ലഭിച്ചു? നിനക്കറിയാമോ നീ തൂക്കു പടിയായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നത് സാളഗ്രാമത്തിനെയാണ്" എന്നു പറഞ്ഞു. അവളുടെ കൈയില്‍ ഇരുന്നത് അപൂര്‍വമായ ഒരു തരാം സാളഗ്രാമമാണ്‌! സാധാരണ സാളഗ്രാമം വീടുകളില്‍ പൂജാ മുറിയില്‍ സൂക്ഷിച്ചു വയ്ക്കും. നിത്യം അതിനെ പൂജിച്ചു പുറത്തു ആരും കാണാതെ അടച്ചു വയ്ക്കും. അവരവരുടെ ഭാവത്തിനു അനുസരിച്ചു അതിനു തേജസ് കൂടും. ഈ സാളഗ്രാമം വളരെ ചൈതന്യം ഏറിയതായിരുന്നു. 
     കുട്ടിക്ക് അതു സാളഗ്രാമം ആണെന്നറിയില്ല. അദ്ദേഹം ഇതു പറഞ്ഞപ്പോള്‍ ആ കുട്ടിക്ക് രോമാഞ്ചം ഉണ്ടായി. കണ്ണുകളില്‍ നിന്നും ധാര ധാരയായി കണ്ണീര്‍ ഒഴുകി തുടങ്ങി. അവള്‍ കൃഷ്ണ! കൃഷ്ണ! എന്നുരുവിട്ടു കൊണ്ടിരുന്നു. കുറച്ചു നേരം കഴിഞ്ഞു അവള്‍ക്കു സ്വപ്രജ്ഞ ഉണ്ടായി. അദ്ദേഹം അവളെ സമാധാനിപ്പിച്ചു പറയുവാന്‍ പ്രേറിപ്പിച്ചു. അവള്‍ ഒരു ദരിദ്ര കുടുംബത്തിലെ അംഗമാണ്. മലക്കറി കച്ചവടത്തില്‍ നിന്നും കിട്ടുന്ന തുച്ചമായ വരുമാനം പോലും അവരുടെ വീട്ടിലെ ആവശ്യങ്ങള്‍ക്ക് വേണ്ടി വന്നിരുന്നു. ഈ കുട്ടിക്ക് എങ്ങനെയോ ചെറുപ്പത്തില്‍ തന്നെ കൃഷ്ണ ഭക്തി ലഭിച്ചിരുന്നു. സദാ കൃഷ്ണ കൃഷ്ണ എന്നു പറഞ്ഞു കൊണ്ടിരിക്കും വീട്ടുകാര്‍ക്ക് ഇതു ആക്ഷേപമായി തോന്നിയിരുന്നു. അവളുടെ കൃഷ്ണ ഭക്തിയെ ചൊല്ലി വീട്ടില്‍ കലഹം ഉണ്ടാകാറുണ്ടായിരുന്നു.ആ കുടുംബത്തില്‍ അവരവരുടെ സമ്പാദ്യം കൊണ്ടാണ് എല്ലാരും ജീവിച്ചു പോയിരുന്നത്. അവളുടെ ചെലവിനു വേണ്ടത് അവളുടെ കച്ചവടത്തില്‍ നിന്നും സ്വയം ഉണ്ടാക്കുമായിരുന്നു. അതില്‍ നിന്നും അവളുടെ ഭഗവാനു വേണ്ടി എന്തെങ്കിലും ചിലവഴിച്ചാല്‍ അതു വഴക്കായി തീരുമായിരുന്നു. ഇങ്ങനെ ഉള്ളപ്പോള്‍ ഒരു ദിവസം യാദൃച്ഛയാ അവളുടെ തൂക്കു പടി എങ്ങനെയോ നഷ്ടപ്പെട്ടു. അവളുടെ വീട്ടുകാര്‍ ഒന്നടങ്കം അവളെ കുറ്റപ്പെടുത്തി. അവളെ സഹായിക്കാന്‍ ആരും തയ്യാറായതും ഇല്ല. "നീ എപ്പോഴും പറയുമല്ലോ നിനക്കു നിന്‍റെ കൃഷ്ണന്‍ ഉണ്ടെന്നു. നിന്‍റെ കൃഷ്ണനോടു തന്നെ നിന്നെ സഹായിക്കാന്‍ പറയു." എന്നതിക്ഷേപിച്ച് വിട്ടു.
     ഗത്യന്തരമില്ലാതെ അവള്‍ ഒരു നദീ തീരത്തിരുന്നു കരഞ്ഞു കൊണ്ടു തന്‍റെ ഭഗവാനോട് പ്രാര്‍ത്ഥിച്ചു.  അപ്പോള്‍ എവിടെ നിന്നോ ഒരു കല്ല്‌ ഒഴുകി വന്നു അവളുടെ കാലില്‍ തട്ടി നിന്നു. ഒരു അശരീരി ശബ്ദം അവളോടു ആ കല്ല്‌ തൂക്കു പടിയായി ഉപയോഗിച്ച് കൊള്ളുവാന്‍ പറഞ്ഞു. സന്തോഷത്തോടെ അന്ന് മുതല്‍ അവള്‍ ആ കല്ല്‌ ഉപയോഗിച്ചു വരികയാണ്. ഇതു കേട്ട പുജാരി ഇപ്പോള്‍ കരയുവാന്‍ ആരംഭിച്ചു. സാധാരണ നിത്യ പൂജ ചെയ്യുന്ന സാളഗ്രാമത്തില്‍ പോലും ചൈതന്യം വരുന്നത് വളരെ ചുരുക്കമാണ്. എന്നാല്‍ ഇവള്‍ക്ക് ഭഗവാന്‍ ഒരു തൂക്കു പഠിക്കു പകരം  സ്വയം സാളഗ്രാമ മൂര്‍ത്തി തന്നെ കൊടുത്തിരിക്കുന്നു! അതും പൂര്‍ണ്ണ സാന്നിധ്യത്തോടെ! എന്തൊരു കൃപ! ആ കുട്ടിയുടെ ഭക്തിക്കു ഭഗവാന്‍ വശംവദനായി എന്നു മനസ്സിലായി. ഇത്രയും സാന്നിധ്യമുള്ള സാളഗ്രാമം തനിക്കു ലഭിച്ചിരുന്നെങ്കില്‍ എന്നദ്ദേഹം അറിയാതെ ആശിച്ചു പോയി. അതു ആ കുട്ടിയുടെ ഭക്തിക്കു ഭഗവാന്‍ കൊടുത്ത അംഗീകാരമാണ്‌ എന്നറിയാമായിരിന്നിട്ടും അദ്ദേഹത്തിനു സാലഗ്രാമാത്തോടു  വല്ലാത്ത അടുപ്പം തോന്നി.ഒരു ദിവസം അവളോടു, ആ കല്ല്‌ തനിക്കു തരുമോ എന്നും പകരമായി അവള്‍ക്കു നല്ല ഒരു തൂക്കു പടി വാങ്ങി തരാമെന്നും അദ്ദേഹം പറഞ്ഞു. "മോളെ നിന്‍റെ കൈയില്‍ ഇരിക്കുന്നത് സാക്ഷാത് ഭഗവാനാണെന്നറിയാമോ? ആ സാലഗ്രാമാതിനു വേണ്ട വിധം പൂജ നിവേദ്യം ഒക്കെ ചെയ്യണ്ടതാണ്! ഭഗവാന്‍ നിന്‍റെ ഭക്തിയില്‍ പ്രീതനായി നിന്‍റെ അടുത്ത് വന്നിരിക്കുകയാണ്! നീയായിട്ടു എനിക്കു അതു ദാനം ചെയ്താല്‍ ഞാന്‍ വേണ്ട രീതിയില്‍ അവനെ ആരാധിച്ചു കൊളളാം. നിന്‍റെ കൈയില്‍ നിന്നും ബലമായി ഞാന്‍ കൊണ്ടു പോയാല്‍ അവന്‍ വരില്ല" എന്നു പറഞ്ഞു. ഇതു കേട്ട പെണ്‍ കുട്ടി കൈ കൂപ്പുക്കോണ്ട് " അങ്ങ് പറയുന്നത് എനിക്കു മനസ്സിലാകുന്നുണ്ട്, എന്‍റെ കൃഷ്ണന്‍ നല്ല രീതിയില്‍ ഇരിക്കണം എന്നെനിക്കാഗ്രഹവും ഉണ്ട്. അങ്ങ് അവനെ കൊണ്ടു പൊയ്ക്കൊള്ളു".
ഉടനെ അദ്ദേഹം അവളോടു "കുട്ടി പകരം ഞാന്‍ നിനക്കു എന്താ തരേണ്ടത്‌?" എന്നു ചോദിച്ചു. അതിനു അവള്‍ "അങ്ങ് ക്ഷമിക്കുക! പകരമായിട്ടല്ല ഞാന്‍ ചോദിക്കുന്നത്. എനിക്കു നിവൃത്തി ഇല്ലാഞ്ഞിട്ടാണ്. എനിക്കു ഒരേ ഒരു ആഗ്രഹമേയുള്ളൂ.  വൃന്ദാവനം വരെ പോകണം എന്നു! എനിക്കു ബന്ധുക്കളും മറ്റൊന്നും വേണ്ടാ. എങ്ങനെയെങ്കിലും വൃന്ദാവനം ചെന്നെതിയാല്‍ മതി. ശേഷിച്ച ജീവിതം അവിടെ കഴിഞ്ഞു കൊളളാം. അതിനു എനിക്കു കുറച്ചു പണം ആവശ്യമാണ്‌. അങ്ങ് അതു തന്നു എന്നെ സഹായിച്ചാല്‍ ഞാന്‍ കടപ്പെട്ടവളായിരിക്കും" എന്നു പറഞ്ഞു. അവളുടെ പക്വതയേറിയ വാക്കുകള്‍ കേട്ടു അദ്ദേഹം ആശ്ചര്യപ്പെട്ടു. അവളുടെ ആഗ്രഹം എത്രയും ന്യായമായതാണല്ലോ! അതു എങ്ങനെയും സാധിച്ചു കൊടുക്കണം എന്നദ്ദേഹം തീരുമാനിച്ചു. 
     പക്ഷെ അവള്‍ക്കു വഴിയാത്രയ്ക്കുള്ള പണം സ്വരൂപിക്കാന്‍ അത്ര സുലഭാമാല്ലായിരുന്നു. കഷ്ടിച്ച് കുടുംബം പുലര്‍ത്തിയിരുന്നതല്ലാതെ കൂടുതലൊന്നും അദ്ദേഹത്തിന്‍റെ കൈയില്‍ ഇല്ലായിരുന്നു. എങ്ങനെയോ കുറച്ചു പണം സ്വരൂപിച്ചു. പക്ഷഎ അതു കൊണ്ടൊന്നും തികയുകയില്ല.
ദിവസങ്ങള്‍ ആറു കഴിഞ്ഞു. അദ്ദേഹത്തിന്‍റെ മുഖത്തെ മ്ലാനത ഭാര്യ കണ്ട് പിടിച്ചു. അവള്‍ കാര്യം ടാഹിരക്കി. അദ്ദേഹം സാലഗ്രാമതിന്‍റെയും ആ കുട്ടിയുടെയും കഥ പറഞ്ഞു. പുജാരിയുറെ ഭാര്യ അദ്ദേഹത്തിന്‍റെ ആഗ്രഹം അംഗീകരിച്ചുവോ? എന്നറിയാന്‍ അടുത്ത ലക്കം കാണു. രാധേകൃഷ്ണാ!

തിരുക്കോളൂര്‍  പെണ്‍പിള്ളൈ രഹസ്യം 
വാക്യം 36 
മഹത് സംഗസ്തു ദുര്‍ലഭഃ അഗമ്യഃ അമോഘശ്ച
     ഒരു അരക്ഷണമെങ്കിലും മഹാത്മാക്കളുമായി സംഗം ലഭിച്ചാല്‍ അതു ഒരിക്കലും വെറുതെ പോവില്ല. അതു കിട്ടാനാണ്‌ പ്രയാസം. അങ്ങനെ ഒരു സംഗം തിരുക്കോളുരിലെ ഒരു പെണ്‍പിള്ളക്ക് ലഭിച്ചു. അവളുടെ ഹൃദയത്തില്‍ അതിനു വേണ്ട താപം ഉണ്ടായിരുന്നു. സദ്ഗുരുവായ രാമാനുജര്‍ അതു കൊണ്ടു അവളെ തേടി എത്തി. അവള്‍ കേട്ടിട്ടുള്ള സദ്വിഷയങ്ങള്‍ എല്ലാം അദ്ദേഹത്തിന്‍റെ മുന്നില്‍ അവതരിപ്പിച്ചു, അതനിക്ക് അതു പോലെയുള്ള ഗുണങ്ങള്‍ ഒന്നും ഇല്ലല്ലോ എന്നു സങ്കടപ്പെടുകയാണ്. രാമാനുജരും അവളുടെ ആ ഭാവത്തില്‍ മയങ്ങി അവള്‍ പറയുന്നത് കൌതുകത്തോടെ കേട്ടു കൊണ്ടിരിക്കുകയാണ്. 
 ഇരു മാലൈ ഈന്തെണോ തൊണ്ടരടി പൊടി ആള്‍വാര്‍ പോലെ 
ഇരു എന്ന വാക്കിനു തമിഴില്‍ രണ്ടു എന്നും മഹിമ എന്നും അര്‍ത്ഥമ് ഉണ്ട്. തൊണ്ടരടിപ്പൊടി ആള്‍വാര്‍ തിരുമണ്ടങ്കുടി എന്ന ദേശത്തില്‍ ഉത്തമമായ ബ്രാഹ്മണ കുലത്തില്‍ ജനിച്ചു. വിപ്രനാരായണന്‍ എന്നാണു അദ്ദേഹത്തിന്‍റെ അച്ഛനമ്മമാര്‍ ഇട്ട പേരു. അച്ഛനമ്മമാരുടെ ആഗ്രഹം പോലെ ഭഗവത് കൃപയാല്‍ അദ്ദേഹം ഒരു ശ്രീരംഗനാഥ ഭക്തനായി വളര്‍ന്നു വന്നു. സദാ സര്‍വഥാ രംഗ നാമം തന്നെ പുലമ്പിക്കൊണ്ടിരിക്കും. വേദമെല്ലാം പഠിച്ചു. പക്ഷെ ഭഗവാനെ പ്രീതിപ്പെടുത്താന്‍ അദ്ദേഹം പെരിയാഴ്വാരെ പോലെ പുഷ്പകൈങ്കര്യം തന്നെ സ്വയം സ്വീകരിച്ചു. ഒരു നന്ദവനം ഉണ്ടാക്കി എന്നും മാല കെട്ടി ഭഗവാനു കൊടുക്കും. അദ്ദേഹത്തിനു അതില്‍ കവിഞ്ഞു ഒന്നും അറിയില്ലായിരുന്നു. നല്ല തേജസ്സുറ്റ റുപം! ഭക്തിയോടെ തന്‍റെ കര്‍മ്മങ്ങള്‍ ചെയ്തു വന്നു. ഒരു ദിവസം ദേവദേവി എന്ന ഒരു ദാസി ആ വഴി വന്നു. ഇത്രയും നല്ല പൂന്തോട്ടം കണ്ടപ്പോള്‍ അതില്‍ കുറച്ചു വിശ്രമിച്ചിട്ട് പോകാം എന്നു കരുതി അകത്തു കയറി.  വിപ്രനാരായണന്‍ ആ സമയം ചെടികളെ നനയ്ക്കുകയായിരുന്നു. ഒരു സുന്ദരിയായ സ്ത്രീ അവിടെ കയറി വന്നിട്ടും അദ്ദേഹം ശ്രദ്ധിച്ചതെയില്ല. നാമം ഉരുവിട്ട് കൊണ്ടു തന്‍റെ കൈങ്കര്യത്തില്‍ നിമാഗ്നനായിരുന്നു അദ്ദേഹം. ദേവദേവിക്ക് ഇതു വളരെ ആശ്ചര്യമായി തോന്നി. കൂടെ ഉണ്ടായിരുന്ന അവളുടെ തോഴി അദ്ദേഹം ഒരു മഹാനാണെന്നും ഒരു ജ്ഞാനിയാണെന്നും, അദ്ദേഹം രംഗനാഥനെയല്ലാതെ വേറെ ആരെയും നോക്കാറില്ല എന്നു പറഞ്ഞു. ദേവദേവിക്ക് അതു അത്ര രസിച്ചില്ല. എന്‍റെ സൌന്ദര്യം കണ്ട് മയങ്ങാത്തവരയിട്ടു ഒരു പുരുഷനും ഉണ്ടോ എന്നു ചോദിച്ചു. ഉടനെ ആ തോഴി അദ്ദേഹം കാമം തീണ്ടിയിട്ടില്ലാത്തവനാണെന്നും അതു കൊണ്ടു മറ്റു പുരുഷന്‍മാരെ പോലെ അല്ല എന്നു പറഞ്ഞു. ദേവദേവി ഉടനെ ഈ മഹാനെ തന്‍റെ ദാസനായി മാറ്റും എന്നു പന്തയം വെച്ചു. തോഴിയും സമ്മതിച്ചു.  പാവം വിപ്രനാരായണന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. 
     അവള്‍ ഒരു സാധാരണ സ്ത്രീയുടെ വേഷത്തില്‍ അദ്ദേഹത്തെ സമീപിച്ചു. കള്ള കണ്ണീര്‍ ഒഴുക്കി കൊണ്ടു താന്‍ ഒരു ദാസി കുലത്തില്‍ ജനിച്ചവാളാണെന്നും തനിക്കു രംഗനാഥന്‍ അശരീരിയായി അദ്ദേഹത്തിനു കൈങ്കര്യം ചെയ്യണം എന്നു ആജ്ഞാപിച്ചു എന്നും പറഞ്ഞു. രംഗന്‍ എന്ന വാക്കു കേട്ടതോടെ അദ്ദേഹത്തിനു എല്ലാം സമ്മതം! അവള്‍ നുണ പറഞ്ഞു അദ്ദേഹത്തെ മയക്കി. ഒരു ദിവസം നല്ല മഴ പെയ്തു കൊണ്ടിരുന്നു. ദേവദേവി മഴയില്‍ നനഞ്ഞു പുറത്തു നിന്നുകൊണ്ടിരുന്നു. അദ്ദേഹം കരുണയോടെ അവളെ അകത്തേയ്ക്ക് വിളിച്ചു തന്‍റെ വസ്ത്രങ്ങളും കൊടുത്തു.  സന്ദര്‍ഭം മുതലാക്കി ആ ദാസി അദ്ദേഹത്തെ തോല്‍പ്പിച്ചു. പതുക്കെ അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍ നിന്നും രംഗനെ മാറ്റി ആ സ്ഥാനം അവള്‍ ആക്രമിച്ചു. നന്ദവനത്തിലെ പുഷ്പങ്ങള്‍ ഇപ്പോള്‍ ദേവദേവിയെ അലങ്കരിക്കാനായി തീര്‍ന്നു. രംഗനാമം ദേവദേവിയുടെ നാമത്തിനു വഴി മാറി. യയാതി മഹാരാജന്‍ വിശ്വാമിത്രര്‍ പോലുള്ള മഹാന്മാരെല്ലാരും തൊറ്റുപോകുന്ന ഒരേ വിഷയം കാമം! അതില്‍ ഈ മഹാ ഭക്തനും സുലഭമായി വഴുതി വീണു പോയി. 
    ഓരോരുത്തരായി അറിഞ്ഞറിഞ്ഞ് അദ്ദേഹത്തിന്‍റെ അഭ്യുതകാംക്ഷികള്‍ അദ്ദേഹത്തെ ഉപദേശിച്ചു നോക്കി. പക്ഷെ ദേവദേവി എന്ന ഒരു വലിയ വലയില്‍ കുടുങ്ങിയ മീനായി കഴിഞ്ഞിരുന്നു വിപ്രനാരായണന്‍. അവളെ കൂടാതെ ഒരു നിമിഷം പോലും കഴിച്ചു കൂടുവാന്‍ പ്രയാസമായി അദ്ദേഹത്തിനു  തോന്നിത്തുടങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ അവള്‍ അദ്ദേഹത്തെ ഉപേക്ഷിച്ചു തിരിച്ചു പോയി. അദ്ദേഹം അവളെ കാണാന്‍ അവളുടെ ഗൃഹത്തില്‍ പോകും. അവള്‍ അദ്ദേഹത്തിന്‍റെ മുഖത്തിന്‌ നേരെ കതകടച്ചു ആട്ടിപായിക്കും.  അവള്‍ക്ക് നല്‍കാന്‍ ധനം ഉണ്ടെങ്കില്‍ അദ്ദേഹത്തെ ചേര്‍ക്കാം എന്നു പറയും. രംഗനാഥനു  വേണ്ടി കരഞ്ഞിരുന്ന ഒരു ജീവന്‍ ഇപ്പോള്‍ ഒരു വേശ്യയുടെ ശരീരത്തിന് വേണ്ടി അവളുടെ വീട്ടിന്‍റെ തിണ്ണയില്‍ കിടന്നു കരഞ്ഞു. നാട്ടുകാരെല്ലാരും അവജ്ഞയോടെ അദ്ദേഹത്തെ നോക്കി കണ്ടിരുന്നു. അങ്ങനെ എല്ലാരും ഉപേക്ഷിച്ചു ഒരു യാചകനെ പോലെ അവളുടെ വീട്ടിന്‍റെ മുന്നില്‍ കരഞ്ഞു കൊണ്ടു കിടന്നിരുന്നു. 
      രാത്രി ഭഗവാനും ദേവിയും വീഥി സഞ്ചാരം ചെയ്തു കൊണ്ടു വന്നു. അപ്പോഴാണ്‌ വിപ്രനാരായണന്‍ കരഞ്ഞു കൊണ്ടു കിടക്കുന്നത് അമ്മയുടെ കണ്ണില്‍ പെട്ടത്‌. അതാരാണെന്നു അമ്മ ഭഗവാനോട് അന്വേഷിച്ചു. ഭഗവാന്‍ ചിരിച്ചു കൊണ്ടു അതു വിപ്രനാരായണന്‍ ആണെന്നറിയിച്ചു. ഉടനെ അമ്മ അത്ഭുതത്തോടെ പരമ ഭക്തനായ വിപ്രനാരായണനു ഇങ്ങനെ ഒരു കഷ്ടമോ എന്നു ചോദിച്ചു. ഭഗവാന്‍ ഉടനെ അദ്ദേഹം ഇപ്പോള്‍ ഒരു വേശ്യയുടെ പിറകെ നടക്കുകയാണെന്നും ഇപ്പോള്‍ ഭഗവത് കൈങ്കര്യം ഒന്നും തന്നെ ചെയ്യുന്നില്ലെന്നും പറഞ്ഞു. ഇതു കേട്ട അമ്മയ്ക്ക് സങ്കടം വന്നു. ഭഗവാനോട് 'അങ്ങ് ഇങ്ങനെ ചെയ്യാമോ? നമ്മുടെ കുഞ്ഞുങ്ങള്‍ തെറ്റു ചെയ്താല്‍ അവരെ തിരുത്തേണ്ട ചുമതല നമുക്കില്ലേ' എന്നു ചോദിച്ചു. അതിനു ഭഗവാന്‍, 'അവന്‍ നമ്മേ ഉപേക്ഷിച്ചു സ്വയം പോയതല്ലേ അപ്പോള്‍ നാം എന്തു ചെയ്യാനാണെന്നു' ചോദിച്ചു. പക്ഷെ കാരുണ്യമയിയായ അമ്മ സമ്മതിച്ചില്ല. ഇതു കലിയുഗമല്ലേ! ഒരു അവസരം കൂടി ആ കുഞ്ഞിനു നല്‍കിയാല്‍ അവന്‍ നേര്‍ വഴിക്ക് വരില്ലേ? എന്നു ഭഗവാനോട് യാചിച്ചു. അമ്മയുടെ കാരുണ്യം ജയിച്ചു. ഭഗവാന്‍ തന്‍റെ ഒരു സ്വര്‍ണ്ണ പാത്രം എടുത്തുകൊണ്ടു  ഒരു ദാസ വേഷം ധരിച്ചു കൊണ്ടു ദേവദേവിയുടെ വീട്ടിന്‍റെ കതവില്‍ തട്ടി. ആരാണെന്ന് അകത്തു നിന്നും ചോദിച്ചപ്പോള്‍ താന്‍ വിപ്രനാരായണന്‍റെ ദാസനായ അഴകിയ മണവാളനാണെന്നറിയിച്ചു. കുറച്ചു ദിവസം ശ്രദ്ധയോടെ ഭഗവാനു മാല കെട്ടി കൊടുത്തതിനു പകരമായി ഭക്തന്‍റെ ദാസത്വം സ്വീകരിച്ചു. എന്നിട്ട് തന്‍റെ യജമാനന്‍ ഒരു സ്വര്‍ണ്ണ പാത്രം ദേവദേവിക്കായി കൊടുത്തയച്ചിരിക്കുന്നു എന്നു പറഞ്ഞു. അവള്‍ അത്ഭുതപ്പെട്ടു കതകു തുറന്നു നോക്കിയപ്പോള്‍ ഒരു ബ്രാഹ്മണന്‍ സ്വര്‍ണ്ണ പാത്രവുമായി നില്‍ക്കുന്നുത് കണ്ട്. അവള്‍ ആര്‍ത്തിയോടെ പാത്രം വാങ്ങിച്ചു കൊണ്ടു ദേവദേവി വിപ്രനാരായണനെ കാത്തിരിക്കുകയാണെന്ന് പറഞ്ഞയച്ചു. ഭഗവാന്‍ ഉടനെ ദേവദേവിയുടെ  തോഴിയുടെ രൂപം സ്വീകരിച്ചു വിപ്രനാരായണന്‍റെ അടുതെത്തി. ഇതൊന്നും അറിയാതെ ദുഃഖത്തില്‍ മയങ്ങി കിടക്കുകയാണദ്ദേഹം. ദേവദേവി വിളിച്ചു എന്നറിഞ്ഞു സന്തോഷത്തോടെ അവളുടെ അടുത്തേയ്ക്ക് ഓടി അദ്ദേഹം. പിറ്റേ ദിവസം ക്ഷേത്രത്തില്‍ ഒരു പൊന്‍ വട്ടില്‍ കാണാനില്ല എന്നു ആകെ ബഹളമായി. അന്വേഷിച്ചു അന്വേഷിച്ചു ആരോ പറഞ്ഞറിഞ്ഞു ദേവദേവിയുടെ വീട്ടിലും അവര്‍ എത്തി. ദേവദേവി അതു വിപ്രനാരായണന്‍ തന്നതാണെന്ന് പറഞ്ഞു. അദ്ദേഹം അങ്ങനെ ഒരു സാദനം തന്‍റെ പക്കല്‍ ഇല്ലെന്നു പറഞ്ഞു. ഉടനെ ദേവദേവി അദ്ദേഹത്തിന്‍റെ ശിഷ്യന്‍ ഒരു അഴകിയ മണവാളനാണ് ഇതു തന്നത് എന്നു പറഞ്ഞു.  അദ്ദേഹം തനിക്കു അങ്ങനെ ഒരു ശിഷ്യനേ  ഇല്ല എന്നു പറഞ്ഞു. രാജ ഭടന്മാര്‍ അദ്ദേഹത്തെ തടവിലാക്കി. അവിടെ വെച്ചു അദ്ദേഹം അറിയാതെ കുറേശ്ശെ കുറേശ്ശെ ഭഗവാനെ വിളിക്കുവാന്‍ ആരംഭിച്ചു. ഭഗവാനോട് ഒരു പ്രാവശ്യം ദര്‍ശനം നല്‍കണം എന്നു പ്രാര്‍ത്ഥിച്ചു. കാരുണ്യ നിധിയായ അമ്മ വീണ്ടും ഇടപെട്ടു. ഭഗവാന്‍ രാജന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു സത്യാവസ്ഥ ബോധിപ്പിച്ചു. 'ഇതു എന്‍റെ ലീലയാണ്. കാമത്തില്‍ കുടുങ്ങിയ  ഒരു സാധാരണ സാംസാരീക ജീവനും ഭഗവത് പ്രാപ്തിക്കു അര്‍ഹതയുണ്ട്  എന്നു കാണിക്കുവാനാണ് വിപ്രനാരായണനെ ഞാന്‍ ഉപയോഗിച്ചത്'  എന്നരുളി ചെയ്തു. രാജന്‍ എല്ലാം മനസ്സിലാക്കി വിപ്രനാരായണനെ മോചിപ്പിച്ചു, കാലില്‍ വീണു മാപ്പപേക്ഷിച്ചു. സത്യം മനസ്സിലാക്കിയ വിപ്രനാരായണന്‍ ഭഗവാനെ വിളിച്ചു പൊട്ടിക്കരഞ്ഞു. 'ഹേ! പ്രഭോ! എന്‍റെ കുല ഗര്‍വം വിദ്യാ ഗര്‍വം കൊണ്ടു ഞാന്‍ അഹങ്കരിച്ചു. അതാണ്‌ ഇത്രത്തോളം ഞാന്‍ അധഃപതിച്ചത്. ഇനി ഒരിക്കലും എനിക്കു അങ്ങനെ ചിന്ത ഉണ്ടാവാന്‍ പാടില്ല. ഇനി നാമജപം മാത്രം ചെയ്തുകൊണ്ട് ഭക്തന്മാരുടെ ദാസനായി ജീവിക്കും എന്നു പറഞ്ഞു. അദ്ദേഹം തന്‍റെ പേരും തൊണ്ടരടിപ്പൊടി എന്നു മാറ്റി.  
     'തിരുമാലൈ' എന്ന ഒരു ദിവ്യ പ്രബന്ധം അദ്ദേഹം രചിച്ചു. 'തിരുപ്പള്ളിയെഴുച്ചി' എന്നൊരു ദിവ്യ പ്രബന്ധവും രചിച്ചു. അതേ സമയം തന്‍റെ പുഷ്പ കൈങ്കര്യവും തുടര്‍ന്നു. 'പച്ചൈമാമലൈ പോല്‍ മേനി...' എന്നു ഭഗവാനെ സ്തുതിച്ചു പാടി. പൂമാലയോടു കൂടി തിരുമാലൈ എന്ന പ്രബന്ധവും അദ്ദേഹം ഭഗവാനു അര്‍പ്പിച്ചത് കൊണ്ടു 'ഇരു മാലൈ എന്നു പെണ്‍പിള്ളൈ പറഞ്ഞു എന്നും അതല്ലാതെ തിരുമാലൈ, തിരുപ്പള്ളിഎഴുചി എന്ന രണ്ടു ഗ്രന്ഥങ്ങള്‍ രചിച്ചത് കൊണ്ടാണെന്നും പറയും. പൂര്‍ണ്ണ രംഗനാഥ ഭക്തിയില്‍ ഒരിക്കല്‍ അദ്ദേഹം 'എന്‍ അരംഗനൈ പാടിയ വായാല്‍ മറ്റൊരു കുരംഗനൈ പാടമാട്ടേന്‍' എന്നു തിരുപ്പതി പെരുമാളെ കുറിച്ചു പറഞ്ഞു. അദ്ദേഹത്തിന്‍റെ ആ ഏക മൂര്‍ത്തി ഭക്തി എവിടെ? താന്‍ എവിടെ? തനിക്കു യാതൊരു വിധത്തിലും വൈത്തമാനിധി പെരുമാളോട് ഭക്തിയോ ശ്രദ്ധയോ ഇല്ലല്ലോ എന്നു പെണ്‍പിള്ളൈ പറഞ്ഞു. ഉടനെ രാമാനുജര്‍ അവളോടു 'കുഞ്ഞേ അദ്ദേഹത്തിനു കൃപ ചെയ്ത അതേ ഭഗവാന്‍ നിന്നെയും കടാക്ഷിക്കും എന്നു പറഞ്ഞു ആശീര്‍വാദിച്ചു. അതു കേട്ടു പെണ്‍പിള്ളൈ മനം കുളിര്‍ത്തു. രാധേകൃഷ്ണാ!

Saturday, March 13, 2010

പ്രേമവേദം ഡിസംബര്‍ 09

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
രാധേകൃഷ്ണാ
അഗ്നിവാസര വളര്‍ക്ഷപക്ഷഗൈ -
 രുത്തരായണജുഷാ ച ദൈവതൈ:
പ്രാപിതോ രവിപദം ഭവല്‍പരോ
മോദവാന്‍ ധ്രുവപദാന്തമീയതേ.
             ദശ: 4 ശ്ലോ: 11
      അങ്ങയില്‍ ആസക്തിയുള്ളവന്‍  അഗ്നി, ദിവസം, വെളുത്തപക്ഷം, ഉത്തരായണകാലം, എന്നിവയുടെ അധിപന്മാരായ ദേവന്മാരുടെ സഹായത്തോടെ സൂര്യലോകം
പ്രാപിക്കുകായും, ദേവ ഭോഗങ്ങളാസ്വദിച്ചു മതിവരുമ്പോള്‍ ധ്രുവലോകം പ്രാപിക്കുകയും ചെയ്യുന്നു. 
                                           (പണ്ഡിറ്റ്‌ ഗോപാലന്‍നായര്‍)

പ്രേമസന്ദേശം
    രാധേകൃഷ്ണാ! നിങ്ങളുടെ പക്കല്‍ നാമസങ്കീര്‍ത്തനം എന്ന ഒരു മഹാ ആയുധം ഉണ്ട്.  അതു ഉപ്യോഗിച്ചു നിങ്ങളുടെ അനാവശ്യമായ മാനസിക സമ്മര്‍ദ്ദങ്ങളും, ദുഷ്ടഗുണങ്ങളും നശിപ്പിക്കുക. നിങ്ങളുടെ ഹൃദയം ഒരു ചവറ്റു കുട്ടയല്ല. അത് ഒരു  ക്ഷേത്രമാണു. ക്ഷേത്രത്തില്‍ ആരെങ്കിലും ചവറു കൊണ്ടിടുമോ? അനാവശ്യമായ ചിന്തകളും മോഹങ്ങളും, ഹൃദയത്തില്‍ നിന്നകറ്റുക. ക്ഷേത്രത്തെ നാമ സങ്കീര്‍ത്തനം കൊണ്ടലങ്കരിക്കുക. നിങ്ങളുടെ കൃഷ്ണനെ അവിടെ പ്രതിഷ്ഠിക്കുക, ആരാധിക്കുക. രാധേകൃഷ്ണാ!

 സദ്ഗുരുവാല്‍സല്യം
ജയ്‌ ശ്രീരാധേകൃഷ്ണാ 
ജയ്‌ പുജ്യശ്രീശ്രീ അമ്മാ 
ജയ്‌ സദ്ഗുരുഗോപാലവല്ലിദാസര്‍
      "കസ്തരതി കസ്തരതി മായാം" 
     രാധേകൃഷ്ണാ! നാരദ ഭക്തി സൂത്രത്തിലെ 46 മത്തെ ശ്ലോകമാണിത്.  മനുഷ്യ ജീഎവിതം വളരെ ഉത്തമമായ ഒന്നാണ്. പക്ഷെ മായയുടെ വലയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് അതിന്റെ മഹത്വം മനസ്സിലാകാതെ വൃഥാ പാഴാക്കുന്നു. എല്ലാവരും മായയെ തരണം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു. ഭഗവാന്റെ ചരണകമലങ്ങളെ പിടിക്കുന്നവര്‍ക്ക് മായയെ വളരെ വേഗം തരണം ചെയ്യാന്‍ സാധിക്കും. എല്ലാര്‍ക്കും ഭഗവാനെ ശരണം പ്രാപിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ നാരദര്‍ പറയുന്നത് കേള്‍ക്കു. ആരാണോ ബന്ധങ്ങളെ വിട്ടൊഴിച്ചു  മഹാത്മാക്കള്‍ക്കു കൈങ്കര്യം ചെയ്തു മമകാരം ഇല്ലാതെ ഇരിക്കുന്നുവോ അവര്‍ക്കു മായയെ തരണം ചെയ്യുവാന്‍ എളുപ്പത്തില്‍ സാധിക്കും. മഹാത്മാക്കള്‍ക്കു കൈങ്കര്യം ചെയ്യുമ്പോള്‍ മറ്റു വിഷയങ്ങളിലുള്ള ആസക്തി താനേ കുറയുന്നു. അതേ സമയം മമതയും കുറയുന്നു. നാരദരുടെ കഥ പോലും ഇതിനൊരുദാഹരണമാണ്‌. വ്യാസരോടു തന്റെ പൂര്‍വജന്മ  വൃത്താന്തംനാരദര്‍ പറയുന്നു. പൂര്‍വജന്മത്തില്‍ അദ്ദേഹം ഒരു ദാസീ പുത്രനായിരുന്നു. അദ്ദേഹത്തിന്റെ അമ്മ ചാതുര്‍മാസ്യത്തിനായി അവിടെ വന്നിരുന്ന മഹാന്മാര്‍ക്ക് സേവ ചെയ്യുവാന്‍ ബാലനായിരുന്ന അദ്ദേഹത്തെ പ്രേരിപ്പിച്ചു അമ്മ പറഞ്ഞതനുസരിച്ചു അവര്‍ക്കു പൂവ് പറിച്ചു ഒരുക്കി കൊടുക്കുക, അവര്‍ക്കു വേണ്ട സാധനങ്ങള്‍ എടുത്തു കൊടുക്കുക തുടങ്ങിയ ചെറിയ ചെറിയ കൈങ്കര്യങ്ങള്‍ ആ ബാലന്‍ ചെയ്തു. അങ്ങനെ അറിയാതെ അവര്‍ ചെയ്യുന്ന പൂജയും, ജപിക്കുന്ന മന്ത്രങ്ങളും, ധ്യാനവും ഒക്കെ ആ ബാലന്റെ മനസ്സില്‍ പതിഞ്ഞു. ക്രമേണ ആ കുട്ടിക്ക് തന്റെ കളിപ്പാട്ടങ്ങലോടുള്ള ആസക്തി കുറഞ്ഞു അവരുടെ കൈങ്കര്യത്തില്‍ താല്പര്യം കൂടി. ചാ‍തുര്‍മാസ്യം  കഴിഞ്ഞു അവര്‍ thirike pOkumpOL ആ kuttiyute കൈങ്കര്യത്തില്‍ santhOshichu അവര്‍ avanu
 
ഭക്തിരഹസ്യം
     രാധേകൃഷ്ണാ! പരമ ആസ്തീകനായിരുന്ന ഒരു വ്യാപാരി ഭക്തനായി മാറിയ ഉടനെ അയാള്‍ക്ക് നേരിടേണ്ടി വന്ന പരീക്ഷണത്തെ കുറിച്ച് നാം കഴിഞ്ഞ ലക്കത്തില്‍ കണ്ടു. നിഷ്കളങ്കനായ ചാരുകാദാസരുടെ മേല്‍ ഇപ്പോള്‍ കൊലക്കുറ്റമാണ്‌ വന്നിരിക്കുന്നത്.  ആ കുലടയുടെ നോട്ടത്തില്‍ മയങ്ങി രാജനും വേറെ ഒന്നും ചിന്തിക്കാതെ, സത്യം എന്തെന അന്വേഷിക്കാന്‍ മെനക്കെടാതെ അയാള്‍ക്ക് ശിക്ഷ നടപ്പാക്കപ്പെട്ടു. തന്റെ വിധിയെ ഏറ്റു വാങ്ങി കൊണ്ടു അദ്ദേഹം ആ സ്ഥലം വിട്ടു. പക്ഷെ ഹൃദയത്തില്‍ നിറഞ്ഞിരുന്ന ഭഗവത് ദര്‍ശനത്തിനുള്ള ആഗ്രഹം മാത്രം ഒട്ടും കുറഞ്ഞില്ല.  കൈയില്ലെങ്കില്‍ എന്തു? തനിക്കും ആ ഭക്തന്മാരുടെ കൂടെ ഭഗവാനെ ദര്‍ശിക്കാം എന്നു വിചാരിച്ചു മുന്നോട്ടു നടന്നു. ഇതാണ് ഉറച്ച ഭക്തി! ഒട്ടും ചഞ്ചലമണ്ടായില്ല. കൈകള്‍ രണ്ടും നഷ്ടപ്പെട്ടിട്ടും ഭഗവാനിലുള്ള വിശ്വാസം ഒട്ടും കുറഞ്ഞില്ല. 
      അദ്ദേഹം ഭഗവാനെ ധ്യാനിച്ചു കൊണ്ടു ഭഗവാന്റെ നാമം ജപിച്ചു കൊണ്ടു പുരോഗമിച്ചു.  നഗരാതിര്‍ത്തിവരെ അദ്ദേഹത്തിനു
ഭക്ഷണമോ ആശ്രയമോ ഒന്നും ലഭിച്ചില്ല. അദ്ദേഹത്തെ ഒരു കുറ്റവാളി എന്നെല്ലാരും കണ്ടു. രണ്ടു കൈകളും ഇല്ലാതെ സ്വയം ആഹാരം സമ്പാദിക്കാനുള്ള കഴിവും ഇല്ല. ശരീരം തളര്‍ന്നു ഒടുവില്‍ അദ്ദേഹം വനത്തിലൊരു പാഴ് മണ്ഡപം കണ്ടു.  കുറച്ചു വിശ്രമിക്കാം എന്നു കരുതി അവിടെ കയറി കിടന്നു. കുറച്ചു നേരത്തില്‍ അവിടെ എന്തൊക്കെയോ ശബ്ദങ്ങള്‍ കേട്ടു. ശ്രദ്ധിച്ചപ്പോള്‍ എന്തോ വാദ്യങ്ങള്‍ വായിക്കുന്ന ശബ്ദമായിരുന്നു. എവിടെ നിന്നും ശബ്ദം വരുന്നു എന്നു അദ്ദേഹം നോക്കിയപ്പോള്‍ doore കുറച്ചു പേര്‍ ഒരു പല്ലക്കും വാദ്യങ്ങളും പേറി അങ്ങോട്ട്‌ വരുന്നത് കണ്ടു. അവരെല്ലാരും അദ്ദേഹത്തിന്റെ അടുത്തെത്തി നിന്നു. അതിന്റെ തലവന്‍ എന്നു തോന്നിക്കുന്ന ഒരാള്‍ അദ്ദേഹത്തോട്  'നിങ്ങളല്ലേ ഭക്തന്‍?' എന്നു ചോദിച്ചു. അദ്ദേഹത്തിനു ഒന്നും മനസ്സിലായില്ല. എന്താണ് കാര്യം ennanvEshichu. ഉടനെ അവര്‍ പണ്ഡരീപുരത്തില്‍ നിന്നും വരുന്നു   എന്നും, ഭഗവാന്‍ തന്റെ ഒരു ഭക്തന്‍ ഇവിടെ ഈ മണ്ഡപത്തില്‍ കിടക്കുകയാണെന്നും അദ്ദേഹത്തെ വിളിച്ചു കൊണ്ടു വരണം എന്നും കല്പിച്ചു ഭഗവാന്റെ പല്ലക്കു  അയച്ചിരിക്കുന്നു ഏന് പറഞ്ഞു. ചാര്കാടാസര്‍ ആകെ അന്ധാളിച്ചു പോയി. ഭഗവാന്റെ കാരുണ്യം അദ്ദേഹത്തിനു താങ്ങാനായില്ല. തനിക്കു അതിനു എന്താര്‍ഹാതയുണ്ടെന്നു വിചാരിച്ച് കണ്ണീര്‍ പൊഴിച്ചു. പിന്നീട് ചിന്തിച്ചപ്പോള്‍ അദ്ദേഹത്തിനു തന്റെ കൈകള്‍ വെട്ടപ്പെട്ടതിനു കാരണം തീര്‍ച്ചയായും ഭഗവാന്‍ അല്ല എന്നു ബോധ്യമായി. ഭഗവാന്‍ തന്നെ രക്ഷിക്കുകയല്ലെ ചെയ്തത്! താന്‍ എന്തോ തെറ്റു ചെയ്തു എന്നു മനസ്സിലായി. ഭഗവാനോട് താന്‍ ചെയ്ത തെറ്റെന്തെന്നു കരഞ്ഞു ചോദിച്ചു കൊണ്ടിരുന്നു. ഉടനെ അദ്ദേഹത്തിനു ഒരു അശരീരി കേട്ടു. കഴിഞ്ഞ ജന്മത്തില്‍ അദ്ദേഹം ഒരു മുനിയായിരുന്നു. അദ്ദേഹം തപസ്സ് ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഒരു പശു അവിടെയ്ക്ക് പ്രാണരക്ഷാര്‍ത്ഥം ഓടി വന്നു. അതു അദ്ദേഹത്തിന്റെ കുടിളിനുള്ളില്‍ കയറി ഒളിച്ചിരുന്നു.  അതിനെ പിന്തുടര്‍ന്ന് ഒരു കശാപ്പു കടക്കാരന്‍ വാളുമായി ഓടി വന്നു.  എന്നിട്ട് പശുവിനെ കണ്ടോ എന്നു അദ്ദേഹത്തോട് ചോദിച്ചു. ഒന്നും മിണ്ടാതെ കൈ മാത്രം പശു ഇരിക്കുന്ന ദിക്കിനെ ചൂണ്ടി കാണിച്ചു. അയാള്‍ അതിനെ പിടിച്ചു കൊള്ളാന്‍ കൊണ്ടു പോവുകയും ചെയ്തു. ആ പശു പ്രാണന്‍ വെടിയുന്ന നേരത്ത് അയാളുടെ കൈകലല്ലേ തന്നെ കാട്ടി കൊടുത്തത് എന്ന ചിന്തയില്‍ പ്രാണന്‍ വെടിഞ്ഞു. അന്നത്തെ ആ കശാപ്പു കടക്കാരനാണ് രോഗിയായ ഭര്‍ത്താവ്, പശുവാണ്‌ ആ ദുഷിച്ച സ്ത്രീയായി വന്നത്. അവളുടെ മനസ്സില്‍ ആ കൈകളോടു തീരാപ്പക ഉണ്ടായിരുന്നു. അതാണ്‌ അയാളുടെ കൈകള്‍ നഷ്ടപ്പെടാന്‍ കാരണം. പ്രാരബ്ധം അതിന്റെ ഗതിക്കു തന്നെ പിടികൂടും. 
     അദ്ദേഹം പെട്ടെന്ന് മൂര്‍ഛ്ചിച്ചു വീണു. ഉടനെ അവരെല്ലാരും അദ്ദേഹത്തെ ആശ്വസിപ്പിച് ക്ഷേത്രതില് എത്തിച്ചു. അവിടെ ജനങ്ങള്‍ വരിവരിയായി ഭഗവാന്റെ തൃപ്പാദങ്ങള്‍ സ്പര്‍ശിക്കാന്‍ ഉത്സുകരായി പോകുന്നത് കണ്ടു.  അവര്‍ അദ്ദേഹത്തിനെ ക്ഷെത്രതിനുഌല് ഇറക്കി വിട്ടു.  ഭഗവാന്റെ കാരുണ്യത്തെ ചിന്തിച്ചു അദ്ദേഹം കണ്ണീര്‍ പൊഴിച്ചു. 'പ്രഭോ! അന്യ നാട്ടില്‍ ആരോരും ആശ്രയം ഇല്ലാതെ കൈകള്‍ വേട്ടപ്പെട്ടു അനാഥനായി താന്‍ നില്‍ക്കുമ്പോള്‍ ഭഗവാന്‍ രക്ഷിക്കാനെത്തിയില്ലേ!  അതേ ഭഗവാന്‍ കനിഞ്ഞാല്‍ തനിക്കു കൈകളും നല്‍കാന്‍ സാധിക്കും എന്നു ചിന്തിച്ചു. ഭഗവാനെ കണ്കുലിരെ കാണാനുള്ള ആര്‍ത്തിയോടെ അദ്ദേഹവും വരിയില്‍ മുന്നോട്ടു നീങ്ങി. മുന്നില്‍ ഓരോരുത്തരായി ഭഗവാന്റെ പാദങ്ങള്‍ കെട്ടിപ്പിടിച്ചു വന്ദിക്കുകയാണ്. അരികില്‍ വരുന്തോറും, അദ്ദേഹത്തിന്റെ ആവേശം മൂര്‍ഛ്ചിച്ചു.  തന്റെ ഊഴം വന്നപ്പോള്‍ എല്ലാം പരന്നു അദ്ദേഹം ഭഗവാനെ കേട്ടിപ്പിടിക്കാനോരുങ്ങി. പെട്ടെന്ന് അദ്ദേഹത്തിന്റെ വെട്ടപ്പെട്ട കൈകള്‍ മുളച്ചു. അദ്ദേഹം ഭഗവാനെ മുറുകെ ആലിംഗനം അചെയ്തു. കുറച്ചു നേരത്തേയ്ക്ക് അദ്ദേഹം ഒന്നും അറിഞ്ഞില്ല. കൂടിയിരുന്നവരുടെ ഹാ! ഹാ! ശബ്ദം കേട്ട അദ്ദേഹം കണ്ണ് തുറന്നു നോക്കി. പ്രജ്ഞ വന്നപ്പോളാണ് തനിക്കു കൈകള്‍ വന്നത് അദ്ദേഹം അരിഞ്ഞത്. ജനങ്ങളുടെ ജയ്‌ വിഠലാ! ആരവം അവിടെ മുഴങ്ങി. എല്ലാവരും ഈ അത്ഭുത ദൃശ്യം കണ്ടു സ്തബ്ധരായി. 
         ഭഗവാന്‍ വിചാരിച്ചാല്‍ എന്തും നടക്കും. വിശ്വസിക്കണം എന്നു മാത്രം. മുറിഞ്ഞു പോയ അവയവവും കിളിര്‍ക്കും! ഭഗവാന്‍ അഘടിതഘടനാ സാമാര്‍ത്ഥ്യം ഉള്ളവനാണ്. ഭഗവാനോട് അദ്ദേഹം 'ഹേ പ്രഭോ! ഈ ലീലയുടെ കാരണം എന്താണ്? എന്നന്വേഷിച്ചു. ഭക്തിയുടെ നാമജപത്തിന്റെ പ്രാര്‍ത്ഥനായുടെ ഫലം ലോകത്തെ കാണിക്കുവാനാണ് ഇങ്ങനെ ലീലയാടിയത് എന്നു ഭഗവാന്‍ പറഞ്ഞു. ഭക്തന്മാരെ കൊണ്ടു ഭക്തിയുടെ മഹിമ, പ്രാരബ്ധതിന്റെ കളി എല്ലാം സാധാരണ ജനങ്ങള്‍ക്ക്‌ മനസ്സിലാക്കിത്തരും. ഒരാള്‍ക്ക് ഭക്തി വരില്ല എന്നു നമുക്ക് തീരത്ത് പറയുവാന്‍ സാധിക്കില്ല. അന്തര്യാമി എന്തും ചെയ്യും. അതു കൊണ്ടു നാമജപം വിടാതെ ജപിക്കുക. ഭഗവാന്‍ രക്ഷിക്കും! രാധേകൃഷ്ണാ!

തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
വാക്യം 35 
     രാധേകൃഷ്ണാ! പെണ്‍പിള്ളൈ വളരെ ഉത്സാഹത്തോടു കൂടി ഗുരുവിനോട് തന്റെ ഹൃദയത്തില്‍ തട്ടിയ വിഷയങ്ങള്‍ പറയുകയാണ്! രാമാനുജരും ശിഷ്യരും അത്ഭുതത്തോടെ അവള്‍ പറയുന്നത് കേട്ടു നില്‍കെ അവള്‍ അടുത്ത വാക്യം പറഞ്ഞു:
 "ഇരു മന്നരൈ പെറ്റേനോ വാല്മീകരൈപ്പോലെ?" 
     സാധാരണ രാമായണത്തിന്റെ ഉത്തര കാണ്ഡം അധികം ആരും പ്രഷ്ടാപിക്കാരില്ല. വാല്മീകിയെ കുറിച്ചു പറയുമ്പോള്‍ അദ്ദേഹം വേദനായിരുന്നതും നാരദന്റെ ശിഷ്യനായിരുന്നു പിന്നീട് മഹാര്ഷിയായി മാറിയതും രാമായണം രചിച്ചതും എല്ലാരും സ്മരിക്കും. പക്ഷെ ഇവള്‍ അസാധാരണമായി എല്ലാം ചിന്തിക്കുന്നു. വനവാസവും രാവണ വധവും ഒക്കെ കഴിഞ്ഞു രാമനും സീതയും പട്ടാഭിഷേകം കഴിഞ്ഞു രാജ്യത്തില്‍ കഴിയുകയാണ്. വനവാസം പോലെയുള്ള സുഖമൊന്നും സീതയ്ക്കു ഇവിടെ ഇല്ല. രാമന്‍ എപ്പോഴും രാജ്യ ഭരണത്തിന്റെ തിരക്കിലാണ്. ഒരു ദിവസം ഏകാന്തമായി കിട്ടയപ്പോള്‍ കുറച്ചു ദിവസത്തേക്ക് വീണ്ടും വനവാസത്തിനു പോയിക്കൂടെ എന്നു സീത ചോദിച്ചു. ഭഗവാന്‍ തനിക്കു ഭരണ കാര്യങ്ങളുടെ തിരക്കുള്ളതിനാല്‍ ഇപ്പോള്‍ വരാന്‍ പറ്റില്ലെന്നും, വേണമെങ്കില്‍ സീതയ്ക്ക് ഒറ്റയ്ക്ക് പോകാം എന്നും പറഞ്ഞു. സീത അതിനു കളിയായിട്ടു "അതിനെന്താ ഞാന്‍ ഒരു ദിവസം ഒറ്റയ്ക്ക് വനത്തില്‍ പോകുന്നുണ്ട്" എന്നു പറഞ്ഞു. ഭഗവാന്‍ അപ്പോഴേ അതു മനസ്സില്‍ കുറിച്ചിട്ടു. ഒരു ദിവസം ഒരു അലക്കുകാരന്‍ അയാളുടെ വീട്ടിലെ വഴക്കില്‍ രാമനെയും സീതയേയും കൂട്ടിച്ചേര്‍ത്തു അപവാദം പറഞ്ഞു. ഈ സന്ദര്‍ഭം അവസാനം രാ‍മ സീതാ വിരഹത്തിനു ഹേതുവായ് തീരുന്നു. സീത കളിയായിടടു പറഞ്ഞത് ഒടുവില്‍ സത്യമായി ഭാവിച്ചു. നാം പലപ്പോഴും പറയുന്ന വാക്കുകള്‍ അതീവ ശ്രദ്ധയോടെ വേണം പറയാന്‍. ലക്ഷ്മണന് സീതയെ വാല്മീകിയുടെ ആശ്രമത്തില്‍ കൊണ്ടു വിട്ടു. വാല്മീകിക്ക് മനസ്സില്‍ ഒരു ആഗ്രഹം ഉണ്ടായിരുന്നു. 
  സീതയെ രാവണന്‍ കൊണ്ടു പോയി തടങ്കലില്‍ വെച്ചില്ലേ? സീതയ്ക്ക്ക് അതിന്റെ ദു:ഖം എന്തെങ്കിലും ഉണ്ടോ എന്തോ? സീത അനുഭവിച്ച ദു:ഖത്തിനു പകരം എന്തെങ്കിലും ചെയ്തു ആശ്വസിപ്പിക്കണം എന്നു ആഗ്രഹിച്ചിരുന്നു. എല്ലാം കൂടി ഒര്‍ഹ്ടു ചേര്‍ന്ന്. അങ്ങനെ സീതയെ ഗര്‍ഭസമയത്തില്‍ ശുശ്രൂഷിക്കാനുള്ള ഭാഗ്യം വാല്മീകിക്ക് ലഭിച്ചു. ഭഗവാന്‍ വാല്മീകിയുടെ ഹൃദയമറിഞ്ഞു അനുഗ്രഹിച്ചു.  അതും പോരാഞ്ഞിട്ട് തന്റെ കുട്ടികളെ വളര്‍ത്താനുള്ള ഭാഗ്യവും അദ്ദേഹത്തിനു നല്‍കി. അങ്ങനെ കുട്ടികള്‍ക്ക് ജനിച്ച ഉടനെ തന്നെ ഗുരുവിന്റെ കൃപാ കടാക്ഷം  ലഭിച്ചു.  ഏതു കുട്ടിയും ജനിച്ച ഉടന്‍ ഗുരുവിന്റെ കടാക്ഷമ് ലഭിച്ചാല്‍ പിന്നെ അതിന്റെ ഉത്തരവാദിത്വം ഗുരുവിനാണ്. സ്വന്തം പിതാവായ രാമന്‍ പോലും അതിനു ശേഷമാണ് കുട്ടികളെ കാണുന്നത്. സീത പറഞ്ഞു രാമായണ കഥ വാല്മീകിക്കും വാല്‍മീകിയില്‍ നിന്നു സദ്വിഷയങ്ങള്‍ സീതയ്ക്കും കേള്‍ക്കാന്‍ സാധിച്ചു. ഇരട്ട കുട്ടികള്‍ ജനിച്ചു എന്നരിഞ്ഞതും വാല്മീകി വളരെ സന്തോഷിച്ചു. ദര്‍ഭ പുല്ലിന്റെ തുമ്പും അടിഭാഗവും കൊണ്ടു അദ്ദേഹം കുഞ്ഞുങ്ങളേ തടവി, കുശന്‍ ലവന്‍ എന്നു പേരുമിട്ടു. രണ്ടു രാജകുമാരന്മാരെയും,  ശ്രേഷ്ഠമായി വളര്‍ത്തി.  ചക്രവര്‍ത്തിയുടെ മക്കളാണവര്‍ എന്നു പറഞ്ഞില്ല. അവര്‍ക്കു രാമായണം പറഞ്ഞു കൊടുത്തു. അഞ്ചു വയസ്സില്‍ അവരെ രാമായണം പ്രചരിപ്പിക്കാന്‍ പറഞ്ഞയച്ചു. ഇരുപത്തിനാലായിരം ശ്ലോകമുള്ള രാമായണത്തെ അഞ്ചാം വയസ്സില്‍ പാടി എന്നതില്‍ നിന്നും സദ്‌ഗുരുവിന്റെ മഹിമ മനസ്സിലാക്കാം. രമാന്റെ രണ്ടു മക്കളെ വളര്‍ത്തി വലുതാക്കാനുള്ള ഭാഗ്യം വാല്മീകിക്ക് ലഭിച്ചില്ലെ? "ഇരു മന്നരൈ പെറ്റേനോ വാല്‍മീകരൈ പോലെ?".  കുട്ടികള്‍ രാമായണം പാടുന്നത് കേട്ടു രാമന്‍ തന്നെ സന്തോഷിച്ചു. എന്തൊരു ഭാഗ്യം!  വാല്മീകിയുടെ രാ‍മ ഭക്തി അങ്ങനെ ഒരു ഭാഗ്യം അദ്ദേഹത്തിനു നല്‍കി. തനിക്കു അതു പോലെ ഒരു ഭക്തി ഉണ്ടോ എന്നു പെണ്‍പിള്ളൈ ചോദിക്കുകയാണ്.  ഞാന്‍ അതു പോലെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? തനിക്കു ഇവിടെ താമസിക്കാന്‍ എന്തു അധികാരം? അവള്‍ പറഞ്ഞത് കേട്ടു രാമാനുജരുടെ മനം കുളിര്‍ത്തു.  വാല്മീകിയെ കുറിച്ചു ആരും തന്നെ ഇങ്ങനെ ചിന്തിച്ചിട്ടു ണ്ടാവില്ല.  അദ്ദേഹം അവള്‍ക്കു ആ ഭക്തി കിട്ടട്ടെ എന്നു അനുഗ്രഹിച്ചു. രാധേകൃഷ്ണാ!

Saturday, February 13, 2010

പ്രേമവേദം നവംബര്‍

Posted by VEDHASAARAM

 ശ്രീമാന്നാരായണീയം
ലിംഗദേഹമപി സന്ത്യജന്നഥോ 
ലീയതേ ത്വയി പരേ നിരാഗ്രഹ:
ഊര്ദ്ധ്വലോകകുതുകീ തു മൂര്‍ദ്ധത 
സാര്ദ്ധമേവ കരണൈര്‍ ന്നിരീയാതെ 
                                  ദശ:4 ശ്ലോ: 10 
     മറ്റു യാതൊന്നിലും ഇച്ഛയില്ലാത്ത അവന്‍ പിന്നീട് ശരീരത്തെയും ത്യജിച്ചുകൊണ്ട് പരമ പുരുഷനായ അങ്ങയില്‍ ലയിച്ചു ചേരുന്നു. മുകളിലെ ലോകങ്ങളില്‍ ജീവിക്കാനാഗ്രഹാമുള്ളവന്‍ ചിത്തം ശരീരേന്ദ്രിയങ്ങള്‍ എന്നീ കരണങ്ങളോടു കൂടി മൂര്‍ദ്ധാവിലൂടെ ബഹിര്‍ഗമിക്കുന്നു.
പണ്ഡിറ്റ്‌ ഗോപാലന്‍ നായര്‍

        പ്രേമസന്ദേശം
     രാധേകൃഷ്ണാ! ഈ ലോകത്തില്‍ എല്ലാ വസ്തുക്കളും പുതുമയോടെയും ആനന്ദത്തോടെയും ഇരിക്കുന്നു. മനുഷ്യന്‍ മാത്രമാണ് എപ്പോഴും ഒരു പിരിമുറുക്കത്തില്‍ ഇരിക്കുന്നത്. ഒരു ദിവസം തുടങ്ങുന്നത് തന്നെ നാമ സങ്കീര്‍ത്തനത്തിലൂടെ ആകട്ടെ. നിങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയട്ടെ! ഭക്തന്മാരെല്ലാരും ദിവസം കഴിച്ചു കൂട്ടിയിരുന്നത് നാമസങ്കീര്‍ത്തനത്തോടും ആനന്ദത്തോടും കൂടിയാകുന്നു. അവര്‍ സദാ കൃഷ്ണ ലീലകളെ സ്മരിച്ചിരുന്നു! രാധേകൃഷ്ണാ!

സദ്ഗുരു വാത്സല്യം
ജയ്‌ ശ്രീരാധേകൃഷ്ണാ 
ജയ്‌ പുജ്യശ്രീശ്രീ അമ്മാ
ജയ്‌ സദ്ഗുരു ഗോപാലവല്ലിദാസര്‍ 
      രാധേകൃഷ്ണാ! നമ്മുടെ ജീവിതത്തില്‍ ഓരോ ദിവസവും ഓരോ നിമിഷവും ഗുരുവിന്റെ മഹിമയില്‍ കാലം കഴിക്കണം. ഗുരുവിന്റെ മഹിമയെ ആരു ശരിക്കും മനസ്സിലാക്കി അനുഭവിക്കണം എന്ന്‍ ആഗ്രഹിക്കുന്നുവോ അവര്‍ക്ക് മാത്രമേ ജീവിതത്തിന്റെ രഹസ്യം അറിയാന്‍ സാധിക്കു! മനുഷ്യ രൂപത്തില്‍ ഇരിക്കുന്ന പരമാത്മാവായ സദ്ഗുരു ജീവന്റെ ഹിതത്തിനു വേണ്ടി ഓരോ നിമിഷവും പാടു പെടുന്നു.  പുറമേ നിന്നു നോക്കിയാല്‍ സദ്ഗുരു ജീവനു വേണ്ടി ചെയ്യുന്ന പ്രയത്നങ്ങള്‍, അവരുടെ ഹൃദയത്തില്‍ ഉള്ള ചിന്തകള്‍, ഒന്നും തന്നെ ആര്‍ക്കും അറിയാന്‍ പറ്റില്ല. അവരും നമ്മേ പോലെ സാംസാരിക ജീവിതത്തില്‍ മുഴുകിയിരിക്കുന്നവരെന്നേ തോന്നു. ജീവനെ ഒരു ഉന്നത സ്ഥാനത്ത് എത്തിക്കാന്‍ ഗുരു കൃപ സഹായിക്കുന്നു. ജന്മജന്മാന്തരങ്ങള്‍ ആ ഗുരുവിനു വേണ്ടി ജീവന്‍ കടപ്പെട്ടിരിക്കുന്നു. എന്നാലും ഒരിക്കലും ആ കടം തീരില്ല എന്നതാണ് സത്യം. ഈ സത്യം ലോകര്‍ക്ക് മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. തന്നെ ആശ്രയിച്ചു കഴിഞ്ഞ ജീവനെ എന്തു പാടു പെട്ടാലും ഗുരു രക്ഷിക്കുന്നു. ഗുരു ഗീതയിലെ ഈ ശ്ലോകം ശ്രദ്ധിക്കുക. 
"മുനിഭി: പന്നഗൈര്‍ വാപി ചാപി തോയദി
കാലമൃത്യു ഭയാത് വാപി ഗുരു: സന്ത്രാതി പാര്‍വതി."
      ഹേ പാര്‍വതി! ദേവര്‍കളില്‍ നിന്നും, മുനികളില്‍ നിന്നും, കാലമൃത്യുവില്‍ നിന്നും മറ്റു ഉപദ്രവങ്ങളില്‍ നിന്നും ഗുരു നമ്മേ രക്ഷിക്കുന്നു. ഗുരുവിന്റെ രൂപം മനുഷ്യരെ പോലെയായാലും ഹൃദയം ഭഗവാനെ പോലെയും കര്‍മ്മങ്ങള്‍ ലോകഹിതവും ആകുന്നു. അവരുടെ രൂപത്തെ കൊണ്ടോ പ്രവൃത്തികളെ കൊണ്ടോ അവരെ എല്ലാര്‍ക്കും അറിയുവാന്‍ സാധ്യമല്ല. ഹൃദയത്തില്‍ കാരുണ്യം നിറഞ്ഞു തുളുമ്പുന്നത് കൊണ്ടു ജീവര്‍കളെ രക്ഷിക്കുന്നു എന്നു പരമേശ്വരന്‍ പാര്‍വതിക്ക് പറഞ്ഞു കൊടുക്കുന്നു. 
      ഒരിക്കല്‍ വസിഷ്ടരുടെ ആശ്രമത്തില്‍ കൌശിക മഹാരാജന്‍ വന്നു. അദ്ദേഹത്തെ വസിഷ്ടര്‍ വേണ്ട വിധം സല്‍ക്കരിച്ചു. കൌശിക മഹാരാജാവിന്റെ കൂടെയുള്ള സേനയ്ക്ക് മുഴുവനും ഏറ്റവും ശ്രേഷ്ടമായ രീതിയില്‍ മുനി ഭക്ഷണാദി ഉപചാരങ്ങള്‍ അര്‍പ്പിച്ചു. സര്‍വസംഗ പരിത്യാഗിയായ വസിഷ്ടരുടെ അടുക്കല്‍ ദിവ്യമായ ശബള എന്നൊരു പശു ഉണ്ടായിരുന്നു. ആ ഗോമാതാവിന്റെ ദിവ്യ ശക്തിയാലാണ് എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന രീതിയില്‍ വസിഷ്ടര്‍ക്ക് എല്ലാം തയ്യാറാക്കാന്‍ സാധിച്ചത്.  മഹാരാജാവ് ഇതു ശ്രദ്ധിച്ചു. ഏതെങ്കിലും ഒരു ഉയര്‍ന്ന വസ്തു ഒരു രാജ്യത്തിലുണ്ടെങ്കില്‍  അത് അവിടുത്തെ രാജാവിന്റെ കയ്യിലായിരിക്കണം എന്നൊരു ശാസ്ത്രം ഉണ്ട്. അതു കൊണ്ടു കൌശിക മഹാരാജാവ് വസിഷ്ടരോടു ശബളയെ അദ്ദേഹത്തിനു നല്‍കണം എന്നും ശബളയ്ക്ക് പകരമായി ധാരാളം പശുക്കളെയും മറ്റും താന്‍ നല്‍കാം എന്ന്‍ പറഞ്ഞു. പക്ഷെ മഹര്‍ഷി അതിനു വിസമ്മതിച്ചു. ശബള തന്നില്‍ പ്രീതിയോടെ ഇവിടെ ഇരിക്കുന്നു എന്നും  അവളെ ആര്‍ക്കും കൈമാറുന്ന പ്രശ്നമേ ഇല്ല എന്നും പറഞ്ഞു. കൌശികന്‍ തന്റെ അധികാരം ദുഷ്പ്രയോഗം ചെയ്ത് ആ പശുവിനെ തന്റെ സേനയുടെ സഹായത്താല്‍ പിടിച്ചു. ശബള മുനിയോടു പൊട്ടി കരഞ്ഞു കൊണ്ടു തന്നെ രക്ഷിക്കണം എന്നപേക്ഷിച്ചു. "ഹേ മുനിശ്രേഷ്ട അങ്ങയ്ക്കുള്ള തപോബലം ഇതു പോലെ ആയിരം രാജാക്കന്മാരെ പോലും തോല്‍പ്പിക്കാന്‍ ശക്തിയുള്ളതാണ്. അങ്ങ് എന്നെ കൈവിടില്ല എന്ന്‍ മാത്രം പറയുക.  അങ്ങയുടെ ധ്യാനത്താല്‍ ഞാന്‍ തന്നെ ഈ സേനയെ ജയിക്കാം" എന്നു പറഞ്ഞു. മുനിയും അവളോടു താന്‍ ഒരിക്കലും അവളെ കൈവിടില്ലെന്ന് വാക്കുകൊടുത്തു.  ഉടനെ തന്റെ ഗുരുധ്യാനം കൊണ്ടു അതു പോലൊരു സേനയെ സൃഷ്ടിച്ചു കൌശികന്റെ  സേനയെ  സേനയെ കീഴടക്കി. ഇതുകണ്ട കൌശികനു ലജ്ജയായി. വെറും ഒരു പശു തന്റെ ഗുരുവിനെ ധ്യാനിച്ചു ഇത്രയും ശക്തി നേടാമെങ്കില്‍ ഉന്നത കുലത്തില്‍ ജനിച്ച തനിക്കു എന്തു കൊണ്ടു ആവില്ല എന്നു ചിന്തിച്ചു. വസിഷ്ടരെത്തന്നെ ആശ്രയിച്ചു ധ്യാനം നാമജപം കൊണ്ടു വിശ്വാമിത്രര്‍ എന്ന ബ്രഹ്മര്‍ഷിയായി തീര്‍ന്നു. ഗുരു ധ്യാനം ഒന്ന് കൊണ്ടു മാത്രം ജീവിതത്തില്‍ വിജയം നേടാം എന്നതിന് ഈ കഥ ഒരുത്തമ ഉദാഹരണമാണു. ഗുരുവിന്റെ ആശ്രയിച്ചു ധ്യാനം ചെയ്യുക. സദ്ഗതി പ്രാപിക്കുക. രാധേകൃഷ്ണാ!
ഭക്തിരഹസ്യം
രാധേകൃഷ്ണാ
"അന്യഥാ ശരണം നാസ്തി ത്വമേവ ശരണം മമ 
തസ്മാത് കാരുണ്യ ഭാവേന രക്ഷ രക്ഷ ജഗത് പ്രഭോ!" 
      രാധേകൃഷ്ണാ! ഭഗവാന്‍ അല്ലാതെ നമുക്ക് ആശ്രമയിട്ടു ആരും ഇല്ല. അതു കൊണ്ടു ഹേ ജഗത് പ്രഭോ അങ്ങ് ഞങ്ങളെ രക്ഷിക്കണമേ!
     ഭക്തനായി മാറിയ വ്യാപാരി ആദ്യമായി ഒരു തീര്‍ത്ഥാടാനത്തിനു  ഭക്തന്മാരുടെ കൂടെ തിരിച്ചു എന്നു നാം കണ്ടു. ഭഗവാന്റെ ലീല സ്ഥലങ്ങളൊക്കെ കാണണം എന്ന ആഗ്രഹം അദ്ദേഹത്തിനു ഉണ്ടായി.  അവര്‍ പലേ സ്ഥലങ്ങളും സന്ദര്‍ശിച്ചു. അവസാനം പാണ്ഡരീപുരം ലക്ഷ്യമാക്കി യാത്ര തിരിക്കുകയും ചെയ്തു. ഇതു പോലെയുള്ള യാത്രയൊന്നും തന്നെ ചെയ്തു ശീലിച്ചിട്ടില്ലാത്തതു  കൊണ്ടു ശരീരത്തിനു വിശ്രമമില്ലാതെയുള്ള നടപ്പും, വഴിയില്‍ കിട്ടുന്ന സൌകര്യത്തില്‍ ഉള്ള ഭക്ഷണവും, വിശ്രമവും, ഒക്കെ അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു. വഴിയോരത്തെ ഒരു ഗൃഹത്തിന്റെ തിണ്ണയില്‍ അദ്ദേഹം കിടന്നിട്ടു മറ്റുള്ളവരെ യാത്രയാക്കി. 
ജ്വരതാപം കൊണ്ടു തളര്‍ന്ന ശരീരവുമായി അദ്ദേഹം അവിടെ മയങ്ങി പോയി. രാത്രി ആ വീട്ടില്‍ നിന്നും ഒരു സ്ത്രീ പുറത്തു വന്നു നോക്കി. ഭക്തിയും നാമജപവും കൊണ്ടു തേജസ്സുറ്റ ഒരു പുരുഷനെയാണവള്‍ കണ്ടത്. അവള്‍ക്ക് അദ്ദേഹത്തോട് വല്ലാത്ത അഭിനിവേശം തോന്നി. അദ്ദേഹത്തോട് ആരാണെനും മറ്റും ചോദിച്ചു. അദ്ദേഹവും, താന്‍ പാണ്ഡരീപുരത്തേയ്ക്ക് പോകുന്ന വഴി ദേഹാസ്വാസ്ഥ്യം  മൂലം ഇവിടെ വീണു പോയതാണെന്നും കുറച്ചു വിശ്രമിച്ചിട്ട് രാവിലെ ശരീര തളര്‍ച്ച മാറുമ്പോള്‍ പോയികൊള്ളാം എന്നും പറഞ്ഞു. അതിനു അവള്‍ അങ്ങയെ കണ്ടാല്‍ ഒരു ഭക്തനാണെന്ന് തോന്നുന്നു. അങ്ങ് ഇവിടെ കിടക്കാതെ എന്റെ കൂടെ അകത്തു വരണം, എന്തെങ്കിലും ഭക്ഷണം കഴിച്ചു വിശ്രമിക്കാം എന്നു നിര്‍ബന്ധിച്ചു. മനസ്സില്ലാ മനസ്സോടെ അവളുടെ നിര്‍ബന്ധത്തിനു അദ്ദേഹം വഴങ്ങി.  അവള്‍ എന്തൊക്കെയോ പലഹാരങ്ങള്‍ ഒക്കെ ഒരുക്കി അദ്ദേഹത്തിന്റെ മുന്നില്‍ കൊണ്ടു വെച്ചു. അവളുടെ ഭാവം പതുക്കെ മാറിതുടങ്ങി. അവള്‍ ശ്രുംഗാര ചേഷ്ടകള്‍ കാണിച്ചു തുടങ്ങി. അതു ശ്രദ്ധിച്ച ചാരുകാദാസര്‍ അവള്‍ തന്ന പലഹാരങ്ങള്‍ ഒക്കെ നിരസിച്ചു കുറച്ചു വെള്ളം മാത്രം സ്വീകരിച്ചു. ആസമയത്ത് അകത്തു നിന്നും "വിശക്കുന്നേ' എന്നാരുടെയോ ഒരു ദീന രോദനം കേള്‍ക്കാറായി. അദ്ദേഹം അതാരാണെന്നു അന്വേഷിച്ചു. 
      അവള്‍ വളരെ വെറുപ്പോടു കൂടി അതു തന്റെ ഭര്‍ത്താവാണെന്നും, അയാള്‍ രോഗ ബാധിതനായി വളരെ നാളുകളായി കിടപ്പിലാണെന്നും അയാളെ കൊണ്ടു അവള്‍ക്കു ഒരു പ്രയോജനവും ഇല്ലെന്നും മറ്റും പറഞ്ഞു. അദ്ദേഹം അവളോടു അങ്ങനെ ഒന്നും പറയുവാന്‍ പാടുള്ളതല്ല എന്നും ഭര്‍ത്താവ് ദരിദ്രനോ ദീനാണോ ആണെങ്കിലും അയാളെ ശുശ്രൂഷിക്കേണ്ടത് ഭാര്യയുടെ കടമ ആണെന്നും പറഞ്ഞു. അവള്‍ അതൊന്നും കേള്‍ക്കാന്‍ താല്പര്യപ്പെടാതെ, അദ്ദേഹത്തിനോട് തന്റെ കാമാസക്തി അറിയിച്ചു. ചാരുകാദാസര്‍ നടുങ്ങി പോയി. അവളോടു പത്നീ ധര്‍മ്മം പറഞ്ഞു അവളെ പിന്തിരിപ്പിക്കാന്‍ ആവുന്നതും നോക്കി. അവള്‍ അതൊന്നും കേള്‍ക്കുന്ന മട്ടില്ല. 
       പെട്ടെന്ന് എന്തോ ആവേശം വന്നിട്ടെന്ന പോലെ അവള്‍ അകത്തേയ്ക്ക് ഓടി. തിരിച്ചു വന്നിട്ട് ഞാന്‍ അയാളെ കൊന്നു. ഇനി നമ്മളുടെ ഇടയില്‍ അങ്ങനെ ഒരു തടസ്സം ഉണ്ടാവില്ല എന്നറിയിച്ചു. ഇതു കേട്ട അദ്ദേഹം വിയര്‍ത്തു പോയി. ക്ഷുഭിതനായി അവളോടു "എടീ നീ രാക്ഷസിയാണോ? കുലടേ! ഭര്‍ത്താവിനെ കൊന്ന ഭയങ്കരി" എന്നൊക്കെ അലറി വിളിച്ചു കൊണ്ടു പുറത്തേയ്ക്ക് പോകുവാന്‍ ഒരുങ്ങി.  പെട്ടെന്ന് അവളുടെ മട്ടു മാറി. അയാള്‍ പുറത്തേയ്ക്ക് പോയാല്‍ താന്‍ കൊല ചെയ്ത കാര്യം 
എല്ലാവരെയും അറിയിക്കും എന്നവള്‍ക്ക് പേടിയായി. അതു കൊണ്ടു തന്റെ വസ്ത്രങ്ങള്‍ അലങ്കോലമാക്കി, മുടി പിച്ചിപ്പറിചിട്ട് പുറത്തേയ്ക്ക് ഓടി, 'അയ്യോ എന്നെ രക്ഷിക്കണേ! ഇയാള്‍ എന്നെ ഉപദ്രവിക്കുന്നെ. അയ്യോ എന്റെ ഭര്‍ത്താവിനെയും ഇയാള്‍ കൊന്നേ!" എന്നെല്ലാം അലമുറയിട്ടു. ഇതു കേട്ടു ആള്‍ക്കാര്‍ ഓടിക്കൂടി. ചാരുകാദാസര്‍ ഒന്നും മനസ്സിലാകാതെ നില്‍ക്കുകയായിരുന്നു. ഇതിനിടയില്‍ ആരോ അദ്ദേഹത്തെ പിടിച്ചു കെട്ടിയിട്ടു.  അവള്‍ ഉച്ചത്തില്‍ കരഞ്ഞു കൊണ്ടിരുന്നു. 'ഇയാള്‍ ആരാണെന്ന് എനിക്കറിയില്ല. കുടിക്കാന്‍ വെള്ളവും, വിശപ്പിനു കുറച്ചു ഭക്ഷണവും ചോദിച്ചു. ഞാന്‍ അതെടുക്കാന്‍ പോയ നേരത്ത് അകത്തു കയറിയ ഇയാള്‍ എന്റെ രോഗിയായ ഭര്‍ത്താവിനെയും കൊന്നു എന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു. ഇയാള്‍ക്ക് ഉചിതമായ ശിക്ഷ നിങ്ങള്‍ നല്‍കണം' എന്നെല്ലാം കരഞ്ഞു കൊണ്ടു പറഞ്ഞു. അവിടെ ഓടിക്കൂടിയവരില്‍  ഇവളോടു താല്പര്യം ഉള്ളവരും ഉണ്ടായിരുന്നു. അവര്‍ ഒന്നും കണ്ടില്ലെങ്കിലും അവളെ തൃപ്തിപ്പെടുത്താന്‍ എല്ലാം കണ്ടത് പോലെ സാക്ഷി പറഞ്ഞു തുടങ്ങി.  ഇതിനിടയില്‍ കൊട്ടാരത്തിലും വിവരം അറിയിച്ചു.  ഉടനെ തന്നെ രാജ ആജ്ഞയാല്‍ കുറെ ഭടന്മാര്‍ അവിടെ എത്തി അയാളെ പിടിച്ചു കൊണ്ടു രാജസദസ്സില്‍ എത്തിച്ചു.  അന്യനാട്ടില്‍ വന്നിട്ട് മനസ്സാ അറിയാത്ത കാര്യത്തിനു കുറ്റം ചാര്‍ത്തപ്പെട്ട് ഒരു സഹായവുമില്ലാതെ അദ്ദേഹം ഇതികര്‍ത്തവ്യാമൂഡനായി നിന്നു.
     രാജന്‍ പരാതിക്കാരിയായ സ്ത്രീയോട് പ്രശ്നം ചോദിച്ചു. അവള്‍ വളരെ സമര്‍ത്ഥമായി താന്‍ പറയുന്നത് സത്യമാണെന്ന് തോന്നുമാറു വ്യാപാരിയെ കുറ്റവാളിയായി അവതരിപ്പിച്ചു. അയാള്‍ക്കെതിരായി സാക്ഷി പറയാന്‍ ചില തല്പരകക്ഷികളും അവിടെ സന്നിഹിതരായിരുന്നു. അവളും തന്റെ പക്ഷം നന്നായി അവതരിപ്പിച്ചു. ഇതെല്ലം കണ്ട രാജാവ് അയാളെ കൊല്ലുവാന്‍ കല്‍പ്പിച്ചു. രാധേകൃഷ്ണാ!  ഭഗവാന്റെ പരീക്ഷണങ്ങള്‍ക്കു ഒരു പരിധി ഉണ്ടോ? തുടര്‍ന്നു എന്തു സംഭവിച്ചു എന്നറിയാന്‍ കാത്തിരിക്കു! രാധേകൃഷ്ണാ!
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
വാക്യം 34 
     രാധേകൃഷ്ണാ! രാമാനുജരുടെ തന്നെ ശിഷ്യനായ തിരുക്കുറുങ്കുടി നമ്പിയുടെ കാര്യം പെണ്‍പിള്ളൈ പറഞ്ഞത് കേട്ടാനന്ദിച്ച രാമാനുജര്‍ അടുത്തതായി അവള്‍ പറയുന്നത് കേള്‍ക്കാന്‍ കാതോര്‍ത്തു. പെണ്‍പിള്ളൈ ഉടനെ തന്റെ അടുത്ത വാക്യം പറഞ്ഞു:-
"ഇടൈക്കഴിയില്‍ കണ്ടേനോ മുതലാഴ്വാര്‍കളൈപ്പോലെ"
     ദിവ്യപ്രബന്ധം എന്ന മഹത്തായ വിഷയത്തെ പ്രകടനപ്പെടുത്തിയത് മുതലാള്‍വാര്‍കളാണു. അവരെക്കുറിച്ചാണ് പെണ്‍പിള്ളൈ പറഞ്ഞത്. മുതലാള്‍വാര്‍കള്‍ മൂന്നു പേരാണ്. ദ്വാപര യുഗത്തിന്റെ അവസാനം ജനിച്ചു കലിയുഗത്തില്‍ ജീവിച്ചു ഭക്തി പ്രചാരം ചെയ്തവരാണവര്‍‍. മൂവരും അടുത്തടുത്ത ദിവസങ്ങളില്‍ ജനിച്ചു. തുലാമാസത്തിലെ തിരുവോണം, അവിട്ടം, ചതയം എന്ന നക്ഷത്രങ്ങളില്‍ അവര്‍ ഓരോരുത്തരും ജനിച്ചു. ആദ്യം പോയ്കൈയാള്‍വാര്‍ തിരുവോണ നക്ഷത്രത്തില്‍ കാഞ്ചീപുരത്തിന്റെ അടുത്തുള്ള തിരുവെക്ക എന്ന ദിവ്യ  ദേശത്തിലാണ് ജനിച്ചത്‌. അടുത്ത ദിവസം അവിട്ടം നക്ഷത്രത്തില്‍ ഭൂതത്താള്‍വാര്‍ തിരുക്കടല്‍മല്ലൈ എന്ന ദിവ്യ ദേശത്തില്‍ അവതരിച്ചു. അതിന്റെ അടുത്ത ദിവസം ചതയം നക്ഷത്രത്തില്‍ തിരുവല്ലിക്കേണിയില്‍ പേയാള്‍വാര്‍ അവതരിച്ചു. മൂന്നു പേരും ഗര്‍ഭവാസം ഇല്ലാതെ ജനിച്ച യോഗികളാണ്. മൂന്നു പേരും ഭഗവാന്റെ ആയുധങ്ങളുടെ  അംശമായിട്ടാണു അവതരിച്ചത്. അവര്‍ ഭഗവാനെ അനുഭവിച്ചു കൊണ്ടു അവരുടെ ഇഷ്ടം പോലെ സഞ്ചരിച്ച് ഭക്തിയെ സ്ഥാപിച്ചു കൊണ്ടിരുന്നു. ഒരിക്കല്‍ യാദൃഛയാ മൂന്നു പേരും തിരുക്കോവിലൂര്‍ എന്ന ദിവ്യ ദേശത്തില്‍ ദര്‍ശനത്തിനു എത്തി. യാദൃഛയാ ക്ഷേത്രം അടച്ചു പോയി. ഏതായാലും രാത്രി അവിടെ തങ്ങി പുലര്‍ച്ചെ ദര്‍ശനം ചെയ്തു പോകാം എന്നു വിചാരിച്ച്. മൂന്നു പേരും ഒരോരുത്തരായി ഒരു ഋഷിയുടെ ആശ്രമത്തില്‍ അഭയം തേടി. 
       ആദ്യം ചെന്നത് പോയ്കൈആള്‍വാരാണു. ക്ഷേത്രം അടച്ചു പോയത് കൊണ്ടു പുലര്‍ച്ചെ ഭഗവാനെ കണി കണ്ട് മടങ്ങാം എന്നു തീരുമാനിച്ചു. രാത്രി താങ്ങാന്‍ സ്ഥലം അന്വേഷിച്ചു ചെന്നപ്പോള്‍ കണ്ടത് ഒരു ഋഷിയുടെ ആശ്രമമാണ്. അവിടെ ഒരാള്‍ക്ക്‌ കിടക്കാന്‍ പാകത്തില്‍ വരാന്ത പോലെ ഒരു ഇടനാഴിയുണ്ടായിരുന്നു അദ്ദേഹം അവിടെ കിടന്നു കൊള്ളാന്‍ ഋഷി അനുവാദം തന്നു. അദ്ദേഹം കിടന്നതും ഭൂതത്താള്‍വാര്‍ എത്തി. അദ്ദേഹവും യാദൃച്ഛയാ ഋഷിയുടെ ആശ്രമത്തില്‍ വന്നു. അദ്ദേഹം ഋഷിയോട് രാത്രി കഴിച്ചു കൂട്ടാന്‍ സ്ഥലം ചോദിച്ചു. ഋഷി നേരത്തെ തന്നെ ഒരാള്‍ക്ക് സ്ഥലം കൊടുത്തു പോയി. അദ്ദേഹത്തിന്റെ അനുവാദം ഉണ്ടെങ്കില്‍ വന്നു കൊള്ളാന്‍ പറഞ്ഞു. ഭക്തനായ ഭൂതത്താള്‍വാരേ കണ്ട പോയ്കൈആള്‍വാര്‍ ഉടനെ "ഒരുവര്‍ പടുക്കലാം ഇരുവര്‍ ഇരുക്കലാം" എന്നു പറഞ്ഞു അദ്ദേഹത്തെ സ്വീകരിച്ചു. കൂട്ടിനു ഒരു ഭക്തനെ കിട്ടിയപ്പോള്‍ അദ്ദേഹം ഉറക്കം ഉപേക്ഷിചു.  രണ്ടു പേരും സത്വിഷയങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. അതിനിടയില്‍ പേയാള്‍വാരും വന്നു ചേര്‍ന്നു. അദ്ദേഹവും ക്ഷേത്ര നട അടച്ചിരിക്കുന്നത് കൊണ്ടു രാത്രി താങ്ങാന്‍ ഒരിടം അന്വേഷിച്ചു യാദൃച്ഛയാ ഋഷിയുടെ ആശ്രമത്തില്‍ തന്നെ എത്തി. ഒരു രാത്രി താങ്ങാന്‍ അനുവാദം ചോദിച്ച അദ്ദേഹത്തെ രണ്ട് ഭക്തന്മാരും സന്തോഷത്തോടെ 'ഒരുവര്‍ പടുക്കലാം ഇരുവര്‍ ഇരുക്കലാം, മൂവര്‍ നിര്‍ക്കാലം' എന്ന്‍ പറഞ്ഞു സ്വീകരിച്ചു. ഭക്തന്മാര്‍ക്ക് ഭക്തന്മാരെ കാണുന്നത് ആനന്ദമാണല്ലോ. മൂവരും അവരവരുടെ ഭഗവത് അനുഭവങ്ങള്‍ കൈമാറുന്നത് കണ്ട് ഭഗവാനും ഓടിയെത്തി. അവരുടെ ഇടയില്‍ ഇരുട്ടില്‍ ഒരു നാലാമന്‍ നുഴഞ്ഞു കയറി. ആരാണെന്ന്‍ ചോദിച്ചിട്ട് ഒന്നും പറയുന്നില്ല.  മൂന്നു പേര്‍ക്ക് കഷ്ടിച്ച് നനയാതെ നില്‍ക്കാനുള്ള സ്ഥലമേ ഉള്ളു. അവിടെ ഒരു നാലാമന്‍ അതും അനുവാദം ചോദിക്കാതെ തന്നെ വന്നിരിക്കുന്നു. മൂന്നു പേരുടെയും ദേഹത്ത് മാറി മാറി തട്ടിയും മുട്ടിയും അയാള്‍ നിന്നു. സത്വിഷയങ്ങള്‍ പറഞ്ഞു കൊണ്ടിരുന്ന അവരോടു വളരെ സ്വാധീനത്തോടെ എന്തൊക്കെയോ ചോദിച്ചു കൊണ്ടിരുന്നു. ആളെ അവര്‍ക്ക് ശരിക്ക് കാണാനും പറ്റുന്നില്ല. ഉടനെ രണ്ടു പേര്‍ ഓരോ വിളക്ക് കത്തിച്ചു. 
      "വയ്യം തകളിയാ വാര്‍കടലേ നെയ്യാക" എന്ന്‍ പോയ്കൈആള്‍വാര്‍ ഒരു വിളക്ക് കത്തിച്ചു. ഭൂമിയെ ഒരു വിളക്കാക്കി സമുദ്രം തന്നെ അതിനു യോജിച്ച നെയ്യാക്കി ഒരു കെടാ വിളക്ക് കത്തിച്ചു. 
     ഭൂതത്താള്‍വാര്‍ക്ക് ആ വെളിച്ചം മതിയായില്ല. അദ്ദേഹം തന്റെ സൌകര്യത്തിനു വേറൊരു വിളക്ക് കത്തിച്ചു. 'അന്പേ തകലിയാ ആര്‍വമേ നെയ്യാക'. സ്നേഹം തന്നെ ഒരു വിളക്കാക്കി, ജിജ്ഞാസ  നെയ്യുമാക്കി ഒരു വിളക്ക്!  മൂന്നാമത്തെ ആള്‍ ആ വെളിച്ചത്തില്‍ വന്നവനെ കണ്ടു!  പേയാള്‍വാര്‍ 'തിരുക്കണ്ടേന്‍ പൊന്മേനി കണ്ടേന്‍' എന്ന്‍ പാടി. വന്നത് ഭാഗവാനാണെന്നു കണ്ടപ്പോള്‍ അവര്‍ക്ക് സന്തോഷമായി. നട അടച്ചപ്പോള്‍ പുലരും വരെ കാത്തിരുന്നു നിര്‍മ്മാല്യം തൊഴാന്‍ അവരൊരുക്കമായിരുന്നു. പക്ഷെ നിര്‍മ്മാല്യം വരെ അവരെ കാണാതിരിക്കാന്‍ ഭഗവാനു സാധിച്ചില്ല. ഓടിയെത്തി അവരുടെ കൂടെ കൂടി. പുലരും വരെ അവരോടു കിന്നാരം പറഞ്ഞിരുന്നു. നേരം പുലരും മുന്‍പ് ഭഗവാന്‍ തിരികെ ശ്രീകോവിലില്‍ ചെന്നു കയറി അവര്‍ക്ക് വേണ്ടി കാത്തു നിന്നു. നേരം പുലര്‍ന്നു അവര്‍ കുളിച്ചു തൊഴുതു ഭഗവാനെ ധ്യാനിച്ചു‌. എങ്ങനെയായാലും ഭഗവാനെ കാണാന്‍ സാധിക്കും. അതു പോലെ ശ്രദ്ധ വേണം എന്നു മാത്രം. അതു പോലെ ഒരു ശ്രദ്ധ തനിക്കില്ലല്ലോ എന്ന്‍ പെണ്‍പിള്ളൈ രാമാനുജരോടു ചോദിച്ചു. തനിക്ക് ഈ ദിവ്യ ദേശത്തില്‍ വസിക്കാനുള്ള യോഗ്യതയുണ്ടോ എന്ന്‍ ചോദിച്ചു. രാമാനുജരും അവള്‍ക്ക് അതു പോലെയുള്ള ഒരു ഭക്തി ശ്രദ്ധയെ തന്റെ കടാക്ഷത്താല്‍ നല്‍കി അനുഗ്രഹിച്ചു. രാധേകൃഷ്ണാ!

പ്രേമവേദം അക്ടോബാര്‍ 09

Wednesday, January 13, 2010

പ്രേമവേദം - സെപ്റ്റംബര്‍ 09

Posted by VEDHASAARAM

ശ്രീമാന്നാരായണീയം
രാധേകൃഷ്ണ
 ത്വത്സമാധിവിജയേ തു യ:പുനര്‍- 
മംക്ഷു മോക്ഷരസിക: ക്രമേണ വാ 
യോഗവശ്യമാനിലം ഷഡാശ്രയൈ-
രുന്നയത്യാജ! സുഷുംനയാ ശനൈ:
                                                         ദശ:4  ശ്ലോ:9 
 ജനിമൃതി വിഹീനനായ ഭഗാവാനെ, അങ്ങയിലുള്ള സമാധി
വിജയിച്ച ഒരാള്‍ അപ്പോള്‍തന്നെയോ അഥവാ ക്രമേണയോ
മോക്ഷാസക്തനായി തീര്‍ന്നാല്‍ അവന്‍ യോഗസിദ്ധിയില്‍ 
തനിക്കു സ്വാധീനമായ ജീവ വായുവേ ആറു സ്ഥാനങ്ങളില്‍ കൂടി 
മെല്ലെ സുഷുമ്നാ നാഡിയിലൂടെ മേല്‍പ്പോട്ടുയര്‍ത്തുന്നു.
(പണ്ഡിറ്റ് ഗോപാലന്‍ നായര്‍)

പ്രേമസന്ദേശം
രാധേകൃഷ്ണ 
ഗോപന്മാരും ഗോപികളും രാത്രി ഉറക്കത്തിലും കൃഷ്ണനെ തന്നെ
അനുഭവിച്ചിരുന്നു. ഗോപികള്‍ കാലത്ത് ഉണര്‍ന്നു അവരുടെ ദിവസം തുടങ്ങുന്നത് തന്നെ കൃഷ്ണ നാമസങ്കീര്‍ത്തനം ചെയ്തായിരുന്നു.  അവര്‍ നാമ സങ്കീര്‍ത്തനം ചെയ്തു കൊണ്ടു തന്നെ  അവരുടെ കര്‍ത്തവ്യങ്ങള്‍ ചെയ്തിരുന്നു. ഇനി നിങ്ങളോ? രാധേകൃഷ്ണ!
സത്ഗുരുവാത്സല്യം
ജയ്‌ ശ്രീ രാധേകൃഷ്ണ
ജയ്‌ പുജ്യശ്രീശ്രീ അമ്മാ
ജയ്‌ ശ്രീ സദ്ഗുരു ഗോപാലവല്ലിദാസര്‍. 
      രാധേകൃഷ്ണ! നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം എത്രയോ വാക്കുകളും ശബ്ദങ്ങളും പുറപ്പെടുവിക്കുന്നുണ്ട്.  അവയ്ക്കൊക്കെ നമ്മുടെ മനസ്സിന് ശാന്തി തരാനുള്ള കഴിവുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നതാണ് സത്യം.  പലരും പല സ്തോത്രങ്ങളും, ശ്ലോകങ്ങളും പറയുന്നുണ്ട്.  അവര്‍ക്കെല്ലാം സുഖം കിട്ടുന്നുണ്ടോ എന്ന് ചോദിച്ചാല്‍ അതുവും ഇല്ല. പയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഒരു പോലെ ആത്മ ശാന്തി ലഭിക്കുന്ന ഒരു വിഷയം ഗുരു മഹിമയാണ്. ഇതു മനസ്സിലാക്കിയ പരമശിവന്‍ ഗുരുഗീതയെ വളരെ അനുഭവിച്ചു പാര്‍വതി ദേവിക്ക് പറഞ്ഞു കൊടുക്കുന്നു.
"ധന്യാ മാതാ പിതാ ധന്യോ ഗോത്രം ധാന്യം കുലോത്ഭവ:
ധന്യ ച വസുധാ ദേവീ യാത്ര സ്യാത് ഗുരു ഭക്തതാ"
     ഏതു കുലത്തില്‍ ഒരു ഉത്തമനായ ഗുരു ഭക്തിയുള്ളവന്‍ ജനിച്ചുവോ ആ കുലം പാവനമാകുന്നു. അയാളുടെ മാതാപിതാക്കള്‍ ഉയര്‍ന്നവരാണ്‌. അയാള്‍ ഇരിക്കുന്ന ദേശം എത്രയോ ശ്രേഷ്ഠമാകുന്നു. 
      അതു പോലെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ഉണ്ടായിരുന്നു! തിരുമഴിശൈ ആള്‍വാരിന്റെ ശിഷ്യനായ കണികണ്ണന്‍!  കണികണ്ണന്റെ  മാതാപിതാക്കള്‍ അവന്‍ ജനിച്ചപ്പോള്‍ മുതല്‍ ആള്‍വാരിന്റെ ഒരു സത്ശിഷ്യനായി വരണം എന്ന ധ്യാനത്തോടെ വളര്‍ത്തി.  ഗുരു കൃപ ഉണ്ടെങ്കില്‍ ഒരു ശിഷ്യന്‍ എല്ലാ വിധ പ്രാരബ്ധങ്ങളില്‍ നിന്നും വിടു പെടുന്നു.  കണികണ്ണന്‍ ഒരുത്തമ ശിഷ്യനായി തന്നെ വളര്‍ന്നു. ഒരിക്കല്‍ തിരുമഴിശൈ ആള്‍വാര്‍ കാഞ്ചീപുരം എന്ന ദിവ്യ ദേശത്തില്‍ വസിച്ചിരുന്നു. കണി കണ്ണന്‍  തന്റെ ഗുരുവിനു സകല കൈങ്കര്യങ്ങളും ചെയ്തു വന്നിരുന്നു. ഗുരു കൈങ്കര്യം ചെയ്യുന്ന ജീവന്റെ പിതൃക്കളും ദേവതകളും സദാ സംരക്ഷിച്ച് കൊണ്ടിരിക്കുന്നു. 
       അവിടുത്തെ രാജനു തന്റെ യൌവനം നില നിറുത്തുവാനുള്ള മോഹത്തില്‍ കണികണ്ണനോടു അയാളുടെ ആചാര്യനായ തിരുമഴിശൈ ആള്‍വാരേ കൊട്ടാരത്തില്‍  വിളിച്ചു കൊണ്ടു വരണം എന്ന് പറഞ്ഞു. കണികണ്ണന്‍ അതിനു രാജാവിനോടു തന്റെ ആചാര്യര്‍ എവിടെയും പോകാറില്ലെന്നും വേണമെങ്കില്‍ രാജാവിന് അദ്ദേഹത്തെ ചെന്നു കാണാമെന്നും പറഞ്ഞു. രാജാനു കുറച്ചു പ്രയാസമായി. ശരി! എന്തായാലും തന്നെ കുറിച്ച് ഒന്ന് പാടണം എന്നാജ്ഞാപിച്ചു. കണികണ്ണന്‍ താന്‍ തന്റെ ആചാര്യനല്ലാതെ വേറെ ഒരു നരനേയും സ്തുതിച്ചു പാടില്ല എന്ന്‍ തീര്‍ത്തു പറഞ്ഞു. ഇതു കേട്ട രാജാവ് കോപാകുലനായി  കണികണ്ണനെ രാജ്യ ഭ്രഷ്ട് കല്പിച്ചു. ഉടനെ കണികണ്ണന്‍ നേരെ തന്റെ ഗുരുവിനോട് അനുവാദം വാങ്ങാന്‍ ചെന്നു.  അദ്ദേഹത്തെ നമസ്കരിച്ചു നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു പുറപ്പെട്ടു. തന്റെ ശിഷ്യന്‍ രാജ്യം വിട്ടു പോവുകയാണെങ്കില്‍ തനിക്കും ഇനി അവിടെ ഇരിക്കാന്‍ താല്പര്യം ഇല്ല എന്ന് പറഞ്ഞു അദ്ദേഹവും രാജ്യം വിട്ടു പോകാന്‍ പുറപ്പെട്ടു. അദ്ദേഹം തന്റെ ഭഗവാനോട്,
    'കണികണ്ണന്‍ പോകിന്റാന്‍ താമരൈപൂങ്കച്ചി മണിവണ്ണാ
     തുണിവുടയ ചെന്നാപ്പുലവനും പോകിന്റെന്‍ നീയും 
     ഉന്‍ പൈന്നാഗപായ്‌ സുരുട്ടിക്കൊള്‍.'
     എന്ന് പറഞ്ഞു വിളിച്ചു. 'ഹേ പ്രഭോ! കണികണ്ണന്‍ ഈ രാജ്യം വിട്ടു പോവുകയാണ്. കണികണ്ണന്‍ ഇല്ലാത്ത രാജ്യത്ത് എനിക്കു താല്പര്യം ഇല്ല.  ഞാനില്ലാത്ത സ്ഥലത്ത്  നിനക്കു എന്തു കാര്യം? അതു കൊണ്ടു നീയും നിന്റെ പാമ്പു പായ ചുരുട്ടി എടുത്തു കൊണ്ടു വരു' എന്ന് വിളിച്ചു. ഭഗവാന്‍ മറു വാക്കില്ലാതെ എഴുന്നേറ്റു, പാമ്പു പായ ചുരുട്ടി കൊണ്ടു തയാറായി നിന്നു. ആദ്യം കണികണ്ണന്‍ നടന്നു. പിറകെ ആചാര്യനും അതിന്റെ പിറകെ ഭഗവാനും ഭഗവാന്റെ പിറകെ മറ്റു ദേവതകളും എല്ലാരും ആ രാജ്യം വിട്ടു പോയി. രാജ്യം പെട്ടെന്ന് ശോഭയറ്റതായി. 
     രാജനു രാജ്യത്തില്‍ ഐശ്വര്യം ഒന്നുമില്ല എന്ന്‍ മനസ്സിലായി. ക്ഷേത്രത്തില്‍ സാന്നിധ്യവും കണ്ടില്ല. ഉടനെ മന്ത്രിമാരെ വിളിച്ചു. അവരെല്ലാവരും തന്നെ രാജന്‍ കണികണ്ണന്റെ കാല്‍ക്കല്‍ വീണു മാപ്പപേക്ഷിക്കണം എന്നഭിപ്രായപ്പെട്ടു. അതല്ലാതെ യാതൊരു മാര്‍ഗ്ഗവും ഇല്ല എന്ന് പറഞ്ഞു. ഇതിനിടയില്‍ കണികണ്ണനും കൂട്ടരും രാത്രി ഒരു ദേശത്ത് തങ്ങി. രാജന്‍ പരിവാരസമേധനായി അവിടെ  എത്തി ആചാര്യന്റെ പാദങ്ങളില്‍ വീണു മാപ്പപേക്ഷിച്ചു. ആള്‍വാര്‍ ഒന്നും മിണ്ടിയില്ല. രാജനു മനസ്സിലായി. അദ്ദേഹത്തിന്റെ ശിഷ്യന്റെ കാല്‍കളില്‍ വീണു മാപ്പപേക്ഷിച്ചു. ഭഗവാനെയും ആചാര്യനെയും കൂട്ടി വീണ്ടും അദ്ദേഹം രാജ്യത്തിലേയ്ക്ക് വരണം എന്ന് പ്രാര്‍ത്ഥിച്ചു.  കണികണ്ണന്‍ വിഷമത്തോടു കൂടി ആള്‍വാരോടു പ്രാര്‍ത്ഥിച്ചു. അദ്ദേഹം ഉടനെ കണികണ്ണന്‍ പറഞ്ഞത് സമ്മതിച്ചു.  വീണ്ടും അദ്ദേഹം ഭഗവാനോട് പ്രാര്‍ത്ഥിച്ചതനുസരിച്ചു ഭഗവാന്‍ തന്റെ പാമ്പു പായയും എടുത്തു കൊണ്ടു  കണികണ്ണന്‍ മുന്‍പേ, ആള്‍വാര്‍ തൊട്ടു പിന്‍പേ, ഭഗവാന്‍ അതിനും പിന്‍പേ, മറ്റു ദേവതകള്‍ ഭഗവാന്റെ പിന്‍പേ എല്ലാവരുടെയും പിന്നില്‍ രാജനും പരിവാരങ്ങളുമായി തിരിച്ചു രാജ്യത്തില്‍ എത്തി. തിരിച്ചു എത്തിയപ്പോള്‍ ആചാര്യന്‍ പ്രാര്‍ത്ഥിച്ചതനുസരിച്ചു ഭഗവാന്‍ താനേ പായ വിരിച്ചു കൈയും കാലും മാറി കിടന്നു. അതു കൊണ്ടു ഇവിടുത്തെ പെരുമാളിനു -യഥോക്തകാരി- ശൊന്നവണ്ണം ചെയ്ത പെരുമാള്‍ എന്നൊരു നാമം കിട്ടി. ഇവര്‍ എല്ലാരും കൂടെ ഒരു രാത്രി തങ്ങിയ സ്ഥലതിനു -ഓരിരുക്കൈ- എന്ന പേരും സിദ്ധിച്ചു. ഒരു ഉത്തമ സത്ശിഷ്യന് വേണ്ടി ഭഗവാനും ആചാര്യനും വരെ രാജ്യം വിടാന്‍ തയ്യാറായി എങ്കില്‍ ആ കുലം, ഗോത്രം, കുടുംബം എല്ലാം ധന്യമായത് അല്ലേ? അതു പോലെ ഒരു ശിഷ്യനായി മാറു! നിങ്ങളുടെ കുലവും പാവിതമാക്കു! രാധേകൃഷ്ണ!
ഭക്തിരഹസ്യം
രാധേകൃഷ്ണ
      ഭഗവാന്‍ ഒരു വിചിത്ര ലീലയിലൂടെ എങ്ങനെ ഒരു നാസ്തീകന്റെ ജീവിതത്തിലേയ്ക്ക് കടന്നു ചെന്നു എന്ന് നാം കണ്ട്.  അയാളുടെ സാധുവായ പത്നിയുടെ ഭക്തിയും പ്രാര്‍ത്ഥനയും വെറുതെയായില്ല.  പതിവിനു വിപരീതമായി തന്റെ കച്ചവടം നന്നായതില്‍ ചാരുകാദാസര്‍ക്ക് വളരെ സന്തോഷം തോന്നി. തിരിച്ചു വീട്ടിലേയ്ക്ക് നടക്കുമ്പോള്‍ അയാള്‍ അന്ന് നടന്ന സംഭവങ്ങള്‍ ഒക്കെ ഓര്‍ത്തു കൊണ്ടിരുന്നു. അവിചാരിതമായിട്ടല്ലേ ഇന്നു തന്റെ കൂട്ടയില്‍ കൃഷ്ണ

വിഗ്രഹം എത്തിപെട്ടത്.  താന്‍ അതു തിരിച്ചു കൊടുക്കുവാനായിട്ടല്ലേ കൊണ്ടു വന്നത്? എന്തായാലും അതു വന്ന സമയം കൊള്ളാം. നല്ല കച്ചവടം എന്ന് അറിയാതെ ചിന്തിച്ചു. ഉടന്‍ തന്നെ  ഛെ! ഛെ! താന്‍ ഇങ്ങനെ മൂഡന്‍മാരെ പോലെ ചിന്തിക്കാന്‍ പാടുണ്ടോ എന്ന് വിചാരിച്ചു. എന്തോ യദൃഛയാ വിഗ്രഹം കൊണ്ടു നടക്കേണ്ടി വന്നു യദൃഛയാ കച്ചവടവും നന്നായി  എന്നല്ലാതെ അതില്‍ കൂടുതല്‍ എന്തു പറയാന്‍ എന്ന് വിചാരിച്ചു. വീട്ടിലെത്തിയ ഉടന്‍ അയാളുടെ ഭാര്യ 'എന്താ ഇത്ര വേഗം തിരിച്ചെത്തിയത്‌?' എന്ന് ചോദിച്ചു. ഉടനെ അയാളും 'ഇന്നത്തെ കച്ചവടം കഴിഞ്ഞു' എന്ന് പറഞ്ഞു. അവള്‍ അത്ഭുതത്തോടെ കൃഷ്ണാ എന്ന് വിളിച്ചു.  ഉടനെ ചാരുകാദാസര്‍ ഓര്‍മ്മ വന്നിട്ടെന്ന പോലെ ആ വിഗ്രഹം എടുത്തു അവളുടെ നേര്‍ക്ക്‌ നീട്ടി. അവള്‍ വിശ്വസിക്കാനാവാതെ 'ഇതെന്താ? ഇതു തിരിച്ചു കൊടുത്തില്ലേ?' എന്ന് ചോദിച്ചു. ഉടനെ വ്യാപാരി ആ  ബ്രാഹ്മണന്‍ എവിടെയോ പോയിരിക്കുകയാണെന്നും, തിരികെയെത്താന്‍ പത്തു പതിനഞ്ചു ദിവസം ആകും എന്നും അവളോടു പറഞ്ഞു. അവള്‍ ആനന്ദത്താല്‍ മതി മറന്നു പോയി. ഭഗവാന്‍ ഇനി എപ്പോഴാ ഇവിടെ വരിക എന്ന് താന്‍ പ്രാര്‍ത്ഥിച്ചതിനു ഇതാ ഇപ്പോഴേ വരാം എന്ന് ഭഗവാന്‍ പറയുന്ന മാതിരി തോന്നി.
     വ്യാപാരി അവളോടു 'കേട്ടോടി! ഇന്നു ഈ വിഗ്രഹം എനിക്കു തൂക്കാനുള്ള പടിയായി ഉപയോഗപ്പെട്ടു' എന്ന് പറഞ്ഞു. കൃഷ്ണനെ തൂക്കു പടിയായി ഉപയോഗിച്ചത് കൊണ്ടു ഇന്നു കച്ചവടവും നന്നായി നടന്നു എന്ന് പറഞ്ഞു.  അയാള്‍ പറഞ്ഞത് സത്യമല്ലേ എന്ന് അവള്‍ ഹൃദയത്തില്‍ ഭഗവാനോട് നന്ദി പറഞ്ഞു കൊണ്ടു വിഗ്രഹം തിരികെ പൂജ മുറിയില്‍ കൊണ്ടു വെച്ചു പൂജ അര്‍പ്പിച്ചു. 
     പിറ്റേ ദിവസം ചാരുകാദാസര്‍ വളരെ ഉത്സാഹത്തോടു കൂടി കച്ചവടത്തിനിറങ്ങി. ഇറങ്ങാന്‍ നേരത്ത് അയാളുടെ ഭാര്യ അയാളോട് തിരിച്ചു വരുമ്പോള്‍ കൃഷ്ണനു ഒരു നല്ല വസ്ത്രം വാങ്ങി വരുമോ എന്ന് ചോദിച്ചു. അയാള്‍ ആദ്യം എതിര് പറഞ്ഞെങ്കിലും അയാള്‍ക്ക്‌ തൂക്കുന്ന പടിയായി ഉപകരിച്ചില്ലേ അതിനുള്ള പ്രതി ഫലമായിട്ടെങ്കിലും കരുതണം എന്നവള്‍ പറഞ്ഞപ്പോള്‍ അയാള്‍ക്ക്‌  തടുക്കുവാനായില്ല. വാങ്ങിക്കുമ്പോള്‍ അളവ് പ്രത്യേകം ശ്രദ്ധിക്കണേ എന്നവള്‍ വിളിച്ചു പറഞ്ഞു. അന്നത്തെ കച്ചവടവും  തരക്കേടില്ലാതെ കഴിഞ്ഞു. അവള്‍ ആവശ്യപ്പെട്ട പ്രകാരം അയാള്‍ കടയില്‍ ചെന്നു കൃഷ്ണനു പറ്റിയ ഒരു ഉടുപ്പ് വാങ്ങിച്ചു. അളവ് ശ്രദ്ധിക്കണം എന്നവള്‍ പറഞ്ഞിരുന്നതിനാല്‍ അയാള്‍ ഭഗവാന്റെ രൂപം ഓര്‍ത്തു വളരെ ആലോചിച്ചാണ് വാങ്ങിയത്. അങ്ങനെ അയാളുടെ കൂടയില്‍ ആദ്യം കയറിപ്പറ്റിയ കള്ള കൃഷ്ണന്‍ ക്രമേണ അയാളുടെ നാവിലും പിന്നെ സ്മരണയിലും നുഴഞ്ഞു കയറി. അത്ഭുതം ഭഗവാന്റെ ലീല!  അയാള്‍ വാങ്ങി വന്ന ഉടുപ്പ് കൃഷ്ണനു കൃത്യമായിരുന്നു എന്നതില്‍ നിന്നും  അയാള്‍ക്ക്‌ എത്ര മാത്രം കൃഷ്ണധ്യാനം ഉണ്ടായി എന്ന് മനസ്സിലാക്കാം. അളവ് കൃത്യമായിരുന്നതില്‍ അവള്‍ക്കു വളരെ ആനന്ദം തോന്നി. നിങ്ങള്‍ എത്ര കൃത്യമായിട്ടാണ് വാങ്ങിയിരിക്കുന്നത് എന്ന് അവള്‍ അത്ഭുതപ്പെട്ടു. ഉടനെ അയാള്‍ ഇന്നലെ മുഴുവന്‍ ഞാന്‍ അതു വെച്ചല്ലേ അളന്നത് അതു കൊണ്ടു അതിന്റെ കൃത്യമായ അളവ് എന്റെ മനസ്സിലുണ്ടായിരുന്നു എന്ന് പറഞ്ഞു. മൂന്ന് ലോകങ്ങളെയും തൃപ്പാദങ്ങള്‍ കൊണ്ടളന്നവനെ അയാള്‍ എത്ര വേഗമാണളന്നത് ! രാധേകൃഷ്ണ!
        അയാള്‍ വാങ്ങി വന്ന ഉടുപ്പ് ചാര്‍ത്തി അവള്‍ കൃഷ്ണനെ കാണിച്ചപ്പോള്‍ അയാള്‍ക്ക്‌ നന്നേ ബോധ്യപ്പെട്ടു. അതു നോക്കി അയാള്‍ ആസ്വദിച്ചു. 'എടിയെ! കൊള്ളാം. അല്ലേ?' അവള്‍ക്കു വീണ്ടും സന്തോഷമായി അയാള്‍ക്ക്‌ നല്ല ആസ്വാദനവും ഭഗവാന്‍ തന്നുവല്ലോ! അവള്‍ ചെയ്യുന്ന ഉപചാരങ്ങളൊക്കെ അയാള്‍ ശ്രദ്ധിച്ചു തുടങ്ങി. ചില ദിവസം എന്തെങ്കിലും ചോദിക്കുകയും ചെയ്യും.   ഇന്നെന്താ പഴയ പൂവ് എടുത്തു മാറ്റിയില്ലേ എന്ന് ചിലപ്പോള്‍ ചോദിക്കും. ചിലപ്പോള്‍ നീ എന്തിനാ പാല്‍ അതിന്റെ തലയില്‍ ഒഴിക്കുന്നത് എന്ന് ചോദിക്കും. അവള്‍ ക്ഷമയോടെ അതു അഭിഷേകമാണെന്നു വിവരിക്കും. അയാള്‍ ഒരു രസത്തിനു ഇതെല്ലാം ശ്രദ്ധിച്ചു അറിയാതെ ആകൃഷ്ടനാവുകയായിരുന്നു. കച്ചവടം പുരോഗമിച്ചു വന്നു. ഒരു ദിവസം അവള്‍ ചോദിക്കാതെ തന്നെ അയാള്‍ കൃഷ്ണനു ഒരു പുത്തന്‍ ഉടുപ്പ് വാങ്ങി വന്നു. അവള്‍ ആശ്ചര്യപ്പെട്ടു ചോദിച്ചപ്പോള്‍ 'ഓ! ആ ഇട്ടിരിക്കുന്ന ഉടുപ്പ് അഴുക്കാകുമ്പോള്‍ മാറാനാണ് ' എന്ന് പറഞ്ഞു. ഒരു ദിവസം അവള്‍ പുറത്തെവിടെയോ പോയിരുന്ന നേരത്ത് കുറച്ചു പാല്‍ കൊണ്ടു വന്നു അഭിഷേകം ചെയ്തു നോക്കി. അവള്‍ വന്നു ചോദിച്ചപ്പോള്‍ അയാള്‍ 'ഓ! വെറുതെ ഒന്ന് ചെയ്തു നോക്കിയതാണ് ' എന്ന് പറഞ്ഞു. അങ്ങനെ പതുക്കെ പതുക്കെ ചാരുകാദാസരുടെ ഹൃദയം ആ  നവനീത ചോരന്‍ കവര്‍ന്നു. അവള്‍ ചെയ്യുന്ന പൂജകളെക്കുറിച്ച്  അന്വേഷിച്ചു. പിന്നെ കൃഷ്ണനെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി. കൃഷ്ണന്റെ ലീലകളെ കുറിച്ച് മനസ്സിലാക്കി. 'നമ്മുടെ വീട്ടിലും ഇതു പോലെ ലീലകളാടുമോ എന്ന് ചോദിച്ചു. ഭഗവത് കഥാ ശ്രവണം മെല്ലെ മെല്ലെ അയാളുടെ ഹൃദയത്തില്‍ ഭക്തിയെ ഉണര്‍ത്തി. അയാളുടെ ഭാര്യക്കുണ്ടായ ആനന്ദത്തെ പറ്റി പറയുകയും വേണോ?    
     ദിവസങ്ങള്‍ അങ്ങനെ സന്തോഷത്തോടെ നീങ്ങി. ഒരു ദിവസം ആ ബ്രാഹ്മണന്‍ അവിചാരിതമായി വന്നു ചേര്‍ന്നു. അദ്ദേഹത്തെ കണ്ടതും ആ ദാമ്പതികളുടെ ഹൃദയമിടിക്കാന്‍ തുടങ്ങി. കൃഷ്ണനെ അദ്ദേഹം കൊണ്ടു പോകുമോ എന്ന ആശങ്കയായിരുന്നു. കുറച്ചു നാളുകള്‍ക്കു മുന്‍പ് വരെ അയാള്‍ക്ക്‌ ഇതു വെറും വിഗ്രഹമായിരുന്നു. അന്ന് ആ ബ്രാഹ്മണന്‍ എന്താ ഇതിനെ കൊണ്ടു പോകാത്തത് എന്ന് വിചാരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. വിഗ്രഹം അവരുടെ പ്രിയപ്പെട്ട കൃഷ്ണനായി മാറിയിരിക്കുകയാണ്. അവനെ പിരിയാന്‍ അവര്‍ക്ക് ഇപ്പോള്‍ പ്രയാസമാണ്. ബ്രാഹ്മണനെ സ്വീകരിച്ചിരുത്തി പല കാര്യങ്ങളും അവര്‍ സംസാരിച്ചിരുന്നു. ബ്രാഹ്മണന്‍ അന്ന് പോയതിനു ശേഷം ചാരുകാദാസരുടെ കച്ചവടത്തില്‍ പുരോഗതി ഉണ്ടായി ഇപ്പോള്‍ നല്ല രീതിയില്‍ നടക്കുന്നു എന്നും താമസിയാതെ ചന്തയില്‍ ഒരു കട തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും മറ്റും പറഞ്ഞു. അന്ന് അദ്ദേഹത്തെ ആട്ടിയോടിച്ചതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ബ്രാഹ്മണന്‍ അതൊന്നും കാര്യമായെടുത്തില്ല. പിന്നെ അദ്ദേഹം പതുക്കെ അവരോടു താന്‍ തന്റെ ഗുരുവിന്റെ ആജ്ഞയനുസരിച്ചു ഒരു കൃഷ്ണ വിഗ്രഹം വാങ്ങിയെന്നും അന്ന് വെപ്രാളത്തില്‍ അതിവിടെ ഇട്ടിട്ടു പോയി എന്നും, കുറച്ചു ദിവസമായി താന്‍ ഒരു യാത്രയിലായിരുന്നു എന്നും, യാത്ര കഴിഞ്ഞു മടങ്ങി വന്നപ്പോള്‍ ദേഹാസ്വാസ്ഥ്യം പിടിപെട്ടത്‌ കൊണ്ടു ഉടനെ വരുവാന്‍ സാധിച്ചില്ല എന്നും ആവിഗ്രഹം  അവര്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ടെങ്കില്‍ അതു തിരികെ കൊണ്ടു പോകുവാനുമാണ് താന്‍ വന്നതെന്നും പറഞ്ഞു. 
      ചാരുകാദാസര്‍ പെട്ടെന്ന് മറുപടി ഒന്നും പറഞ്ഞില്ല. പിന്നീട് അദ്ദേഹത്തോട് അങ്ങയുടെ കൃഷ്ണ വിഗ്രഹം ഇവിടെത്തനെ ഉണ്ട് എന്ന് പറഞ്ഞു. 'അങ്ങ് ആ കൃഷ്ണനെ ഇവിടെ വെച്ചു മറന്നു പോയതിനു ശേഷമാണ് ഞങ്ങളുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവായത്. അതില്‍ പിന്നെ അവനെ ഞങ്ങളുടെ കുഞ്ഞായിട്ടാണ് കണക്കാക്കി വരുന്നത്. അവനെ ഞങ്ങള്‍ അകമഴിഞ്ഞ് സ്നേഹിക്കുന്നു. ഇപ്പോള്‍ അവന്‍ ഇല്ലാതെ ഞങ്ങള്‍ക്ക് ജീവിതം പോലും ഇല്ല എന്ന അവസ്ഥയാണ് എന്ന് പറഞ്ഞു.  അതു കൊണ്ടു അങ്ങ് ദയവു ചെയ്തു അവനെ ചോദിക്കരുത്. പകരം അതു പോലെ ഒരു വിഗ്രഹം വേണമെങ്കില്‍ ഞാന്‍ വാങ്ങിത്തരാം എന്ന് യാചിച്ചു. ബ്രാഹ്മണനു ഇതു കേട്ടപ്പോള്‍ അളവില്ലാത്ത ആനന്ദം ഉണ്ടായി. സന്തോഷത്തോടെ അദ്ദേഹം അവരോടു 'അന്ന് ഞാന്‍ അവനെ മറന്നു എന്ന് വിചാരിച്ചു എന്നാല്‍ സത്യം അതല്ല. അവനാണ് എന്നെ മറന്നു നിങ്ങളുടെ  അടുക്കല്‍ തങ്ങിയത്. എല്ലാം കൃഷ്ണ സങ്കല്പം തന്നെയാണ് ' എന്ന് പറഞ്ഞു. എന്നിട്ട് അവനെ നമസ്ക്കരിച്ചിട്ടു അദ്ദേഹം ഇറങ്ങി പോയി. ആ ദാമ്പതികള്‍ക്കുണ്ടായ ആനന്ദം പറഞ്ഞറിയിക്കാന്‍ പ്രയാസമാണ്. അവര്‍ അങ്ങനെ ദിവസങ്ങള്‍ കഴിച്ചു കൂട്ടി. അവരുടെ ഭക്തിയും ക്രമേണ പടര്‍ന്നു പന്തലിച്ചു. 
     നാളുകള്‍ കുറെ കഴിഞ്ഞു. അവരുടെ ഗ്രാമത്തില്‍ കുറെ ഭഗവത് ഭക്തന്മാര്‍ എത്തി. അവര്‍ അവിടെ നിന്നും തിരിക്കുമ്പോള്‍ ചാരുകാദാസരും അവരുടെ കൂടെ കൂടുവാന്‍ ആഗ്രഹിച്ചു. അയാള്‍ ഇതു വരെ ഒരു കൃഷ്ണ ക്ഷേത്രത്തിലും പോയിട്ടില്ല. ഭക്തന്മാരുടെ കൂടെയാകുമ്പോള്‍  നല്ലതല്ലേ എന്ന് വിചാരിച്ചു. അതു കൊണ്ടു അവര്‍ പോകുമ്പോള്‍ തന്നെയും കൂട്ടുമോ എന്ന് അവരോടു ചോദിച്ചു. അവരും സമ്മതിച്ചു.  അവരുടെ കൂടെ നടന്നു ഭഗവാന്റെ ലീലാസ്ഥലങ്ങളൊക്കെ കാണുവാന്‍ ആഗ്രഹിച്ചു. അങ്ങനെ അവരോടൊപ്പം ആടിപാടി ഉല്ലസിച്ചു കൊണ്ടു യാത്രയായി. ഭഗവാന്റെ ലീലകളെ മനസ്സിലാക്കാന്‍ നമുക്ക് സാധ്യമല്ല. എന്തു കൊണ്ടു ഒരു സംഭവം അങ്ങനെ നടക്കുന്നു എന്ന് ഒരിക്കലും നമുക്ക് പറയാന്‍ സാധ്യമല്ല. പക്ഷെ ഒന്നുറപ്പാണ്. ഭഗവാന്‍ ചെയ്യുന്നതെല്ലാം നല്ലതിനാണ്. ആ ഭക്ത സംഘം പലേ ദിവ്യ ക്ഷേത്രങ്ങളും സന്ദര്‍ശിച്ചു. ഏതായാലും യാത്രാ മധ്യത്തില്‍ ഒരു ഗ്രാമത്ത് എത്തിയപ്പോള്‍ പെട്ടെന്ന് ചാരുകാദാസര്‍ക്ക്‌ ശരീര അസുഖം പിടിപെട്ടു. തീരെ തളര്‍ച്ച തോന്നിയത് കൊണ്ടു മറ്റുള്ളവരോടു യാത്ര തുടരാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹം അവിടെ തങ്ങി രോഗം ഭേദമായത്തിനു ശേഷം അവരുടെ കൂടെ എത്തിക്കൊള്ളാം എന്നും പറഞ്ഞു അവരെ യാത്രയാക്കി.    
     ഭഗവാന്‍ അദ്ദേഹത്തിനു എന്തു പരീക്ഷണങ്ങള്‍ നല്‍കി? എങ്ങനെ അദ്ദേഹത്തെ സ്ഫുടം ചെയ്തെടുത്തു എന്നറിയണ്ടെ?
അടുത്ത ലക്കത്തില്‍ കൂടി നമുക്ക് അതു കാണാം. രാധേകൃഷ്ണ! രാധേകൃഷ്ണ!

രാധേകൃഷ്ണ
തിരുക്കോളൂര്‍ പെണ്‍പിള്ളൈ രഹസ്യം
വാക്യം 33  
     പെണ്‍പിള്ളൈ ഗരുഡാള്‍വാരേ  കുറിച്ച് പറഞ്ഞത് കേട്ട നിന്ന രാമാനുജര്‍ അവളുടെ അടുത്ത വാക്യം കേട്ടു അതിശയിച്ചു പോയി. അവരുടെ സമീപത്തു തന്നെയുള്ള ഒരു ദിവ്യദേശത്തെ കുറിച്ചാണവള്‍  പറഞ്ഞത്.
'ഇളൈപ്പു വിടായ് തീര്‍ത്തേനോ നമ്പാടുവാന്‍ പോലെ '
    തിരുക്കുറുങ്കുടി പെരുമാളിനെകുറിച്ചാണ് - സുന്ദര പരിപൂര്‍ണ്ണ നമ്പി! തിരുക്കുറുങ്കുടി നമ്പി തന്നെയാണ് നമ്മാള്‍വാരായി അവതാരം ചെയ്തത് എന്ന് പറയപ്പെടുന്നു. ആ നമ്പി തന്നെ ഒരിക്കല്‍ രാമാനുജരോടു ശിഷ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അദ്ദേഹം ഒരു ഭക്തനുകൊടുത്ത പേരാണ്  'നമ്പാടുവാന്‍'. എന്ന് വെച്ചാല്‍ എന്റെ ഗായകന്‍ എന്നര്‍ത്ഥകം വരാഹ മൂര്‍ത്തി തന്റെ  പത്നിയൊടു പറയുന്നുണ്ട്  'എന്നെക്കുറിച്ച് പാടുന്ന ഒരുത്തന്‍ ഇവിടെ ഉണ്ടായിരുന്നു' എന്ന്. നമ്പാടുവാന്‍ ഭഗവാനെ കുറിച്ച് മാത്രം പാടി. ശൂദ്ര ജാതിയില്‍ ജനിച്ചയാളാണ്.  തന്റെ ചേരിയില്‍ നിന്നും ക്ഷേത്രത്തെ തൊഴുതു ഗോപുരത്തിന്റെ മുന്നില്‍ നിന്നു പാടും. അന്ന് ഹരിജനങ്ങള്‍ക്ക് ക്ഷേത്രപ്രവേശനം അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ അദ്ദേഹം കാട്ടു വഴിയില്‍ വരുമ്പോള്‍ ഒരു ബ്രഹ്മ രക്ഷസ്സ് അദ്ദേഹത്തെ പിടി കൂടി തിന്നാന്‍ ഭാവിച്ചു. അദ്ദേഹം ബ്രഹ്മരക്ഷസ്സിനോടു ഏതായാലും തന്നെ തിന്നാന്‍ പോവുകയല്ലേ അപ്പോള്‍ ഭഗവാനെ ദര്‍ശിച്ചു തിരിച്ചു വന്നതിനു ശേഷം ആയിക്കൂടെ എന്ന് ചോദിച്ചു.  തനിക്കു എന്തായാലും ഇനി ഒരു ഏകാദശി ദര്‍ശനം വിധിച്ചിട്ടില്ല. അപ്പോള്‍  ഇതെങ്കിലും ഒന്നനുവദിക്കണം എന്നു ചോദിച്ചു. പ്രാണഭയം ഉണ്ടാവുമ്പോള്‍ നുണ പറയാം എന്ന്‍ ശാസ്ത്രം ഉണ്ട് അതു കൊണ്ടു ബ്രഹ്മരക്ഷസ്സ് അദ്ദേഹം നുണ പറയുകയാണെന്ന് പറഞ്ഞു. അദ്ദേഹം വീണ്ടും താന്‍ നുണ പറയുകയല്ല എന്നും തനിക്കു എന്നായാലും മരണം സുനിശ്ചിതമാണ്. ഇപ്പോള്‍ ക്ഷേത്രം ദര്‍ശിച്ചു തിരിച്ചു വരും എന്ന് വാക്കുകൊടുത്തു. താന്‍ തിരിച്ചു വന്നില്ലെങ്കില്‍ പരമാത്മാവിനെയും ഇതര ദേവതകളെയും സമം എന്ന് വിചാരിക്കുന്നവനു എന്തു പാപം ലഭിക്കുമോ അതേ പാപം തനിക്കു ലഭിക്കട്ടെ എന്ന് സത്യം ചെയ്തു. ബ്രഹ്മരക്ഷസ് അദ്ദേഹത്തെ വിട്ടയച്ചു. ക്ഷേത്രത്തിലേക്ക് അദ്ദേഹം ഓടി. ദൂരെ നിന്നും ഗോപുരം തൊഴുതു പ്രാര്‍ത്ഥിച്ചു. 'പ്രഭോ ഞാന്‍ പോവുകയാണ്. ഇനി ഇവിടെയ്ക്ക്  തിരിച്ചു വരില്ല. അടുത്ത ജന്മം ഉണ്ടെങ്കില്‍ അപ്പോഴെങ്കിലും എനിക്കു അങ്ങയെ അകത്തു വന്നു തൊഴുവാന്‍ സാധിക്കണമേ! ഞാന്‍ ഇതേ ദു:ഖത്തില്‍ പോകുന്നത് കൊണ്ടു തീര്‍ച്ചയായും അടുത്ത ജന്മം ഉണ്ടാവും. അപ്പോള്‍  തീര്‍ച്ചയായും എനിക്കു ദര്‍ശനം നല്‍കണം' എന്ന് കരഞ്ഞു പ്രാര്‍ത്ഥിച്ചു. ഭഗവാന്‍ ഉടനെ തന്നെ ധ്വജസ്തംഭത്തോട് സ്വല്പം മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടത്രേ. ഭഗവാനും ഭക്തനും ഇടയില്‍ തടസ്സമായി നിന്നാല്‍ ധ്വജസ്തംഭം ആയാലും ഭഗവാന്‍ മാറ്റി നിര്‍ത്തും. നമ്മുടെ ഭക്തിക്കു തടസ്സമായി വരുന്നതെല്ലാം ഭഗവാന്‍ മാറ്റി തരും. അദ്ദേഹത്തിനു നേരെ ഭഗവാനെ കാണാന്‍ സാധിച്ചു. ആനന്ദത്തില്‍ അദ്ദേഹം നൃത്തമാടി. ഭഗവാനെ പാടി കഴിഞ്ഞു പോകാന്‍ തയ്യാറായി. ഭഗവാനോട് അനുവാദവും ചോദിച്ചു. ഭഗവാനും പോകാന്‍ അനുമതി നല്‍കി. അദ്ദേഹം തിരിച്ചു പോകുന്ന വഴി ഭഗവാന്‍ ഒരു ബ്രാഹ്മണന്റെ വേഷത്തില്‍ എതിരില്‍ വന്നു അങ്ങോട്ട്‌ പോകരുതെന്നും അവിടെ ഒരു ബ്രഹ്മരക്ഷസ് ഉണ്ടെന്നും പറഞ്ഞു അദ്ദേഹത്തെ തടഞ്ഞു.
    അദ്ദേഹം ഉണ്ടായതെല്ലാം ബ്രാഹ്മണനോട് പറഞ്ഞു. ബ്രാഹ്മണന്‍ പരിഹസിച്ചു ചിരിച്ചു. ജീവന്‍ രക്ഷിക്കാന്‍ കളവു പറയാം. തെറ്റില്ല! അതു കൊണ്ടു അദ്ദേഹം ഇനി അങ്ങോട്ട്‌ പോകണ്ട കാര്യം ഇല്ല എന്നുപറഞ്ഞു. പക്ഷെ അദ്ദേഹം അതു സമ്മതിച്ചില്ല. ഇപ്പോള്‍ ഹൃദയം നിറയെ പ്രഭുവാണ് ഉള്ളത്. സത്യ ലംഘനം ചെയ്തു അത് കളയാന്‍ താന്‍ ഒരുക്കമല്ല. ഇതേ സ്ഥിതിയില്‍ തനിക്കു മരിക്കുവാന്‍ യാതൊരു വിരോധവും ഇല്ല എന്നദ്ദേഹം പറഞ്ഞു. തനിക്കു ഇപ്പോള്‍ സര്‍വത്ര ഭാഗവാനെയാണ് കാണാന്‍ കഴിയുന്നതെന്ന്‍ പറഞ്ഞു. ഉടനെ ബ്രാഹ്മണന്‍ ചിരിച്ചു കൊണ്ടു അപ്പോള്‍ തന്നെ ഭാഗവാനായി കാണുന്നില്ലേ എന്നു ചോദിച്ചു. 'അങ്ങും ഭഗവാന്‍ തന്നെയാണ്'  എന്നദ്ദേഹം പറഞ്ഞു തീരും മുന്‍പ് ഭഗവാന്‍ തന്റെ ദര്‍ശനം നല്‍കി. നമ്പാടുവാന്റെ ഭക്തിക്കു വശംവദനായി ഭഗവാന്‍ വീണ്ടും ദര്‍ശനം തന്നു. അദ്ദേഹം ആനന്ദത്തില്‍ മതി മറന്നു പോയി. ഭഗവാന്‍ മറഞ്ഞു. അദ്ദേഹം തുള്ളിച്ചാടിക്കൊണ്ടു ബ്രഹ്മരക്ഷസ്സിന്റെ അടുക്കലേക്കു ഓടി. 'ഹേ ബ്രഹ്മരക്ഷസ്സെ എന്നെ ഭക്ഷിക്ക്' എന്ന് പറഞ്ഞു. ബ്രഹ്മരക്ഷസ്സ് അദ്ദേഹത്തിന്റെ ആനന്ദത്തിന്റെ കാരണം ചോദിച്ചു.  'എനിക്കു ഭഗവാന്‍ ദര്‍ശനം നല്‍കിയിരിക്കുന്നു. ഇപ്പോള്‍ എന്റെ ഹൃദയം നിറയെ ഭഗവാനാണ്. കാമ ക്രോധാദികള്‍ ഒന്നും തന്നെ ഇല്ല. ഈ സ്ഥിതിയില്‍ എനിക്കു ഭഗവാനില്‍ ലയിക്കാം. ഇതില്‍ നിന്നും താഴേക്കു ഇറങ്ങാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല' എന്ന് പറഞ്ഞു. ബ്രഹ്മ രക്ഷസ്സിനു പക്ഷെ അപ്പോഴേക്കും അദ്ദേഹത്തെ തിന്നാനുള്ള ആവേശം പോയിരുന്നു. ഭഗവാന്റെ ദര്‍ശനം ലഭിച്ച നമ്പാടുവാനെ കണ്ടപ്പോള്‍ ബ്രഹ്മ രക്ഷസ്സിനു എന്തുകൊണ്ടോ അദ്ദേഹത്തെ തിന്നാന്‍ തോന്നിയില്ല. എത്രയോ കാലമായി താന്‍ ബ്രഹ്മരക്ഷസ്സ് എന്ന സ്ഥിതിയില്‍ പെട്ടു പോയില്ലേ എന്ന് പശ്ചാത്തപിച്ചു. അദ്ദേഹത്തെ കണ്ടാല്‍ വളരെ പുണ്യം ആര്ജ്ജിച്ചവനെന്നു തോന്നി. അദ്ദേഹത്തിന്റെ പുണ്യത്തില്‍ കുറച്ചു ദാനമായി നല്‍കാമോ എന്ന് ചോദിച്ചു. പക്ഷെ അദ്ദേഹം അതു വിസമ്മതിച്ചു. ആ എകാദശിയുടെ  പുണ്യമെങ്കിലും തരണം എന്നപേക്ഷിച്ചു. അതും അദ്ദേഹം വിസ്സമ്മതിച്ചു.  ഒരുപാട് നിര്‍ബന്ധത്തിന്റെ ഒടുവില്‍ അന്ന കൈശികം എന്ന രാഗത്തില്‍ അദ്ദേഹം പാടിയ പാട്ടിന്റെ പുണ്യം ബ്രഹ്മ രക്ഷസ്സിനു കൊടുക്കണം എന്ന് ഭഗവാനോട് അപേക്ഷിച്ചു. ഭഗവാനും അതു സമ്മതിച്ചു ബ്രഹ്മരക്ഷസ്സിനു മോക്ഷം നല്കി. എത്രയോ കോടി ജന്മങ്ങളായി ചുറ്റിത്തിരിഞ്ഞു തളര്‍ന്നു പോയ ബ്രഹ്മ രക്ഷസ്സിനു അതിന്റെ ക്ഷീണം തീര്‍ത്തു സദ്ഗതി നല്‍കിയില്ലേ നമ്പാടുവാന്‍ എന്ന് പെണ്‍പിള്ളൈ അത്ഭുതപ്പെടുകയാണ്. തന്റെ ശിഷ്യനായ തിരുക്കുറുങ്കുടി നമ്പിയെക്കുറിച്ച് പറയുന്നത് കേട്ടു രാമാനുജരും മനം കുളിര്‍ത്തു അവളെ അനുഗ്രഹിച്ചു. രാധേകൃഷ്ണ!